പെൻഡുലം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെൻഡുലം
പോസ്റ്റർ
സംവിധാനംറെജിൻ എസ്. ബാബു
നിർമ്മാണം
  • ഡാനിഷ് കെ. അശോകൻ
  • ലിഷ ജോസഫ്
  • ബിനോജ് വില്യ
  • മിഥുൻ ഗിരീശൻ
രചനറെജിൻ എസ്. ബാബു
അഭിനേതാക്കൾ
സംഗീതംജീൻ പി. ജോൺസൺ
ഛായാഗ്രഹണംഅരുൺ ദാമോദരൻ
ചിത്രസംയോജനംസൂരജ് ഇ.എസ്.
സ്റ്റുഡിയോ
  • ലൈറ്റ്സ് ഓൺ സിനിമാസ്
  • ബാറ്റ് ബ്രോസ് ഇന്റർനാഷണൽ
റിലീസിങ് തീയതി
  • 16 ജൂൺ 2023 (2023-06-16)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹2 കോടി[2]
സമയദൈർഘ്യം106 മിനിറ്റുകൾ

റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു മലയാളം ഫാന്റസി ത്രില്ലർ ചലച്ചിത്രമാണ് പെൻഡുലം. വിജയ് ബാബു, ഇന്ദ്രൻസ്, അനുമോൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[3] രമേഷ് പിഷാരടി, സുനിൽ സുഖദ, ഷോബി തിലകൻ, ദേവകി രാജേന്ദ്രൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ലൈറ്റ്‌സ് ഓൺ സിനിമാസിന്റെയും ബാറ്റ് ബ്രോസ് ഇന്റർനാഷണലിന്റെയും ബാനറിൽ ഡാനിഷ് കെ. അശോകൻ, ലിഷ ജോസഫ്, ബിനോജ് വില്യ, മിഥുൻ ഗിരീശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[3][4]

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 1 സെപ്റ്റംബർ 2022 ന് പുറത്തിറങ്ങി.[3]

സംഗീതം[തിരുത്തുക]

ജീൻ പി. ജോൺസൺ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.[5]

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "അതിരുകൾ മറയവേ"  അരവിന്ദ് ദിലീപ് നായർ, സാധിക കെ.ആർ., ജുവൽ റോസ് വില്യ 4:32
2. "മായും കാലങ്ങൾ"  സുൽഫിക്ക് 4:43
3. "റൂഹിൻ നിഴലേ"  നജീം അർഷാദ് 4:54

റിലീസ്[തിരുത്തുക]

തീയേറ്റർ[തിരുത്തുക]

ചിത്രം 16 ജൂൺ 2023 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.[6]

ബോക്സ് ഓഫീസ്[തിരുത്തുക]

ചിത്രം ആദ്യ ദിനം ₹0.05 കോടിയും ആദ്യ ആഴ്ചയിൽ ₹0.44 കോടിയും നേടി.[7]

അവലംബങ്ങൾ[തിരുത്തുക]

  1. "Pendulum (2023) - Movie | Reviews, Cast & Release Date in kochi". in.bookmyshow.com. Retrieved 2023-07-20.
  2. admin (2023-06-14). "Pendulum Malayalam Movie Box Office Collection, Budget, Hit Or Flop". Cinefry (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-20.
  3. 3.0 3.1 3.2 "Pendulum | പെൻഡുലം (2023) - Mallu Release | Watch Malayalam Full Movies" (in english). Retrieved 2023-07-20.{{cite web}}: CS1 maint: unrecognized language (link)
  4. "Pendulum (2023) | Pendulum Malayalam Movie | Movie Reviews, Showtimes". NOWRUNNING (in ഇംഗ്ലീഷ്). 2020-10-19. Retrieved 2023-07-20.
  5. "പെൻഡുലം തീയറ്ററുകളിൽ". Retrieved 2023-08-06.
  6. "Pendulum". Spicyonion.com (in ഇംഗ്ലീഷ്). Retrieved 2023-07-20.
  7. "PENDULUM 2023 BOX OFFICE COLLECTION, BUDGET, REVIEW, HIT OR FLOP" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-06-15. Retrieved 2023-07-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെൻഡുലം_(ചലച്ചിത്രം)&oldid=3952887" എന്ന താളിൽനിന്ന് ശേഖരിച്ചത്