നിയാന്തർത്താൽ മനുഷ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിയാന്തർത്താൽ
Temporal range: Middle to Late Pleistocene0.6–0.03Ma
Homo sapiens neanderthalensis.jpg
A Skull, La Chapelle-aux-Saints
90px
Mounted Neanderthal skeleton, American Museum of Natural History
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Primates
കുടുംബം: Hominidae
ജനുസ്സ്: Homo
വർഗ്ഗം: H. neanderthalensis
ശാസ്ത്രീയ നാമം
Homo neanderthalensis
King, 1864
Range of Homo neanderthalensis.png
Range of Homo neanderthalensis. Eastern and northern ranges may be extended to include Okladnikov in Altai and Mamotnaia in Ural
പര്യായങ്ങൾ

Palaeoanthropus neanderthalensis[അവലംബം ആവശ്യമാണ്]
H. s. neanderthalensis

ജർമനിയിലെ ദുംസൽ ദോർഫിനടുത്തുള്ള നിയാൻഡർ താഴ്‌വരയിൽ ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുള്ള ആദിമമനുഷ്യവിഭാഗം. പ്രാചീന ശിലായുഗത്തിൽ ജീവിച്ചിരുന്ന നിയാൻഡർത്താൽ മനുഷ്യൻ 1,20,000 വർഷങ്ങൾക്കു മുമ്പുവരെ-അവസാനത്തെ ഹിമയുഗത്തിന്റെ ആദ്യഘട്ടം-ഉണ്ടായിരുന്നു.[1] നിയാൻഡർത്താൽ മനുഷ്യരിൽകൂടിയാണ് ആൾക്കുരങ്ങിൽനിന്ന് ആധുനിക മനുഷ്യനിലേക്കുള്ള പരിണാമമുണ്ടായതെന്ന് നരവംശശാസ്ത്രജ്ഞന്മാർ കരുതുന്നു.

കണ്ടെത്തൽ[തിരുത്തുക]

1857 ൽ ഒരു ഗുഹയിൽ നിന്ന് ജോവാൻ ഫുഹ്രോട്ട് ആണ് ഈ മനുഷ്യ വർഗ്ഗത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത് .

ശാരീരിക പ്രത്യേകതകൾ[തിരുത്തുക]

ഏകദേശം 1.5 മീ. പൊക്കം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം ,ചെരിഞ്ഞനെറ്റിത്തടംഎന്നിവയായിരുന്നു പ്രത്യേകതകൾ. നടക്കുന്നതിൽ വൈകല്യങ്ങൾ ഉണ്ടായിരുന്നു. നീണ്ടുനിവർന്നു നില്ക്കാനോ വൈകല്യം കൂടാതെ നടക്കാനോ അവർക്കു കഴിവില്ലായിരുന്നു. ആദ്യകാലങ്ങളിൽ സംസാരിക്കാനും കഴിഞ്ഞിരുന്നില്ല; എന്നാൽ ക്രമേണ അവർ സംസാരിക്കാൻ പഠിച്ചു.

ജീവിതരീതി[തിരുത്തുക]

ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഇവർ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു.ശിലായുധങ്ങളും മരത്തടികളും ഉപയോഗിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടി ജീവിച്ചിരുന്ന അവർക്ക് തീയുടെ ഉപയോഗം അറിയാമായിരുന്നു. മൃഗത്തിന്റെ തോൽ ഉണക്കി വസ്ത്രങ്ങളായി ഉപയോഗിച്ചു.


അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3606 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=നിയാന്തർത്താൽ_മനുഷ്യൻ&oldid=1914316" എന്ന താളിൽനിന്നു ശേഖരിച്ചത്