ദ ലയൺ, ദ വിച്ച് ആന്റ് ദ വാർഡ്രോബ് (നോവൽ)
ദൃശ്യരൂപം
കർത്താവ് | സി. എസ്. ലൂയിസ് |
---|---|
ചിത്രരചയിതാവ് | പൗളീൻ ബെയ്ൻസ് |
പുറംചട്ട സൃഷ്ടാവ് | പൗളീൻ ബെയ്ൻസ് |
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | ദ ക്രോണിക്കിൾസ് ഓഫ് നർനിയ |
സാഹിത്യവിഭാഗം | ഫാന്റസി, ബാലസാഹിത്യം |
പ്രസാധകർ | ജെഫ്രി ബ്ലെസ് |
പ്രസിദ്ധീകരിച്ച തിയതി | 1950 |
മാധ്യമം | പ്രിന്റ് (ഹാർഡ്കവറും പേപ്പർബായ്ക്കും) |
ഏടുകൾ | 208 (ആധുനിക ഹാർഡ്കവർ) |
ISBN | ISBN 0-06-023481-4 (ആധുനിക ഹാർഡ്കവർ) |
മുമ്പത്തെ പുസ്തകം | ദി മജീഷ്യൻസ് നെഫ്യൂ |
ശേഷമുള്ള പുസ്തകം | ദ ഹോഴ്സ് ആന്റ് ഹിസ് ബോയ് |
സി.എസ്. ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ ലയൺ, ദ വിച്ച് ആന്റ് ദ വാർഡ്റോബ്. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ ആദ്യത്തേതും ഏറ്റവും പ്രശസ്തവുമായ പുസ്തകമാണിത്. 1950-ലാണ് ഇത് എഴുതിയതും പ്രസിദ്ധീകരിച്ചതും. പരമ്പരയിൽ ആദ്യമായി എഴുതപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെട്ടതും ഈ നോവലാണെങ്കിലും കഥയിലെ കാലക്രമമനുസരിച്ച് ഇത് ദ മജീഷ്യൻസ് നെഫ്യുവിനു ശേഷം രണ്ടാം സ്ഥാനത്താണ് വരുന്നത്. ടൈം മാസികയുടെ 1923 മുതൽ 2005 വരെയുള്ള ഏറ്റവും മികച്ച ഇംഗ്ലീഷ് നോവലുകളുടെ പട്ടികയിൽ ഈ നോവലും ഉൾപ്പെട്ടിരുന്നു.