പാനസോണിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാനസോണിക് കോർപ്പറേഷൻ
Formerly
(1918-2008)മത്സുഷിറ്റ ഇലക്ട്രിക്ക് ഇൻഡസ്ട്രിയൽ കൊ.,Ltd
പൊതു സ്ഥാപനം
വ്യവസായം
സ്ഥാപിതംമാർച്ച് 13, 1918; 104 വർഷങ്ങൾക്ക് മുമ്പ് (1918-03-13)
ഒസാക്ക, ജപ്പാൻ
സ്ഥാപകൻകൊനോസുക് മത്സുഷിറ്റ
ആസ്ഥാനംകഡോമ,ഒസാക്ക, ജപ്പാൻ
34°44′38″N 135°34′12″E / 34.7438°N 135.5701°E / 34.7438; 135.5701Coordinates: 34°44′38″N 135°34′12″E / 34.7438°N 135.5701°E / 34.7438; 135.5701
Area served
ലോകവ്യാപകം
പ്രധാന വ്യക്തി
 • ഷുസാക്കു നാഗേ
  (ചെയർമാൻ)
 • മസയുകി മത്സുഷിറ്റ
  (വൈസ് ചെയർമാൻ) കഴുഹീരോ സുഗ
  (പ്രസിഡന്റ്)
വരുമാനംDecrease ¥7.553  ട്രില്ല്യൻ (2016)[* 1]
Increase ¥367.0  ബില്ല്യൻ (2016)[* 1]
Increase ¥193.2  ബില്ല്യൻ (2016)[* 1]
മൊത്ത ആസ്തികൾDecrease ¥5.596  ട്രില്ല്യൻ (2016)[* 1]
Total equityDecrease ¥1.705  ട്രില്ല്യൻ (2016)[* 1]
Number of employees
249,520 (2016)[* 2]
Divisionsപാനസോണിക് കോർപ്പറേഷൻ ഓഫ് നോർത്ത് അമേരിക്ക
Subsidiaries
വെബ്സൈറ്റ്Panasonic.com
Footnotes / references
 1. 1.0 1.1 1.2 1.3 1.4 Panasonic Corporation (March 31, 2016). Annual Report 2016. (PDF) Press release. ശേഖരിച്ച തീയതി: 23 October 2016. Archived 2016-10-23 at the Wayback Machine.
 2. "Panasonic Corp". Bloomberg Businessweek. 29 December 2014. ശേഖരിച്ചത് 2014-12-29. Italic or bold markup not allowed in: |publisher= (help)

പാനസോണിക് കോർപ്പറേഷൻ (മത്സുഷിറ്റ ഇലക്ട്രിക് ഇൻഡസ്ട്രിയൽ കമ്പനി, ലിമിറ്റഡ് എന്ന് നേരത്തെ അറിയപ്പെട്ടിരുന്നു) ഒരു ജാപ്പനീസ് ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് കോർപ്പറേറ്റ് കമ്പനിയാണ്.ഒസാക്കയിലെ കഡോമയാണ് ഇതിന്റെ ആസ്ഥാനം. 1918 ൽ ലൈറ്റ് ബൾബ് സോക്കറ്റ് നിർമ്മാതാവായിരുന്ന കൊനോസുക് മത്സുഷിറ്റയാണ് ഇത് സ്ഥാപിച്ചത്.[1]

കോർപ്പറേറ്റ് നാമം[തിരുത്തുക]

1935 മുതൽ 2008 ഒക്ടോബർ 1 വരെ കമ്പനിയുടെ കോർപ്പറേറ്റ് നാമം "മാത്സുഷിത ഇലക്ട്രിക് ഇൻഡസ്ട്രിയൽ" എന്നായിരുന്നു.[2][3] കമ്പനിയുടെ ആഗോള ബ്രാൻഡ് നാമമായ "പാനസോണിക്" എന്നതുമായി പൊരുത്തപ്പെടുന്നതിന് 2008 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ അതിന്റെ പേര് "പാനസോണിക് കോർപ്പറേഷൻ" എന്ന് മാറ്റുമെന്ന് 2008 ജനുവരി 10 ന് കമ്പനി പ്രഖ്യാപിച്ചു.[4] മാറ്റ്സുഷിത കുടുംബവുമായി കൂടിയാലോചിച്ച ശേഷം 2008 ജൂൺ 26 ന് നടന്ന ഓഹരി ഉടമകളുടെ യോഗത്തിൽ കമ്പനിയുടെ പേര് മാറ്റം അംഗീകരിക്കപ്പെട്ടു.[5][6]

ബ്രാൻഡ് നാമങ്ങൾ[തിരുത്തുക]

പാനസോണിക് കോർപ്പറേഷൻ ലോകമെമ്പാടുമുള്ള അതിന്റെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും പാനസോണിക് ബ്രാൻഡിന് കീഴിൽ വിൽപ്പന നടത്തുകയും 2012 ആദ്യ പാദത്തിൽ സാൻയോ ബ്രാൻഡ് ഘട്ടംഘട്ടമായി ഒഴിവാക്കുകയും ചെയ്തു.[7] കമ്പനി അതിൻറെ ചരിത്രത്തിൽ മറ്റ് നിരവധി ബ്രാൻഡ് നാമങ്ങളിൽ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിരുന്നു.

1927 ൽ മാത്സുഷിത അവരുടെ ഒരു പുതിയ വിളക്ക് ഉൽ‌പ്പന്നത്തിനായി "നാഷണൽ" എന്ന ബ്രാൻഡ് നാമം സ്വീകരിച്ചു.[8] 1955 ൽ കമ്പനി ജപ്പാന് പുറത്തുള്ള വിപണികൾക്കായി ആദ്യമായി "പാനസോണിക്" ബ്രാൻഡ് നാമം ഉപയോഗിച്ചുകൊണ്ട് ഓഡിയോ സ്പീക്കറുകളും വൈദ്യുതദീപങ്ങളും വിപണനം ചെയ്തു.[9] ഓഡിയോ ഉപകരണങ്ങൾക്കായി 1965 ൽ കമ്പനി "ടെക്നിക്സ്" എന്ന ബ്രാൻഡ് നാമം ഉപയോഗിക്കാൻ തുടങ്ങി.[10] ഒന്നിലധികം ബ്രാൻഡുകളുടെ ഉപയോഗം ഏതാനും പതിറ്റാണ്ടുകളോളം നീണ്ടുനിന്നു.[11] ഓഡിയോ, വീഡിയോ എന്നിവയുൾപ്പെടെ മിക്ക മാത്സുഷിത ഉൽപ്പന്നങ്ങളുടെയും പ്രധാന ബ്രാൻഡായിരുന്ന 'നാഷണൽ' എന്ന പേരും പാനസോണിക് എന്ന നാമത്തിന്റെ ലോകവ്യാപക വിജയത്തിന് ശേഷം ഈ പേരും സംയോജിപ്പിച്ച് 1988-ൽ നാഷണൽ പാനസോണിക് ആയിത്തീർന്നു.

2003 മെയ് മാസത്തിൽ കമ്പനി "പാനസോണിക്" അതിന്റെ ആഗോള ബ്രാൻഡായി മാറുമെന്ന് പ്രഖ്യാപിക്കുകയും "പാനസോണിക് ഐഡിയാസ് ഫോർ ലൈഫ്" എന്ന ആഗോള ടാഗ്‌ലൈൻ പുറത്തിറക്കുകയും ചെയ്തു. കമ്പനി തങ്ങളുടെ ബ്രാൻഡുകളെ "പാനസോണിക്" എന്ന പേരിലേക്ക് ഏകീകരിക്കാൻ തുടങ്ങുകയും 2004 മാർച്ചോടെ ജപ്പാനിലൊഴികെ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കും ഔട്ട്‌ഡോർ സൈൻബോർഡുകൾക്കുമായി "നാഷണൽ" എന്ന പേരിനെ മാറ്റിസ്ഥാപിക്കുകയും ചെയ്തു.[12] 2008 മാർച്ചിൽ ജപ്പാനിൽ "നാഷണൽ" എന്ന ബ്രാൻഡ് നാമം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച കമ്പനി, 2010 മാർച്ചോടെ ആഗോള ബ്രാൻഡായ "പാനസോണിക്" എന്ന പേരുപയോഗിച്ചുകൊണ്ട് ഈ പേരിനെ മാറ്റുകയും ചെയ്തു.[13] കമ്പനി തങ്ങളുടെ കാഴ്ചപ്പാടിനെ മികച്ച രീതിയിൽ ചിത്രീകരിക്കുന്നതിനായി 2013 സെപ്റ്റംബറിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള കമ്പനിയുടെ ടാഗ്‌ലൈനിന്റെ ഒരു പുനരവലോകനമായ "എ ബെറ്റർ ലൈഫ്, എ ബെറ്റർ വേൾഡ്" എന്ന ടാഗ്‍ലൈൻ പ്രഖ്യാപിച്ചു.[14]

അവലംബം[തിരുത്തുക]


 1. "Corporate Profile Archived 27 January 2011 at the Wayback Machine.." Panasonic Corporation. Retrieved February 15, 2011. "Head Office Location 1006, Oaza Kadoma, Kadoma-shi, Osaka 571-8501, Japan" (PDF Map Archived April 9, 2011, at the Wayback Machine., GIF Map Archived January 17, 2012, at the Wayback Machine. (Direct link Archived December 18, 2010, at the Wayback Machine.))
 2. 松下電器産業株式会社が「パナソニック株式会社」に社名変更, Panasonic Corporation. 1 October 2008. Retrieved 2008-10-03.(in Japanese).
 3. "Matsushita Electric Becomes Panasonic Corporation". Panasonic Corporation. October 1, 2008. ശേഖരിച്ചത് October 3, 2008.
 4. "Matsushita Electric to Change Name to Panasonic Corporation". Panasonic Corporation. October 1, 2008. ശേഖരിച്ചത് October 3, 2008.
 5. "Shareholders of Matsushita approve company name change to Panasonic". International Herald Tribune. June 26, 2008. ശേഖരിച്ചത് October 3, 2008.
 6. https://reviewsca.com/best-ladies-electric-shaver/
 7. Sanyo name to cease by April 1, 2012, Panasonic tells partners | AV Interactive | Pro AV news, analysis and comment from Europe's leading Audio Visual title | AV Magazine. AV Interactive (June 6, 2013). Retrieved 26 July 2013.
 8. "Panasonic History: 1927 – Square bicycle lamp developed and marketed". Panasonic Corporation. മൂലതാളിൽ നിന്നും October 6, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 2, 2008.
 9. "Brand History". Panasonic Corporation. മൂലതാളിൽ നിന്നും November 8, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 2, 2008.
 10. "Brand History". Panasonic Corporation. മൂലതാളിൽ നിന്നും November 8, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 2, 2008.
 11. "Brand History". Panasonic Corporation. മൂലതാളിൽ നിന്നും November 8, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 2, 2008.
 12. "社史:2003年(平成15年) グローバルブランドを「Panasonic」に統一" (ഭാഷ: ജാപ്പനീസ്). Panasonic Corporation. ശേഖരിച്ചത് October 2, 2008.
 13. "Matsushita Electric to Change Name to Panasonic Corporation". Panasonic Corporation. October 1, 2008. ശേഖരിച്ചത് October 3, 2008.
 14. "Panasonic Establishes "A Better Life, A Better World" as its New Brand Slogan". Panasonic Corporation. ശേഖരിച്ചത് November 27, 2013.
"https://ml.wikipedia.org/w/index.php?title=പാനസോണിക്&oldid=3758423" എന്ന താളിൽനിന്ന് ശേഖരിച്ചത്