Jump to content

പോർട്ടർവില്ലെ, കാലിഫോർണിയ

Coordinates: 36°4′7″N 119°1′39″W / 36.06861°N 119.02750°W / 36.06861; -119.02750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോർട്ടർവില്ലെ, കാലിഫോർണിയ
City of Porterville
The Porterville Historical Museum
The Porterville Historical Museum
പതാക പോർട്ടർവില്ലെ, കാലിഫോർണിയ
Flag
Official seal of പോർട്ടർവില്ലെ, കാലിഫോർണിയ
Seal
Nickname(s): 
Location of Porterville in Tulare County and the U.S. state of California
Location of Porterville in Tulare County and the U.S. state of California
Porterville is located in California
Porterville
Porterville
Location in California
Porterville is located in the United States
Porterville
Porterville
Location in the United States
Coordinates: 36°4′7″N 119°1′39″W / 36.06861°N 119.02750°W / 36.06861; -119.02750
CountryUnited States
StateCalifornia
CountyTulare
CSAVisalia-Porterville-Hanford
MetroVisalia-Porterville
IncorporatedMay 7, 1902[2]
ഭരണസമ്പ്രദായം
 • City ManagerJohn D. Lollis[3]
 • MayorMartha A. Flores [4]
 • Vice MayorBrian Ward[4]
വിസ്തീർണ്ണം
 • City18.66 ച മൈ (48.34 ച.കി.മീ.)
 • ഭൂമി18.61 ച മൈ (48.20 ച.കി.മീ.)
 • ജലം0.06 ച മൈ (0.14 ച.കി.മീ.)  0.41%
 • മെട്രോ
4,839 ച മൈ (12,530 ച.കി.മീ.)
ഉയരം459 അടി (140 മീ)
ജനസംഖ്യ
 • City62,623
 • ജനസാന്ദ്രത3,400/ച മൈ (1,300/ച.കി.മീ.)
 • മെട്രോപ്രദേശം
4,59,446
 • മെട്രോ സാന്ദ്രത95/ച മൈ (37/ച.കി.മീ.)
Demonym(s)Portervillian
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
93257–93258, 93265, 93267, 93270, 93260[8]
ഏരിയ കോഡ്559
FIPS code06-58240
GNIS feature IDs1652779, 2411470
വെബ്സൈറ്റ്www.ci.porterville.ca.us

പോർട്ടർവില്ലെ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ടുലേർ കൌണ്ടിയിൽ, സാൻ ജൊവാക്വൻ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. വിസാല-പോർട്ടർവില്ലെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ഈ പട്ടണം.

1902-ൽ ഇതിന്റെ സംയോജനം മുതൽ, നഗരത്തിന്റെ ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയും നഗരം തൊട്ടടുത്ത സംജോയിപ്പിക്കപ്പെടാത്ത മറ്റു മേഖലകളെ നഗരത്തിലേയ്ക്കു കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. നഗരത്തിലെ ജനസംഖ്യ 2014 ജൂലൈയിലെ കണക്കുകൾപ്രകാരം  (കിഴക്കൻ പോർട്ടർവില്ലെ ഉൾപ്പെടുത്താതെ) 55,466 ആയിരുന്നു. സെക്വോയ ദേശീയ വനം, ജിയന്റ സെക്വോയ ദേശീയ സ്മാരകം, കിംഗ്സ് കാന്യോൺ ദേശീയോദ്യാനം എന്നിവയിലേയ്ക്കുള്ള ഒരു കവാടംകൂടിയാണ് പോർട്ടർവില്ലെ നഗരം.

ചരിത്രം

[തിരുത്തുക]

കാലിഫോർണിയയിലെ സ്പാനിഷ് കാലഘട്ടത്തിൽ സാൻ ജൊവാക്വിൻ താഴ്വര പ്രയോജനം കുറഞ്ഞ ഒരു വിദൂര പ്രദേശമായി കണക്കാക്കപ്പെട്ടിരുന്നു. 1826 നു മുമ്പുതന്നെ കുടിയേറ്റക്കാർ പോർട്ടർ വില്ലെയുടെ പരിസരത്തെ  കിഴക്കൻ മലനിരകളുടെ പ്രാന്തത്തിൽ കുടിയേറിപ്പാർത്തുതുടങ്ങിയിരുന്നു. അക്കാലത്ത്  താഴ്വരയിലേക്ക് വ്യാപിച്ചുകിടന്നിരുന്ന ചതുപ്പുനിലങ്ങളിൽ ഇന്ത്യൻ വർഗ്ഗക്കാർ ‘ടുലേർസ്’ എന്നുവിളിച്ചിരുന്ന ഉയരമുള്ള ഓടപ്പുല്ലുകൾ ഇടതിങ്ങി വളർത്തിയിരുന്നു.

1848 ൽ സ്വർണ്ണം കണ്ടെത്തിയശേഷം കാലിഫോർണിയയിലേക്ക് വൻതോതിൽ കുടിയേറ്റക്കാരുടെ ഒഴുക്കുണ്ടായി. 1849 നും 1852 നും ഇടയിൽ പോർട്ടർവില്ലിലൂടെ കുടിയേറ്റക്കാരേയും വഹിച്ചുകൊണ്ടുള്ള വാഗണുകൾ ചുറ്റിക്കറങ്ങിയിരുന്നു. 1854 ൽ സ്റ്റോക്ടൺ - ലോസ് ആഞ്ചലസ് റോഡിൽ ടൂൾ നദിക്കരയിൽ ഒരു  ഒരു ഇടത്താവളം പ്രവർത്തിപ്പിച്ചിരുന്നു. മഞ്ഞലോഹം അന്വേഷിച്ചെത്തുന്നവരെ കുത്തിനിറച്ച  വാഗൺ ട്രെയിനുകൾ ഗ്രാമത്തിലൂടെ കടന്നുപോയിരുന്നു. എന്നാൽ മറ്റുചില സഞ്ചാരികൾ ഈ ഭൂമി ഫലഭൂയിഷ്ടമാണെന്നു കണ്ടെത്തുകയും കൃഷിയിടങ്ങൾ സ്ഥാപിക്കാനായി അവിടെ തങ്ങുകയും ചെയ്തു . 1856 ൽ ഖനനക്കാർക്കും നദിയോരത്തെ ആദിവാസി മേഖലകളിൽ വസിക്കുന്ന ഇന്ത്യൻ വംശജർക്കും സാധനങ്ങൾ വിൽക്കുന്ന ഒരു വ്യാപാരശാല ഇവിടെ ആരംഭിച്ചു. 1858 മുതൽ 1861 വരെയുള്ള കാലത്ത് ബട്ടർഫീൽഡ് ഓവർലാന്റ് മെയിലിന്റെ ടൂൾ റിവർ സ്റ്റേഷൻ നിലനിന്നരുന്ന സ്ഥലമായിരുന്നു ഇത്.

റോയൽ പോർട്ടർ പുട്ട്നാം 1860 ൽ കന്നുകാലികളെയും കുതിരകളേയും പന്നികളേയും വളർത്താനായി ഗ്രാമത്തിലേക്ക് എത്തിച്ചേർന്നു. അതേ വർഷം തന്നെ ഗുഡ്ഹ്യൂ വിലക്കു വാങ്ങിയ അദ്ദേഹം ഈ സ്റ്റേഷനെ ഒരു ജനകീയ ഇടത്താവളവും പോർട്ടർവില്ലെ എന്ന പേരിലുള്ള ഒരു ഹോട്ടലുമാക്കി പരിവർത്തനം ചെയ്തു. 40 ഏക്കർ ഭൂമി വാങ്ങിയ അദ്ദേഹം ഈ ചതുപ്പു പ്രദേശത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് രണ്ടുനിലയുള്ള വ്യാപാരശാലയും ഒരു ഹോട്ടലും നിർമ്മിച്ചു. 1864 ൽ പോർട്ടർവില്ലെ പട്ടണം ഇവിടെ സ്ഥാപിതമായി.. മറ്റൊരു പുട്നാം കുടുംബം പട്ടണത്തിന്റെ തെക്ക് ഭാഗത്തായി താമസിക്കുന്നുണ്ടായിരുന്നുവെന്ന കാരണത്താൽ ഈ പട്ടണത്തിന് സ്ഥാപകൻ കൊടുത്ത അതേ പേരുതന്നെ നൽകപ്പെട്ടു.

1862 ൽ ഈ പ്രദേശത്ത് 20.8 ഇഞ്ച് (530 മില്ലിമീറ്റർ) മഴ പെയ്യുകയും  ടൂൾ നദി ഗതിമാറിയൊഴുകുകയും ചെയ്തതോടെ പുട്നാമിന്റെ  ഭൂമിയിലെ ജലം വലിഞ്ഞുപോകുകയും, അദ്ദേഹം തന്റെ ഭൂയിൽ സർവ്വേ നടത്തി,  തുണ്ടുകളാക്കി തിരിക്കുകയും അതിരുകൾ സ്ഥാപിച്ച്  തെരുവുകൾ നിർമ്മിക്കുകയും ചെയ്തു. കുടിയേറ്റക്കാർ വാങ്ങുന്ന ഓരോ തുണ്ടുഭൂമിക്കും ഒരെണ്ണം സൌജന്യമായി നൽകുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. കാലിഫോർണിയയിലെ ക്രമേണയുള്ള ജനസംഖ്യയുടെ വർദ്ധനവ്, ഭക്ഷണാവശ്യത്തിനായി കാലിഫോർണിയയിലെ തെക്കൻ സാൻ ജോവാവിൻ താഴ്വരയുടെ കിഴക്കൻ ഭാഗത്തിന്റെ ശാശ്വതമായ വികസനത്തിനു പ്രചോദനമായിത്തീർന്നു. ഇവിടുത്തെ സുദീർഘമായ, വരണ്ട, ചൂട് വേനൽക്കാലം ഈ ഭൂമിയിൽ ജലസേചനം ആരംഭിക്കുന്നതിന് പ്രേരിപ്പിക്കപ്പെട്ടു.

1888-ൽ സതേൺ പസഫിക് റെയിൽവേ ഫ്രെസ്നോയിൽ നിന്നുള്ള ബ്രാഞ്ച് ലൈൻ ഇവിടേയ്ക്കു കൊണ്ടുവന്നു. സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള വ്യവസായികൾ ആദ്യകാല ഹോട്ടലും ബാങ്കും നിർമിച്ചു. മാഗ്നറ്റൈറ്റ് അയിർ കുഴിച്ചെടുക്കുവാൻ ഖനനക്കാർ ഈ പ്രദേശത്തേക്ക് നീങ്ങുകയും 1907 ൽ ചേംബർ ഓഫ് കോമേഴ്സ് രൂപീകരിക്കുകയും ചെയ്തതോടെ 1902-ൽ പോർട്ടർവില്ലെ പട്ടണമായി സംയോജിപ്പിക്കപ്പെട്ടു. ഒരു സിറ്റി മാനേജർ-കൌൺസിൽ രൂപത്തിലുള്ള സർക്കാർ 1926 ൽ രൂപീകരിക്കപ്പെടുകയും ഒരു ചാർട്ടർ അംഗീകരിക്കുകയും ചെയ്തു. 1920 ൽ 5000 ത്തോളം വരുന്ന സമൂഹത്തിൽ നിന്നാണ് നഗരം വളർന്നത്. സെൻട്രൽ വാലി വാട്ടർ പ്രോജക്ടിന്റെ സഹായത്തോടെ  നടപ്പാക്കുന്ന കൃഷി ഈ മേഖലയിലെ സാമ്പത്തിക വളർച്ചയുടെ പ്രധാന സ്രോതസ്സാണ്. പ്രത്യേകിച്ച് നാരകത്തോട്ടം, കന്നുകാലി വ്യവസായം എന്നിവയ്ക്കു പ്രസിദ്ധമായ ഇവിടം വലിയ കൃഷിയിടങ്ങളുടെ കേന്ദ്രമാണ്.

ഇവിടുത്തെ സമൂഹത്തിന്റെ വികസനത്തിന് വ്യവസായം ഒരു പ്രധാന ഘടകമായി മാറിയിട്ടുണ്ട്. വാൾമാർട്ട് ഡിസ്ട്രിബ്യൂഷൻ സെന്റർ, നാഷണൽ വിറ്റാമിൻ, ബെക്ക്മാൻ ഇൻസ്ട്രുമെന്റ്സ്, സ്റ്റാൻഡേർഡ് രജിസ്റ്റർ, സിയേറ പസിഫിക് അപ്പാരൽ, റോയൽറ്റി കാർപെറ്റിംഗ് എന്നിവയ്ക്കും മറ്റു ചെറിയ കമ്പനികൾക്കും പോർട്ടർവില്ലെയിൽ അടിസ്ഥാന സൗകര്യങ്ങളുണ്ട്. നിരവധി വലിയ പൊതു സൗകര്യങ്ങളും ഇവിടെയുണ്ട്. പോർട്ടർ വില്ലെ ഡെവലപ്മെന്റ് സെന്റർ, സെക്വയ നാഷണൽ ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, ആർമി കോർപ്സ് ഓഫ് എൻജിനീയർസ് ലേക് സക്സസ് ഫെസിലിറ്റി, കേൺ കോളേജ് ഡിസ്ട്രിക്റ്റിന്റെ പോർട്ടർവില്ലെ കോളജ് കാമ്പസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

1856 ലെ ട്യൂൾ റിവർ ഇന്ത്യൻ യുദ്ധം 1856

[തിരുത്തുക]

സിയറ നെവാദ മലനിരകളുടെ താഴ്വരയിൽ അധിവസിച്ചിരുന്ന തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശജർ ആദ്യകാല സ്പാനിഷ് കോളനിവൽക്കരണകാലത്ത് താരതമ്യേന അസ്വസ്ഥമാക്കപ്പെട്ടിരുന്നില്ല. 1840-കളുടെ അവസാനത്തിലും 1850-കളിലും കാലിഫോർണിയയിൽ സ്വർണ്ണം കണ്ടെത്തിയതോടെ പരമ്പരാഗത ഭൂപ്രദേശങ്ങളിലേയ്ക്ക് ഖനിജാന്വഷകരുടെ  കയ്യേറ്റമുണ്ടായിത്തുടങ്ങി. 1851 ൽ ഒരു നിശ്ചിത സംവരണ പ്രദേശവും ഓരോ വർ‌ഷവും 200 കന്നുകാലികളും എന്ന നിലയിൽ പ്രാദേശിക ഗോത്രവിഭാഗങ്ങളുമായി ഒരു ഉടമ്പടി ഒപ്പുവെച്ചെങ്കിലും യുഎസ് സെനറ്റ് അതിനെ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടു. ഓരോ അംഗങ്ങളും നിഷേധ വോട്ടു രേഖപ്പെടുത്തുകയോ വോട്ടെടുപ്പിൽനിന്നു വിട്ടു നിൽക്കുകയോ ചെയ്തിരുന്നു.

1856-ലെ വസന്തകാലത്ത് 500 കന്നുകാലികളെ തദ്ദേശീയരായ അമേരിന്ത്യൻ വംശജർ മോഷ്ടിച്ചതായി പ്രചരിപ്പിക്കപ്പെട്ടു. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ, ഒരു കാളക്കുട്ടിയെ വിവാഹ സംബന്ധമായ സമ്മാനമായി ഏറ്റെടുത്തതായി ഈ വാർത്തക്കു മാറ്റം വന്നു. തദ്ദേശീയരായ അമേരിക്കക്കാരുടെ സമാധാനപരമായ ഉദ്ദേശ്യങ്ങൾക്കിടയിലും അവരുടെ ഭീഷണിയെ പ്രതിരോധിക്കുവാൻ സായുധരായ കുടിയേറ്റക്കാർ സംഘടിച്ചു.  ഈ സായുധ സംഘങ്ങൾ തദ്ദേശീയ ക്യാമ്പുകളിൽ മിന്നലാക്രമണം നടത്തുകയും അവിടുത്തെ നിവാസികളെ വധിക്കുകയും ചെയ്തു.

ക്യാപ്റ്റൻ ഫോസ്റ്റർ ഡെമാസ്റ്റേഴ്സിന്റെ നേതൃത്വത്തിലുള്ള ഒരു സായുധ സംഘം, എണ്ണത്തിൽ കൂടുതലായ തദ്ദേശീയരെ അവരുടെ കൂടാരങ്ങളിൽനിന്ന് അവരെ പുറത്താക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.  അവർ ഫലപ്രദമല്ലാത്ത  പരുത്തികൊണ്ടുള്ള പ്രതിരോധ മേലാവരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. കെയെസ്വില്ലെയിൽനിന്നു സൈന്യബലം വർദ്ധിപ്പിക്കുവാനായി കൂടുതൽ ആളുകൾ അയക്കപ്പെടുകയും തൽഫലമായി ഷെറീഫ് ഡബ്ല്യൂ. ജി. പോയിന്റെക്സ്റ്ററുടെ പുതിയ നേതൃത്വത്തിലെത്തിയ പുതിയ സംഘത്തിനും  അതേ രീതിയിലുള്ള തിരിച്ചടി നേരിട്ടു.  പരാജയം രുചിച്ചു തിരിച്ചെത്തിയതിനുശേഷം തദ്ദേശീയ വംശജരുടെ വിതരണ ശേഖരണങ്ങൾ നശിപ്പിച്ചുകൊണ്ട് പുതിയ ഒരു ബൃഹത്തായ നശീകരണ പ്രചാരണത്തിന് ഈ സായുധ സംഘം തുടക്കമിട്ടു.

അതിശയോക്തികലർന്നതും ഇതിന്റെ കാരണങ്ങളെക്കുറിച്ചു തെറ്റായ വിവരം നൽകുന്നതുമായ  ഈ ഇടപെടലുകളുടെ വാർത്തകൾ കാലിഫോർണിയയിലുടനീളം വ്യാപിച്ചു. അവസാനം, 1856 മേയ് മാസത്തിൽ ലാറെറ്റ് ലിവ്സ്റ്റൺറ്റന്റെ നേതൃത്വത്തിലുള്ള പടയാളികൾ ഈ അധിവാസ കേന്ദ്രത്തെ ആക്രമിക്കുകയും അതിലെ പ്രതിരോധക്കാരെ അടിച്ചമർത്തുന്നതിൽ വിജയിക്കുകയും ചെയ്തു. ഈ യുദ്ധം ഏകദേശം ആറു ആഴ്ച്ച നീണ്ടുനിന്നിരുന്നു.

അവലംബം

[തിരുത്തുക]
  1. "Porterville PD Pick Up X4 Norteño Gang Members". Porterville Post. 2008-06-18. Retrieved 2011-04-23.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "City Manager". City of Porterville. Archived from the original on April 18, 2020. Retrieved October 22, 2014.
  4. 4.0 4.1 "City Council". City of Porterville. Archived from the original on February 16, 2020. Retrieved October 8, 2014.
  5. "2019 U.S. Gazetteer Files". United States Census Bureau. Retrieved July 1, 2020.
  6. "Porterville". Geographic Names Information System. United States Geological Survey.
  7. "U.S. Census website". United States Census Bureau. Retrieved May 9, 2023.
  8. "ZIP Code(tm) Lookup". United States Postal Service. Retrieved May 18, 2015.
  9. "Form of Government". City of Porterville. Archived from the original on November 22, 2014. Retrieved November 20, 2014.