നിക്കോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ni hon go2.png
This article contains Japanese text.
Without proper rendering support,
you may see question marks, boxes, or other symbols instead of kanji or kana.
നിക്കോൺ കോർപ്പറേഷൻ
株式会社ニコン
കോർപ്പറേഷൻ TYO: 7731
വ്യവസായംചിത്രീകരണം
സ്ഥാപിതംടോക്കിയോ, ജപ്പാൻ (1917)
ആസ്ഥാനംഷിൻജുകു, ടോക്കിയോ
പ്രധാന വ്യക്തി
മിച്ചിയോ കരിയ, പ്രസിഡന്റ്, സി.ഇ.ഓ. & സി.ഓ.ഓ.
ഉത്പന്നംഅർദ്ധചാലകവ്യവസായത്തിൽ‌ ഉപയോഗിക്കുന്ന അതീവസൂക്ഷ്മത ആവശ്യമുള്ള ഉപകരണങ്ങൾ, Digital imaging equipment and cameras, Microscopes, Spectacle lenses, Optical measuring and inspection instruments,
വരുമാനംGreen Arrow Up.svg ¥730.9 ശതകോടി (മാർച്ച് 31, 2006ന്‌ അവസാനിച്ച ധനകാര്യവർഷത്തെ കണക്കുപ്രകാരം)
Number of employees
16,758 (മാർച്ച് 31, 2005ലെ കണക്കുപ്രകാരം)
വെബ്സൈറ്റ്Nikon Global Gateway

നിക്കോൺ കോർപ്പറേഷൻ (株式会社ニコン Kabushiki-gaisha Nikon?) audio speaker iconlisten  (TYO: 7731 ) അഥവാ നിക്കോൺ അല്ലെങ്കിൽ Nikon Corp. ടോക്കിയോ ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര കമ്പനിയാണ്. കൂടുതലായും ഛായാഗ്രാഹണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് നൈക്കോൺ നിർമ്മിക്കാറ്. ക്യാമറ, ദൂരദർശിനി, മൈക്രോസ്കോപ്പ്, ലെൻസ് എന്നിവ അടങ്ങുന്ന ഈ ഉൽപ്പന്നനിരയുടെ ഉത്പാദനത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമാണ് നിക്കോണിനുള്ളത്.[1] കാനൺ, കാസിയോ, കൊഡാക്ക്, സോണി, പെന്റാക്സ്, പാനസോണിക്, ഫൂജിഫിലിം, ഒളിമ്പസ് എന്നിവയാണ് നിക്കോണിന്റെ മുഖ്യ എതിരാളികൾ.

1917-ൽ നിഹോൺ കൊഗാക്കു കോഗ്യോ കബുഷികിഗൈഷാ(日本光学工業株式会社 "ജപ്പാൻ ഒപ്റ്റിക്കൽ ഇന്റസ്ട്രീസ് കോർപ്പറേഷൻ") എന്ന പേരിലായിരുന്നു ഈ കമ്പനി പ്രവർത്തിച്ചുതുടങ്ങിയത്. 1988-ൽ നിക്കോൺ കോർപ്പറേഷൻ എന്ന് ഈ കമ്പനിയെ പുനർനാമകരണം ചെയ്തു. ജപ്പാനിലെ തന്നെ മിത്സുബിഷി ഗ്രൂപ്പിന്റെ ഭാഗമാണ് നിക്കോൺ. നിക്കോൺ എന്ന നാമം 1946-ൽ തന്നെ നിഹോൺ കൊഗാക്കു (日本光学: "ജപ്പാൻ ഒപ്റ്റിക്കൽ") എന്ന വാക്കും Zeiss Ikon എന്ന വാക്കും സം‌യോജിപ്പിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്നു.

നിക്കോൺ എന്ന വാക്കിനെ ലോകത്ത് പലരീതിയിലും ഉച്ഛരിക്കാറുണ്ട്. ജാപ്പനീസിൽ [nikoɴ]; എന്നും ബ്രിട്ടീഷ് ഉച്ചാരണത്തിൽ നിക്കോൺ (/nikon/;) എന്നും അമേരിക്കൻ ഇംഗ്ലീഷിൽ നൈക്കൺ (/ˈnaɪkɒn/) എന്നുമാണ് ഉച്ഛരിച്ച് കാണാറ്.

ഉത്പന്നങ്ങൾ[തിരുത്തുക]

ക്യാമറ[തിരുത്തുക]

ഒരു നിക്കോൺ ഡി 200 ക്യാമറ

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "List op top IC equipment suppliers 2007". മൂലതാളിൽ നിന്നും 2009-05-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-11-05.
"https://ml.wikipedia.org/w/index.php?title=നിക്കോൺ&oldid=3635365" എന്ന താളിൽനിന്ന് ശേഖരിച്ചത്