പുത്രജയ
പുത്രജയ Prang Besar / Air Hitam | ||
---|---|---|
ഫെഡറൽ ടെറിട്ടറി ഓഫ് പുത്രജയ | ||
Other transcription(s) | ||
Top left to right: Putra Mosque and Perdana Putra, Ministry of Health building Bottom left to right: Ministry of Finance Complex, Putrajaya, high rise ministry complexes, Putrajaya's Presint 1 from above | ||
| ||
Motto(s): Bandar raya Taman, Bandar raya Bestari (Garden City, Intelligent City) | ||
Coordinates: 2°56′35″N 101°41′58″E / 2.9430952°N 101.699373°E | ||
Country | Malaysia | |
Establishment | 19 October 1995 | |
Granted Federal Territory | 1 February 2001 | |
• Administered by | പുത്രജയ കോർപറേഷൻ | |
• ചെയർമാൻ | ഹസിം ഇസ്മയിൽ | |
• ആകെ | 49 ച.കി.മീ.(19 ച മൈ) | |
(2015)[2] | ||
• ആകെ | 88,300 | |
• ജനസാന്ദ്രത | 1,800/ച.കി.മീ.(4,700/ച മൈ) | |
സമയമേഖല | UTC+8 (MST) | |
• Summer (DST) | Not observed | |
Postcode | 62xxx | |
Calling code | +603-88 | |
ISO കോഡ് | MY-16 | |
Mean solar time | UTC+06:46:40 | |
Vehicle registration | F | |
വെബ്സൈറ്റ് | www |
മലേഷ്യയിലെ ഒരു പ്രധാന നഗരവും ഭരണസിരാകേന്ദ്രവുമാണ് പുത്രജയ (തമിഴ്:புத்ராஜாயா). രാജ്യത്തെ ആദ്യകാല ആസൂത്രിത നഗരങ്ങളിലൊന്നാണിത്. സെലൻഗ്ഗോർ സംസ്ഥാനത്തെ സെപോങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പുത്രജയ നഗരം കോലാലമ്പൂരിൽ നിന്നും 38 കിലോമീറ്റർ തെക്ക് മാറിയാണ് നിലകൊള്ളുന്നത്. തലസ്ഥാനമായ കോലാലമ്പൂരിലെ സ്ഥലപരിമിതി കണക്കിലെടുത്ത് 1999 വരെ കൊലാലമ്പൂർ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന മലേഷ്യൻ ഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ്, ജുഡീഷ്യൽ ബ്രാഞ്ചുകൾ പുത്രജയയിലേക്ക് മാറ്റി. 2001ൽ കോലാലമ്പൂർ, ലബൗൻ എന്നീ നഗരങ്ങൾക്ക് ശേഷം മലേഷ്യയിലെ മൂന്നാമത് ഫെഡറൽ പ്രദേശമായി പുത്രജയ മാറി. 2015-ലെ ജനസംഖ്യാ കണക്കുകൾ അനുസരിച്ച് 88,300 ആളുകൾ പുത്രജയയിൽ താമസിക്കുന്നു.
ചരിത്രം
[തിരുത്തുക]1916ൽ ബ്രിട്ടീഷുകാരാലാണ് പുത്രജയ നഗരം സ്ഥാപിതമാകുന്നത്. 800 ഏക്കറിൽ സ്ഥാപിതമായ നഗരത്തിന്റെ അന്നത്തെ പേർ ഐർ ഹിതാം എന്നായിരുന്നു. മലേഷ്യയുടെ നാലാമത് പ്രധാനമന്ത്രി മഹതിർ ബിൻ മുഹമ്മദിന്റെ കാലത്താണ് പുത്രജയയുടെ വികസനം കരുത്താർജ്ജിക്കുന്നത്. കോലാലമ്പൂർ വിമാനത്താവളത്തിനും കോലാലമ്പൂർ നഗരത്തിനും ഇടയിലുള്ള സ്ഥലത്ത് പുത്രജയ എന്ന ആസൂത്രിത നഗരം അതിവേഗം വികസിച്ചു[3]. മലേഷ്യയുടെ ആദ്യ പ്രധാനമന്ത്രി തുങ്കു അബ്ദുൾ റഹ്മാൻ പുത്രയുടെ പേരിൽ നിന്നുമാണ് പുത്രജയ നഗരത്തിന് ഈ പേർ ലഭിച്ചത്. 1997 ലെ ഏഷ്യൻ സാമ്പത്തികമാന്ദ്യം പുത്രജയ നഗരത്തിന്റെ ത്വരിത വളർച്ചയെ ബാധിച്ചുവെങ്കിലും വ്യവസായങ്ങളുടെയും ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും വരവ് പുത്രജയയെ വീണ്ടും വികസനത്തിന്റെ പാതയിലെത്തിച്ചു[4][5][6].[7].
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2015ലെ ജനസംഖ്യ കണക്കുകൾ അനുസരിച്ച് 88,300 ആണ് പുത്രജയയിലെ ജനസംഖ്യ. 2007-ൽ ഇത് 30,000 ആയിരുന്നു. കേന്ദ്രഗവണ്മെന്റ് ജോലിക്കാർ ആണ് ഇവിടുത്തെ താമസക്കാരിലധികവും. ജനസംഖ്യയുടെ 97.4% ഇസ്ലാം മതസ്ഥരാണ്. ഹിന്ദു (1.0%), ക്രിസ്ത്യൻ (0.9%), ബുദ്ധമതങ്ങളില്പെട്ടവരും (0.4%) പുത്രജയയിൽ താമസിക്കുന്നു.
ഗതാഗതം
[തിരുത്തുക]കൊലാലമ്പൂരിൽ നിന്നും 38 കിലോമീറ്റർ തെക്ക് മാറിയും കൊലാലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 37 കിലോമീറ്റർ വടക്കു മാറിയുമാണ് പുത്രജയ നഗരം സ്ഥിതി ചെയ്യുന്നത്. ഫെഡരൽ ദെശീയപാത് 29ഉം ഫെഡറൽ ദെശീയപാത 30 ഉം പുത്രജയ നഗരത്തെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.
കെ എൽ ഐ എ ട്രാൻസിറ്റ് ലൈനാണ് പുത്രജയ സെൻട്രൽ സ്റ്റേഷനെ മറ്റ് നഗരങ്ങളുമായി റെയിൽ മാർഗ്ഗം ബന്ധിപ്പിക്കുന്നത്. നിർദ്ദിഷ്ട കൊലാലമ്പൂർ- സിംഗപൂർ ഹൈ സ്പീഡ് റെയിൽവെ പുത്രജയ നഗരത്തിന്റെ പ്രാന്തപ്രദേശത്തുകൂടിയാകും കടന്നുപോകുക. 2003ൽ പുത്രജയ നഗരത്തിനായി ഒരു മൊണോറെയിൽ പദ്ധതി ഉണ്ടായിരുന്നെങ്കിലും ഗവണ്മെന്റിൽ നിന്നും പ്രതീക്ഷിച്ച ധനസഹായം കിട്ടാഞ്ഞതിനാൽ ആ പദ്ധതി പിന്നീട് ഉപേക്ഷിച്ചു. നിലവിൽ നഗരത്തിൽ ട്രാം സംവിധാനം ഏർപ്പെടുത്തുന്നത് ഗവണ്മെന്റിന്റെ പരിഗണനയിൽ ഉണ്ട്. കൊലാലമ്പൂർ വിമാനത്താവളമാണ് പുത്രജയയിൽ നിന്നും ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളം.
ഭരണകൂടം
[തിരുത്തുക]ഒരു ഫെഡറൽ പ്രദേശം ആയതിനാൽ പുത്രജയക്ക് സ്വന്തമായി സംസഥാന അസംബ്ലി ഇല്ല. യുണൈറ്റഡ് മലയ് നാഷണൽ ഓർഗനൈസേഷൻ പാർട്ടിയുടെ പ്രതിനിധിയായ ടെങ്ഗു അഡ്നാൻ ടെങ്ഗു മൻസൂർ ആണ് പുത്രജയയെ മലേഷ്യൻ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്. 2012 ഓടെ ഒട്ടുമിക്ക ഗവണ്മെന്റ് മന്ത്രാലയങ്ങളും കൊലാലമ്പൂരിൽ നിന്നും പുത്രജയയിലേക്ക് മാറ്റപ്പെട്ടു. 2012ലെ കണക്കുകൾ അനുസരിച്ച് വിദേശവ്യാപാര മന്ത്രാലയം, തൊഴിൽ മന്ത്രാലയം , പ്രതിരോധ മന്ത്രാലയം എന്നീ ഗവണ്മെന്റ് മന്ത്രാലയങ്ങൾ മാത്രമാണ് കൊലക്കലമ്പൂരിൽ പ്രവർത്തിക്കുന്നത്.
സഹോദരനഗരങ്ങൾ
[തിരുത്തുക]താഴെ പറയുന്ന നഗരങ്ങളുമായി പുത്രജയ സഹോദരബന്ധം സ്ഥാപിച്ചിരിക്കുന്നു.
- സയിബെർജയ, മലേഷ്യ
- സെയിജോങ് സിറ്റി, ദക്ഷിണ കൊറിയ[8]
അവലംബം
[തിരുത്തുക]- ↑ "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. p. 27. Archived from the original on 8 July 2011. Retrieved 24 January 2011.
- ↑ "Population by States and Ethnic Group". Department of Information, Ministry of Communications and Multimedia, Malaysia. 2015. Archived from the original on 12 February 2016. Retrieved 12 February 2015.
- ↑ (in Malay)Abdullah, Hasfiza (February 2012). DARI PRANG BESAR KE PUTRAJAYA. Dewan Bahasa dan Pustaka. Archived from the original on 2019-04-04. Retrieved 26 October 2015.
{{cite book}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "INVESTMENT IN MALAYSIA". Asia Times. Archived from the original on 2018-09-29. Retrieved 10 December 2012.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "INTERNATIONAL BUSINESS; Malaysia Extends Deadline in Singapore Exchange Dispute". New York Times. 1 January 2000. Retrieved 10 December 2012.
- ↑ "Malaysia's stockmarket; Daylight Robbery". The Economist. 10 July 1999. Retrieved 10 December 2012.
- ↑ "The CLOB Revisted". CNN. 26 October 1999. Retrieved 23 Jul 2015.
- ↑ Yeen, Oh Ing. "Closer ties between Putrajaya and Sejong, Korea - Community | The Star Online". Retrieved 2017-02-13.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Tourism Malaysia – Putrajaya
- Traveller's guide to Putrajaya Archived 2010-12-06 at the Wayback Machine. written and maintained by locals
- State Development Office Archived 2015-09-25 at the Wayback Machine. – State Development Office Wilayah Persekutuan