നീലക്കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തരിശ് പാടങ്ങൾ ആവാസ വ്യവസ്ഥയാക്കി നീലക്കോഴികൾ. എച്ച്.യഹിയ പത്തനംതിട്ട: വിദേശ ദേശാടന പക്ഷിയായനീലക്കോഴി തരിശ് പാടങ്ങൾ ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. നഗരങ്ങളിലുള്ളവർക്ക് നീലക്കോഴി ഇന്നും അപരിചതമാണ്. ഒരുകാലത്ത് കുളക്കോഴി, മുണ്ടി, വെള്ളക്കൊക്ക് എന്നിവയായിരുന്നു നമ്മുടെ പാടശേഖരങ്ങളിൽ കണ്ടുവന്നിരുന്നെങ്കിൽ ഇപ്പോൾ ഇവർക്കിടയിൽ അതിഥിയായി നീലക്കോഴിയും കാണാൻ കഴിയും. റാഡില്ലേ കുടുംബത്തിൽപ്പെട്ട് ഏറ്റവും വലിപ്പമുള്ള പക്ഷിയായ നീലക്കോഴിയെന്ന് പർപ്പിൾ കോട്ട് ജില്ലയിലെ വിവിധ തരിശ് പാടങ്ങളിൽ കണ്ടുവരുന്നു. തലയിൽ ചുവന്ന പൂവും തൂവലിന് നീലനിറവുമാണ് ചുണ്ടുകൾക്ക് ഇളം തവിട്ടും അഗ്രഭാഗത്ത് ചുവപ്പ് നിറവുമാണ് , കാലുകൾക്ക് ചുവപ്പ് നിറവും ഉയരക്കൂടുതലുമുണ്ട്. ഇവയിൽ പുവനെയും പിടയും തിരച്ചറിയാൻ പ്രയാസമാണ്. മുട്ടയിട്ട് അടയിരിക്കുന്ന് പ്രകൃതമാണ് നീലക്കോഴിയുടേത്. വളരെ വേഗം ഓടാനും പറക്കാനും ഇവയക്ക് കഴിയും. ചെറുമീനകളും പുൽച്ചാടി,തവള പായൽ എന്നിവയാണ് പ്രധാന ഭക്ഷണം. മനുഷ്യ വാസമില്ലാത്ത് പ്ര്‌ദേശങ്ങളിലും സൂര്യപ്രകാശം ലഭിക്കുന്ന ചാലുകളിലുമാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. മദ്ധ്യഏഷ്യയിൽ കിഴക്കൻ തുർക്കി മുതൽ ഇന്ത്യ അടക്കം മ്യാൻമാർ വരേയുംവടക്കൻ തായ്‌ലന്റിലും ണ്ടുവന്നിരുന്ന ഇവയെ കേരളത്തിൽ ആദ്യമായി കണ്ടെത്തിയത് ഇരിങ്ങാലക്കുടയിലെ തൊമ്മാന കോൾ പാടത്തും എറണാകുളം ജില്ലയിലെ മുളവുകാട് പ്രദേശത്തെ പാടങ്ങളിലുമാ്ണ്. എന്നാൽ ഇവയെക്കുറിച്ച് കൂടുതൽ പഠനങ്ങളൊന്നും ഇതുവരെയായിട്ടും നടന്നിട്ടില്ല. തെക്കൻ കേരളത്തിൽ പത്തനംതിട്ടയിലാണ് ഇവയെ കൂടുതലായും ഇപ്പോൾ കണ്ടുവരുന്നത് . ജില്ലയിലെ വെട്ടൂർ, ഓമല്ലൂർ ചാൽ വള്ളിക്കോട്, പന്തളം എന്നിവിടങ്ങളിലെ തരിശ് പാടങ്ങളിലാണ് ഇവയുടെ വാസം. പാടശേഖരങ്ങളിലും ക്യഷിയിടങ്ങളിലും മറ്റും നടത്തുന്ന അമിത കീടനാശിനി പ്രയോഗവും പ്ലാസ്റ്റിക് മാലിന്യവുമാണ് ഇവയുടെ വംശനാശത്തിന് കാരണമായിട്ടുണ്ട് ്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഇവയുടെ മുട്ടയിടുന്ന കാലം.

"https://ml.wikipedia.org/w/index.php?title=നീലക്കോഴി&oldid=2429074" എന്ന താളിൽനിന്നു ശേഖരിച്ചത്