"കേരളത്തിലെ യഹൂദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,185 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
[[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലും]] [[കൊച്ചി|കൊച്ചിയിലുമാണ്]] കേരളത്തിൽ [[യഹൂദർ]] (ജൂതന്മാർ)കൂടുതലായി താമസിച്ചിരുന്നത്. എന്നാൽ [[ഇസ്രയേൽ]] രൂപവത്കരണത്തിനു ശേഷം പലപ്പോഴായി ഇവർ അങ്ങോട്ടു കുടിയേറി. ഇപ്പോൾ കേരളത്തിൽ വിരലിലെണ്ണാ‍വുന്ന യഹൂദകുടുംബങ്ങൾ മാത്രമാണുള്ളത്. പറവൂർ, മാള, ചേന്ദമംഗലം, എറണാകുളം, മട്ടാഞ്ചേരി തുടങ്ങിയിടങ്ങളിൽ ജൂതദേവാലയങ്ങൾ ഇപ്പോഴുമുണ്ട്.<ref name=ksamskaram>എ. ശ്രീധരമേനോൻ, കേരള സംസ്കാരം, ഡി.സി ബുക്സ് , 2010 നവംബർ (ആദ്യ പ്രസിദ്ധീകരണം 1978-ൽ), പേജ് 70, അദ്ധ്യായം 5</ref> പ്രായപൂർത്തിയായ പത്തു പേരെങ്കിലും ആരാധനയിൽ പങ്കുകൊള്ളണമെന്ന മതനിയമം അനുഷ്ഠിക്കാനുള്ള വൈഷമ്യം മൂലം ഇവയിൽ പലതും ചരിത്രാവശിഷ്ടങ്ങളായി. [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലെ]] പുരാതന [[ജൂതപ്പള്ളി]] (സിനഗോഗ്) ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. നഗരഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിൽ ആരാധന നടത്തുന്നത് തൊട്ടടുത്തായുള്ള ജൂതകുടുംബങ്ങളിലെ ഏതാനും അംഗങ്ങൾ മാത്രമാണ്.<ref name=ksamskaram/>
 
==പ്രാചീനകാല ചരിത്രം==
ക്രി.മു. 722ൽ [[അസ്സീറിയ]]ക്കാർ [[ഇസ്രായേൽ]] രാഷ്ട്രം കീഴടക്കിയപ്പോൾ പലായനം ചെയ്തുപോയി എന്നുവിശ്വസിക്കപ്പെടുന്ന [[നഷ്ടപ്പെട്ട പത്തു് ഇസ്രായേൽ ഗോത്രങ്ങൾ | പത്തു യഹൂദഗോത്രങ്ങളിൽ]] ചിലതു് ദക്ഷിണേന്ത്യയിൽ എത്തിപ്പെട്ടു എന്നു് ഇന്ത്യയുടെ പല ഭാഗത്തുമായി ചിതറിക്കിടക്കുന്നിരുന്ന യഹൂദസമൂഹങ്ങൾ വിശ്വസിച്ചു. ഇവയിൽ [[ബിനെ ഇസ്രായേൽ]], [[ബിനെ ഇഫ്രായേം]], [[ബ്നേയ് മെനാഷെ]] തുടങ്ങിയ വംശങ്ങളോ അവയുടെ പിൻ‌തലമുറക്കാരോ ഇന്ത്യയിൽ ഇപ്പോഴും പല ഭാഗത്തായി നിലനിൽക്കുന്നുണ്ടു്.
 
ചരിത്രരേഖകളോടെ സാധൂകരിക്കാൻ തക്ക മതിയായ തെളിവുകൾ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഭാരതത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ജൂതക്കുടിയേറ്റം നടന്നതു് കൊച്ചിയിലേക്കാണെന്നും ക്രി.മു. 562ൽ [[ജൂഡിയ]]യിൽനിന്നും പുറപ്പെട്ടുവന്ന യഹൂദവ്യാപാരികളാണു് ഈ കുടിയേറ്റത്തിനു തുടക്കമിട്ടതെന്നും കൊച്ചിയിലെ യഹൂദപാരമ്പര്യം വിശ്വസിക്കുന്നു. ക്രി.മു. 70ൽ [[രണ്ടാമത്തെ യഹൂദ ദേവാലയം]]നശിപ്പിക്കപ്പെട്ടപ്പോൾ പലായനം ചെയ്തുപോന്ന കൂട്ടമാണു് അടുത്ത തരംഗം. [[അഞ്ചുവണ്ണം]] എന്നാണു് ഈ സമൂഹം അറിയപ്പെട്ടിരുന്നതു്. [[സെഫാർദിം]] ഗോത്രത്തിന്റെ പിൻതുടർച്ചക്കാരായ യഹൂദർ 1492-ൽ സ്പെയിനിൽനിന്നു പുറത്താക്കപ്പെട്ട് കൊച്ചിയിൽ എത്തിപ്പെട്ടതെന്നും അവർ സ്ഥാപിച്ച ജൂതപ്പള്ളിയാണു് [[മട്ടാഞ്ചേരി]]യിൽ ഇപ്പോൾ നിലനിൽക്കുന്നതെന്നും കരുതപ്പെടുന്നു.
 
==ഇതും കാണുക==
* [[ജൂത ശാസനം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1738263" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി