പതിനൊന്നാമത് ദലായ് ലാമ
ഖെഡ്രുപ് ഗ്യാറ്റ്സോ | |
---|---|
പതിനൊന്നാമത് ദലായ് ലാമ | |
ഭരണകാലം | 1842–1856 |
മുൻഗാമി | സുൾട്രിം ഗ്യാറ്റ്സോ |
പിൻഗാമി | ട്രിൻലി ഗ്യാറ്റ്സോ |
Tibetan | མཁས་གྲུབ་རྒྱ་མཚོ་ |
Wylie | mkhas grub rgya mtsho |
ഉച്ചാരണം | [kʰɛtʂup catsʰɔ] |
Transcription (PRC) | Kaichub Gyaco |
THDL | Kedrup Gyatsho |
Chinese | 凱珠嘉措 |
ജനനം | ഗാതർ, ഖാം, ടിബറ്റ് | 1 നവംബർ 1838
മരണം | 31 ജനുവരി 1856 ലാസ, ടിബറ്റ് | (പ്രായം 17)
Part of a series on |
Tibetan Buddhism |
---|
|
ഖെഡ്രുപ് ഗ്യാറ്റ്സോ (ജനനം: 1838 നവംബർ 1; മരണം: 1856 ജനുവരി 31) ടിബറ്റിലെ പതിനൊന്നാം ദലായ് ലാമ ആയിരുന്നു.[1]
ഇദ്ദേഹത്തിന്റെ അച്ഛന്റെ പേര് സെവാങ് ഡോൺഡ്രബ് എന്നും മാതാവിന്റെ പേര് യുൺഗോങ് ബുത്രി എന്നുമായിരുന്നു. ഇദ്ദേഹത്തെ 1840 -ലാണ് ദലായ് ലാമയുടെ അവതാരമായി അംഗീകരിച്ചത്. 1842-ൽ പൊടാല കൊട്ടാരത്തിൽ ഇദ്ദേഹത്തിന്റെ സിംഹാസനാരോഹണം നടന്നു. 1855 മാർച്ച് 1-ആം തിയതി ഇദ്ദേഹം ഭരണം ഏറ്റെടുത്തുവെങ്കിലും ഒരു വർഷത്തിനുള്ളിൽ മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ നേപ്പാൾ ടിബറ്റ് ആക്രമിക്കുകയും ആക്രമണത്തിൽ പരാജ്യപ്പെടുകയും ചെയ്തു. കുരങ്ങന്മാരുടെയും പക്ഷികളുടെയും കഥ എന്ന കവിതാപുസ്തകം അദ്ദേഹം രചിക്കുകയുണ്ടായി.
ജീവിത രേഖയും ഭരണവും
[തിരുത്തുക]എർത്ത്-ഡോഗ് വർഷത്തിന്റെ ഒൻപതാം മാസത്തിലായിരുന്നു ഇദ്ദേഹം ജനിച്ചത് (1838 നവംബർ 1). ഇദ്ദേഹത്തിന്റെ അച്ഛന്റെ പേര് സെവാങ് ഡോൺഡ്രബ് എന്നും മാതാവിന്റെ പേര് യുൺഗോങ് ബുത്രി എന്നുമായിരുന്നു. എഴുപത്തിമൂന്നാമത് ഗാൻഡെൻ ട്രിപ ആയിരുന്ന ഗവാങ് ജാംപെൽ സുൾട്രിം ഗ്യാറ്റ്സോ ആണ് ഇദ്ദേഹത്തെ പത്താമത്തെ ദലായ് ലാമയുടെ അവതാരമായി മനസ്സിലാക്കിയത്. ബെയ്ജിങ്ങിലെ ക്വിങ് ഭരണകൂടം നിർദ്ദേശിച്ചതനുസരിച്ച് സ്വർണ്ണകുംഭത്തിൽ നിന്ന് നറുക്കെടുത്താണ് ഇദ്ദേഹത്തിന്റെ പേര് തീരുമാനിച്ചത്. മറ്റ് സ്ഥാനാർത്ഥികളുടെ പേര് സ്വർണ്ണകുംഭത്തിൽ ഇടുകയുണ്ടായോ എന്ന് ചില ചരിത്രകാരന്മാർ സംശയിക്കുന്നുണ്ട്.[2]
ഇദ്ദേഹത്തെ 1840 -ലാണ് ദലായ് ലാമയുടെ അവതാരമായി അംഗീകരിച്ചത്. ഏഴാമത് ദലായ് ലാമയായിരുന്ന കെൽസാങ് ഗ്യാറ്റ്സോ ജനിച്ച ഗ്രാമത്തിൽത്തന്നെയാണ് ഇദ്ദേഹം ജനിച്ചത്. 1708-ലായിരുന്നു ഏഴാം ദലായ് ലാമയുടെ ജനനം. 1841-ൽ ഏഴാമത് പഞ്ചൻ ലാമയായ പാൾഡൻ ടെൻപായി ന്യിമ ഇദ്ദേഹത്തിന് സന്യാസ ദീക്ഷ നൽകി. ചടങ്ങിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ മുടി മുറിക്കുകയും ഖെഡ്രുപ് ഗ്യാറ്റ്സോ എന്ന പേര് ഇദ്ദേഹത്തിന് നൽകുകയും ചെയ്തു.[1]
1842-ൽ പൊടാല കൊട്ടാരത്തിൽ ഇദ്ദേഹത്തിന്റെ സിംഹാസന ആരോഹണം നടന്നു. 1849-ൽ പതിനൊന്ന് വയസ്സിൽ ഇദ്ദേഹം ഏഴാമത് പഞ്ചൻ ലാമയായിരുന്ന പാൾഡൻ ടെൻപായി ന്യിമയിൽ നിന്ന് സന്യാസപ്രതിജ്ഞ സ്വീകരിച്ചു.[3]
ഖെൻഡ്രുപ് ഗ്യാറ്റ്സോയുടെ ജീവിതകാലത്ത് ലഡാഖ് പ്രദേശത്തിന്മേലുള്ള യുദ്ധം ടിബറ്റൻ പീഠഭൂമിയിൽ ലാമമാരുടെ അധികാരത്തിന് ഉലച്ചിലുണ്ടാക്കി. ഒന്നാം കറുപ്പ് യുദ്ധവും രണ്ടാം കറുപ്പ് യുദ്ധവും തായ്‌പിങ് കലാപവും ഇതേസമയത്ത് ടിബറ്റിന്മേൽ ചൈനയ്ക്കുള്ള സ്വാധീനവും കുറച്ചു. ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ നേപ്പാൾ ടിബറ്റ് ആക്രമിക്കുകയും ആക്രമണത്തിൽ പരാജ്യപ്പെടുകയും ചെയ്തു. നേപ്പാളി ടിബറ്റൻ യുദ്ധം 1855 - 1856 കാലഘട്ടത്തിലായിരുന്നു.
മരണം
[തിരുത്തുക]1842 മേയ് ഇരുപത്തഞ്ചിന് സ്ഥാനാരോഹണം നടന്ന ഇദ്ദേഹം ഭരണസംവിധാനത്തിന്റെ അഭ്യർത്ഥനയനുസരിച്ച് 1855 മാർച്ച് 1-ആം തിയതി ഇദ്ദേഹം ഭരണം ഏറ്റെടുത്തു. ഭരണം ഏറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ ഇദ്ദേഹം മരണമടഞ്ഞു. തുടർച്ചയായി ചെറു പ്രായത്തിൽ തന്നെ മരണമടയുന്ന മുന്നാമത്തെ ദലായ് ലാമയായിരുന്നു ഇദ്ദേഹം. ഭരണത്തിൽ ഉറച്ചിരിക്കുവാൻ ഈ മൂന്ന് ദലായ് ലാമമാർക്കും സാധിച്ചിരുന്നില്ല.
കുറച്ചുകാലം മാത്രം ജീവിച്ചിരുന്ന ദലായ് ലാമമാരുടെ കാലം ഒൻപതാമത്തെ അവതാരം മുതൽ പന്ത്രണ്ടാമത്തെ അവതാരം വരെയായിരുന്നു. ഇക്കാലത്ത് കാര്യങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നത് പഞ്ചൻ ലാമമാരായിരുന്നു. ബാല്യത്തിലും യൗവനത്തിലും മരണമടഞ്ഞ ദലായ് ലാമമാരുടെ വിടവ് ഭരണത്തിൽ പ്രതിഫലിക്കാതെ സൂക്ഷിച്ചത് പഞ്ചൻ ലാമമാരാണ്.[4]
കൃതികൾ
[തിരുത്തുക]ഒരു കവിതാപുസ്തകം ഇദ്ദേഹം രചിക്കുകയുണ്ടായി. കുരങ്ങന്മാരുടെയും പക്ഷികളുടെയും കഥ (Bya sprel gyi gtam-rgyud) എന്നായിരുന്നു ഇതിന്റെ പേര്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനസമയത്ത് ടിബറ്റന്മാരും ഗൂർഖകളും (യഥാക്രമത്തിൽ 'പക്ഷികളും' 'കുരങ്ങന്മാരും') തമ്മിൽ നടന്ന യുദ്ധത്തിന്റെ ഒരു അന്യാപദേശമായിരുന്നു ഇത്.[5]
മരണം
[തിരുത്തുക]പെട്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ മരണം. 1856 ജനുവരി 31-ന് ഇദ്ദേഹം ടിബറ്റിലെ പൊടാല കൊട്ടാരത്തിൽ വച്ച് മരണമടഞ്ഞു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "His Holiness the Eleventh Dalai Lama, Khedrup Gyatso". The Office of His Holiness The Dalai Lama. Archived from the original on 2014-01-07. Retrieved 16 July 2012.
- ↑ http://treasuryoflives.org/biographies/view/Eleventh-Dalai-Lama-Khedrub-Gyatso/4259 പതിനൊന്നാമത് ദലായ് ലാമ ഖെഡ്രുബ് ഗ്യാറ്റ്സോ
- ↑ Khetsun Sangpo Rinpoche. (1982). "Life and times of the Eighth to Twelfth Dalai Lamas." The Tibet Journal. Vol. VII Nos. 1 & 2. Spring/Summer 1982, p. 50.
- ↑ The Fourteen Dalai Lamas: A Sacred Legacy of Reincarnation, p. 175. Glenn H. Mullin. Clear Light Publishers. Santa Fe, New Mexico. ISBN 1-57416-092-3.
- ↑ Stein, R. A. (1972) Tibetan Civilization, p. 269. Stanford University Press. ISBN 0-8047-0806-1 (cloth); ISBN 0-8047-0901-7 (pbk)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Mullin, Glenn H. (2001). The Fourteen Dalai Lamas: A Sacred Legacy of Reincarnation, pp. 361–367. Clear Light Publishers. Santa Fe, New Mexico. ISBN 1-57416-092-3.