Jump to content

റോഡ്‌ ടെയ്‌ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോഡ്‌ ടെയ്‌ലർ
Taylor in The V.I.P.s, (1963)
ജനനം
Rodney Sturt Taylor

(1930-01-11)11 ജനുവരി 1930
മരണം7 ജനുവരി 2015(2015-01-07) (പ്രായം 84)
മരണ കാരണംHeart attack
വിദ്യാഭ്യാസംParramatta High School
തൊഴിൽActor
സജീവ കാലം1951–2015
ജീവിതപങ്കാളി(കൾ)
Peggy Williams
(m. 1951⁠–⁠1954)

Mary Hilem
(m. 1963⁠–⁠1969)

Carol Kikumura
(m. 1980⁠–⁠2015)
(his death)
കുട്ടികൾFelicia Taylor (born 1964)

ഓസ്ട്രേലിയയിൽ നിന്നെത്തി ഹോളിവുഡ്‌ കീഴടക്കിയ നടനാണ്‌ റോഡ്‌ ടെയ്‌ലർ (11ജനുവരി 1930- 7 ജനുവരി 2015). അദ്ദേഹം ഏകദേശം 50ഓളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടൂ. അവയിൽ പ്രധാനപ്പെട്ട ചില സിനിമ ദ് ടൈം മെഷീൻ,സെവൻ സീസ് റ്റൊ കലൈസ്,സൻഡേ ഇൻ ന്യൂയോർക്ക്,യങ്ങ് കസ്സിഡി,ഡാർക്ക് ഓഫ് തെ സൺ,ദ് ലിക്വഡേറ്റർ,ഡാർക്കർ ദാൻ അംബർദ് ട്രെയിൻ റോബേർസ്.

ജനനം[തിരുത്തുക]

സിഡ്നിയിലെ ലിഡ്കൊംബെ ബെയിലാണ്‌ ടെയിലർ  ജനിച്ചത്.കെട്ടിട ശില്പ്പിയായ വില്ല്യം സ്റ്റുർറ്റ് ടെയിലറിന്റെയും നൂറീളം ചെറുകഥളും കുട്ടികൾക്കുള്ള പുസ്തകവും എഴുതിയിരുന്ന മോണാ ടെയ്‌ലറിന്റെയും ഏക പുത്രനായിരുന്ന് അദ്ദേഹം

പ്രധാന വേഷങ്ങൾ[തിരുത്തുക]

ലോക ക്ലാസിക്കുകളായ ആല്ഫ്രഡ്‌ ഹിച്ച്കോക്കിന്റെ ദ ബേഡ്സ്‌,ജോർജ്‌ പാലിന്റെ ‘എച്ച്‌.ജി.വെൽസ്‌-ദ ടൈം മെഷീൻ’ എന്നിവയിലെ നായകവേഷങ്ങളാണ്‌ ടെയ്‌ലറെ അനശ്വരനാക്കിയത്‌.101 ഡാല്മേഷ്യൻസിൽ പോഗോ എന്നകഥാപാത്രത്തിനു ശബ്ദം നൽകിയത്‌ അദ്ദേഹമായിരുന്നു.എലിസബത്ത്‌ ടെയ്‌ലറും റിച്ചാർഡ്‌ ബേർട്ട്നുമൊപ്പം അഭിനയിച്ച ദ്‌ വിഐപീസ്‌ എന്ന ചിത്രമുൾപ്പടെ ടെയ്‌ലർ സഹനടനായ പ്രശസ്ത ചിത്രങ്ങളും ഒട്ടേറെ.അഞ്ച്‌ വർഷം മുൻപ്‌,ക്വെണ്ടിൻ ട്രാന്റിനോയുടെ ഇൻഗ്ലോറിയസ്‌ ബാസ്റ്റഡിൽ വിൻസ്റ്റൻ ചർച്ചിലായി വേഷമിട്ടു.

ഹോളിവുഡിനു മുൻപ്[തിരുത്തുക]

സിഡ്നിയിൽ ജനിച്ച ടെയ്‌ലർ മികച്ച റേഡിയോ നടനുള്ള 1954ലെ അവാർഡ്‌ നേടിയതാണ്‌ ഹോളിവുഡിലേക്കുള്ള വഴിതിരിവായത്‌.ലോസാഞ്ചൽസ്‌ വഴി ലണ്ടനിലേക്കുള്ള യാത്രാ ടിക്കറ്റും പുരസ്ക്കാരത്തിന്റെ ഭാഗമായിരുന്നു.ലോസാഞ്ചൽസിലെത്തിയപ്പോൾ ഹോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാൻ ടെയ്‌ലർ തീരുമാനിക്കുകയായിരുന്നു.

ദ്‌ ടൈം മെഷീൻ[തിരുത്തുക]

എച്ച്‌.ജി.വെൽസിന്റെ പ്രശസ്തമായ ദ്‌ ടൈം മെഷീൻ എന്ന ശാസ്ത്ര നോവലാണ്‌ 1960ൽ ജോർജ്‌ പാൽ സിനിമയാകിയത്‌. കാലത്തിലൂടെ സഞ്ചരിക്കുന്ന യന്ത്രത്തിലെ സാഹസികയാത്രയുടെ കഥയാണിത്‌.

മിച്ച്‌ ബ്രെനെർ[തിരുത്തുക]

1963ലെ ഹിച്ച്കോക്ക്‌ ചിത്രമായ ദ്‌ ബേഡ്സിൽ മിച്ച്‌ ബ്രെനെർ എന്ന കഥാപാത്രമായാണു ടെയ്‌ലർ അഭിനയിച്ചത്‌.ആർത്തലച്ചെത്തി മനുഷ്യനെ ആക്രമിക്കുന്ന പക്ഷിക്കൂട്ടങ്ങളാണ്‌ ലോകപ്രശസ്തമായ ഈ ഹൊറർ ചിത്രത്തെ അവിസ്മരണീയമാക്കുന്നത്‌.സൺഡേ ഇൻ ന്യൂയോർക്ക്‌,ഡു നോട്ട്‌ ഡിസ്റ്റർബ്‌,ദ്‌ ഗ്ലാസ്‌ ബോട്ടം ബോട്ട്‌ തുടങ്ങിയവയാണ്‌ ടെയ്‌ലറുടെ മറ്റു ശ്രദ്ധേയമായ ചിത്രങ്ങൾ.

ടീവി പരമ്പര[തിരുത്തുക]

ഒട്ടേറെ ടീവി പരമ്പരകളിലും വേഷമിട്ടു.1960-61ലെ എബിസിയുടെ ഹോങ്കോങ്ങ്‌ പരമ്പരയിൽ എപ്പിസോഡിന്‌ 3,750 ഡോളർ വരെ പ്രതിഫലം വാങ്ങിയായിരുന്നു ടെയ്‌ലറുടെ അഭിനയം.

മരണം[തിരുത്തുക]

എൺപത്തഞ്ചാം പിറന്നാളാഘോഷിക്കാൻ രണ്ട്‌ ദിവസം ബാക്കി നില്ക്കെ റോഡ്‌ ടെയ്‌ലർ അന്തരിച്ചു.[1]

സിനിമാജീവിതം[തിരുത്തുക]

സിനിമകൾ[തിരുത്തുക]

ഡോക്യുമെന്ററികൾ[തിരുത്തുക]

ടെലിവിഷൻ[തിരുത്തുക]

തുടർച്ചയായൈ അവതരിപ്പിച്ചിരുന്ന പരിപാടികൾ[തിരുത്തുക]

Taylor had several lead roles in television, from the early 1960s to the early first decade of the 21st century. Among his television shows as a regular are:

അതിഥി[തിരുത്തുക]

നാടകങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള വഴികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 2015 ജനുവരി 10 മലയാള മനോരമ ദിനപത്രം
"https://ml.wikipedia.org/w/index.php?title=റോഡ്‌_ടെയ്‌ലർ&oldid=4092897" എന്ന താളിൽനിന്ന് ശേഖരിച്ചത്