വാവർ‌പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാവർ പള്ളിയും എരുമേലി ശ്രീധർമ്മ ശാസ്താക്ഷേത്രവും

കോട്ടയം ജില്ലയിലെ എരുമേലിയിൽ സ്ഥിതി ചെയ്യുന്ന ഒരു മുസ്ലീം ആരാധനാലയമാണ് വാവർ‌പള്ളി. കോട്ടയം നഗരത്തിൽ നിന്നും 53 കിലോമീറ്റർ അകലെയായിട്ടാണ് വാവർ പള്ളി സ്ഥിതി ചെയ്യുന്നത്. നൈനാർ പള്ളി എന്നും ഇതിന് പേരുണ്ട്. ശ്രീ അയ്യപ്പന്റെ സ്വാമിയുടെ സുഹൃത്തായിരുന്നു വാവര്. മത സാഹോദര്യത്തിന്റെ പ്രതീകമായി ഇവിടെ ക്ഷേത്ര ദർശനം പോലെ തന്നെ പവിത്രമാണ് വാവര് പള്ളി ദർശനവും. ജാതി മതഭേദമന്യേ ആഘോഷങ്ങൾക്ക് ഇവിടുത്തെ ജനങ്ങൾ ഒത്തുകൂടുന്നു.

ഐതിഹ്യം[തിരുത്തുക]

ഹരിഹര പുത്രനായ ശ്രീ മണികണ്ഠൻ അമ്മയുടെ രോഗം മാറ്റുവാൻ പുലിപ്പാൽ അന്വേഷിച്ചു ഇറങ്ങുകയും കാട്ടിലൂടെ നടന്നു എരുമേലിയിൽ എത്തുകയും അവിടെ വച്ച് തന്റെ അവതര ലകഷ്യമായ മഹിഷിയെ വധിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. അയ്യപ്പൻ മഹിഷിയെ വധിച്ചതിന്റെ സ്മരണ പുതുക്കിയാണ് പേട്ടതുള്ളൽ എന്ന് ഐതിഹ്യം. എരുമേലി പേട്ട ക്ഷേത്രത്തിൽ നിന്നും പേട്ട ശാസ്താവിനെ തൊഴുതു അവിടെനിന്നും പേട്ടതുള്ളി വാവര് പള്ളിയിൽ എത്തി പ്രദക്ഷിണം വച്ച് വാവര് സ്വാമിയുടെ പ്രധിനിധിയിൽ നിന്നും പ്രസാദവും വാങ്ങി അവിടെ നിന്ന് പേട്ട തുള്ളി വലിയമ്പലത്തിൽ എത്തി പ്രദക്ഷിണം വച്ച് വഴിപാടുകൾ നടത്തിയതിനു ശേഷമേ പേട്ടതുള്ളൽ പൂർണമാകുന്നുള്ളു.

"https://ml.wikipedia.org/w/index.php?title=വാവർ‌പള്ളി&oldid=3769952" എന്ന താളിൽനിന്ന് ശേഖരിച്ചത്