നിന സിബൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nina Sibal
പ്രമാണം:Nina Sibal.png
ജനനം1948
Pune
മരണം2000
ദേശീയതIndian
തൊഴിൽIndian Foreign Service
ജീവിത പങ്കാളി(കൾ)Kapil Sibal
രചനാ സങ്കേതങ്ങൾShort story, novel

ഇന്ത്യൻ നയതന്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന നിന സിബൽ (1948 - 2000) പുരസ്കാരം നേടിയ യാത്ര എന്ന നോവലിലൂടെയും മറ്റ് ഇംഗ്ലീഷ് ഭാഷ ഫിക്ഷൻ കഥകളിലൂടെയും ഇന്ത്യൻ വിദേശകാര്യ സർവീസിലെ പ്രവർത്തനങ്ങളിലൂടെയും ആണ് കൂടുതലും അറിയപ്പെടുന്നത്.

ജീവചരിത്രം[തിരുത്തുക]

പിതാവ് ഒരു ഇന്ത്യനും അമ്മ ഗ്രീക്കുകാരിയുമായിരുന്നു.[1] പൂനെയിലാണ്[2] നിന ജനിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ (മിറാൻഡ ഹൗസിൽ) എം.എ ബിരുദാനന്തര ബിരുദപഠനത്തിനു ശേഷം മൂന്നു വർഷം അവിടെ അദ്ധ്യാപികയായി. അവർ നിയമത്തിൽ യോഗ്യത നേടുകയും ഫ്രഞ്ച് ഭാഷയും പഠിച്ചു. 1972-ൽ ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്ന സിബൽ ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു. "ഇത് ആഴത്തിൽ ഒരു സാംസ്‌കാരിക ആഘാതത്തിനിടയാക്കിയതായി" പിന്നീട് ഇതിനെക്കുറിച്ച് അവർ ഒരു മാധ്യമപ്രവർത്തകനോട് പറയാനിടയായി.[1] മറ്റ് പോസ്റ്റുകളിൽ കെയ്റോയിലും മൂന്നു വർഷം ഇന്ത്യൻ കൌൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെയും ഡപ്യൂട്ടി ഡയറക്റ്ററായിരുന്നു. 1992-ൽ പാരീസിലെ യുനെസ്കോയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി പദവി ലഭിച്ചു. 1995-ൽ ന്യൂയോർക്കിലേക്ക് പോയി. അവിടെ ലെയിസൺ ഓഫീസ് ഡയറക്ടറായി.[3]

നിന സിബൽ അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ കപിൽ സിബലിനെ വിവാഹം കഴിച്ചു. അവർക്കു രണ്ടു പുത്രന്മാരും ഉണ്ടായിരുന്നു. രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനും എഴുത്തുകാരനും ആയ ശശി തരൂറിൻറെ[4] അഭിപ്രായപ്രകാരം അവരുടെ ""അന്തർദേശീയ"" വിവാഹബന്ധം നല്ലരീതിയിൽ തുടർന്നുകൊണ്ടുപോകുകയും ഔദ്യോഗികജീവിതത്തിൽ അവർ ഒന്നിച്ചുമുന്നോട്ടുപോകുകയും ചെയ്തു. 2000 ജൂണിൽ ന്യൂയോർക്കിൽ അവർ സ്തനാർബുദം ബാധിച്ചു മരിച്ചു.[5]നിന സിബൽ മെമ്മോറിയൽ അവാർഡ് അവരുടെ ഭർത്താവ് നിനയുടെപേരിൽ നടപ്പിലാക്കി. ഈ ഫണ്ടുപയോഗിച്ച് ഓൾ ഇന്ത്യ വിമൺസ് എഡ്യൂക്കേഷൻ ഫണ്ട് അസോസിയേഷൻ വർഷംതോറും ഒരു വ്യക്തിക്ക് അവാർഡു നൽകുന്നു. വികലാംഗരെയും പിന്നോക്കാവസ്ഥയിലുമുള്ള കുട്ടികളെ നൂതനമായ രീതികൾ ഉപയോഗിക്കുന്നതിന് സഹായിക്കുന്നതിനുമായി സംഘടന ഒരു പ്രധാന പങ്കു വഹിക്കുന്നു.[6]

പ്രവർത്തനങ്ങൾ[തിരുത്തുക]

1985-ൽ സിബലിന്റെ കവിത ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരുടെ ചെറുകഥ What a blaze of glory ഏഷ്യാവീക്ക് മാഗസിൻറെ ചെറുകഥ മത്സരത്തിൽ വിജയിച്ചിരുന്നു.[2]പിന്നീട് 1991-ൽ പ്രസിദ്ധീകരിച്ച പ്രൈസ് വിന്നിംഗ് ഏഷ്യൻ ഫിക്ഷൻ എന്ന പേരിൽ ആന്തോളജിയിൽ ഇത് ഉൾപ്പെടുത്തിയിരുന്നു.[7]

1987-ൽ പ്രസിദ്ധീകരിച്ച യാത്ര, ഒരു നൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ഒരു സിഖ് കുടുംബത്തിൻറെ ജീവിതത്തെ എടുത്തു കാണിക്കുന്നു. കാലത്തിനനുസരിച്ചുള്ള അവരുടെ നീക്കങ്ങൾ ശീർഷകത്തിൽ പ്രതിഫലിപ്പിക്കുന്നു. യാത്ര അർത്ഥമാക്കുന്നത് സഞ്ചാരം അല്ലെങ്കിൽ തീർത്ഥയാത്ര എന്നാണ്.[2]വിമർശകർ പുസ്തകത്തിന്റെ മാന്ത്രിക യാഥാർത്ഥ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്, പ്രത്യേകിച്ച് ഒരു കഥാപാത്രത്തിന്റെ തൊലിയുടെ നിറം മാറുന്നതുമായി ബന്ധപ്പെട്ട് സൽമാൻ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചിൽഡ്രണുമായി താരതമ്യം ചെയ്യുന്നു.[8]എഴുത്തുകാരൻ തന്റെ കഥയിൽ മിഥ്യാ ഘടകങ്ങൾ ഉപയോഗിക്കുന്നു.[9]ചിപ്കോ പ്രസ്ഥാനം, പഞ്ചാബിന്റെ ചരിത്രം, ബംഗ്ലാദേശിന്റെ ഉത്ഭവം, പിതാവിനെ തെരയുന്ന നായികയും പ്രമേയങ്ങളിൽ ഉൾപ്പെടുന്നു.[10] ഒന്നിലധികം വിഷയങ്ങൾ ഉൾക്കൊള്ളുന്നതുകൊണ്ടാണ് ഈ നോവൽ വിമർശിക്കപ്പെടുന്നത്.[2]എന്നാൽ മൊത്തത്തിൽ അത് പൊതുവേ നല്ല രീതിയിൽ സ്വീകരിച്ചു. 1987-ൽ ലിറ്ററേച്ചർ ഫോർ അൾജിയേഴ്സിൻറെ ഗ്രാൻറ് പ്രിക്സ് നേടുകയും ചെയ്തു[2].

സിബലിന്റെ ചെറുകഥാ സമാഹാരമായ ദ സീക്രട്ട് ലൈഫ് ഓഫ് ഗുജ്ജാർ മാൾ 1991-ൽ ആണ് പ്രസിദ്ധീകരിച്ചത്. കഥകൾ വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമാണ്, അവയിൽ ചിലത് സാങ്കൽപ്പിക പേരുകളാൽ മറച്ചുവച്ചിട്ടുണ്ട്: ശീതയുദ്ധസമയത്തെ ബൾഗേറിയയിലെ മൾഗറി പ്രതിധ്വനികൾ ഇതിനുദാഹരണമാണ്.[1] ഈ ക്രമീകരണം രാഷ്ട്രീയവും വർണ്ണാഭമായതുമായ പശ്ചാത്തലങ്ങളായിട്ടല്ല ഉപയോഗിച്ചിരിക്കുന്നത്, എന്നാൽ കഥാപാത്രങ്ങളുടെ ജീവനും വികാരങ്ങളുമായി ഇഴപിരിഞ്ഞുപോകുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Maya Jaggi in The Guardian, 22 October 1991: "Maya Jaggi finds out why diplomat-cum-writer Nina Sibal feels her worlds are not so far apart".
  2. 2.0 2.1 2.2 2.3 2.4 Shyamala A. Narayan, "Sibal, Nina" in Encyclopedia of Post-Colonial Literatures in English, eds Eugene Benson, L. W. Conolly, Routledge, 2004, p 1473.
  3. Miranda House obituary
  4. Shashi Tharoor, The Elephant, the Tiger, and the Cell Phone: Reflections on India,, the Emerging 21st-century Power, Penguin, 2007, p. 254.
  5. "Nina Sibal dead", The Hindu, 1 July 2000.
  6. Nina Sibal Memorial Award, All India Women's Education Fund.
  7. Leon Comber (ed.), Prize Winning Asian Fiction, Times Books, 1991.
  8. [Shyamala A. Narayan, "Sibal, Nina" in Encyclopedia of Post-Colonial Literatures in English, eds Eugene Benson, L. W. Conolly, Routledge, 2004, p 1473. Shyamala A. Narayan, "Sibal, Nina" in Encyclopedia of Post-Colonial Literatures in English, eds Eugene Benson, L. W. Conolly, Routledge, 2004, p 1473.] Check |url= value (help). Missing or empty |title= (help)
  9. Chandra Nisha Singh, Radical Feminism and Women's Writing: Only So Far and No Further, Atlantic, 2007,
  10. Ray and Kundu, Studies in Women Writers in English, Volume 3, Atlantic, 2005, p. 224.
"https://ml.wikipedia.org/w/index.php?title=നിന_സിബൽ&oldid=3095218" എന്ന താളിൽനിന്ന് ശേഖരിച്ചത്