നാഥു ലാ ചുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാഥുലാ ചുരം

സിക്കിമിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ഹിമാലയൻ പാതയാണ്‌ നാഥു ലാ ചുരം. ഇംഗ്ലീഷ്: Nathu La pass About this soundlisten  (Chinese: 乃堆拉山口; Nepali: नाथू ला, IAST: Nāthū Lā; തിബറ്റൻ: རྣ་ཐོས་ལ་). സിക്കിമിനും ചൈനയുടെ കീഴിലുള്ള ടിബറ്റിനും ഇടക്കാണ്‌ ഈ ചുരം. ഇന്ത്യ ചൈന അതിർത്തിയിലാണിത്.

ചരിത്രപ്രസിദ്ധമായ പട്ടുപാത എന്ന വ്യാപാര മാർഗ്ഗത്തിന്റെ ഭാഗമായിരുന്ന നാഥുലാ ചുരം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള ഏക സഞ്ചാരമാർഗ്ഗമാണ്‌. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ങ്‌ടോക്കിൽ നിന്ന്‌ 56 കിലോമീറ്റർ കിഴക്കുമാറിയുള്ള നാഥുലാ ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗതാഗതമാർഗങ്ങളിലൊന്നാണ്‌. സമുദ്രനിരപ്പിൽ നിന്ന്‌ 4310 മീറ്ററാണ്‌ ഉയരം. താപനില പൂജ്യത്തിലും 25 ഡിഗ്രി വരെ താഴുന്ന ശീതകാലത്ത്‌ പാതയിൽ മഞ്ഞുറയും. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ നിന്ന്‌ ചുരത്തിലേയ്ക്ക്‌ 550 കിലോമീറ്റർ ദൂരമുണ്ട്‌.

"https://ml.wikipedia.org/w/index.php?title=നാഥു_ലാ_ചുരം&oldid=2812593" എന്ന താളിൽനിന്ന് ശേഖരിച്ചത്