ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്
TheHorseAndHisBoy(1stEd).jpg
ആദ്യ പതിപ്പിന്റെ പുറംചട്ട (ഹാർഡ്കവർ)
കർത്താവ്സി. എസ്. ലൂയിസ്
ചിത്രരചയിതാവ്പൗളീൻ ബെയ്ൻസ്
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
പരമ്പരദ ക്രോണിക്കിൾസ് ഓഫ് നർനിയ
സാഹിത്യവിഭാഗംഫാന്റസി, ബാലസാഹിത്യം
പ്രസാധകൻഹാർപർട്രോഫി
പ്രസിദ്ധീകരിച്ച തിയതി
6 സെപ്റ്റംബർ 1954
മാധ്യമംപ്രിന്റ് (ഹാർഡ്കവർ, പേപ്പർബായ്ക്ക്)
ഏടുകൾ199 other books 224 pp
ISBN0-06-023488-1
OCLC28293413
[Fic] 20
LC ClassPZ7.L58474 Ho 1994
മുമ്പത്തെ പുസ്തകംദി സിൽവർ ചെയർ
ശേഷമുള്ള പുസ്തകംദി മജീഷ്യൻസ് നെഫ്യൂ

സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ അഞ്ചാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് മൂന്നാമത്തെയും പുസ്തകമാണിത്. 1950-ൽ എഴുതപ്പെട്ട ഇത് 1954-ലാണ് പ്രസിദ്ധീകരിച്ചത്. ദ സിൽവർ ചെയറിനു ശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും ആ നോവലിന് മുമ്പാണ് ഇത് എഴുതപ്പെട്ടത്. അതിനാൽ രചിക്കപ്പെട്ടതിന്റെ ക്രമത്തിൽ ഇത് പരമ്പരയിലെ നാലാമത്തെ കൃതിയാണ്. പരമ്പരയിൽ നമ്മുടെ ലോകത്തിലെ കുട്ടികൾ പ്രധാന കഥാപാത്രങ്ങളാകാത്ത ഒരേയൊരു നോവലാണിത്.

ദി ക്രോണിക്കിൾസ് ഓഫ് നാർനിയ പരമ്പരയിലെ മറ്റ് നോവലുകൾ പോലെ, ദി ഹോഴ്‌സ് ആൻഡ് ഹിസ് ബോയ് എന്ന നോവലിലും ചിത്രീകരണം നിർവ്വഹിച്ച പൗളിൻ ബെയ്‌ൻസിന്റെ ചിത്രീകരണം പിൽക്കാലത്തെ പല പതിപ്പുകളിലും നിലനിർത്തിയിരുന്നു.