നിക്കോളാസ് കാർണോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കോളാസ് ലിയോണാർദ് സാദി കാർണോ
Nicolas Leonard Sadi Carnot
നിക്കോളാസ് കാർണോ
ജനനം(1796-06-01)1 ജൂൺ 1796
മരണം24 ആഗസ്ത് 1832
പാരീസ്, ഫ്രാൻസ്
ദേശീയതഫ്രാൻസ്
പൗരത്വംഫ്രഞ്ച്
കലാലയംÉcole Polytechnique
fr [École royale du génie de Mézières; École Royale du Génie]
University of Paris
Collège de France
അറിയപ്പെടുന്നത്കാർണോ ചക്രം
താപഗതികം
Carnot efficiency Carnot heat engine
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം, എഞ്ചിനിയറിങ്
സ്ഥാപനങ്ങൾഫ്രഞ്ച് സൈന്യം
സ്വാധീനിച്ചത്റുഡോൾഫ് ക്ലോഷ്യസ്
കെൽവിൻ പ്രഭു

ഫ്രഞ്ച് സൈനിക എഞ്ചിനീയറും ഭൗതികശാസ്ത്രഞ്ജനുമായിരിന്നു നിക്കോളാസ് ലിയോണാർദ് സാദി കാർണോ (1796-1832). താപഗതികത്തിന്റെ പിതാവായി അറിയപ്പെടുന്നു. 1824 ൽ പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ഏക കൃതിയായ തീയുടെ ചാലകശക്തിയെപറ്റി (Reflections on the Motive Power of Fire) എന്ന ഗ്രന്ഥത്തിൽ ഒരു താപയന്ത്രത്തിന് എത്ര മാത്രം പ്രവൃത്തി ലഭ്യമാക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള സിദ്ധാന്തം അവതരിപ്പിച്ചു. കാർണോയുടെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് റുഡോൾഫ് ക്ലോഷ്യസ് , കെൽവിൻ പ്രഭു എന്നിവർ രണ്ടാം താപഗതിക നിയമത്തിനും എൻട്രോപ്പിയുടെ (ഉത്ക്രമം) നിർവ്വചനത്തിനും കാർണോയുടെ സിദ്ധാന്തങ്ങൾ പ്രയോജനപ്പെടുത്തി.

ജീവചരിത്രം[തിരുത്തുക]

നിക്കോളാസ് കാർണോ 1796 ജൂൺ 1 ന് പാരീസിൽ ജനിച്ചു. പിതാവ് ലാസേർ കാർണോ ഫ്രഞ്ച് വിപ്ലവ സേനയിലെ സൈനിക എഞ്ചിനീയറും നേതാവും ആയിരിന്നു. 16 വയസുള്ളപ്പോൾ നിക്കോളാസ് കാർണോ എയ്കോൾ പോളിടെക്കനിക്കിൽ വിദ്യാർത്ഥിയായി ചേർന്നു. സൈനിക സേവനത്തിനായി എഞ്ചിനീയർമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനമായിരിന്ന ഏയ്കോൾ പോളിടെക്കനിക്ക് ഗണിതശാസ്ത്ര പഠനത്തിന് പേരുകേട്ട സ്ഥാപനമായിരിന്നു. 1814ൽ ബിരുദം നേടിയ ശേഷം നിക്കോളാസ് കാർണോ ഫ്രഞ്ച് സൈന്യത്തിൽ എഞ്ചിനീയറായി സേവനം ആരംഭിച്ചു. ലാസേർ കാർണോ നെപ്പോളിയന്റെ മന്ത്രിസഭയിൽ അംഗമായിരിന്നു. നെപ്പോളിയന്റെ പതനത്തെ തുടർന്ന് ലാസേർ കാർണോയ്ക്ക് നാടുകടക്കേണ്ടിവന്നു. പിന്നീട് വന്ന ലൂയി XVIII ന്റെ സൈന്യത്തിലെ സേവനം നിക്കോളാസ് കാർണോയ്ക്ക് വിഷമതകൾ നിറഞ്ഞതായിരിന്നു.
നിക്കോളാസ് കാർണോ തീയുടെ ചാലകശക്തിയെ പറ്റി എന്ന തന്റെ ഏക പുസ്തകത്തിന്റെ രചന ആരംഭിക്കുന്ന കാലത്ത് ആവിയന്ത്രത്തിന്റെ വ്യാവസായിക - സാമ്പത്തിക പ്രാധാന്യത്തിന് പ്രചാരം ലഭിച്ചിരിന്നൂവെങ്കിലും അതിനെക്കുറിച്ച് ശരിയായ ഒരു ശാസ്ത്രീയ പഠനം നടന്നിരുന്നില്ല. 1712 ൽ ന്യൂകോമെൻ ആവിയന്ത്രത്തിന്റെ ഘടന കണ്ടെത്തുകയും 50 വർഷം കഴിഞ്ഞ് ജെയിംസ് വാട്ട് ആവിയന്ത്രം വികസിപ്പിക്കുകയും ചെയ്തിരിന്നു. ഒന്നിലധികം ഘട്ടങ്ങൾ പ്രവർത്തിക്കുന്ന സങ്കീർണമായ യന്ത്രങ്ങളും കണ്ടെത്തിയിരിന്നു. കൂടാതെ ആന്തരദഹന യന്ത്രത്തിന്റെ ഒരു അപരിഷ്കൃത മാതൃകയും കണ്ടെത്തിയിരിയിന്നു. ഈ ആന്തരദഹന യന്ത്രത്തിന്റെ പ്രവർത്തനത്തിലാണ് നിക്കോളാസ് കാർണോ കൂടുതൽ പഠനം നടത്തിയിട്ടുള്ളതും തന്റെ പുസ്തകത്തിൽ വിശദമായി പരാമർശിച്ചിട്ടുള്ളതും. യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ നിലനിന്നിരിന്നൂവെങ്കിലും ശാസ്ത്രീയമായ ഒരു സിദ്ധാന്തത്തിന്റെ അഭാവം ഉണ്ടായിരിന്നു. 1824 ൽ പോലും ഊർജ്ജ സം‌രക്ഷണ നിയമം വികസിച്ചിരുന്നില്ല. ആ കാലത്ത് ഉണ്ടായിരുന്ന താപസിദ്ധാന്തം കലോറി സിദ്ധാന്തമായിരിന്നു. കാർണോയുടെ കാലത്തെ എഞ്ചിനീയർമാർ യന്ത്രത്തിന്റെ ദക്ഷത (Efficiency) വർദ്ധിപ്പിക്കുന്നതിന് ഒരുപാട് ശ്രമങ്ങൾ നടത്തിയിരിന്നു. അന്നുള്ള ആവിയന്ത്രങ്ങളുടെ ദക്ഷത 5% മുതൽ 7% വരെ മാത്രമായിരിന്നു. അതായത് ഇന്ധനം കത്തുമ്പോൾ കിട്ടുന്ന താപത്തിന്റെ 93% മുതൽ 95% വരെ പാഴായിരിന്നു. ഈ നഷ്ടം എങ്ങനെ കുറയ്ക്കാം എന്നാണ് കാർണോ ചിന്തിച്ചത്. പ്രവർത്തന പദാർത്ഥത്തിന്റെ താപനില ഉയർത്തിയാൽ ദക്ഷത കൂടും എന്ന് കാർണോ കണ്ടെത്തി. ഏറെക്കാലം കാർണോയുടെ കണ്ടെത്തൽ അവഗണിക്കപ്പെട്ടു. കാർണോയുടെ മരണശേഷം കെൽവിൻ പ്രഭു ആണ് ആ കണ്ടെത്തലുകൾ ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പാരീസിൽ പടർന്നുപിടിച്ച കോളറ ബാധയിൽ 1832 ആഗസ്ത് 24 ന് മുപ്പത്തിയാറാമത്തെ വയസ്സിൽ നിക്കോളാസ് കാർണോ അന്തരിച്ചു.[1]

കാർനോട്ട് ചക്രത്തിന്റെ മർദ്ദ-വ്യാപ്ത രേഖാചിത്രം.
കാർനോട്ട് ചക്രത്തിന്റെ ഊഷ്മാവ്-എൻട്രോപ്പി രേഖാചിത്രം.

ഇതും കാണുക[തിരുത്തുക]

  1. ശാസ്ത്ര ചരിത്രം ജീവചരിത്രത്തിലൂടെ, പേജ്: 103, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
"https://ml.wikipedia.org/w/index.php?title=നിക്കോളാസ്_കാർണോ&oldid=2429058" എന്ന താളിൽനിന്ന് ശേഖരിച്ചത്