ദ കപ്പ് ഓഫ് ടീ (മേരി കസ്സാറ്റ്)
The Cup of Tea | |
---|---|
Artist | മേരി കസ്സാറ്റ് |
Year | 1880s |
Medium | എണ്ണച്ചായം, canvas |
Dimensions | 92.4 cm (36.4 in) × 65.4 cm (25.7 in) |
Location | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് |
Accession No. | 22.16.17 |
Identifiers | The Met object ID: 10388 |
മേരി കസ്സാറ്റ് 1880-ന്റെ ആദ്യകാലങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രം, മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്സിന്റെ ശേഖരത്തിലാണ് കാണപ്പെടുന്നത്.[1] 1880-1881-കളിൽ പാരീസിൽ പൂർത്തിയാക്കിയ ഈ ചിത്രത്തിന് മാതൃകയായിരുന്നത് കലാകാരന്റെ സഹോദരി ലിഡിയ ആയിരുന്നു.[2][3] കസ്സാറ്റ് യൂറോപ്പിൽ ജീവിതം ചെലവഴിച്ച ഒരു അമേരിക്കൻ കലാകാരിയായിരുന്നു. 19-ാം നൂറ്റാണ്ടിലെ വീടുകളിലെ രംഗങ്ങൾ ആയിരുന്നു കൂടുതലും അവർ ചിത്രീകരിക്കപ്പെട്ട ചിത്രങ്ങളിലെ വിഷയമായിരുന്നത്. ആ കാലഘട്ടങ്ങളിൽ പതിവായിരുന്ന ഉച്ചകഴിഞ്ഞുള്ള ചായ ചിത്രീകരിക്കുന്നത് ഇംപ്രെഷനിസം കലാകാരൻമാരുടെ ഒരു ശൈലിയായിരുന്നു.
ചിത്രകാരിയെക്കുറിച്ച്
[തിരുത്തുക]ഒരു അമേരിക്കൻ ചിത്രകാരിയായിരുന്നു മേരി സ്റ്റീവൻസൺ കസ്സാറ്റ്. സ്ത്രീകളുടെ സാമൂഹികവും സ്വകാര്യവുമായ ജീവിതങ്ങളുടെ ചിത്രങ്ങളാണ് അവർ കൂടുതലായും രചിച്ചത്. കൗമാരക്കാരുടെയും കുട്ടികളുടെയും ഇടയിലുള്ള ബന്ധങ്ങൾക്ക് അവർ പ്രത്യേക ഊന്നൽ നൽകി. 1868-ൽ ഫ്രഞ്ച് ഗവൺമെൻറ് നടത്തുന്ന ഒരു വാർഷിക പ്രദർശനമേളയായ പാരീസ് സലോണിൽ മേരി വരച്ച പോർട്രെയ്റ്റുകൾ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പിതാവ് തന്നെ തള്ളിപ്പറഞ്ഞതോർത്ത്, മേരി സ്റ്റീവൻസൻ എന്ന പേരിലാണ് അവർ പെയിന്റിംഗ് സമർപ്പിച്ചത്. ഈ ചിത്രപ്രദർശനത്തോടെ മേരി കസാറ്റ് വളരെയധികം ശ്രദ്ധ നേടി. 1870-ൽ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടൻ, മേരി കസ്സാറ്റ് അമേരിക്കയിൽ തന്റെ മാതാപിതാക്കളുടെയടുത്ത് മടങ്ങിയെത്തി. വിദേശത്ത് താമസിക്കുന്നതിനിടയിൽ തനിക്കുണ്ടായിരുന്ന കലാപരമായ സ്വാതന്ത്ര്യം ഫിലഡെൽഫിയയിൽ ലഭിച്ചില്ല. ചിത്രരചനക്കാവശ്യമായ സാധനങ്ങൾ കണ്ടെത്തുന്നതിൽ അവൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. പിതാവ് കലയുമായി ബന്ധപ്പെട്ട യാതൊരു സഹായവും നൽകാൻ വിസമ്മതിച്ചു. സാമ്പത്തികകാരണങ്ങളാൽ തന്റെ ചില ചിത്രങ്ങൾ ന്യൂയോർക്കിൽ വിൽക്കാൻ അവർ ശ്രമിച്ചുവെങ്കിലും നടന്നില്ല. 1871-ൽ ചിക്കാഗോയിൽ ഒരു ഡീലറുടെ സഹായത്തോടെ വീണ്ടും വിൽക്കാൻ ശ്രമിച്ചപ്പോൾ ആ പെയിന്റിംഗുകൾ ഒരു തീപ്പിടുത്തത്തിൽ നശിച്ചു.
അവലംബം
[തിരുത്തുക]- ↑ "The Cup of Tea". Metropolitan Museum of Art.
- ↑ Parker, Josh (2015-02-02). Mary Cassatt: Paintings (in ഇംഗ്ലീഷ്). Josh Parker. ISBN 9786050353969.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Mathews, Nancy Mowll (1994). Mary Cassatt: A Life (in ഇംഗ്ലീഷ്). Yale University Press. ISBN 0300164882.