നാസി ജർമനിയിലെ മൃഗക്ഷേമ നയങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാസി ജർമനിയുടെ നേതൃനിരയിൽ മൃഗക്ഷേമത്തിനു വലിയ പിന്തുണ തന്നെ ഉണ്ടായിരുന്നു[1]. അഡോൾഫ് ഹിറ്റ്ലറും അദ്ദേഹത്തിന്റെ കീഴിലെ ഉയർന്ന ഉദ്യോഗസ്ഥരും മൃഗങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ പല മാനദണ്ഡങ്ങളും സ്വീകരിച്ചു[2]. ഹിറ്റ്ലറും ഹെർമൻ ഗോറിങ്ങും ഉൾപ്പെടെ പല നാസി നേതാക്കളും മൃഗങ്ങളുടെ അവകാശങ്ങളുടെയും മൃഗസംരക്ഷണത്തിന്റെയും അനുകൂലികളായിരുന്നു. മിക്ക നാസികളും പരിസ്ഥിതിവാദികളായിരുന്നു. മൃഗക്ഷേമവും മൃഗസംരക്ഷണവും നാസി ഭരണത്തിലെ പ്രധന വിഷയമായിരുന്നു.[3]. ഹെയ്ൻറിച്ച് ഹിംലർ മൃഗങ്ങളെ വേട്ടയാടുന്നത് നിയമം മൂലം നിരോധിക്കാൻ ഒരു ശ്രമം നടത്തുകയുണ്ടായി[4]. ഗോറിങ് ഒരു മൃഗ സ്നേഹിയും മൃഗ സംരക്ഷണ വാദിയും ആയിരുന്നു,[5]. ഇദ്ദേഹം ഹിറ്റ്ലറുടെ നിർദ്ദേശങ്ങൾ അനുസരിച്ച് നാസി മൃഗക്ഷേമ നിയമങ്ങൾ ലംഘിച്ച ജർമനിക്കാരെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് അയച്ചു. നാസി പ്രചാരണ മന്ത്രിയായിരുന്ന ജോസഫ് ഗീബൽസ് തന്റെ സ്വകാര്യ ഡയറികളിൽ ഹിറ്റ്ലറെ പറ്റി പറഞ്ഞിരിക്കുന്നത് സസ്യഭുക്കായിരുന്ന ഹിറ്റ്ലർ ക്രിസ്തുമതത്തെയും ജൂതമതത്തെയും വെറുക്കാനുള്ള കാരണങ്ങളിൽ വലിയ പങ്കു വഹിക്കുന്ന ഒന്ന് ഈ മതങ്ങൾ മനുഷ്യന്റെ വിലയും മറ്റ് മൃഗങ്ങളുടെ വിലയും തമ്മിൽ ധാർമികമായി വലിയ അന്തരം കല്പിച്ചതാണെന്നാണ്. രണ്ടാം ലോകയുദ്ധാനന്തരം ജർമൻ സാമ്രാജ്യത്തിൽ അറവുശാലകൾ നിരോധിക്കാനും ഹിറ്റ്ലർ പദ്ധതിയിട്ടിരുന്നതായി ഗീബൽസ് എഴുതിയിട്ടുണ്ട്[6].

നാസി മൃഗക്ഷേമ നിയമങ്ങളുടെ ചരിത്രം വിവാദപരമാണ്. മൃഗങ്ങളുടെ അവകാശങ്ങളെ വിമർശിക്കുന്ന ചിലരെങ്കിലും നാസിസവും ആയുള്ള ചരിത്രപരമായ ബന്ധം കാരണം ആധുനിക മൃഗസംരക്ഷണ പ്രസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നു. എന്നാൽ മൃഗങ്ങളുടെ അവകാശങ്ങളുടെ അനുകൂലികൾ മിക്കപ്പോഴും നാസിസവും മൃഗസംരക്ഷണവുമായുള്ള ചരിത്രപരമായ ബന്ധം തള്ളിക്കളയാറാണ്. ജർമനിയിലെ ഇപ്പോഴത്തെ മൃഗക്ഷേമ നിയമങ്ങൾ നാസി ജർമനിയിലെ നിയമങ്ങളുടെ പരിഷ്കരിച്ച പതിപ്പാണ്[7].

മാനദണ്ഡങ്ങൾ[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജൂതരുടെ വിശ്വാസപരമായ അറിവുകളും മൃഗങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നതുമായിരുന്നു ജർമൻ മൃഗക്ഷേമ പ്രസ്ഥാനത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. നാസി പാർട്ടി തങ്ങളുടെ രാഷ്ട്രീയപരമായ വിഷയങ്ങളായി ഇവ ഏറ്റെടുത്തു.[8]. നാസികൾ മൃഗസംരക്ഷണത്തിനായുള്ള മനുഷ്യകേന്ദ്രിതമായ ന്യായങ്ങൾ തിരസ്കരിച്ചിരുന്നുവെന്ന് അഭിപ്രായപ്പെട്ട ബോറിസ് സാക്സിൻ , മൃഗങ്ങൾ അവയ്ക്കു വേണ്ടി തന്നെ സംരക്ഷിക്കപ്പെടണമെന്ന് വാദിക്കുന്നയാളുമായിരുന്നു[9]. 1927ൽ റൈഹ്സ്റ്റാഗിലെ(അന്നത്തെ ജർമൻ പാർലമെന്റ്) ഒരു നാസി പ്രധിനിധി മൃഗങ്ങളോടുള്ള ക്രൂരതകൾക്കും ജൂതരുടെ വിശ്വാസപരമായ അറവുകൾക്കുമെതിരെ നടപടി സ്വീകരിക്കാൻ ആഹ്വനം ചെയ്തിരുന്നു.[8]

1931ൽ നാസി പാർട്ടി(അപ്പോൾ അവർ റൈഹ്സ്റ്റാഗിലെ ഒരു ന്യൂനപക്ഷം മാത്രമായിരുന്നു) മൃഗങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നത് നിരോധിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചു. 1933ൽ പ്രഷ്യൻ പാർലമെന്റിലെ നാസി പ്രതിനിധികൾ ഈ നിരോധനം നടപ്പിൽ വരുത്താനായി ഒരു യോഗം വിളിച്ചു ചേർത്തു. 1933 ഏപ്രിൽ 21ന്, നാസി പാർട്ടി അധികാരത്തിൽ വന്നയുടെനെത്തന്നെ പാർലമെൻറ് അറവ് നിയന്ത്രിക്കാനുള്ള നിയമങ്ങൾ നടപ്പിലാക്കി തുടങ്ങി[8]. അനസ്തേഷ്യ നൽകാത്ത ഒരു മൃഗത്തെയും വധിക്കാൻ പാടില്ലായിരുന്നു.

ഏപ്രിൽ 24ന് പ്രഷ്യൻ ആഭ്യന്തര മന്ത്രാലയം ശീതരക്ത ജീവികളെ വധിക്കുന്നതിനെതിരായി ഉത്തരവ് പുറപ്പെടുവിച്ചു[10].മൃഗങ്ങളിൽപരീക്ഷണങ്ങൾ നടത്തുന്നത് നിരോധിച്ച ആദ്യ രാഷ്ട്രം ജർമ്മനിയായിരുന്നു[11]. 1933 ഓഗസ്റ്റ് 16ന് ഗോറിങ് പ്രഷ്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ മൃഗങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നത് മുഴുവനായി നിരോധിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു[12]. "മൃഗങ്ങളിൽ നടത്തുന്ന പരീക്ഷണങ്ങളിലെ അസഹ്യമായ പീഡനത്തിനും ബുദ്ധിമുട്ടുകൾക്കും" അദ്ദേഹം അവസാനം പ്രഖ്യാപിച്ചു, "ഇപ്പോളും നിർജീവമായ സ്വത്തായി മൃഗങ്ങളെ പരിഗണിക്കാമെന്ന് കരുതുന്നവരെ" കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു[8]. 1933 ഓഗസ്റ്റ് 23ന് റേഡിയോ സംപ്രേഷണത്തിൽ ഗോറിങ് പറഞ്ഞു:[13]

മൃഗങ്ങളിലെ പരീക്ഷണങ്ങൾ നിരോധിക്കുന്നത് മൃഗങ്ങളെ സംരക്ഷിക്കാനും അവയുടെ വേദനയിൽ കരുണ കാട്ടാനുമുള്ള അത്യന്താപേക്ഷിതമായ നിയമം മാത്രമല്ല, മനുഷ്യ രാശിക്കുതന്നെ അത്യന്താപേക്ഷിതമായ ഒരു നിയമമാണ്....അതിനാൽ ഞാൻ മൃഗങ്ങളിലെ പരീക്ഷണങ്ങൾ നിരോധിച്ചു ഉത്തരവിടുകയും പ്രഷ്യയിൽ ഇതൊരു ശിക്ഷാർഹമായ കുറ്റമാക്കുകയും ചെയ്തു. അതിനാൽ ഇത്തരം കുറ്റകൃത്യങ്ങളിലെ കുറ്റവാളികൾ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അടയ്ക്കപ്പെടും.[13]

ഗോറിങ് വാണിജ്യാവശ്യത്തിനായി മൃഗങ്ങളെ കെണി വച്ചു പിടിക്കുന്നതും നിരോധിച്ചു, വേട്ടയാടലിന് മേൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, കുതിരകൾക്ക് ലാടമടിക്കുന്നത് നിരോധിച്ചു, ഞണ്ടുകളെയും കൊഞ്ചുകളെയും വേവിക്കുന്നതും നിരോധിച്ചു. ഒരിക്കൽ ഇരയായി ഉപയോഗിച്ച തവളെയെ കീറിമുറിച്ചതിന്[11] അദ്ദേഹം ഒരു മത്സ്യതൊഴിലാളിയെ കോൺസെൻട്രേഷൻ ക്യാമ്പിലടച്ചു.[13]

1933 നവംബർ 24 ന് നാസി ജർമ്മനി മൃഗസംരക്ഷണത്തിനായി "സാമ്രാജ്യ മൃഗസംരക്ഷണ നിയമം"(Reichstierschutzgesetz) നടപ്പിൽ വരുത്തി[14][15]. ഈ നിയമം മൃഗങ്ങളെ ഉപയോഗിക്കുന്നതിൽ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഈ നിയമപ്രകാരം മൃഗങ്ങൾക്ക് വേദനയോ ആരോഗ്യത്തിന് തകരാറ് ഉണ്ടാകാനോ കാരണമാകുന്നതിനാൽ ചലച്ചിത്ര നിർമ്മാണത്തിനും പൊതു പരിപാടികൾക്കും ഉപയോഗിക്കരുതായിരുന്നു[16]. പക്ഷികൾക്ക് ബലമായി തീറ്റ നൽകുന്നതും ജീവനുള്ള തവളകളുടെ തുട കീറിയെടുക്കുന്നതും ഈ നിയമ പ്രകാരം നിരോധിക്കപ്പെട്ടു[17]. ജർമൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപമന്ത്രിമാരായിരുന്ന ക്ലെമെന്സ് ജിയെസും(Clemens Giese) വാൽഡെമെർ കാളേറും(Waldemer Kahler) ആയിരുന്നു ഈ നിയമത്തിന്റെ കരട് എഴുതിത്തയ്യാറാക്കാൻ ചുമതല പെട്ടിരുന്നത്[15]. ഇവർ 1939ൽ തങ്ങളുടെ നിയമപരമായ അഭിപ്രായമായി എഴുതി : നിയമപരമായി മൃഗങ്ങൾ "അവയ്ക്കു വേണ്ടിത്തന്നെ സംരക്ഷിക്കപ്പെടണം" ("um seiner selbst willen geschützt") "അവ നിലനിൽക്കുന്ന നിയമത്തിനും അതീതമായി സംരക്ഷക്കിപ്പെടേണ്ടതാണ്" ("Objekt eines weit über die bisherigen Bestimmungen hinausgehenden Schutzes").[18]

1934 ഫെബ്രുവരി 23ന് പ്രഷ്യൻ വാണിജ്യ,തൊഴിൽകാര്യ മന്ത്രാലയം പ്രാഥമിക,ദ്വിതീയ,കലാലയ തലങ്ങളിൽ മൃഗസംരക്ഷണ നിയമങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി[10]. 1934 ജൂലൈ 3ന് വേട്ടയാടൽ പരിമിതപ്പെടുത്തുന്ന "സാമ്രാജ്യ വേട്ടയാടൽ നിയമം" (Das Reichsjagdgesetz) നടപ്പിലാക്കി. 1935 ജൂലൈ 1ന് "സാമ്രാജ്യ പ്രകൃതി സംരക്ഷണ നിയമവും"(Reichsnaturschutzgesetz) നടപ്പിലാക്കി[15]. ഫിന്നിഷ് സാംസ്‌കാരിക മാസികയായ കാൽഷിയോയിലെ ഒരു ലേഖനപ്രകാരം ചെന്നായയെ സംരക്ഷിക്കുന്ന ആദ്യ രാഷ്ട്രമായിരുന്നു നാസി ജർമ്മനി.[19]

1934ൽ നാസി ജർമ്മനി ബെർലിനിൽ അന്താരാഷ്ട്ര മൃഗക്ഷേമ കോൺഫറൻസ് വിളിച്ചു ചേർത്തു[20]. 1936 മാർച്ച് 27ന് ജീവനുള്ള മീനുകളെയും മറ്റു ശീതരക്ത ജീവികളെയും അറക്കുന്നതിനെതിരെ ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടു[10]. അതെ വർഷം മാർച്ച് 18ന് വനവൽക്കരണത്തിനും വന്യമൃഗങ്ങളെ സംരക്ഷിക്കാനുമായുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു. 1937 സെപ്റ്റംബർ 9ന് മൃഗങ്ങളെ ഗതാഗത മാർഗങ്ങളുപയോഗിച്ച് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കുന്നതിനെ പറ്റിയുള്ള നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രലയം പുറപ്പെടുവിച്ചു[21]. 1938ൽ മൃഗസംരക്ഷണം പൊതു വിദ്യാലയങ്ങളിലും സർവകലാശാലകളിലും പഠിപ്പിക്കാവുന്ന വിഷയമായി അംഗീകരിക്കപ്പെട്ടു.[20]

ഫലപ്രാപ്തി[തിരുത്തുക]

മൃഗസംരക്ഷണത്തിനായി പല നിയമങ്ങളും പ്രഖ്യാപിച്ചെങ്കിലും ഇവയുടെ പ്രയോഗം എത്രമാത്രം ഫലപ്രാപ്തിയിലെത്തിയിരുന്നു എന്നത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 1933 ഓഗസ്റ്റ് 16ന് ഹെർമൻ ഗോറിങ് നടപ്പിലാക്കിയ നിയമം അതേ വർഷം സെപ്റ്റംബർ 5ന് ഒരു ഉത്തരവിനാൽ പുനഃപരിശോധിക്കപ്പെട്ടു, ഇതിനാൽ ചില സർവകലാശാലകൾക്കും ഗവേഷണസ്ഥാപനങ്ങൾക്കും മൃഗപരീക്ഷണങ്ങൾ നടത്താനുള്ള അനുമതിപത്രം നൽകാനുള്ള അധികാരം സാമ്രാജ്യ ആഭ്യന്തര മന്ത്രാലയത്തിന് നൽകപ്പെട്ടു[22]. ആ സമയത്തെ ഒരു ശാസ്ത്ര പ്രസിദ്ധീകരണമായിരുന്ന Pfugers Archiv für die Gesamte Physiologi(മുഴുവൻ വൈദ്യശാസ്ത്രത്തിന്റെയും ഫ്യൂഗരുടെ ആർകൈവ്) പ്രകാരം നാസി ഭരണ കാലത്ത് ധാരാളം മൃഗ പരീക്ഷണങ്ങൾ നടന്നിരുന്നു[23]. 1936ൽ ഡാർമ്സ്റ്റാഡ്റ്റിലെ Tierärztekamme(മൃഗചികിത്സകരുടെ സംഘടന) അന്യായമായി മൃഗപരീക്ഷണങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാത്തതിനെതിരെ ഒരു ഔദ്യോഗിക പരാതി നൽകുകയുണ്ടായി[24].

വിവാദങ്ങൾ[തിരുത്തുക]

നാസി ഇതര പ്രവർത്തകരോടുള്ള നയം[തിരുത്തുക]

മൃഗാവകാശ പ്രവർത്തകനായ ബോറിയ സാക്‌സ് തന്റെ പുസ്തകമായ അനിമൽസ് ഇൻ ദി തേർഡ് റൈഹ്: പെറ്സ്, സ്‌കേപ്പ്ഗോട്ട്സ്, ആൻഡ് ദി ഹോളോകാസ്റ്റ്ൽ വാദിക്കുന്നത് നാസികൾ മൃഗസംരക്ഷണത്തിനോട് അനുകൂല സമീപനം സ്വീകരിക്കാൻ കാരണം നാസി പാർട്ടിയെ പ്രകൃതിയോട് താദാത്മ്യപ്പെടുത്തുന്നതിലൂടെ തങ്ങളുടെ തന്നെ പ്രദീകാത്മക സംവിധാനത്തെ സംരക്ഷിക്കാനും ജീവശാസ്ത്രപരമായ ധാർമിക ചോദ്യങ്ങൾ കുറയ്ക്കാനുമായിരുന്നെന്നാണ്[25].

നാസികൾ യഥാർത്ഥത്തിൽ പരിസ്ഥിതിവാദികൾ അല്ലെന്നു വാദിക്കുന്ന പണ്ഡിതർ പരിസ്ഥിതിവാദം പ്രോത്സാഹിപ്പിച്ചിരുന്ന ചില സംഘടനകൾ നാസികളാൽ പിരിച്ചുവിടപ്പെട്ടതു ചൂണ്ടിക്കാണിക്കുന്നു. ലക്ഷം അംഗങ്ങൾ വരെയുണ്ടായിരുന്ന ഫ്രണ്ട്‌സ് ഓഫ് നേച്ചർ പോലെയുള്ള ഇത്തരം സംഘടനകൾ മാർക്സിസവും നാസി നിയമത്തിനു കീഴിൽ നിരോധിതമായിരുന്ന മറ്റു രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നതിനാലാണ് പിരിച്ചുവിടപ്പെട്ടത്[26].

കുറിപ്പുകൾ[തിരുത്തുക]

 1. Thomas R. DeGregori (2002). Bountiful Harvest: Technology, Food Safety, and the Environment. Cato Institute. പുറം. 153. ISBN 1-930865-31-7.
 2. Arnold Arluke; Clinton Sanders (1996). Regarding Animals. Temple University Press. പുറം. 132. ISBN 1-56639-441-4.
 3. Robert Proctor (1999). The Nazi War on Cancer. Princeton University Press. പുറം. 5. ISBN 0-691-07051-2.
 4. Martin Kitchen (2006). A History of Modern Germany, 1800-2000. Blackwell Publishing. പുറം. 278. ISBN 1-4051-0040-0.
 5. Seymour Rossel (1992). The Holocaust: The World and the Jews, 1933-1945. Behrman House, Inc. പുറം. 79. ISBN 0-87441-526-8.
 6. Goebbels, Joseph; Louis P. Lochner (trans.) (1993). The Goebbels Diaries. Charter Books. പുറം. 679. ISBN 0-441-29550-9.
 7. Bruce Braun, Noel Castree (1998). Remaking Reality: Nature at the Millenium. Routledge. പുറം. 92. ISBN 0-415-14493-0.
 8. 8.0 8.1 8.2 8.3 Arnold Arluke, Clinton Sanders (1996). Regarding Animals. Temple University Press. പുറം. 133. ISBN 1-56639-441-4.
 9. Boria Sax (2000). Animals in the Third Reich: Pets, Scapegoats, and the Holocaust. Continuum International Publishing Group. പുറം. 42. ISBN 0-8264-1289-0.
 10. 10.0 10.1 10.2 Boria Sax (2000). Animals in the Third Reich: Pets, Scapegoats, and the Holocaust. Continuum International Publishing Group. പുറം. 181. ISBN 0-8264-1289-0.
 11. 11.0 11.1 Kathleen Marquardt (1993). Animalscam: The Beastly Abuse of Human Rights. Regnery Publishing. പുറം. 125. ISBN 0-89526-498-6.
 12. Frank Uekötter (2006). The Green and the Brown: A History of Conservation in Nazi Germany. Cambridge University Press. പുറം. 55. ISBN 0-521-84819-9.
 13. 13.0 13.1 13.2 Kathleen Marquardt (1993). Animalscam: The Beastly Abuse of Human Rights. Regnery Publishing. പുറം. 124. ISBN 0-89526-498-6.
 14. Boria Sax (2000). Animals in the Third Reich: Pets, Scapegoats, and the Holocaust. Continuum International Publishing Group. പുറം. 179. ISBN 0-8264-1289-0.
 15. 15.0 15.1 15.2 Luc Ferry (1995). The New Ecological Order. University of Chicago Press. പുറം. 91. ISBN 0-226-24483-0.
 16. Boria Sax (2000). Animals in the Third Reich: Pets, Scapegoats, and the Holocaust. Continuum International Publishing Group. പുറം. 175. ISBN 0-8264-1289-0.
 17. Boria Sax (2000). Animals in the Third Reich: Pets, Scapegoats, and the Holocaust. Continuum International Publishing Group. പുറം. 176. ISBN 0-8264-1289-0.
 18. Clemens Giese and Waldemar Kahler (1939). Das deutsche Tierschutzrecht, Bestimmungen zum Schutz der Tiere, Berlin, cited from: Edeltraud Klüting. Die gesetzlichen Regelungen der nationalsozialistischen Reichsregierung für den Tierschutz, den Naturschutz und den Umweltschutz, in: Joachim Radkau, Frank Uekötter (ed., 2003). Naturschutz und Nationalsozialismus, Campus Verlag ISBN 3-593-37354-8, p.77 (in German)
 19. Animal Rights in the Third Reich
 20. 20.0 20.1 Arnold Arluke, Clinton Sanders (1996). Regarding Animals. Temple University Press. പുറം. 137. ISBN 1-56639-441-4.
 21. Boria Sax (2000). Animals in the Third Reich: Pets, Scapegoats, and the Holocaust. Continuum International Publishing Group. പുറം. 182. ISBN 0-8264-1289-0.
 22. Frank Uekötter (2006). The Green and the Brown: A History of Conservation in Nazi Germany. Cambridge University Press. പുറം. 56. ISBN 0-521-84819-9.
 23. C. Ray Greek, Jean Swingle Greek (2002). Sacred Cows and Golden Geese: The Human Cost of Experiments on Animals. Continuum International Publishing Group. പുറം. 90. ISBN 0-8264-1402-8.
 24. Frank Uekötter (2006). The Green and the Brown: A History of Conservation in Nazi Germany. Cambridge University Press. പുറം. 57. ISBN 0-521-84819-9.
 25. Boria Sax (2000). Animals in the Third Reich: Pets, Scapegoats, and the Holocaust. Continuum International Publishing Group. ISBN 0-8264-1289-0.
 26. Boria Sax (2000). Animals in the Third Reich: Pets, Scapegoats, and the Holocaust. Continuum International Publishing Group. പുറം. 41. ISBN 0-8264-1289-0.