പല്ലാഡിയൻ ശൈലി
ദൃശ്യരൂപം
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ വാസ്തുശിൽപിയായ ആന്ദ്രിയ പല്ലാഡിയോ ആവിഷ്കരിച്ച കെട്ടിടനിർമ്മാണശൈലിയാണ് പല്ലാഡിയൻ ശൈലി അഥവാ പല്ലാഡിയനിസം (ഇംഗ്ലീഷ്: Palladianism) എന്നറിയപ്പെടുന്നത്. പുരാതനകാലത്തെ ഗ്രീക്ക്-റോമൻ ശൈലികളിൽ നിന്ന് സ്വാധീനിക്കപ്പെട്ട ശൈലിയാണിത്. ബി.സി. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ വാസ്തുശിൽപിയായിരുന്ന വിട്രൂവിയസിൻ്റെ ശൈലിയെ അടിസ്ഥാനമാക്കിയതാണ് പല്ലാഡിയൻ ശൈലി.[1]
പല്ലാഡിയൻ കെട്ടിടങ്ങൾക്ക് സാധാരണയായി ഒരു പെഡിമെന്റും (വാതിലിനു മുകളിലുള്ള വലിയ ത്രികോണം) നിരവധി തൂണുകളും ഉണ്ടായിരിക്കും. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ വളരെ പ്രശസ്തമായ ഈ വാസ്തുശൈലി അവിടെ നിയോക്ലാസിസിസത്തിന്റെ വികാസത്തിലേക്ക് വഴിതെളിച്ചു. ഇനിഗോ ജോൺസാണ് ഈ ശൈലി ബ്രിട്ടനിൽ അവതരിപ്പിച്ചത്.[2]