ദുബ്ന
Dubna Дубна | |||
---|---|---|---|
![]() Headquarters of JINR in Dubna | |||
| |||
Coordinates: 56°45′N 37°9′E / 56.750°N 37.150°ECoordinates: 56°45′N 37°9′E / 56.750°N 37.150°E | |||
Country | Russia | ||
Federal subject | Moscow Oblast[1] | ||
Founded | 1956![]() | ||
Government | |||
• Mayor | Valery Prokh | ||
വിസ്തീർണ്ണം | |||
• ആകെ | 7.1 കി.മീ.2(2.7 ച മൈ) | ||
ഉയരം | 125 മീ(410 അടി) | ||
ജനസംഖ്യ | |||
• ആകെ | 70,663 | ||
• കണക്ക് (2018)[3] | 75,144 (+6.3%) | ||
• റാങ്ക് | 223rd in 2010 | ||
• ജനസാന്ദ്രത | 10,000/കി.മീ.2(26,000/ച മൈ) | ||
• Subordinated to | Dubna Town Under Oblast Jurisdiction[1] | ||
• Capital of | Dubna Town Under Oblast Jurisdiction[1] | ||
• Urban okrug | Dubna Urban Okrug[4] | ||
• Capital of | Dubna Urban Okrug[4] | ||
സമയമേഖല | UTC+3 ([5]) | ||
Postal code(s)[6] | 141980 | ||
Dialing code(s) | +7 49621 | ||
വെബ്സൈറ്റ് | www |
റഷ്യയിലെ മോസ്കോയിലുള്ള ഒരു പട്ടണമാണ് ദുബ്‌ന (Russian: Дубна́, റഷ്യൻ ഉച്ചാരണം: [dʊbˈna]). ദുബ് എന്ന വാക്കിന് ഓക്ക് എന്നാണർഥം. ഓക്ക് മരങ്ങളുടെ നാട് എന്നർഥത്തിൽ ഇവിടത്തുകാർ ദുബ്‌നി എന്നും നഗരത്തെ വിളിക്കാറുണ്ട്. ശാസ്ത്ര നഗരമെന്നു പേരു കേട്ട ഈ നഗരത്തിലാണ് അന്താരാഷ്ട്ര ന്യൂക്ലിയർ ഫിസിക്സ് പഠന കേന്ദ്രമായ ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ റിസർച്ച്(ജെ.ഐ.എൻ.ആർ) സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട ആണവപരീക്ഷണശാലകളിലൊന്നാണിത്. മിസാലുകൾ രൂപ കൽപ്പന ചെയ്യുന്ന എം.കെ.ബി. റാദുഗ എന്ന പ്രതിരോധ ഏറോ സ്പേസ് കമ്പനിയും ഈ നഗരത്തിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് ഈ നഗരത്തിന്റെ വികസനമാരംഭിക്കുന്നത്. 1956 ൽ ഠൗൺ പദവി ലഭിച്ചു. ജനസംഖ്യ: 70,663 (2010 Census);[2]
ഭൂമിശാസ്ത്രം[തിരുത്തുക]
സമുദ്ര നിരപ്പിൽ നിന്ന് 120 മീറ്റർ (390 അടി) ഉയരെയാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. മോസ്കോയ്ക്ക് വടക്ക് 125 കിലോമീറ്റർ വോൾഗാ നദിക്കു സമീപമാണ് ദുബ്‍ന. mi)ഇവാൻകോവോ റിസർവയറിനു സമീപമാണിത്. നഗരാതിർത്തിയിൽ വോൾഗയ്ക്കു കുറുകെയുള്ള ഹൈഡ്രോ ഇലക്ട്രിക് ഡാം മൂലമാണ് ഈ റിസർവയർ രൂപപ്പെട്ടിരിക്കുന്നത്. വോൾഗയുടെ ഇരു തീരങ്ങളിലായാണ് ഈ നഗരം. രണ്ടിനെയും ബന്ധിപ്പിക്കുന്ന ഏക പാലമാണ് ഈ ഡാം. പടിഞ്ഞാറൻ അതിർത്തിയിൽ വോൾഗയെ ബന്ധിപ്പിക്കുന്ന മോസ്കോ കനാലും കിഴക്ക് ദുബ്‌ന നദിയുമാണ്.
മോസ്കോ ഒബ്‌ലാസറ്റിന്റെ വടക്കേ അറ്റത്തുള്ള നഗരമാണ് ദുബ്‌ന. വെള്ളത്താൽ ചുറ്റപ്പെട്ട നഗരം.
ചരിത്രം[തിരുത്തുക]
രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ്[തിരുത്തുക]
റൊസ്തോവ്-സുസ്ദാൽ രാജ വംശം 1132 ൽ പണി കഴിപ്പിച്ച ദുബ്‌ന കോട്ട (Russian: Дубна) നിരന്തര നാട്ടു യുദ്ധങ്ങളാൽ നശിപ്പിക്കപ്പെട്ടു.
ഒക്ടോബർ വിപ്ലവത്തിനു മുമ്പ് വളരെ ക്കുറച്ചു ഗ്രാമങ്ങളേ ഉണ്ടായിരുന്നുള്ളൂ. വോൾഗ തീരത്തിനു ഇടത്ത് പോഡ്ബെരസ്യേയും (Podberezye) ഗോരോഡിസ്ചെ (Gorodishche), അലക്സാൻഡ്രോവ്ക (Alexandrovka), ഇവാൻകോവോ (Ivankovo), യൂർക്കിനോ (Yurkino), and കൊസ്ലാക്കി(Kozlaki- Russian: Козлаки) തുടങ്ങിയവ വലതു കരയിലുമാണ്.
ഒക്ടോബർ വിപ്ലവത്തിനെത്തുടർന്ന് വ്യാപകമായ കൂട്ടുകൃഷി ആദ്യം ആരംഭിച്ച ഇടങ്ങളിലൊന്നാണിത്.
1931 ൽ വോൾഗ - മോസ്കോ കനാൽ പണിയാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. 1937 കനാൽ നിർമ്മാണം പൂർത്തിയായി. ഇവാൻകോവോ റിസർവയറും ഇവാൻകോവോ ഹൈഡ്രോ ഇലക്ട്രിക്കൽ പ്ലാന്റും ഈ പ്ലാന്റിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ടു. കോർച്ചേവ ഠൗണും നിരവധി ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. സോൾഷനിറ്റ്സിൻ തന്റെ ഗുലാഗ് ആർച്ചിപിലാഗോയിൽ ദുബ്‌നയെ ഗുലാഗ് തടവുകാരാൽ നിർമ്മിതമായ പട്ടണം എന്ന് പരാമർശിക്കുന്നുണ്ട്.
ശാസ്ത്ര നഗരം[തിരുത്തുക]
1946 ൽ സോവിയറ്റ് സർക്കാർ ന്യൂക്ലിയർ ഗവേഷണത്തിനായി പ്രോട്ടോൺ ആക്സിലേറ്റർ ഇവിടെ നിർമമ്മിക്കാൻ തീരുമാനിച്ചു. മോസ്കോയിൽ നിന്ന് വിദൂരമാണെന്നതും ഇവാൻകോവ് പവർ പ്ലാന്റിന്റെ സാമീപ്യവും ഈ സ്ഥലം തെരഞ്ഞെടുക്കാൻ കാരണമായി. ഐ.വി. കുർച്ചതോവ് എന്ന വിദഗ്ദ്ധന്റെ നേതൃത്വത്തിൽ ഒരു സംഘം ശാസ്ത്രജ്ഞർ മോസ്കോയിൽനിന്ന് 120 കിലോമീറ്റർ അകലെയുള്ള വോൾഗയുടെ കരയിൽ 1947-ൽ പരീക്ഷണശാലയ്ക്കു ശ്രമം തുടങ്ങി. ഡിസംബർ 13, 1949 ന് ആക്സിലേറ്റർ കമ്മീഷൻ ചെയ്തു. വോൾഗ നദിയോടു ചേർന്നുള്ള ബോൾഷായ വോൾഗ, ഇവാൻകോവോ എന്നീ പ്രദേശങ്ങൾ സംയോജിപ്പിച്ച് 1956 ജൂലായിൽ നഗരവും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ലിയർ റിസർച്ചും (ജെ.ഐ.എൻ.ആർ) സ്ഥാപിക്കപ്പെട്ടു.
വെനഡിക്ട് ഡെസലപ്പോവ്, നിക്കളോ ബൊഗോല്യുബോവ്, ജി. ഫ്ളേറോവ്, വ്ലാദിമിർ വെക്സലർ, ബ്രൂണോ പെന്തക്കോവ തുടങ്ങി നിരവധി പ്രമുഖ ശാസ്ത്രജ്ഞർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചു. റഷ്യൻ-അമേരിക്കൻ സഹകരണത്തിൽ നടന്ന ആദ്യഗവേഷണത്തിൽ കണ്ടുപിടിച്ച ഒരു മൂലകത്തിന്, ജി. ഫ്ളേറോവിന്റെ ഓർമ്മക്കായി ‘ഫ്ലേറോവിയം’ എന്നാണ് പേരിട്ടത്. ജെ.ഐ.എൻ.ആർ. വികസിപ്പിച്ച 105-ാം നമ്പർ മൂലകത്തിന് പേരിട്ടത് ദുബ്‌നിയം (Db) എന്നായിരുന്നു.
ഗതാഗതം[തിരുത്തുക]
മോസ്‌കോ നഗരവുമായി ബന്ധിപ്പിച്ച് നിരവധി എക്സ്പ്രസ് ട്രെയിനുകളും സബർബൻ ട്രെയിനുകളുമുണ്ട്.
സംസ്കാരം[തിരുത്തുക]
2007 മുതൽ മ്യൂസ് എനർഗോ (MuzEnergo) എന്ന അന്താരാഷ്ട്ര ജാസ് ഫെസ്റ്റിവൽ നടന്നു വരുന്നു. [7]
- Museum of Archeology and Local History of Dubna
- The JINR Museum of the History of Science and Technology
- Museum of Natural History at Dubna International University
- Museum of Locks
കായികം[തിരുത്തുക]
രണ്ടു സ്റ്റേഡിയങ്ങളാണ് ദുബ്‌നയിലുള്ളത്. വോൾഗാ നദിയിൽ ഒരു വാട്ടർ സ്കൈ സ്റ്റേഡിയവും മൂന്ന് നീന്തൽക്കുളങ്ങളുമുണ്ട്.
മറ്റു വിവരങ്ങൾ[തിരുത്തുക]
വാസ്തുവിദഗ്ദ്ധൻ മിഷിരിയാക്കോ മിഖായേലാണ് നഗരത്തിന്റെ ശില്പി. വോൾഗയ്ക്ക് അഭിമുഖമായി ലെനിന്റെ 25 meters (82 ft) പടുകൂറ്റൻ കരിങ്കൽ പ്രതിമ നിൽക്കുന്നു. നദിയുടെ അങ്ങേക്കരയിൽ ഉണ്ടായിരുന്ന സ്റ്റാലിന്റെ പടുകൂറ്റൻ പ്രതിമ സോഷ്യലിസ്റ്റ് സർക്കാറിനെതിരെയുള്ള വിമതസമരത്തിൽ 1962-ൽ തകർക്കപ്പെട്ടു.[8]
ചിത്രശാല[തിരുത്തുക]
Twin towns and sister cities[തിരുത്തുക]
അവലംബം[തിരുത്തുക]
കുറിപ്പുകൾ[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Ref1406
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.0 2.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "2010Census" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "26. Численность постоянного населения Российской Федерации по муниципальным образованиям на 1 января 2018 года". ശേഖരിച്ചത് 23 ജനുവരി 2019.
- ↑ 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Ref777
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ Почта России. Информационно-вычислительный центр ОАСУ РПО. (Russian Post). Поиск объектов почтовой связи (Postal Objects Search) (in Russian)
- ↑ "Jazz festival "MuzEnergo" official web site". മൂലതാളിൽ നിന്നും 2010-03-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-14.
- ↑ Salys, Rimgaila (2009). The Musical Comedy Films of Grigorii Aleksandrov: Laughing Matters. Intellect Books. പുറം. 271.