ദ വിസെഡ് ഒവ് ഒസ്
ദ വിസെഡ് ഒവ് ഒസ് | |
---|---|
![]() Theatrical release poster | |
സംവിധാനം | വിക്ടർ ഫ്ലെമിങ് |
നിർമ്മാണം | Mervyn LeRoy |
തിരക്കഥ | |
ആസ്പദമാക്കിയത് | എൽ._ഫ്രാങ്ക്_ബോം ന്റെ ഓസ്_നഗരത്തിലെ_മാന്ത്രികൻ എന്ന കൃതിയെ ഉപജീവിച്ച് |
അഭിനേതാക്കൾ | |
സംഗീതം |
|
ഛായാഗ്രഹണം | Harold Rosson |
ചിത്രസംയോജനം | Blanche Sewell |
സ്റ്റുഡിയോ | എം ജി എം |
വിതരണം | Loew's |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $2,777,000 |
സമയദൈർഘ്യം | 101 മിനുട്ട് |
ആകെ |
|
1939-ൽ, എം ജി എം നിർമിച്ച് വിക്റ്റർ ഫ്ലെമിങ് സംവിധാനം ചെയ്ത ഒരു അമേരിക്കൻ സിനിമയാണ് ദ വിസെഡ് ഒവ് ഒസ്[1] .[2] എൽ. ഫ്രാങ്ക് ബോമിന്റെ ഓസ്കൃതികളെ ഉപജീവിച്ച് ഉണ്ടായ സിനിമകളിൽ ഏറ്റവും പ്രശസ്തമായ സിനിമയാണിത്. കലാപരവും സങ്കേതികവുമായ മികവിനു ഈ ചിത്രം ഒരുപാട് ബഹുമതികൾ നേടി. ടെക്നികളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലുമായാണ് ചിത്രം പൂർത്തിയാക്കിയത്. കഥാനായിക ഡോറൊത്തിയുടെ സങ്കല്പലോകം കളറിലും, കാൻസാസിലെ ഭാഗങ്ങൾ അല്ലാതെയും ചിത്രീകരിച്ചിരിക്കുന്നു.
40കളിൽ സാങ്കേതികമായി ഒരത്ഭുതമായിരുന്ന ഈ സിനിമ അക്കാലം വരെ എം ജി എം നിമിച്ച സിനിമകളിൽ ഏറ്റവും ചിലവേറിയ സിനിമയായിരുന്നു.2000000 ഡോളറോളം ഇതിനായി ചിലവഴിച്ചെങ്കിലും ബോക്സോഫീസിൽ പ്രതീക്ഷിച്ച അത്ര വിജയം നേടാൻ കഴിഞില്ല. പക്ഷേ രണ്ടാം ലോകമഹായുദ്ധാനന്തരം സിനിമ വൻ വിജയമാവുകയും അമേരിക്കൻ ജനപ്രിയ സംസ്കാരത്തിൽ ഇതിഹാസതുല്യമായ ഒരു സ്താനം കൈവരിക്കുകയും ചെയ്തു.പീപ്പിൽ മാഗസിന്റെ നിരീക്ഷണപ്രകാരം ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചലച്ചിത്രമാണിത്.[3] ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും മികച്ച ഫാന്റസിചിത്രങ്ങളിലൊന്നായും ഇത് ഏണ്ണപ്പെടുന്നു.
1939-ലെ അക്കാദമിപുരസ്കാരത്തിൽ വിസെഡ് ഒവ് ഒസ്നു മികച്ചചിത്രത്തിനടക്കം ആറു നോമിനേഷനുകൾ ലഭിച്ചു. അതിൽ രണ്ടെണ്ണം ലഭിച്ചു. മികച്ച ചിത്രത്തിനുള്ള സമ്മാനം ലഭിച്ചത് ഫ്ലെമിങിന്റെ തന്നെ ഗോൺ വിത്ത് ദ വിൻഡിനായിരുന്നു.
നോവലിൽനിന്നുമുള്ള വ്യത്ത്യാസം[തിരുത്തുക]
ഫ്രാങ്ക്ബോമിന്റെ നോവലിനെ ഉപജീവിച്ചാണു ചലച്ചിത്രം തയ്യാറാക്കിയിരുന്നതെങ്കിലും രണ്ടും തമ്മിൽ കാതലായ ചില വ്യത്ത്യാസങ്ങളുണ്ട്. നോവലിൽ മായാവികളും,മാന്ത്രികലോകവുമൊക്കെ യഥാർത്ഥമാണെങ്കിൽ ചലച്ചിത്രത്തിൽ ഇതൊക്കെ ഡോറൊത്തിയുടെ സ്വപ്നത്തിലാണ് സംഭവിക്കുന്നത്.നോവലിൽ നിന്ന് വ്യത്ത്യസ്തമായി ചലച്ചിത്രത്തിൽ വടക്കുദേശത്തെ മന്ത്രവാദിയും, ഗ്ലിന്റയുംകൂടെ ഒരൊറ്റക്കഥാപാത്രമാണ്.
അവലംബം[തിരുത്തുക]
- ↑ "ദ വിസാർഡ് ഓഫ് ഓസ് വീണ്ടും എത്തുന്നു; ത്രിഡിയിൽ". www.reporteronlive.com. ശേഖരിച്ചത് 2013 ഓഗസ്റ്റ് 26.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://www.imdb.com/year/1939/
- ↑ http://www.loc.gov/exhibits/oz/ozsect2.html