ദി ബേർഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദി ബേർഡ്സ്

ദി ബേർഡ്സ്
Theatrical release poster
സംവിധാനംആൽഫ്രഡ് ഹിച്ച്കോക്ക്
നിർമ്മാണംആൽഫ്രഡ് ഹിച്ച്കോക്ക്
തിരക്കഥഇവാൻ ഹണ്ടർ
അഭിനേതാക്കൾ
ഛായാഗ്രഹണംറോബർട്ട് ബർക്സ്
ചിത്രസംയോജനംജോർജ് തോമാസിനി
സ്റ്റുഡിയോആൽഫ്രഡ് ജെ. ഹിച്ച്‌കോക്ക് പ്രൊഡക്ഷൻസ്
വിതരണംUniversal-International Pictures
റിലീസിങ് തീയതി
  • മാർച്ച് 28, 1963 (1963-03-28)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
ബജറ്റ്$3.3 million[1]
സമയദൈർഘ്യം119 minutes
ആകെ$11.4 million[2]

ആൽഫ്രഡ് ഹിച്ച്‌കോക്ക് നിർമ്മിച്ച് സംവിധാനം ചെയ്ത് 1963-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നാച്ചുറൽ ഹൊറർ-ത്രില്ലർ ചിത്രമാണ്. 1952-ൽ ഡാഫ്‌നെ ഡു മൗറിയറുടെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കി, കാലിഫോർണിയയിലെ ബോഡേഗാ ബേയിലെ ജനങ്ങൾക്കു ഏതാനും ദിവസത്തേയ്ക്ക് നേരിട്ട പെട്ടെന്നുള്ളതും വിശദീകരിക്കാനാകാത്തതുമായ പക്ഷി ആക്രമണങ്ങളിൽ സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ജെസ്സിക്ക ടാണ്ടി, സുസെയ്ൻ പ്ലെഷെറ്റ്, വെറോണിക്ക കാർട്ട്‌റൈറ്റ് എന്നിവരോടൊപ്പം റോഡ് ടെയ്‌ലറും അഭിനയിച്ച ഈ ചിത്രം ടിപ്പി ഹെഡ്രൻറെ അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു. ഡു മൗറിയറുടെ ശീർഷകവും വിശദീകരിക്കാനാകാത്ത പക്ഷി ആക്രമണങ്ങളെക്കുറിച്ചുള്ള ആശയവും നിലനിർത്തിക്കൊണ്ട് പുതിയ കഥാപാത്രങ്ങളും കൂടുതൽ വിപുലമായ ഇതിവൃത്തവും വികസിപ്പിക്കാൻ തിരക്കഥാ രചയിതാവായ ഇവാൻ ഹണ്ടറോട് ഹിച്ച്‌കോക്ക് ആവശ്യപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. Stafford, Jeff. "The Birds". Turner Classic Movies. Archived from the original on October 27, 2011. Retrieved September 30, 2012.
  2. "Box Office Information for The Birds". The Numbers. Retrieved September 5, 2013.
"https://ml.wikipedia.org/w/index.php?title=ദി_ബേർഡ്സ്&oldid=3948110" എന്ന താളിൽനിന്ന് ശേഖരിച്ചത്