പുള്ളി മുള്ളൻ‌കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുള്ളി മുള്ളൻ‌കോഴി
PaintedSpurfowlMF2crop.jpg
പുള്ളിമുള്ളൻ‌കോഴി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
G. lunulata
Binomial name
Galloperdix lunulata
(Valenciennes, 1825)
Synonyms

Francolinus hardwickii

പുള്ളി മുള്ളൻ‌കോഴിയുടെ[2] [3][4] ഇംഗ്ളീഷിലെ പേര് Painted Spurfowl എന്നും ശാസ്ത്രീയ നാമം Galloperdix lunulata എന്നുമാണ്. പ്രധാനമായും ഭാരതത്തിലെ പാറകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളിലും കുറ്റിക്കാടുകളിലും കാണുന്നു. ആണിന് കാലിൽ രണ്ടോ നാലോ മുള്ളുകൾ കാണും. പെണ്ണിനാണേങ്കിൽ ഇത് ഒന്നോ രണ്ടോ ആണ്. ഇണകളായോ കൂട്ടങ്ങളായോ കാണുന്നു. അധികവും ഓടി രക്ഷപ്പെടാനാണ് ശ്രമിക്കുക. അപൂർവ്വമായി പറക്കും.

വിവരണം[തിരുത്തുക]

ചെമ്പൻ മുള്ളൻകോഴി യ്ക്കുള്ളപോലെ മുഖത്ത് നഗ്നമായ ത്വക്ക് ഇല്ല. ആണിന് കറുത്ത വാലും ചെങ്കല്ലിന്റെ നിറമുള്ള അടിവശവും ഇരുണ്ട മേൽവശവുമാണുള്ളത്. മുകൾ ഭാഗത്തെ തൂവലുകളിൾ കറുത്ത അരികുകളോടു കൂടിയ വെള്ളപ്പുള്ളികളുണ്ട്. ആണിന്റെ തലയും കഴുത്തും കറുപ്പാണ്. പെണ്ണിന് കുറച്ചു മങ്ങിയ നിറമാണ്, ചെമ്പൻനിറമുള്ള പുരികവും ചെവിമൂടികളുമുണ്ട്. ആണിന് കാലിൽ രണ്ടോ നാലോ മുള്ളുകൾ കാണും. പെണ്ണിനാണെങ്കിൽ ഇത് ഒന്നോ രണ്ടോ ആണ്. കാലും കൊക്കും കടുത്ത ചാരനിറമാണ്. [5] വാൽ ചിലപ്പോൾ നേരെ മുകളിലേക്ക് പിടിക്കാറുണ്ട്.[6][7][8]

വിതരണം[തിരുത്തുക]

ഇവയെ രാജസ്ഥാനിലെ ആരവല്ലി റേഞ്ചിലും [9][10][11][12] മദ്ധ്യഭാരതത്തിലെ കുന്നുകളിലും i[13]) ദക്ഷിണ ഭാരതത്തിലെ പാറകളുള്ള കുന്നുകളിലും കുറ്റിക്കാടുകളിലും കാണുന്നു. പൂർവഘട്ടത്തിൽ ആന്ധ്രപ്രദേശിലെ നല്ലമലൈ ഭാഗത്തും കാണപ്പെട്ടിട്ടുണ്ട്.[14]

അവലംബം[തിരുത്തുക]

 1. BirdLife International (2012). "Galloperdix lunulata". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)
 2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
 3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. CS1 maint: discouraged parameter (link)
 4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 484. ISBN 978-81-7690-251-9. |access-date= requires |url= (help)CS1 maint: discouraged parameter (link)
 5. Pitman, C. R. S. (1914). "The habits of the Painted Spur-fowl (Galloperdix lunulata)". J. of the Bombay Natural History Society. 22: 801–802.
 6. Rasmussen PC & JC Anderton (2005). Birds of South Asia. The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. pp. 128–129.
 7. Blanford WT (1898). The Fauna of British India, Including Ceylon and Burma. Birds. Volume 4. Taylor and Francis, London. pp. 106–108.
 8. Baker, ECS (1920). "The game birds of India, Burma and Ceylon. Part 29". J. Bombay Nat. Hist. Soc. 27 (1): 1–24.
 9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; sariska എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 10. Reddy, GV (1994). "Painted Spurfowl in Sariska". Newsletter for Birdwatchers. 34 (2): 38.
 11. Kumar, Shantanu (1996). "Record of the Painted Spurfowl, Galloperdix lunulata (Valenciennes) in Ramgarh Sanctuary of District Bundi, Rajasthan". J. Bombay Nat. Hist. Soc. 93 (1): 89.
 12. Sharma, Ashok Kumar (1996). "Painted Spurfowl, Galloperdix lunulata (Valenciennes) in Rajasthan". J. Bombay Nat. Hist. Soc. 93 (1): 90.
 13. Ranjitsinh, MK (1999). "The Painted Spurfowl Galloperdix lunulata Valenciennes in Ranthambhore National Park, Rajasthan". J. Bombay Nat. Hist. Soc. 96 (2): 314.
 14. Morgan, RW (1874). "To the Editor". Stray Feathers. 2 (6): 531–532.
"https://ml.wikipedia.org/w/index.php?title=പുള്ളി_മുള്ളൻ‌കോഴി&oldid=2603748" എന്ന താളിൽനിന്ന് ശേഖരിച്ചത്