അനുമോൾ
അനുമോൾ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2009-മുതൽ |
മലയാള ചലച്ചിത്രവേദിയിലെ ഒരു അഭിനേത്രിയാണ് അനുമോൾ(24 ഡിസംബർ 1987). ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്.[1]
ജീവിതരേഖ
[തിരുത്തുക]പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ നടുവട്ടം എന്ന ഗ്രാമത്തിൽ അബ്കാരിയായിരുന്ന മനോഹരൻ്റെയും കലയുടേയും മകളായി 1987 ഡിസംബർ 24ന് ജനനം. അഞ്ജു ഇളയ സഹോദരിയാണ്. പെരിന്തൽമണ്ണയിലുള്ള പ്രസന്റേഷൻ കോൺവെന്റ് സ്കൂളിൽ നിന്നായിരുന്നു പ്രാഥമികവിദ്യാഭ്യാസം. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ കമ്പ്യൂട്ടർ സയൻസിൽ B.Tech എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി.
ബുള്ളറ്റും, 4 X 4 ജീപ്പും, കാറും മുതൽ ബസ്സ് വരെ ഓടിക്കുന്ന നല്ലൊരു ഡ്രൈവറായ അനുമോളുടെ ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് ആണ്. 'അനുയാത്ര' എന്ന പേരിൽ ഒരു ട്രാവൽ വീഡിയോ യൂട്യൂബ് ചാനലും അനുമോൾ നടത്തുന്നുണ്ട്.[2]
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ അനുമോൾ ശ്രമിക്കാറുണ്ട്.[3]
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നത് ആയിരുന്നു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം “ആക്ടിങ് ജീനിയസ്” എന്നാണ് അനുമോൾ മലയാള സിനിമയിൽ അറിയപ്പെടുന്നത് തന്നെ.[4][5]
അമീബയിൽ ശക്‌തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്.
ടി.കെ. പത്മിനി എന്ന ചിത്രകാരിയുടെ ജീവിതകഥ പറഞ്ഞ പത്മിനി എന്ന സിനിമയിലൂടെ പത്മിനിയായുള്ള അനുമോളുടെ പകർന്നാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു
കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്നത്തെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും.
ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കാൻ അറിയുന്ന അനുമോൾ ഒരു മേക്കോവറിലൂടെ വി കെ പ്രകാശ് സംവിധാനം ചെയ്ത "റോക്‌സ്‌റ്റാർ" [6]എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫർ ആയ സഞ്ജന കുര്യൻ എന്ന ടോംബോയ് കഥാപാത്രത്തിനുവേണ്ടി 130 km/hr വേഗത്തിൽ 500 സി സി ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. [7] [8]
അഭിനയിച്ച സിനിമകൾ
[തിരുത്തുക]2024
- ഒരു അന്വേഷണത്തിൻ്റെ തുടക്കം
- സിഐഡി രാമചന്ദ്രൻ റിട്ട.എസ്ഐ
- ആരോ
2023
- പെൻഡുലം
2022
- ദി ടീച്ചർ
- ത തവളയുടെ ത
- ടു മെൻ
- പത്മിനി
2020
- പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
2019
- ഉടലാഴം
- സുല്ല്
- പട്ടാഭിരാമൻ
2018
- പ്രേമസൂത്രം
2017
- നിലാവറിയാതെ
2016
- കുട്ടികളുണ്ട് സൂക്ഷിക്കുക
- അമീബ
2015
- റോക്സ്റ്റാർ
- വലിയ ചിറകുള്ള പക്ഷികൾ
- ജമ്നപ്യാരി
2014
- മരം പെയ്യുമ്പോൾ
- ഞാൻ
- പറയാൻ ബാക്കി വച്ചത്
- ചായില്യം
2013
- വെടിവഴിപാട്
- ഗോഡ് ഫോർ സെയിൽ
- അകം
- ഡേവിഡ് & ഗോലിയാത്ത്
2012
- ഇവൻ മേഘരൂപൻ
അവലംബം
[തിരുത്തുക]- ↑ "മനുഷ്യരോട് ബഹുമാനം തോന്നിച്ച സ്ഥലം". ManoramaOnline. Retrieved 2018-09-05.
- ↑ ഏഷ്യാനെറ്റ് ന്യൂസ്, 6 ഡിസംബർ 2018
- ↑ "Anumol expresses her intent in film industry".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.eastcoastdaily.com/movie//?s=%E0%B4%85%E0%B4%A8%E0%B5%81%E0%B4%AE%E0%B5%8B%E0%B5%BE.
{{cite web}}
: Missing or empty|title=
(help) - ↑ "Anumol's travelings".
- ↑ "Anumol's new makeover".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Anumol is a bullet rani".
- ↑ "അനുമോൾ ക്രൂയിസർ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ".