ദീനദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദീനദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (ദീനദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന DDU-GKY)
രാജ്യംIndia
പ്രധാനമന്ത്രിനരേന്ദ്ര മോദി]]
ആരംഭിച്ച തീയതി25 സെപ്റ്റംബർ 2014; 9 വർഷങ്ങൾക്ക് മുമ്പ് (2014-09-25)

ഭാരത സർക്കാർ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വഴി നടപ്പിലാക്കുന്ന ഒരു യുവജന തൊഴിൽദാന പദ്ധതിയാണ് ദീനദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (Deen Dayal Upadhyaya Grameen Kaushalya Yojana, DDU-GKY). ദീനദയാൽ ഉപാദ്ധ്യായയുടെ 98ാമത് ജന്മ വാർഷികമായ 2014 സപ്തംബർ 25 ന് കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും വെങ്കയ്യ നായിഡുവും ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായ ഈ പദ്ധതി, നിർദ്ധനരായ യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ദ്യ പരിശീനവും തൊഴിലും നൽകി ഒരു ഉപജീവന മാർഗ്ഗം പ്രദാനം ചെയ്യുകവഴി, ദാരിദ്ര്യ നിർമാർജ്ജനമാണ് ലക്ഷ്യമിടുന്നത്. 15 നും 35 നും ഇടയിൽ പ്രായമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, പ്രാക്തന ഗോത്ര വിഭാഗക്കാർ എന്നിവർക്ക് 45 വയസ്സുവരെയാണ് പ്രായപരിധി.[1]

സവിശേഷതകൾ[തിരുത്തുക]

  • വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കം അനുസരിച്ചുമുള്ള പരിശീലനം
  • പരിശീലനവും അനുബന്ധ ചെലവുകളും പൂർണമായും സൗജന്യം
  • മൂന്ന് മാസം മുതൽ പന്ത്രണ്ട് മാസം വരെയുള്ള NCVT/SSC സർട്ടിഫൈഡ് കേഴ്സുകൾ
  • പരിശീലനം നേടിയവരെ തൊഴിൽ ദാദാക്കളുമായി ബന്ധിപ്പിച്ച് തൊഴിൽ നേടിക്കൊടുക്കുന്നു
  • തൊഴിൽ നേടിയതിനുശേഷമുള്ള പിന്തുണ

സാമൂഹിക സാമ്പത്തിക ഉൾപ്പെടുത്തൽ[തിരുത്തുക]

ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ് സാമൂഹിക സാമ്പത്തിക ഉൾപ്പെടുത്തൽ. എസ്.സി. -26%, എസ്.റ്റി.-4%, ന്യൂനപക്ഷം-60%, പൊതുവിഭാഗം - 10% എന്ന അനുപാതത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.[2]

അവലമ്പങ്ങൾ[തിരുത്തുക]

  1. http://ddugky.gov.in/content/about-us-0
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-06-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-14.