ടിപ്പി ഹെഡ്രെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിപ്പി ഹെഡ്രെൻ
ഹെഡ്രെൻ 1965 ലെ ഒരു ചിത്രം
ജനനം
നതാലീ കെയ് ഹെഡ്രെൻ

(1930-01-19) ജനുവരി 19, 1930  (94 വയസ്സ്)
തൊഴിൽActress, animal rights activist, fashion model
സജീവ കാലം1961–present
ജീവിതപങ്കാളി(കൾ)
(m. 1952; div. 1961)

(m. 1964; div. 1982)

Luis Barrenechea
(m. 1985; div. 1995)
കുട്ടികൾമെലാനി ഗ്രിഫിത്ത്
ബന്ധുക്കൾDakota Johnson (granddaughter)
ഒപ്പ്

നതാലീ കൈ “ടിപ്പി” ഹെഡ്രെൻ (ജനനം: 1930, ജനുവരി 19) ഒരു അമേരിക്കൻ അഭിനേത്രി, മൃഗസംരക്ഷണപ്രവർത്തക, മുൻ ഫാഷൻ മോഡൽ എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. അവരുടെ 20 കളിൽ ഒരു പ്രശസ്ത ഫാഷൻ മോഡലായിരുന്ന ടിപ്പി, ലൈഫ്, ഗ്ലാമർ തുടങ്ങിയ മാഗസിനുകളുടെ മുഖച്ചിത്രമായി അക്കാലത്തു അച്ചടിച്ചുവന്നിരുന്നു. 1961 ൽ ഒരു വാണിജ്യ ടെലിവിഷൻ പരിപാടിയിൽ സംബന്ധിക്കവേ സംവിധായകൻ ആൽഫ്രഡ് ഹിച്ച്കോക്കാണ് ടിപ്പിയിലെ നടിയെ ആദ്യമായി കണ്ടെത്തിയത്. 1963 ൽ പുറത്തിറങ്ങിയ സസ്പെൻസ് ത്രില്ലറായ ദ ബേർഡ്സ്, മനശാസ്ത്ര നാടകീയ ചലച്ചിത്രമായ മാർനീ എന്നീ രണ്ടു ചിത്രങ്ങളിലൂടെ അവർക്ക് ലോകവ്യാപകമായ അംഗീകാരം ലഭിച്ചിരുന്നു. ദ ബേർഡ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു. ചാർലി ചാപ്ലിൻറെ അവസാന ചിത്രമായ എ കൌണ്ടസ് ഫ്രം ഹോങ്കോങ് (1967), അലക്സാണ്ടർ പെയ്നിന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രമായ സിറ്റിസൺ റൂത്ത് (1996) ഡേവിഡ് ഒ. റസ്സലിന്റെ അസ്‌തിത്വവാദ കോമഡിയായ ഐ ഹാർട്ട് ഹക്കാബീസ് (2004) ഉൾപ്പെടെ ഏകദേശം 80 ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരിപാടികളിലും ടിപ്പി ഭാഗഭാക്കായിരുന്നു. ലോക സിനിമയ്ക്ക് അവർ നൽകിയ സംഭാവനകൾക്കു പാരിതോഷികമായി ജൂലിയസ് വെർനെ അവാർഡു നൽകുകയും ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുന്നതിന് അർഹത നേടുകയും ചെയ്തു.

1969 ൽ ആഫ്രിക്കയിൽവച്ച് രണ്ടു സിനിമകളുടെ ചിത്രീകരണവേളയിലാണ് ടിപ്പി ഹെഡ്രെന്റെ മൃഗസംരക്ഷണത്തിനുള്ള ശക്തമായ പ്രതിബദ്ധത ആരംഭിക്കുന്നത്. വന്യജീവികളുടെ പ്രത്യേകിച്ച് ആഫ്രിക്കൻ സിംഹങ്ങളുടെ പരിതാപകരമായ അവസ്ഥ പുറംലോകത്ത് അവതരിപ്പിക്കുന്നതിൽ അവർ വിജയിച്ചു. വന്യജീവി സംരക്ഷണ അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും, റോർ (1981) എന്ന സിനിമ വെള്ളിത്തിരയിലെത്തിക്കുന്നതിനുമായി ഏകദേശം 11 വർഷങ്ങളോളം ചിത്രീകരണപ്രവർത്തനങ്ങൾ‌ക്കായി ചിലവഴിക്കുകയുണ്ടായി. 1983 ൽ 80 ഏക്കർ (32 ഹെക്ടർ) വിസ്തീർണ്ണമുള്ള ‘ദ ഷമ്പാല പ്രിസർവ്വ്’ എന്ന വന്യജീവി സങ്കേതം പരിരക്ഷിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി ‘ദ റോർ ഫൌണ്ടേഷൻ’ എന്ന പേരിൽ സ്വന്തമായി ലാഭേച്ഛയില്ലാത്ത ഒരു സംഘടന ആരംഭിച്ചു. ഇത് സിംഹങ്ങളുടേയും കടുവകളുടേയും പരിപാലനവും സംരക്ഷണവും തുടരുന്നതിനു പ്രചോദനമായിത്തീർന്നു. ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ, ക്ഷാമം, യുദ്ധം എന്നിവയെത്തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനായി ഹെഡ്രെൻ ലോകമെങ്ങും സഞ്ചരിച്ചിരുന്നു. അമേരിക്കയിൽ വിയറ്റ്നാമീസ്-അമേരിക്കൻ ഫാഷൻ സലൂണുകളുടെ വികസനത്തിലും അവരുടെ പങ്ക് പ്രധാനമായിരുന്നു.[1]

ആദ്യകാലജീവിതം[തിരുത്തുക]

1930,[2] ജനുവരി 19 ന് മിന്നസോട്ടയിലെ ന്യൂ ഉൽമിൽ, ബെർനാർഡ് കാൾ, ഡെറോത്തിയ ഹെൻറിയേറ്റ (മുൻകാലത്ത്, എക്ഹാർഡട്ട്) ഹെഡ്രെന്റെയും പുത്രിയായി ജനിച്ചു.[3] ഔദ്യോഗിക ജീവിതത്തിലേറെക്കാലവും ഹെഡ്രെന്റെ ജനന വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1935 എന്നായിരുന്നു.[4][5][6][7][8] എന്നാൽ 2004 ൽ അവർ യഥാർഥത്തിൽ 1930 ൽ ജനിച്ചതായി വെളിപ്പെടുത്തിയിരുന്നു. (മിന്നെസോട്ട ഹിസ്റ്റോറിക്കൽ സൊസൈറ്റിയിലെ ജനന രജിസ്ട്രേഷൻ സൂചികയുമായി ഇതു പൊരുത്തപ്പെടുന്നുണ്ട്).[2] അവളുടെ പിതാവു വഴിയുള്ള പ്രപിതാമഹീമഹന്മാർ സ്വീഡിഷ് കുടിയേറ്റക്കാരായിരുന്നു, അതേസമയം അമ്മയുടെ വംശാവലി ജർമനും നോർവീജിയനുമാണ്.[9] അവരുടെ പിതാവ് മിനസോട്ടയിലെ, ലഫായെറ്റിൽ ഒരു ചെറിയ ഡിപ്പാർട്ട്മെന്റ് സ്റ്റോർ നടത്തിയിരുന്നു. ചെറുപ്പകാലത്ത് "ടിപ്പി" എന്ന വിളിപ്പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. അവർക്ക് നാലു വയസ് പ്രായമുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം മിന്നിയാപോളിസിലെത്തി. ഡിപ്പാർട്ട്മെന്റ് സ്റ്റോറുമായി ബന്ധപ്പെട്ട ഫാഷൻ ഷോകളിൽ കൌമാരകാലത്ത് അവർ പങ്കെടുത്തിരുന്നു. അവർ ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയായിരിക്കെ മാതാപിതാക്കൾ കാലിഫോർണിയയിലേയ്ക്കു മാറിത്താമസിച്ചു.

ഇരുപതാം ജന്മദിനത്തിൽ ഹെഡ്രെൻ ന്യൂയോർക്ക് നഗരത്തിലേക്ക് ഒരു ടിക്കറ്റ് വാങ്ങി യാത്രചെയ്യുകയും എലീൻ ഫോർഡ് ഏജൻസിയിൽ ചേരുകയും ചെയ്തു. ഈ വർഷത്തിനകം തന്നെ അനൗദ്യോഗിക ചിത്രമായ "ദ പെറ്റി ഗേൾ" എന്ന മ്യൂസിക്കൽ കോമഡി ചിത്രത്തിൽ ആദ്യമായി പ്രാധാന്യമില്ലാത്ത ഒരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.  

അഭിമുഖങ്ങളിൽ അവർ 'ദി ബേർഡ്' എന്ന ചിത്രത്തെ താൻ ഔദ്യോഗികമായി ആദ്യം അഭിനയിച്ച ചിത്രമായി പരാമർശിക്കാറുണ്ട്.[10] അക്കാലത്ത് നിരവധി സിനിമാ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നെങ്കിലും ഹെഡ്റൻ അഭിനയത്തിൽ താല്പര്യം കാണിച്ചിരുന്നില്ല. കാരണം ആ രംഗത്തു വിജയിക്കാൻ ബുദ്ധിമുട്ടാണെന്ന് അവർ കരുതിയിരുന്നു.[11] 1950 കളിലും 1960 കളിലും വളരെ വിജയകരമായി മോഡലിംഗ് രംഗത്ത് അവർ ശോഭിക്കുകയും ‘ലൈഫ്’, ദ സാറ്റർഡേ ഈവിംഗ് പോസ്റ്റ്, മക്കോൾസ്, ഗ്ലാമർ തുടങ്ങിയ പ്രശസ്ത മാഗസിനുകളുടെ മുഖചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 1961 ൽ നടൻ പീറ്റർ ഗ്രിഫീത്തുമായുള്ള 7 വർഷത്തെ വിവാഹബന്ധത്തിനുശേഷം ഹേഡ്രൻ വിവാഹമോചനം നേടുകയും മകൾ മെലാനീ ഗ്രിഫിത്തുമായി കാലിഫോർണിയയിലേക്ക് മടങ്ങുകയും ഷെർമാൻ ഓക്സിൽ  വിലയേറിയ ഒരു വീട് വാടകയ്ക്കെടുക്കുകയും ചെയ്തു.  ന്യൂയോർക്കിലുണ്ടായിരുന്ന കാലത്തെ പോലെ തന്റെ കരിയറിൽ തുടരാൻ കഴിയുമെന്ന് അവർ കരുതിയെങ്കിലും അങ്ങനെയല്ലായിരുന്ന സംഭവിച്ചതെന്ന് അവർ പിന്നീട് ഓർമ്മിച്ചിരുന്നു.[12]

ഔദ്യോഗികജീവിതം[തിരുത്തുക]

ആൽഫ്രഡ്ഹിച്ച്കോക്കുമായുള്ള സഹകരണം[തിരുത്തുക]

കണ്ടെത്തൽ (1961)[തിരുത്തുക]

1961 ഒക്ടോബർ 13 ന് ഒരു ഏജന്റിൽ നിന്നും ഹെഡ്രെന് ഒരു കോൾ വരുകയും ഒരു നിർമ്മാതാവിന് അവരോടൊപ്പം പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അത് പ്രശസ്ത സംവിധായകനും നിർമ്മാതായവുമായിരുന്ന ആൽഫ്രെഡ് ഹിച്കോക്കാണെന്നും അവരെ അറിയിച്ചു. ദ റ്റുഡേ ഷോ എന്ന ടെലിവിഷൻ പരിപാടിയിൽ സെഗോ എന്ന ഡയറ്റ് പാനീയത്തിലെ ഹെഡ്രൻ ഉൾപ്പെട്ട വാണിജ്യ പരസ്യം നിരീക്ഷിക്കുകയായിരുന്ന ഹിച്ച്കോക്ക്, അവരുമായി ഏഴ് വർഷത്തെ കരാറിൽ ഒപ്പുവെയ്ക്കാൻ സമ്മതിച്ചു. അവരുടെ ആദ്യ സമാഗമത്തിൽ, ഇരുവരും ഏറെ കാര്യങ്ങളെക്കുറിച്ചു സംസാരിച്ചുവെങ്കിലും ഹെഡ്രെനുവേണ്ടി നീക്കിവച്ചിരിക്കുന്ന കഥാപാത്രത്തെക്കുറിച്ചുമാത്രം സംസാരിക്കുകയുണ്ടായില്ല. ആൽഫ്രഡ് ഹിച്കോക്ക് പ്രെസെന്റ്സ് എന്ന ടെലിവിഷൻ പരമ്പരക്ക് വേണ്ടിയായിരുന്നു അതെന്നുള്ളത് ബോദ്ധ്യപ്പെടുന്നത് അനേക ആഴ്ചകൾക്കു ശേഷമായിരുന്നു.[13][14] ഹിച്കോക്ക് പിന്നീട് പറഞ്ഞു, "അവരുടെ വ്യക്തിപരമായ ആകാരം എങ്ങനെയുണ്ടെന്നു പ്രാഥമികമായി ഞാൻ പരിഗണിച്ചതേയില്ല. ഏറ്റവും പ്രധാനപ്പെട്ടത് അവർ സ്ക്രീനിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നുവെന്നുള്ളതായിരുന്നു, എനിക്ക് ഉടൻ തന്നെ അവരെ ഇഷ്ടപ്പെടുകയും ചെയ്തു. അവരിൽ മുൻകാലതാരങ്ങളായിരുന്ന ഐറിൻ ഡണ്ണെ, ഗ്രെയിസ് കെല്ലി, ക്ലൌഡെറ്റ് കോൾബാർട്ട് തുടങ്ങിയവരേപ്പോലെ ഉന്നത നിലവാരമുള്ള സ്ത്രീകളുടെ, ഇന്ന് തികച്ചും അപൂർവ്വമായ, ആ ശൈലീസ്പർശമുണ്ടായിരുന്നു”.

ഹിച്ച്കോക്ക് ടിപ്പി ഹൈഡ്രനെ സമഗ്രമായ കളർ സ്ക്രീൻ പരീക്ഷണങ്ങൾക്കു വിധേയയാക്കി. അത് രണ്ടു ദിവസം നീണ്ടുനിന്നതും 25,000 ഡോളർ ചെലവിട്ടുള്ളതുമായിരുന്നു. ഹിച്ച്കോക്കിന്റെ മുൻ സിനിമകളായ റെബേക്ക, നോട്ടോറിയസ്, ടു കാച്ച് എ തീഫ് തുടങ്ങിയ ചിത്രങ്ങളിൽനിന്നുള്ള ഭാഗങ്ങൾ, നടൻ മാർട്ടിൻ ബാൽസമിനൊപ്പം ചെയ്തു കാണിച്ചു. ബാൽസം പറഞ്ഞതനുസരിച്ച്, അവർക്കു വളരെ ബുദ്ധുമുട്ട് അനുഭവപ്പെട്ടിരുന്നുവെങ്കിലും ഓരോ വരികളും അവർ ശ്രദ്ധയോടെ പഠിക്കുകയും, എല്ലാ ചലനങ്ങളും അവരുടേയായ രീതിയിലും ഏറ്റവും നന്നായി ചെയ്യാനും ശ്രമിച്ചിരുന്നു.[15]

ഹെഡ്രന്റെ സ്വകാര്യജീവിതത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുവാനും ഹിച്ചകോക്ക് തന്റെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന എഡിത് ഹെഡിനോട് ആവശ്യപ്പെടുകയും വ്യക്തിപരമായി വീഞ്ഞും നല്ല ഭക്ഷണം കഴിക്കുവാനും ഉപദേശിച്ചിരുന്നു.[15] പ്രചരണങ്ങൾക്കായി ടിപ്പി ഹെഡ്രനെക്കുറിച്ച് ഉദ്ധരിക്കുന്നിടത്ത്'ടിപ്പി[15] എന്ന ഭിന്ന നാമമാണ് പ്രസിദ്ധീകരിക്കേണ്ടത് എന്ന് ഹിച്ചകോക്ക് പത്രപ്രവർത്തകരോടു നിർദ്ദേശിച്ചിരുന്നുവെങ്കിലും ഭിന്ന ഉദ്ധരണികൾ അവരുടെ പേരിന് വ്യതിരിക്തതയും, നിഗൂഢതയും നൽകുമെന്നതു വ്യക്തമാക്കി  സംവിധായകന്റെ നിർദ്ദേശം പ്രധാനമായും അവഗണിക്കപ്പെട്ടിരുന്നു.[16] ഹെഡ്രനെ ഹിച്കോക്ക് വളരെയധികം ആകർഷിച്ചിരുന്നു. പ്രൊഡക്ഷൻ ഡിസൈനറായ റോബർട്ട് എഫ്. ബയേൽ വിശദീകരിച്ചിരുന്നത് ഇങ്ങനെയാണ് "കുലീന വനിതകളേപ്പോലെ പെരുമാറുന്ന സ്ത്രീകളെ ഹിച്ച്കോക്ക് എല്ലായ്പ്പോഴും ഇഷ്ടപ്പെട്ടിരുന്നു. ആ ഗുണം ദ്യോതിപ്പിക്കുന്നതിൽ ടിപ്പി ഏറെ വിജയിച്ചിരുന്നു.”[17]

അതിനുശേഷം ഹിച്ച്കോക്ക്, അദ്ദേഹത്തിന്റെ പത്നി അൽമ, യൂണിവേഴ്സൽ സ്റ്റുഡിയോയുടെ തലവൻ ലെവ് വസ്സർമാൻ എന്നിവർക്കൊപ്പം ഹിച്ച്കോക്കിനു ഏറ്റവും പ്രിയങ്കരമായ ഹോട്ടലായ ചാസെൻസിലേയ്ക്ക്  വിരുന്നിനു ക്ഷണിക്കപ്പെട്ടു. മൂന്നു ചെറു മുത്തുകളാൽ അലങ്കരിച്ച, പറക്കാൻതുടങ്ങുന്ന മൂന്ന് പറവകളുടെ രൂപമുള്ള ഒരു സുവർണ്ണ അലങ്കാര സൂചി അവിടെവച്ച് അവർക്കു സമ്മാനിക്കപ്പെടുകയും തന്റെ ‘ദ ബേർഡ്സ്’ എന്നു പേരിട്ട അടുത്ത ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിക്കാൻ ഹിച്ച്കോക്ക് ആവശ്യപ്പെടുകയും ചെയ്തു. “ഞാൻ വളരെ ആശ്ചര്യപ്പെട്ടുപോയി. മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണിത്. ഇത്രയും വലിയ ചലച്ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുമെന്ന് ഞാൻ സ്വപ്നേനി ചിന്തിച്ചിട്ടില്ലായിരുന്നു.  എന്റെ നേത്രങ്ങളിലൂടെ സന്തോഷാശ്രു ധാരധാരയായി ഒഴുകിയിറങ്ങി" ഹെഡ്രെൻ പിന്നീട് അനുസ്മരിച്ചു.[12]

ദ ബേർഡ്സ് (1963)[തിരുത്തുക]

ദ ബേർഡ് എന്ന ചിത്രത്തിന്റെ ഒരു ട്രെയിലറിൽ ഹെഡ്രെൻ
ഹെഡ്രെൻ ഹിച്ച്കോക്കിനോടൊപ്പം ദ ബേർസ് സിനിമയുടെ ഒരു ടെയിലർ സമയത്ത്.

'ദ ബേർഡ്സ്' (1963) എന്ന ചിത്രം ഹെഡ്രെന്റെ വെള്ളിത്തിരയിലേയ്ക്കുള്ള അരങ്ങേറ്റചിത്രമായി കണക്കാക്കപ്പെട്ടു. ഹിച്കോക്ക് അവരുടെ നാടക പരിശീലകൻകൂടിയായി മാറി. അദ്ദേഹം ഹെഡ്രെന് സിനിമയുടെ നിർമ്മാണത്തെക്കുറിച്ച് അറിവുകൾ പകർന്നു നൽകുകയും ചെയ്തു.  ഹിച്ച്കോക്കിന്റെ നിർമ്മാണ യൂണിറ്റിന്റെ നിരവധി കൂടിക്കാഴ്ച്ചകളിൽ, സ്ക്രിപ്റ്റ്, സംഗീതം ഫോട്ടോഗ്രാഫി യോഗങ്ങൾ എന്നിവയിൽ പങ്കെടുത്തുകൊണ്ട് അവർ ഒരു സ്ഥിരം സാന്നിദ്ധ്യമായി മാറിയിരുന്നു.[18] ഹെഡ്രെന്റെ വാക്കുകളിൽ പറഞ്ഞാൽ: “പഠിക്കുവാൻ ഒരു 15 വർഷങ്ങളെങ്കിലും എടുക്കുമായിരുന്ന നിരവധി കാര്യങ്ങൾ ഏതാണ്ട് 3 വർഷങ്ങൾക്കൊണ്ടാണ് ഞാൻ പഠിച്ചത്."[19] തുടർന്നുകൊണ്ടിരിക്കുന്ന ഒരു കഥാപാത്രത്തിൽ നിന്ന് പെട്ടെന്ന് മറ്റൊരു കഥാപാത്രത്തിലേയ്ക്കു വ്യതിചലിപ്പിക്കുവാൻ ഒരു സ്ക്രിപ്റ്റിനെ എങ്ങനെ സ്തംഭനാവസ്ഥയിലെത്തിക്കണമെന്നും വിവിധ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കുവാനും ഞാൻ വളരെപ്പെട്ടെന്നു പഠിച്ചു.”[20] ഹിച്ച്കോക്ക് ആവശ്യപ്പെട്ടതുപ്രകാരം മെലാനി ഡാനിയേൽസ് എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചുകാണിക്കുകയും ചെയ്തു. അവർ തുടരുന്നു “തന്റെ അഭിനേതാക്കൾക്കു വളരെക്കുറച്ചുമാത്രം പ്രവർത്തന സ്വാതന്ത്ര്യം അദ്ദേഹം നൽകുന്നു. നമുക്കു പറയാനുള്ളത് അദ്ദേഹം ശ്രദ്ധയോടെ കേൾക്കുന്നു എന്നാൽ തന്റെ കഥാപാത്രങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്ന് അദ്ദേഹത്തിന്റെ മനസ്സിൽ വ്യക്തമായ രൂപരേഖയുണ്ട്. എന്റ കാര്യം പറഞ്ഞാൽ, അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ എനിക്കു സുഗ്രാഹ്യമാണ്, കാരണം ഞാൻ ജാഢ കാട്ടുന്ന ഒരു നടിയല്ല, അദ്ദേഹത്തിന്റെ മാർഗനിർദ്ദേശങ്ങൾ ഞാൻ എപ്പോഴും സ്വാഗതം ചെയ്തിരുന്നു."[21]

ആറ് മാസത്തെ മുഖ്യ ചിത്രീകരണത്തിൽ, ഹെഡ്രെന്റെ ഷെഡ്യൂൾ വളരെ ദുഷ്കരമായി അവർക്ക് അനുഭവപ്പെട്ടിരുന്നു. ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്ക് മാത്രമേ അവർക്ക് ഒഴിവു സമയം കിട്ടിയിരുന്നുള്ളൂ.[19] ചിത്രീകരണത്തിന്റെ തുടക്കം അവർ ആസ്വദിക്കുകയും അത്ഭുതകരമെന്നു വിശേഷിപ്പിക്കുകയം ചെയ്തു.[22] ചിത്രീകരണം ആരംഭിച്ച്  ഏതാനും ആഴ്ചകൾക്കുശേഷം ഹിച്ച്കോക്ക് ഒരു റിപ്പോർട്ടർമാരോട് പറഞ്ഞു, "അവൾ പ്രശംസാർഹയാണ്, അവൾ ഇപ്പോൾത്തന്നെ ഭീതിയുടെ ഉന്നതിയിലേയ്ക്കും താഴ്ചയിലേയ്ക്കും എത്തിച്ചേർന്നിരിക്കുന്നു."[23] എന്നിരുന്നാലും, ചിത്രത്തിലെ പക്ഷികളുടെ ആക്രമണം നേരിടുന്ന അവസാന സീൻ രണ്ടാം നിലയിലെ ഒരു കിടപ്പുമുറിയിൽ ചിത്രീകരിച്ചത്, തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സന്ദർഭമായി അവർ ഓർമ്മിച്ചെടുക്കുന്നു.[18] ചിത്രീകരിച്ചതിന് തൊട്ടു മുമ്പ്, ഹിച്ച്കോക്കിനോട് തന്റെ കഥാപാത്രം രണ്ടാംനിലയിലേയ്ക്കു പോകാനുള്ള പ്രേരണയെക്കുറിച്ച് സംശയം ചോദിച്ചപ്പോൾ, "ഞാൻ നിന്നോട് ആവശ്യപ്പെടുന്നതുകൊണ്ടാണ്" എന്നായിരുന്നു ഹിച്ച്കോക്കിന്റെ പെട്ടെന്നുള്ള മറുപടി. ഷൂട്ടിംഗ് സംഘം രംഗത്ത് യന്ത്രപ്പക്ഷികൾ ഉപയോഗിക്കുമെന്ന് ഹെഡ്രെന് ഉറപ്പുനൽകിയിരുന്നു.[24] അതിനുപകരം, ചിത്രീകരണത്തിൽ ഹെഡ്രെന്റെ ശരീരത്തെ ലക്ഷ്യമാക്കി പറക്കുന്ന നിരവധി യഥാർത്ഥ കടൽപ്പക്ഷികൾ, മലങ്കാക്കകൾ, എന്നിവ ചിത്രീകരണത്തിനായി ഉപയോഗിക്കപ്പെട്ടു. (അവയുടെ ചുണ്ടുകൾ ഇലാസ്റ്റിക് ബാൻഡുകൾ കൊണ്ട് ബന്ധിച്ചിരുന്നു) അവർ ലതർ കയ്യുറകളും മറ്റും ധരിച്ചിരുന്നു. എങ്കിലും മൂർച്ചുയുള്ള കൊക്കുമായി വിഭ്രാന്തിയിൽ ശരവേഗത്തിൽ വന്ന പക്ഷികളിലൊന്ന് അവളുടെ കവിളിൽ കൊത്തുകയും കണ്ണുകളിൽ ഭാഗ്യത്തിനു പരിക്കു പറ്റാതിരിക്കുകയും ചെയ്തു. ഹെഡ്രെൻ സെറ്റിന്റെ തറയിൽ ഇരുന്നു കരഞ്ഞുതുടങ്ങിയിരുന്നു.[25][26] ഒരു ഡോക്ടർ അവരോട് വിശ്രമം ഒരാഴ്ചത്തെ ആവശ്യപ്പെട്ടുവെങ്കിലും ഹിച്ച്കോക്ക് ഇതിനെ പ്രതിരോധിക്കുകയും ചിത്രീകരണം തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഹെഡ്രെൻ പറഞ്ഞതനുസരിച്ച്, ഹെഡ്രനുവേണ്ടി വാദിക്കുവാൻ അവർ മാത്രമേ അവിടയുണ്ടായിരുന്നുള്ളു എന്ന അവസ്ഥയായിരുന്നു. "നിങ്ങൾ അവളെ കൊല്ലാൻ ശ്രമിക്കുകയാണോ?"[24] എന്ന് ഡോക്ടർ ഹിച്ച്കോക്കിനോടു ചോദ്യമുയർത്തുകയും ചെയ്തു. സിനിമയുടെ ചിത്രീകരണം സംവിധായകൻറെ ഇംഗിതത്തിനൊത്തു നീങ്ങുകയും ഹെഡ്രെന് ആ ആഴ്ച്ചത്തെ ചിത്രീകരണവും ഒരു അഗ്നിപരീക്ഷയായി അനുഭവപ്പെടുകയും ചെയ്തു.[27]

ഹെഡ്രെനെ മുൻനിരക്കാരിയാക്കി ചിത്രമെടുക്കുവാനുള്ള ഹിച്ച്കോക്കിന്റെ തീരുമാനത്തെ യൂണിവേഴ്സൽ സ്റ്റുഡിയോയുടെ നിർവ്വാഹക സമിതി പിന്തുണച്ചിരുന്നില്ലെങ്കിലും ചിത്രത്തിലെ അവരുടെ അതുല്യ പ്രകടനം പിന്നീട് അവരിൽ മതിപ്പുളവാക്കിയിരുന്നു. വാസ്സെർമാൻ അവരുടെ അഭിനയത്തെ "അസാധാരണം" എന്നു വിശേഷിപ്പിച്ചു.[28] ദ ബേർഡിന്റെ പ്രചരണത്തിനിടെ ഹിച്ച്കോക്ക് തന്റെ പിന്തുണക്കാരിയെ പ്രശംസകൾക്കൊണ്ടു മൂടുകയും അവരെ ഗ്രേസ് കെല്ലി എന്ന നടിയോടുപമിക്കുകയും ചെയ്തു. അദ്ദേഹം പറയുന്നതിനുസരിച്ച്, “ടിപ്പിക്ക് കൂടുതൽ താളക്രമവും, വാക്ചാതുര്യവും കൂടുതൽ നർമ്മബോധവുമുണ്ട്, ഒരുപക്ഷേ ഗ്രേസ് കെല്ലിയേക്കാള് കൂടുതൽ. സുനശ്ചിതയും ഉത്സാഹഭരിതയും ചുറുചുറുക്കുള്ളവളുമാണ്, തലയാട്ടിയുള്ള ആ നടത്തത്തിനുതന്നെ വല്ലാത്ത ഒരു ആകർഷകത്വമാണുള്ളത്.  സ്ക്രിപ്റ്റിലെ വരികൾ അവൾ വളരെ അസാധാരണമായി മനസ്സിലാക്കുകയും സൂക്ഷമായി അവതിപ്പിക്കുകയും ചെയ്യുന്നു."[23] 1963 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിൽ ക്ഷണിക്കപ്പെട്ടവരുടെ സദസ്സിനു മുന്നിൽ മെയ് മാസത്തിൽ ഈ ചിത്രം പ്രദർ‌ശിപ്പിച്ചിരുന്നു.[29] വെറൈറ്റി മാഗസിന്റെ അവലോകനത്തിൽ ഹെഡ്രെന്റെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു.  എൽക് സോമ്മെർ, ഉർസല ആൻഡ്രെസ് എന്നിവർക്കൊപ്പം ആ വർഷത്തെ (1964) മികച്ച പുതുമുഖത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിലെ മെലാനി ഡാനിയേൽസ് എന്ന കഥാപാത്രം എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായി പ്രീമിയർ മാഗസിൻ തെരഞ്ഞെടുത്തിരുന്നു.[30]

മാർനീ (1964)[തിരുത്തുക]

ഹെഡ്രെൻ "മാർനീ" എന്ന ചിത്രത്തിൽ

ഹെഡ്രൻറെ അഭിനയ ശേഷിയിൽ വളരെ ആകർഷണീയനായിരുന്ന ഹിച്ച്കോക്ക്, 'ദ ബേർഡ്സ്' ചിത്രീകരിച്ചുകൊണ്ടിരിക്കുന്നവേളയിൽ തന്റെ അടുത്ത  ചിത്രമായ മാർനീ (1964)  എന്ന റൊമാന്റിക് നാടകീയ മനശാസ്ത്ര ചിത്രത്തിൽ അവർക്കു നായികാവേഷം നൽകുന്നതിനു തീരുമാനിച്ചു.[31][32] വിൽസ്റ്റൺ ഗ്രഹാമിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രമായിരുന്നു ഇത്. ഹെഡ്രെൻ വളരെ അതിശയിക്കുകയും ഇത്രയും സങ്കീർണ്ണമായതും, ദുഃഖിതയും, ദുരന്തങ്ങളിലൂടെ കടന്നു പോകുന്നതുമായ ഒരു സ്ത്രീയെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുകയും ചെയ്തു. ഇത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിക്കുകയെന്നത് ജീവിതത്തിലൊരിക്കൽ മാത്രം സംഭവിക്കുന്നതാണെന്ന് അവർ കണക്കുകൂട്ടിയിരുന്നു.[31] ഇത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതനുള്ള തന്റെ കഴിവ് സംബന്ധിച്ച് അവർ ഹിച്ച്കോക്കിനോടു സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹിച്കോക്ക് അവൾക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഉറപ്പുകൊടുത്തു.[33] ദ ബേർഡ് എന്ന സിനിമയിലേതിന് വിപരീതമായി അവർക്ക് ഈ ചിത്രത്തിൽ എല്ലാ മാർഗദർശനവും ലഭിച്ചിരുന്നു. ഹിച്കോക്കിനൊപ്പം ചേർന്ന് സിനിമയ്ക്കു വേണ്ടിയുള്ള എല്ലാ രംഗങ്ങളും അവർ നന്നായി പഠിച്ചിരുന്നു.[34]

ഹിച്ച്കോക്കുമായി താൻ ചെയ്ത രണ്ടു ചിത്രങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് മാർനീ ആയിരുന്നുവെന്ന് ഹെഡ്രെൻ ഓർമ്മിച്ചെടുക്കുന്നു. ഈ ചിത്രത്തിൽ, തന്റെ തൊഴിലുടമകളെ കവർച്ച ചെയ്യുന്നതിനായി കപടവേഷങ്ങളാടി നഗരങ്ങളിൽനിന്നു നഗരങ്ങളിലേയ്ക്കു സഞ്ചരിക്കുന്ന ഭാവതരളിതയും ലോല ഹൃദയയുമായ യുവതിയെ അവതരിപ്പിക്കുകയെന്ന കൃത്യം അത്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നു.[35] ചിത്രീകരണ സമയത്ത്, ഹെഡ്രനെ ചൂണ്ടിക്കാട്ടി ഹിച്ച്കോക്ക്ഹി ഉദ്ധരിച്ചത്, "ഒരു അക്കാഡമി അവാർഡ് പ്രകടനം പിറക്കാൻ പോകുന്നുവെന്നാണ്".[36] പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകരുടെയിടയിൽ മിശ്രപ്രതികരണമുളവാക്കുകയും ശരാശരിയായ വരുമാനം മാത്രം ലഭിക്കുകയും ചെയ്തു. ചിത്രത്തിന് ഓസ്കാർ നാമനിർദ്ദേശങ്ങളൊന്നും ലഭിക്കുകയുണ്ടായില്ല. യഥാർത്ഥത്തിൽ ഗ്രെയ്സ് കെല്ലിക്ക് അവരുടെ വെള്ളിത്തിരയിലേയ്ക്കുള്ള പുനപ്രവേശനത്തിനായി വാഗ്ദാനം ചെയ്തിരുന്ന വേഷമാണ് മിസ് ഹെഡ്രെൻ ഏറ്റെടുത്തത്.[37] സിനിമയിറങ്ങിയ കാലത്തിനും അതീതമായി ചിത്രീകരിക്കപ്പെട്ട ഒന്നായിരുന്നു ഇതെന്ന് അവർ പിന്നീടു പറഞ്ഞിരുന്നു.  ചിത്രത്തിന്റെ തണുത്ത പ്രതികരകണത്തിനു വിരുദ്ധമായി പിന്നീട് ഈ ചിത്രം പ്രശംസിക്കപ്പെടുകയും ഒരു മാസ്റ്റർപീസായി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. ഏതൊരു ഹിച്ച്കോക്ക് ചിത്രങ്ങളിലേതിനേക്കാളും അഭിനയമികവായിരുന്നു ഈ ചിത്രത്തിൽ അവർ നടത്തിയതെന്ന് പിന്നീടു വിലയിരുത്തപ്പെട്ടു.[38] ദ ന്യൂയോർക്കർ മാഗസിന്റെ റിച്ചാർഡ് ബ്രോഡി 2016 ലെ ഈ ചിത്രത്തേക്കുറിച്ചുള്ള ഒരു അവലോകനത്തിൽ എഴുതിയത്, ഹെഡ്രെന്റെ പ്രകടനം സിനിമയുടെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ചതായിരുന്നുവെന്നാണ്.[39]

അസ്വസ്ഥമായ ബന്ധങ്ങൾ[തിരുത്തുക]

മാർനീ എന്ന ചിത്രത്തിൽ സീൻ കോണറിയോടൊപ്പം ഹെഡ്രൻ
ഹെഡ്രൻ "മാർനീ" എന്ന ചിത്രത്തിൽ സീൻ കോണറിയോടൊപ്പം
സീൻ കോണറിയോടൊപ്പം "മാർനീ' എന്ന ചിത്രത്തിൽ

ഹെഡ്രെനും ഹിച്ച്കോക്കും സഹകരിച്ച രണ്ടാമത്തെയും അവസാനത്തെയും ചിത്രമായിരുന്നു മാർനീ. 1973 ൽ, ജീവിത ശൈലിയിലുള്ള വലിയ അന്തരം അവരുടെ ബന്ധത്തിൽ പിളർപ്പ് സൃഷ്ടിച്ചുവെന്ന് അവർ സമ്മതിച്ചിരുന്നു. "അദ്ദേഹത്തിനു കൂടുതൽ അധീശത്വവും നിയന്ത്രണവും ആവശ്യമായിരുന്നു, എന്നാൽ എനിക്ക് ആരുടേയും അധീശത്വം അംഗീകരിക്കാൻ കഴിയില്ലായിരുന്നു.[40] 1983-ൽ, ഡൊണാൾഡ് സ്പോട്ടോ എന്ന ഗ്രന്ഥകാരിൻ ഹിച്കോക്കിനെക്കുറിച്ചുള്ള തന്റെ രണ്ടാമത്തെ പുസ്തകം ദി ഡാർക്ക് സൈഡ് ഓഫ് എ ജീനിയസ് എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരുണത്തിൽ, ഹെഡ്രെൻ ആദ്യമായി സംവിധായകനോടുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ സമ്മതിച്ചിരുന്നു.[24] ഈ പുസ്തകത്തിലെ ഇതിവൃത്തം വിവാദമുണ്ടായിരുന്നു. തങ്ങൾക്ക് പരിചയമുള്ള ഒരു ഹിച്കോക്കിനെയല്ല ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്ന് സുഹൃത്തുക്കൾ ഉറപ്പിച്ചു പറഞ്ഞു.[41] ഈ പുസ്തകം പുറത്തിറങ്ങിയതിനു ശേഷം വർഷങ്ങൾ കഴിഞ്ഞപ്പോൾ, ഹെഡ്റൻ ഇതേക്കുറിച്ച് അഭിമുഖങ്ങളിൽ പരാമർശിക്കാതെയിരിക്കുവാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ, പുസ്തകത്തിൽ തനിക്കായി അവതിരിപ്പിച്ച അധ്യായത്തിൽ " അദ്ദേഹം എന്തായിരുന്നുവെന്നു അതിൽ പറയുന്നുവോ, അതു കൃത്യതയുള്ളതാണ്" എന്നായിരുന്നു അവരുടെ മറുപടി.[42] പിന്നീട് സംഭവങ്ങൾ വിശദീകരിക്കുന്നതിനുമുമ്പായി അവരുടെ നീണ്ട നിശ്ശബ്ദതയ്ക്കുള്ള കാരണവും വിശദീകരിച്ചിരുന്നു. " അത് ലജ്ജാശീലവും അപമാനകരവുമായിരുന്നു, ഞാൻ പറയാതിരുന്നതിനു നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു. അതിൽനിന്ന് പ്രയോജനങ്ങളോ മുൻതൂക്കമോ ഞാൻ ആഗ്രഹിച്ചില്ല, അതിനെക്കാളുപരി വളരെ മ്ലേഛമായ ഒരു അവസ്ഥയായിരുന്നു അത്.”[24] സ്പോട്ടോയുടെ പുസ്തകം പറയുന്നതനുസരിച്ച്, ദ ബേർഡിന്റെ ചിത്രീകരണ സമയത്ത്, ഹിച്ച്കോക്ക് തന്റെ സിനിമാ സംഘത്തിലെ രണ്ട് അംഗങ്ങളെ ഹെഡ്രെന്റെ എല്ലാ പ്രവർത്തികലെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുവാൻ ചുമതലപ്പെടുത്തിയിരുന്നു. സെറ്റിൽനിന്ന് അവർ എപ്പോൾ പോയി, എവിടെ പോയി, ആരെയാണ് അവർ സന്ദർശിച്ചത്, അവരുടെ വിശ്രമവേള എങ്ങനെ ചിലവഴിച്ചു എന്നത്യാദി കാര്യങ്ങൾ സൂക്ഷമായി നിരീക്ഷിക്കപ്പെട്ടിരുന്നു.[43] എന്താണു കഴിക്കേണ്ടത്, ആരെയൊക്കെയാണ് കാണേണ്ടത്, എങ്ങനെ ജീവിക്കണം എന്നീ കാര്യങ്ങിലും ഹിച്ച്കോക്ക് ഉപദേശിച്ചിരുന്നു. ചിത്രീകരണ യൂണിറ്റിലെ അംഗങ്ങൾ ഹെഡ്രെനോടു സംസാരിക്കുവാൻ പാടില്ലായെന്ന കർശനനിർദ്ദേശമുണ്ടായിരുന്നു. ദ ബേർഡ്സിലെ അവരുടെ സഹനടനായിരുന്ന റോഡ് ടെയ്ലർ ഓർമ്മയിൽനിന്നു സ്മരിച്ചു, “ടിപ്പിയുടെമേൽ ഹിച്ച്കോക്ക് മേധാവിത്വവും മോഹാവേശവും പുലർത്തിയിരുന്നു. അത് അവർക്കു സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു. ചിത്രീകരണ സമയത്ത് ഭൗതികമായി ടിപ്പിയുടെ സമീപത്തേയ്ക്കു പോലും ആരും അടുക്കാൻ സമ്മതിച്ചിരുന്നില്ല. എന്നോടുതന്നെ ആവർത്തിച്ചു പറഞ്ഞിരുന്നത് ‘ഞാൻ കട്ട് പറഞ്ഞതിനുശേഷം ആ പെൺകുട്ടിയെ സ്പർശിക്കരുത്’ എന്നാണ്”.[23] ഹിച്ച്കോക്ക് ഒരു സന്ദർഭത്തിൽ, സെറ്റിലേയ്ക്കു കാറോടിച്ചു പോകവേ പിൻസീറ്റിൽവച്ച് അവരെ പ്രചണ്ഡമായി കടന്നുപിടിക്കാനും ചുംബിക്കുവാൻ ശ്രമിക്കുകയും ചെയ്തു.[23][44] ഹെഡ്രെൻ തന്റെ അസിസ്റ്റന്റായിരുന്ന പെഗ്ഗി റോബർട്സണോടും സ്റ്റുഡിയോ മേധാവിയായിരുന്ന ല്യൂ വാസ്സർമാനോടും പറഞ്ഞത്, മുഴുവൻ സാഹചര്യങ്ങളിലും താൻ വളരെ അസന്തുഷ്ടയായിക്കൊണ്ടിരിക്കുന്നുവോന്നാണ്. “എന്നാൽ അദ്ദേഹം അതിപ്രശസ്തനായ സംവിധായകൻ ആൽഫ്രെഡ് ഹിച്കോക്ക് ആണ്. ഞാൻ അനുഭവജ്ഞാനമില്ലാത്ത  ടിപ്പി ഹൈഡെൻ എന്ന സ്വാധീനമില്ലാത്ത ഒരു നടി മാത്രവുമാണ്."[45] കരിമ്പട്ടികയിലുൾപ്പെടാൻ സാദ്ധ്യതയുള്ളതിനാലും മറ്റൊരു ജോലി കണ്ടെത്താൻ കഴിയാത്തതിനാലും അവർ കരാർ തുടരാൻ തീരുമാനിച്ചു.[46] ഹെഡ്രെന്റെ സ്വന്തം മകൾ മെലാനി ഗ്രിഫിത്ത് ഓർമ്മിക്കുന്നത്,  ദ ബേർഡ്ന്റെ ചിത്രീകരണ സമയത്ത് ഹിച്കോക്ക് അവളുടെ മാതാവിനെ തന്നിൽനിന്ന് അടർത്തിക്കൊണ്ടു പോകുമെന്നു കരുതിയെന്നാണ് "പെട്ടെന്നുള്ള തീരുമാനത്തിൽ, എന്റെ മാതാവിനെ സ്റ്റുഡിയോയിൽ ചെന്നു കാണാൻ പോലും എന്നെ അനുവദിച്ചില്ല."[45]

മാർനീയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കെ, ഹിച്ച്കോക്കിന്റെ തന്നോടുള്ള  പെരുമാറ്റം കൂടുതൽ സങ്കീർണ്ണമായിരിക്കുന്നതായും സഹനത്തിന്റ പരിധി കൈവിട്ടുകഴിഞ്ഞതായും ഹെഡ്രെൻ മനസ്സിലാക്കി. “എന്റെ സാന്നിദ്ധ്യം അദ്ദേഹത്ത വല്ലാതെ അലോസരപ്പെടുത്തുന്നതായി കാണാമായിരുന്നു. ഓരോ ദിവസത്തിനും ഒടുവിൽ ഒരു ഗ്ലാസ് വൈനോ ഷാമ്പൈനോ കയ്യിലേന്തി ഏകയായി ഞാൻ അദ്ദേഹത്തിനുടുത്തുണ്ടാവണമായിരുന്നു. മറ്റുള്ളവരിൽനിന്നെല്ലാം അദ്ദേഹം എന്നെ അകറ്റി നിർത്തിയിരുന്നു.”[47] മാർനീയിൽ ടിപ്പിയോടൊപ്പം അഭിനയിച്ച് ഡയാനേ ബേക്കർ പിൽക്കാലത്ത് ഓർമ്മിച്ചെടുക്കുന്നത് ഇപ്രകാരമാണ്, “ഞങ്ങളോടൊപ്പം ഒരുമിച്ചുകൂടി നിൽക്കാൻ അവൾക്ക് അനുവാദമില്ലായിരുന്നു, അതുപോലെതന്നെ ഹെഡ്നും ഹിച്ചും തമ്മിലുള്ള ഓരോ സംഭാഷണങ്ങളും സ്വകാര്യമായിട്ടായിരിക്കണമെന്നും നിഷ്‍ക്കർഷിക്കപ്പെട്ടിരുന്നു... ഏറ്റവും ഭീതിജനകമായി എനിക്കു തോന്നിയത്,  ആ സിനിമയുടെ സെറ്റിലെത്തി അവളെ കണ്ടുമുട്ടുന്ന നിമിഷം അവൾ അർഹിക്കുന്ന രീതിയിൽ പരിഗണിക്കാൻ പോലും ഞങ്ങൾക്കു സാധിച്ചിരുന്നില്ല എന്നതാണ്”.[48] ഹിച്ച്കോക്ക് തനിക്ക് ഹെഡ്രനോടുള്ള സമീപനം ഒരു സന്ദർഭത്തിൽ തുറന്നു കാണിക്കുകകൂടി ചെയ്തു. തനിക്ക് ഹെഡ്രെനെക്കുറിച്ച് മനസ്സിൽ തികട്ടിത്തിട്ടി വരുന്ന ഒരു സ്വപ്നമുണ്ടെന്ന് ഹിച്ച് ഒരിക്കൽ പറഞ്ഞു, “നീ ഒരുദിവസം എന്റെ മുന്നിലേയ്ക്കു വന്നു പറയണം, “ഹിച്ച് ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ എല്ലായ്പ്പോഴും നിന്നെ സ്നേഹിക്കുന്നു..” എന്ന്. ഇതു കേട്ടതും താമസംവിനാ ഹെഡ്രെന്റെ മറുപടിയു എത്തി. “എന്നാൽ ഇത് സ്വപ്നമാണ്, ഒരു സ്വപ്നം മാത്രമാണ്”.[49] തന്റെ വികാരങ്ങൾക്ക് ഹിച്ച്കോക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്ന് അവർ വിശ്വസിച്ചു. ഒരു രംഗം ചിത്രീകരിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ സ്പർശിക്കുവാൻ തന്നോടാവശ്യപ്പെട്ടത്  അപമാനിതായയതുപോലെയാണെന്ന് അവർ വിശ്വസിച്ചു. "മറ്റാരും കേൾക്കുകയില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു, അദ്ദേഹത്തിന്റെ തരളിത ഭാവവും കടാക്ഷവും സ്വരഭേദവും അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പു  വ്യക്തമാക്കിയിരുന്നു.[47] ദ മോസ്റ്റ് പ്രോമിസിംഗ് ന്യൂ സ്റ്റാർ പുരസ്കാരം ഏറ്റുവാങ്ങുവാനായി താൻ നിർബന്ധമായും സംബന്ധിക്കേണ്ടിയിരുന്ന ദ ടുനൈറ്റ് ഷോയിൽ പങ്കെടുക്കുവാൻ ന്യൂയോർക്കിലേയ്ക്കു പോകുവാനുള്ള അനുവാദം ഹെഡ്രെൻ ആവശ്യപ്പെട്ടുവെങ്കിലും അത് അനുവദിക്കപ്പെട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ ജീവചിരിത്രകാരൻ പറയുന്നതുപ്രകാരം യാത്രകാരണം ചിത്രത്തിനുണ്ടാകുന്ന ഇടവേള അവരുടെ പ്രകടനത്തെ ബാധിക്കുമെന്ന് അദ്ദേഹം വാദിച്ചിരുന്നു.[50] ആ കൂടിക്കാഴ്ചയിലായിരുന്നു തള്ളിക്കളയാനോ കേവല മറുപടി നൽകുവാനോ കഴിയാത്ത രീതിയിൽ ഹെഡ്രെനോട് ഹിച്ച് ഒരു തുറന്ന ലൈഗിംക താത്പര്യം തന്റെ മുമ്പത്തേതുപോലുള്ള സംജ്ഞകളിലൂടെ പ്രകടിപ്പിച്ചത്.[51] ഹിച്കോക്കിനെക്കുറിച്ചുള്ള സ്പോട്ടോയുടെ മൂന്നാമത്തെ പുസ്തകമായ സ്പെൽബൌണ്ട് ബൈ ബ്യൂട്ടിയിൽ (2008) ഹിച്കോക്ക് ഹെഡ്രെനോട് യഥാർത്ഥത്തിൽ വളരെ അനിഷ്ടകരമായ ആവശ്യങ്ങൾ നടത്തിയിരുന്നുവെന്നു വെളിപ്പെടുത്തിയിരുന്നു. “അദ്ദേഹം എന്ന തുറിച്ചുനോക്കിക്കൊണ്ട് സ്വതേയെന്ന മട്ടിൽ, അത് ലോകത്തിലെ ഏറ്റവും സ്വാഭാവികമായ സംഗതിയാണ് എന്നതുപോലെ പറയുകയും, ആ സമയം മുതൽ ഞാൻ‌ എവിടെയായിരുന്നാലും എപ്പോഴായിരുന്നാലും അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴൊക്കെ ലൈംഗികമായി ലഭ്യമായിരിക്കുവാനും എത്തിച്ചേരാനും എന്നെ പ്രേരിപ്പിച്ചിരുന്നു”.[52] ഹെഡ്രെൻ വിവരിച്ചതനുസരിച്ച്, ഹിച്ച്കോക്കിന്റെ ആവശ്യങ്ങൾ ഒരു "ഒരു ഭീകരമായ ഏറ്റുമുട്ടലിലേയ്ക്കു" അവരെ നയിച്ചിരുന്നു. അദ്ദേഹം എനിക്കു നേരേ ഈ ആവശ്യങ്ങൾ ഉന്നയിക്കുകയും അവയോടു സമ്മതിക്കുകയല്ലാതെ എനിക്കു വേറേ വഴിയൊന്നുമില്ലായിരുന്നു.[12]

രണ്ടുപേരും തമ്മിൽ സഹകരിക്കുന്ന അവസാന ചിത്രമായിരിക്കും മാർനീ എന്ന് ഹെഡ്രെൻ ഹിച്ച്കോക്കിനെ ഓർമ്മപ്പെടുത്തിയിരുന്ന ഹെഡ്രെനോട്, തന്റെ കരിയർ തകർക്കുമെന്നുള്ള ഹിച്ച്കോക്കിന്റെ മറുപടി അവർ ഓർമ്മിച്ചെടുക്കുന്നു. താങ്കളുമായുള്ള കരാറിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നു എന്ന ആവശ്യത്തിന്  ഹിച്ച്കോക്കിന്റെ മറുപടി ഇങ്ങനെയായിരുന്നു  “പറ്റില്ല, നിങ്ങൾക്ക് നിങ്ങളുടെ മകളെ വളർത്തേണ്ടതുണ്ട്, അതുപോലെ നിങ്ങളുടെ മാതാപിതാക്കൾ പ്രായമായവരാണ്.' 'ഞാൻ പറഞ്ഞു:  ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഞാൻ തുടരാൻ ഒരുത്തരും ആഗ്രഹിക്കുകയില്ല”. പുറത്തു പോകാൻ ആഗ്രഹിക്കുന്നുവെന്നുള്ള കാര്യത്തിൽ ഹെഡ്രെൻ ഉറച്ചുനിന്നതോടെ ഹിച്ച്കോക്ക് പറഞ്ഞു, 'ഞാൻ നിങ്ങളുടെ ഭാവി നഷ്ടപ്പെടുത്തും.' “നിങ്ങൾക്കു ചെയ്യാൻ പറ്റുന്നതു ചെയ്യുക.” എന്നു ഹെഡ്രെനും പറഞ്ഞു.  പറഞ്ഞതുപോലെതന്നെ അദ്ദേഹം ഔദ്യോഗിക ജീവിതം നശിപ്പിക്കുകയാണ് ചെയ്തത് എന്ന് ഹെഡ്രെൻ വെളിപ്പെടുത്തുന്നു. “അദ്ദേഹം എന്നെ കരാറെന്ന കുരുക്കിൽ തളച്ചിച്ചിട്ടു. രണ്ടു വർഷങ്ങളോളം ജോലിയിലേർപ്പെടുത്താതെ കരാർപ്രകാരം ശമ്പളം നൽകി.” അപമാനിക്കപ്പെടുന്നതായി അനുഭവപ്പെട്ട ഹെഡ്രെൻ ഒരിക്കൽ സെറ്റിലുണ്ടായിരുന്നവരുടെ മുന്നിൽവച്ചു സംവിധായകനെ ‘തടിച്ച പന്നി’ എന്നു വിശേഷിപ്പിച്ചു.[50] ജീവചരിത്രകാരനായ ജോൺ റസ്സെൽ ടെയ്ലർക്കു മുന്നിൽ ഈ സംഭവത്തെക്കുറിച്ച് ഹിച്ച്കോക്ക് ഒറ്റവാക്കിൽ പറഞ്ഞത്, “അവൾ എന്റെ ഭാരത്തെക്കുറിച്ച് സൂചിപ്പിച്ചു" എന്നാണ്. സിനിമയുടെ ബാക്കി ഭാഗങ്ങളുടെ ചിത്രീകരണ സമയത്ത് ഇരുവരും ആശയവിനിമയം നടത്തിയത് മൂന്നാമതൊരാളുടെ സഹായത്തോടെയായിരുന്നു.[53]   മാർനീയുടെ തിരക്കഥാകൃത്തായ ജേ പ്രെസ്സൻ അല്ലൻ പറഞ്ഞത്, ഹെഡ്രന്റെ മേൽ ഹിച്ചകോക്കിന് ഭ്രാന്തു പിടിച്ചതുപോലെയാണെന്നാണ്.[54] ഈ സാഹചര്യങ്ങളിൽ ജേ പ്രെസ്നന് രണ്ടുപേരോടും അത്യധികം അതൃപ്തി തോന്നിയിരുന്നു, ഒരു വൃദ്ധന്റെ ഹൃദയവിലാപം എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്. ഹിച്ചകോക്കിന് അവരോടുള്ളത് “പിഗ്മാലിയൻ കോപ്ലക്സ് (സ്വയം കൊത്തിയെടുത്ത പ്രതിമയുടെ സൌന്ദര്യത്തിൽ ആകൃഷ്ടനായ ഗ്രീക്ക് ഇതിഹാസത്തിലെ ശിൽപ്പി പിഗ്മോലിയോണിന്റെ പ്രതിമയോടുള്ള പ്രണയം)” ആണെന്ന് അവർ അതോടൊപ്പം കൂട്ടിച്ചേർത്തു പറഞ്ഞു.[55] സിനിമ പൂർത്തിയാക്കി തന്റേതായ ഒരു ജീവിതത്തിലേയ്ക്കു പ്രവേശിക്കുവാൻ ജേ പ്രെസ്സെൻ ഹെഡ്രെനെ പ്രോത്സാഹിപ്പിച്ചിരുന്നു. ഹെഡ്രെന്റെ കേശാലങ്കാര വിദഗ്ദ്ധയായിരുന്ന വിർജീനിയ ഡാർസി ഹിച്ച്കോക്കിനോട് അവർ അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തല്ല എന്നു ഉണർത്തിക്കുകപോലും ചെയ്തിരുന്നു. താൻ ഹിച്ച്കോക്കിന്റെ സ്വകാര്യ സ്വത്തല്ല എന്നു ടിപ്പിക്ക് തോന്നിയെങ്കിലും കരാർ ഉയർത്തിപ്പിടിച്ച് അദ്ദേഹം പറഞ്ഞത് “എന്റെ കയ്യിൽ ഒരു കരാറുണ്ട്” എന്നാണ്."[55] ഹെഡ്രെനു ചുറ്റും ഒരു വേലി കെട്ടിയതുപോലെ സ്വയം ആനന്ദം അനുഭവിച്ച ഹിച്ച്, ഹെഡ്രെനെ ഉപയോഗിപ്പെടുത്തി മറ്റൊരു സിനിമയ്ക്കു കോപ്പുകൂട്ടിയിരുന്നെങ്കിലും അവർ തന്റെ വിസമ്മതം പ്രകടിപ്പിക്കുകയും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തു.[56] കരാർ വ്യവസ്ഥകൾ പ്രകാരം ഹെഡ്രെൻ ഏറ്റെടുക്കുന്ന എല്ലാ ജോലിയുടേയും അന്തിമതീരുമാനം ഹിച്ചിന്റെ നിയന്ത്രണത്തിലായിരുന്നു.  ഹെഡ്രെന്റെ അസാന്നിദ്ധ്യത്തിൽ അവരെ തേടിയെത്തിയ നിരവധി വേഷങ്ങൾ ഹിച്ചിനാൽ നിരസിക്കപ്പെട്ടു. ഫ്രഞ്ച് സംവിധായകൻ ഫ്രാങ്കോയിസ് ട്രുഫൗട്ടിൽനിന്നുള്ള ഒരു വേഷം നിരസിക്കപ്പെട്ടത് അവരിൽ അത്യധികമായ അതൃപ്തിയുണ്ടാക്കുന്നതിനു കാരണമായി.[52] യൂണിവേഴ്സലിന്റെ ക്രാഫ്റ്റ് സസ്പെൻസ് തീയേറ്റർ (1965), റൺ ഫോർ യുവർ ലൈഫ് എന്നീ ടെലിവിഷൻ പരിപാടികളെ അഭിനയത്തിനു ശേഷം1966 ൽ ഹിച്ച്കോക്ക് ഹെഡ്രെന്റെ കരാർ അവസാനമായി യൂണിവേഴ്സൽ സ്റ്റുഡിയോയ്ക്ക് കൈമാറ്റം നടത്തി.[57] യൂണിവേഴ്സലിന്റെ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനു വിസമ്മതം പ്രകടിപ്പിച്ചതിനുശേഷം യൂണിവേഴ്സൽ സ്റ്റുഡിയോ അവർക്ക് കരാറിൽനിന്ന് അവരെ മോചിപ്പിച്ചു.[58]

ഹെഡ്രെൻ 2012 ൽ ദ ഗേൾ സിനിമയുടെ പോസ്റ്ററിനു മുന്നിൽ.

2012-ൽ, ഹിച്കോക്കും ഹെഡ്രെനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറയുന്ന HBO/BBC ചിത്രം 'ദ ഗേൾ' എന്ന പേരിൽ പുറത്തിറങ്ങി.  2009 ൽ ഡോണാൾഡ് സ്പോട്ടോ രചിച്ച സ്പെൽബൌണ്ട് ബൈ ബ്യൂട്ടി: ആൽഫ്രഡ് ഹിച്ച്കോക്ക്സ് ആന്റ് ഹിസ് ലീഡിംഗ് ലേഡീസ് എന്ന പുസ്തകത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രമായിരുന്നു ഇത്.  ഈ പ്രൊജക്റ്റിനെക്കുറിച്ച് ഹെഡ്രെനോടു സംസാരിച്ചപ്പോൾ അതെക്കുറിച്ച് മിശ്രവികാരങ്ങളാണുള്ളതെന്ന് അവർ പ്രതികരിച്ചിരുന്നു. ജീവിച്ചിരിക്കുന്ന കാലത്തു തന്നെ ഒരാളെക്കുറിച്ച് സിനിമ നിർമ്മിക്കപ്പെടുന്നത് വിസ്മയാവഹവും അവിശ്വസനീയവും ഭീതിദവുമായ അനുഭവമാണ് എന്നവർ കൂട്ടിച്ചേർത്തു.[59] ഹെഡ്രെൻ, ഹിച്ച്കോക്ക് എന്നിവരെ യഥാക്രമം സിയന്ന മില്ലെർ, ടോബി ജോൺസ് എന്നിവരാണ് അവതരിപ്പിച്ചത്. കഥാപാത്രമായുള്ള മില്ലറുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് തനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ചിത്രത്തിലെ തന്നെ ഒരു ശക്തമായ കഥാപാത്രമായി ആവിഷ്കരിക്കാതിരുന്നതിനെക്കുറിച്ച് അവർ അസ്വസ്ഥയാകാതെയിരുന്നില്ല.  "ഞാൻ എപ്പോഴും ശക്തയായിരുന്നു – ഇന്നും അങ്ങനെതന്നെയാണ്. മിസ്റ്റർ ഹിച്കോക്കിനെ നേരിടുന്നതിന് എനിക്ക് വളരെ ശക്തയായി പ്രവർത്തിക്കേണ്ടിയിരുന്നു.[60] ഈ സിനിമ കണ്ട നിമിഷത്തേക്കുറിച്ച് അവർ പ്രതികരിച്ചതിങ്ങനെയാണ്, “എന്റെ ഇതുവരെയുള്ള ജീവിതത്തിലെ ഒരുപക്ഷേ, ഞാൻ ഏറ്റവും കൂടുതൽ മുഴുകിയ, വൈകാരികമായി പിരിമുറുക്കമുള്ള 90 മിനിറ്റുകളായിരുന്നു അത്.”[59] ചിത്രത്തിന്റെ റിലീസ് സമയത്ത്, ഹെഡ്രെൻ പ്രിതിവചിച്ചത്, ഹിച്ച്കോക്കിന്റെ തന്നോടുള്ള മനോഭാവം കൃത്യമായി ചിത്രീകരിച്ചുവെന്ന് വിശ്വസിക്കുന്നുവെങ്കിലും വെറും 90 മിനിറ്റുമാത്രം ദൈർഘ്യമുള്ള സിനിമയുടെ സമയപരിധി, ഹിച്ച്കോക്കുമായുള്ള തന്റെ ഔദ്യോഗികജീവിതത്തിലെ മുഴുവൻ കഥയും വെളിപ്പെടുത്തുന്നതിനു തടസമായി എന്നാണ്. ഇതിനിടെ തികച്ചും മനോഹരവും വിസ്മയവും എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന കാലങ്ങളുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു.  ചിലപ്പോഴൊക്കെ അദ്ദേഹം വളരെ തമാശക്കാരനാവുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കർമ്മരംഗത്ത് അദ്ദേഹം അവിശ്വസനീയമായ മികവു പുലർത്തുകയും ചെയ്തിരുന്നു.[61] ഇതു വിവാദം നിറഞ്ഞ ഒരു ചലച്ചിത്രമായിരുന്നു. ഹിച്ച്കോക്കുമായി നേരിട്ടു പരിചയുമുള്ളവരും ജോലി ചെയ്തിട്ടുള്ളവരുടേയും പ്രതികരണം അനുകൂലമായിരുന്നില്ല.[62] വെർട്ടിഗോ (1958) എന്ന ചിത്രത്തിൽ ഹിച്ച്കോക്കിനോടൊപ്പം പ്രവർത്തിച്ച കിം നൊവാക്ക്, അദ്ദേഹത്തെ ദ ഗേൾ എന്ന ഈ ചിത്രത്തിൽ ഒരു ലൈംഗിക വേട്ടക്കാരിനായി ചിത്രീകരിച്ചതിൽ തർക്കമുന്നയിച്ചിരുന്നു. അദ്ദേഹം ആരെയെങ്കിലും അപമാനിക്കുകയോ ആരോടെങ്കിലും വിചിത്രമായി പെരുമാറിയതായോ തനിക്ക് അറിയില്ല. അദ്ദേഹം അങ്ങനെയുള്ള ആളായിരുന്നുവെങ്കിൽ ഞാൻ നേരിട്ടു കാണേണ്ടതാണ് അല്ലെങ്കിൽ മോശെ സാഹചര്യത്തിൽ  മറ്റൊരാളോടൊപ്പം  അദ്ദേഹത്തെ  കാണേണ്ടതാണല്ലോ. തന്നെ പ്രതിരോധിക്കാൻ നിലവിലില്ലാത്ത ഒരാളെക്കുറിച്ച് ഇത്തരത്തിൽ വാർത്തകൾ പരക്കുന്നത് ദൗർഭാഗ്യകരമാണെന്ന് താൻ കരുതുന്നുവെന്നും അവർ പറഞ്ഞു.[63] ഹിച്ച്കോക്ക് ഒരു മാന്യനായ വ്യക്തിയെന്നായിരുന്നു നൊവാക്കിന്റെ മുൻനിലപാടിൽനിന്നു വിരുദ്ധമായി, അദ്ദേഹത്തിന്റെ തരംതാണ സ്വഭാവത്തെക്കുറിച്ചുള്ള വാർത്തകളെക്കുറിച്ച് ചോദിച്ചപ്പോൾ നൊവാക്കിന്റെ പ്രതികരണം "ഞാൻ അദ്ദേഹത്തെപ്പോലുള്ള ആൾ അല്ല" എന്നായിരുന്നു.[64]

ലൈംഗിക പീഡനത്തെക്കുറിച്ചുള്ള അവരുടെ തീവ്ര വിവരണങ്ങൾ 1979 ൽ ഹിച്ച്കോക്കിനെ ആദരിച്ചുള്ള AFI ലൈഫ് അച്ചീവ്മെന്റ് അവാർഡിലെ ചടങ്ങിലും  ഹിച്കോക്കിന്റെ ശവസംസ്കാരച്ചടങ്ങിൽ സംബന്ധിച്ച് സമയത്തുമുള്ള അവരോട് അഭിമുഖത്തിൽ ചോദിച്ചിരുന്നു.[20][65] ഹെഡ്രെൻ വിശദീകരിച്ചു: "എന്റെ കരിയർ അദ്ദേഹം നശിപ്പിച്ചു, പക്ഷേ എന്റെ ജീവിതത്തെ അദ്ദേഹം നശിച്ചിപ്പിച്ചില്ല. എന്റെ ജീവിതത്തിലെ ആ മോശം സമയം അവസാനിച്ചു. എന്നിരുന്നാലും ആ മനുഷ്യനെ ഞാൻ ഇപ്പോഴും ബഹുമാനിക്കുന്നു.[66] ആ മനുഷ്യനിലെ രണ്ടു വ്യത്യസ്ത ഭാഗങ്ങളേയും വേർതിരിച്ചെടുക്കാൻ എനിക്കു കഴിഞ്ഞു, കലാകാരൻ എന്ന നിലയിൽ ആ മനുഷ്യൻ, സിനിമാ വ്യവസായത്തിനു നൽകയ സംഭാവനകളെ ഒരിക്കലും തള്ളിക്കളയാനാവില്ല, ഞാൻ തീർച്ചയായും അതിനു ശ്രമിക്കില്ല. മറുവശത്ത്, അദ്ദേഹത്തിന്റെ ആ ഇരുണ്ട വശം ശരിക്കും നടുക്കമുളവാക്കുന്നതാണത് ".[67]

കരിയറിലെ തിരിച്ചടികൾ (1967–1973)[തിരുത്തുക]

ഹെഡ്രെൻ "എ കൌണ്ടെസ് ഫ്രം ഹോങ് കോങ്" എന്ന ചിത്രത്തിൽ.
ഹെഡ്രെൻ "ദ ഹറാഡ് എക്സ്പിരിമെൻറ്" (1973) എന്ന ചിത്രത്തിൽ.

മാർനീ എന്ന ചിത്രത്തിനു ശേഷം ഹെഡ്രെൻ പ്രത്യക്ഷപ്പെട്ട പ്രധാന ഫീച്ചർ സിനിമ മർലോൺ ബ്രാണ്ടോ, സോഫിയാ ലോറൻ എന്നിവർക്കൊപ്പം അഭിനയിച്ച "എ കൌണ്ടെസ് ഫ്രം ഹോങ്ങ് കോങ്ങ്" ആയിരുന്നു. ബ്രാണ്ടൊയുടെ പിരിഞ്ഞുപോയ പത്നിയായി ഒരു പ്രമുഖ വേഷമായിരുന്നതിനാൽ തിരക്കഥ വായിക്കാതെ തന്നെ വേഷം സ്വീകരിക്കേണ്ടതാണെന്ന് എഴുത്തുകാരനും സംവിധായകനുമായ ചാർലി ചാപ്ലിൻ പറഞ്ഞു. എന്നിരുന്നാലും അവർ ഇംഗ്ലണ്ടിൽ ചിത്രീകരണ സ്ഥലത്തെത്തിയപ്പോൾ തിരക്കഥ ലഭിക്കുകയും ഒരു അപ്രധാന വേഷമാണെന്നു ഹെഡ്രെനു മനസ്സിലാകുകയും ചെയ്തു. ഹെഡ്റൻ മുഴുവൻ കാര്യത്തെക്കുറിച്ച് അൽപ്പം അസ്വസ്ഥയായിരുന്ന ഹെഡ്രെൻ എന്തുകൊണ്ടാണ് തന്നോടു നുണ പറഞ്ഞതെന്ന് ചാപ്ലിനോട് ആരാഞ്ഞു. എന്തുകൊണ്ടാണ് അത് ഒരു ചെറിയ കഥാപാത്രമാണെന്ന് എന്നോടു പറയാനാകാത്തത്? എന്തായാലും ഞാൻ ഈ സിനിമ ചെയ്യുമെന്നു ഹെഡ്രെൻ പറഞ്ഞു. നിങ്ങൾ വരുമെന്നു ഞാൻ കരുതിയിരുന്നില്ല എന്നായിരുന്നു ചാപ്ലൻറെ മറുപടി. അദ്ദേഹം വളരെ ബുദ്ധിമാനായിരുന്നു. ഹെഡ്റൻ ഈ കഥാപാത്രത്തെ വിപുലീകരിക്കാൻ ചാപ്ലിനോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും അവരെ പരിഗണിക്കാൻ അദ്ദേഹം തന്നാൽ കഴിവതു ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. കഥ മിക്കവാറും ഒരു കപ്പലിലാണു നടക്കുന്നത്. ഈ സിനിമയുടെ അവസാനഭാഗത്താണ് ഹെഡ്രെൻറ കഥാപാത്രം എത്തുന്നത്. ഒടുവിൽ ഹെഡ്രെൻ സിനിമയിൽ തുടർന്നു. പിന്നീട് അവർ പറഞ്ഞത് ചാപ്ലിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതു രസകരവും വിചിത്രവുമായിരുന്നു എന്നാണ്. അവരുടെ അഭിപ്രായത്തിൽ വളരെ ഗൗരവമുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. സംവിധാനത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം അവർക്ക് ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത രീതി ഞാൻ മറ്റൊരാളിലും കണ്ടിട്ടില്ല. എല്ലാ ഭാഗങ്ങളും അദ്ദേഹം അഭിനയിച്ചു കാണിച്ചിരുന്നു. അദ്ദേഹം സോഫിയയുടെ ഭാഗം അഭിനിയിച്ചുകാണിച്ചു, പിന്നെ മാർലോണിന്റെ ഭാഗം തുടർന്ന് എൻറേത്, എന്നിട്ടു പറഞ്ഞു "ശരി, ഇപ്പോൾ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും." അത് അവിശ്വസനീയമായിരുന്നു. ഞങ്ങളിലാരും അതു വിശ്വസിച്ചില്ല. എന്നാൽ മാർലോൺ അതിനെ വെറുത്തു.

"എ കൌണ്ടെസ് ഹോങ്കോങ്" പുറത്തിറങ്ങിയതിനുശേഷം ഹെഡ്രിൻറെ കരിയർ പത്രപ്രവർത്തകരുടെ ഭാഷയിൽ ഗംഭീരമെന്നു എന്ന് വിശേഷിപ്പിക്കപ്പെട്ടു. 1968 ൽ ഫാർലി ഗ്രാൻഗർ, ജെഫ്രി ഹണ്ടർ എന്നിവരോടൊപ്പം അമേരിക്കൻ ആഭ്യന്തരയുദ്ധം ആസ്പദമാക്കിയുള്ള ഫൈവ് എഗൈൻസ്റ്റ് കൻസാസ് എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ കരാറിലേർപ്പെട്ടിരുന്നുവെങ്കിലും ഈ പ്രൊജക്റ്റ് ഒരിക്കലും പ്രാവർത്തികമായില്ല.1968 ൽ ഒരു കൊലയാളിയെ പിടികൂടുവാൻ തൻറെ ബോയ്ഫ്രണ്ടിനെ (ജോർജ്ജ് ആംസ്ട്രോംഗ് ചെയ്ത വേഷം) സഹായിക്കുന്ന ഒരു സോഷ്യലൈറ്റിൻറെ വേഷത്തിൽ ടൈഗർ ബൈ ദ ടെയിൽ എന്ന സിനിമയിലൂടെ അവർ തിരിച്ചെത്തി. 1970 മുതൽ 1971 വരെ, ദി കോർട്ഷിപ്പ് ഓഫ് എഡ്ഡീസ് ഫാദർ എന്ന പരമ്പരയിൽ രണ്ടു തവണ അതിഥിതാരമായിരുന്നു അവർ. സാത്താൻസ് ഹാർവെസ്റ്റ് (1970), മിസ്റ്റർ കിങ്ങ്സ്ട്രീറ്റ്സ്് വാർ (1973) എന്നീ ചിത്രങ്ങളിൽ പങ്കെടുക്കാൻ അവർ സമ്മതിച്ചു. ഇവയുടെ റിലീസ് തീയതിയിൽ വൈരുദ്ധ്യമുണ്ടായിരുന്നെങ്കിലും അവ ആഫ്രിക്കയിൽ ചിത്രീകരിക്കപ്പെട്ടു എന്ന മുഖ്യ കാരണത്താൽ അവ ഒന്നിനു പുറകേ ഒന്നായി ചിത്രീകരിക്കപ്പെട്ടു. 1973 ൽ ഹെഡ്രെൻ ഒരു പരീക്ഷണാത്മക ലൈംഗിക വിദ്യാലയത്തിലെ അധ്യാപികയായി ജെയിംസ് വിറ്റ്മോർ, ഡോൺ ജോൺസൺ എന്നിവരോടൊപ്പം അഭിനയിച്ചു. രണ്ടാമതു പറഞ്ഞയാൾ പിൽക്കാലത്ത് അവരുടെ മകളായ മെലാനി ഗ്രിഫ്ഫിത്തിന്റെ ഭർത്താവായി. അവർ അക്കാലത്ത് പലപ്പോഴും വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നുവെന്ന് അവർ സമ്മതിച്ചു, കാരണം വലിയ ചിത്രങ്ങളൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവർ ഒരു മാഗസിനോടു പറഞ്ഞത്, എൻറെ ഭർത്താവ് എല്ലാ വ്യാപാര മാഗസിനുകളുമായുള്ള കരാറുകളും റദ്ദാക്കിയിരുന്നു, കാരണം എന്റെ അസംതൃപ്തിയുടെ ഉറവിടം ഞാൻ മുറിച്ചു മാറ്റണമെന്ന് അദ്ദേഹം കരുതി.

റോർ (1974–1981)1969 ൽ, ആഫ്രിക്കയിൽവച്ച് സാത്താൻസ് ഹാർവെസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ, ഹെഡ്രെനും അവരുടെ അക്കാലത്തെ ഭർത്താവ് നോയെൽ മാർഷലും ആഫ്രിക്കൻ സിംഹങ്ങളുമായി അവിടെയുള്ള ആളുകൾ എങ്ങനെ അടുത്തു സഹകരിച്ചു വർത്തിക്കുന്നു എന്നതിനെക്കുറിച്ചു നേരിട്ടു കണ്ടുമനസ്സിലാക്കുകയും ഇതേക്കുറിച്ച് ഒരു സിനിമ രപീകരിക്കുന്നതു രസകരമായിരിക്കുമെന്നു ചിന്തിക്കുകയും ചെയ്തു.[68][69] തിരികെ വീട്ടിലെത്തിയ മാർഷൽ ലയൺസ്, ലയൺസ് ആൻറ് മോർ ലയൺ എന്ന പേരിൽ ഒരു സിനിമ ഒരു തിരക്കഥ എഴുതുന്നതിൽ മുഴുകി.[70] ഈ ചലച്ചിത്രം പിന്നീട് റോർ എന്ന പുതിയ പേരിൽ, സിംഹങ്ങളുടെയും കടുവകളുടെയും വലിയ മാർജ്ജാരന്മാർക്കുമിടയിൽ ഒരു ഗവേഷണ പാർക്കിലകപ്പെട്ട ഒരു കുടുംബത്തിലെ അനർത്ഥങ്ങളെ കേന്ദ്രീകരിച്ചു ചിത്രീകരിക്കപ്പെട്ടു. ഈ ചിത്രത്തിലെ പ്രധാന വേഷം ഹെഡ്രെൻ ചെയ്യുകയും മകളായ മെലാനി ഗ്രിഫിത്ത്, നോയൽ മാർഷൽ, സ്വന്തം പുത്രന്മാരായ ജെറി, ജോൺ എന്നിവർ സഹനടന്മാരായി അഭിനയിക്കുകയും ചെയ്തു. ഹെഡ്രെനും മാർഷലും ഒൻപതുമാസത്തെ ഷൂട്ടിങിനായി ഹോളിവുഡിൽനിന്നുള്ള മൃഗങ്ങളെ വാടകയ്ക്കെടുക്കാൻ ശ്രമിച്ചു. എന്നിരുന്നാലും പിന്തുണയ്ക്കായി മൃഗപരിശീലകരെ സമീപിച്ചപ്പോൾ അവർ നിരുത്സാഹപ്പെടുത്തുകയും സിംഹങ്ങളുടെ സ്വാഭാവികമായ ആക്രമണോത്സുകത കണക്കിലെടുത്ത്, തിരക്കഥയിൽ പറയുന്നതുപ്രകാരം മുപ്പതുമുതൽ നാൽപ്പുതു വരെ എണ്ണം സിംഹങ്ങളെ എത്തിച്ചുകൊടുക്കാവാൻ ആരും തയ്യാറായിരുന്നില്ല.[68] ഈ ദമ്പതികളോട് അവരുടെ ഉദ്ദേശ്യപൂർത്തീകരണത്ത്നാിയി സ്വന്തമായി പരദേശ ജന്തുക്കളെ ശേഖരിച്ച് പരിശീലനം ആരംഭിക്കാൻ നിർദ്ദേശിക്കപ്പെട്ടു. റോൺ ഓക്സ്ലിയേപ്പോലുള്ള മൃഗപരിശീലകർ പറഞ്ഞത്, സിംഹങ്ങളെക്കുറിച്ച് അറിയാൻ, കുറച്ചു കാലത്തേക്ക് നിങ്ങൾ അവരോടൊപ്പം താമസിക്കണമെന്നാണ്. അവർ അവരുടെ ഷേർമാൻ ഓക്സിലെ വീട്ടിൽ നെയിൽ എന്നു പേരുള്ള ഒരു സിംഹക്കുട്ടിയെ വളർത്തുവാൻ തുടങ്ങുകയും മൃഗം ഉറങ്ങാൻ കിടക്കുന്നത് അതിനു നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്താണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.[71] 1971-ൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്ന മൈക്കിൾ റൗജിയർ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും സിംഹവുമൊത്തുള്ള ജീവിതത്തെ ചിത്രീകരിച്ചിരുന്നു. വീടിനകത്തും പുറത്തും ഹെഡ്രെൻറെ മകളുടെ കിടപ്പുമുറി, സ്വീകരണമുറി, നീന്തൽക്കുളം എന്നിവടങ്ങളിലെല്ലാം സിംഹവുമൊത്തുള്ള രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടു.[72] അയൽവാസികളുടെ പരാതികൾക്കുശേഷം, ഹെഡ്രെനും മാർഷലും ലോസ് ആഞ്ചലസ് പട്ടണത്തിനു പുറത്തുള്ള ആക്റ്റണിൽ ഒരു മേച്ചിൽപ്രദേശം വാങ്ങുകയും റോർ സിനിമയുടെ സെറ്റിനായി അതു പരിരക്ഷിക്കുകയും ചെയ്തു. നിരവധി സിംഹങ്ങൾ കടുവകൾ, ഏതാനും ജോഡി ആഫ്രിക്കൻ ആനകൾ, മറ്റ് പുറം നാട്ടിൽനിന്നുള്ള മാർജ്ജാരവംശം എന്നിവയെ ഇവിടെ പരിരക്ഷിക്കാനായി അവിടെ അവർക്ക് അനുമതി ലഭിച്ചിരുന്നു.[71][73]

1974 ൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ ഫോട്ടോഗ്രാഫി പൂർത്തിയാക്കാൻ മാത്രം അഞ്ചു വർഷമെടുത്തു. സിംഹങ്ങളെ ഉൾക്കൊള്ളുന്ന എല്ലാ രംഗങ്ങളും കൂടുതൽ മെച്ചപ്പെടുത്തുകയും നാല് ചിലപ്പോൾ എട്ടു ക്യാമറകൾവരെ ഉപയോഗിച്ച് ഷൂട്ട് ചെയ്തിരുന്നു.[74] നൂറിലധികം പേർ ഫിലിം യൂണിറ്റിൽ ജോലി ചെയ്യുകയും നൂറുകണക്കിന് പരിശീലിപ്പിക്കപ്പെടാത്ത സിംഹങ്ങൾ കടുവകൾ പുള്ളിപ്പുലികൾ ചീറ്റകൾ എന്നിവ ചിത്രീകരണത്തിൽ ഉൾപ്പെടുകയും ചെയ്തിരുന്നു.[73] ചിത്രീകരണസമയത്ത് മൃഗങ്ങൾക്കു പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടില്ല, എങ്കിലും അഭിനേതാക്കളിലേയും സാങ്കേതിത വിദഗ്ദ്ധരിലേയും ഏകദേശം 70 പേർക്കെങ്കിലും മൃഗങ്ങളിൽനിന്ന് മാന്തൽകൊണ്ടുള്ള പിരക്കേറ്റിരുന്നു.[73] മാർഷലിന്റെ മകനായ ജോൺ ഇങ്ങനെ പ്രസ്താവിക്കുന്നു: "നിങ്ങൾ യാതൊരു ഭയവും കാണിക്കാതിരിക്കുന്നിടത്തോളം കാലം, സിംഹങ്ങളോടും, കടുവകളോടുമൊത്തുള്ള സഹവാസം സുഖകരമാണ്. എന്നാൽ പ്രശ്നം സിനിമയിടെ രംഗം നമ്മെ ഭയം കാണിക്കാൻ ആവശ്യപ്പെടുന്ന തരത്തിലുള്ളതാണ്. നമ്മെ അനുസരിക്കുന്നതിനും മര്യാദയായി പെരുമാറുന്നതിനും പഠിപ്പിക്കപ്പെട്ട ഈ മൃഗങ്ങൾ തികച്ചും സിനിമയുടെ ചിത്രീകരണസമയത്ത് നാം അഭിനയിക്കുമ്പോൾ ആശയക്കുഴപ്പത്തിലായിരുന്നു."[75] ഛായാഗ്രഹകനായ ജാൻ ഡി ബോണ്ടിന്റെ ശിരോചർമ്മം ഒരു സിംഹത്തിൻറെ കടിയാൽ ഉരിക്കപ്പെടുകയും 200 തുന്നലുകൾ ഇടേണ്ടിവരുകയും ചെയ്തിരുന്നു.[75] ഹെഡ്രെൻ കാലിന് ഒടിവു പറ്റുകയും, തലയോടിൽ മുറിവുകളുണ്ടാകുകയും ചെയ്തു. ആനസവാരി നടത്തവെ ആന അവരെ പുറത്തുനിന്നു തള്ളിയിട്ടതിനാലാണ് ഇതു സംഭവിച്ചത്.[76] ഒരു സിംഹത്തിൻറെ കടി കഴുത്തിലേൽക്കുകയും അതിന് 38 തുന്നലുകളിടേണ്ട് ആവശ്യമുണ്ടാകുകയും ചെയ്തു. ഈ സംഭവം ചിത്രത്തിൽ കാണാൻ കഴിയും. മെലാനി ഗ്രിഫിത്തും മൃഗങ്ങളുടെ ആക്രമണത്തിന് വിധേയമായി, 50 തുന്നലുകൾ അവളുടെ മുഖത്ത് ഇടേണ്ടിവന്നു; കണ്ണുകൾ നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നുവെങ്കിലും, മുഖം വികലമാക്കപ്പെടാതെ വീണ്ടെടുത്തു.[77] മാർഷൽ പല തവണ ആക്രമിക്കപ്പെടുകയും ഉണങ്ങാത്ത വ്രണത്തിനു ചികിത്സ തേടുകയും ചെയ്തു. 1979 ൽ നടന്ന അത്തരം ഒരു സംഭവത്തിൽ, ഒരു കാട്ടുതീയിൽനിന്നു മൃഗങ്ങളെ സംരക്ഷിക്കുമ്പോൾ ഒരു ചീറ്റ അദ്ദേഹത്തെ മാന്തീക്കീറിയിരുന്നു. എല്ലാ മൃഗങ്ങളെയും ഒഴിപ്പിച്ചതിനു ശേഷം തൻറെ പരിക്കുകളിൽനിന്നു മുക്തി നേടുവാൻ അദ്ദേഹം അനേക വർഷങ്ങളെടുത്തു.[78] 1978 ൽ ഒരു വലിയ വെള്ളപ്പൊക്കം ചിത്രത്തിന്റെ സെറ്റുകൾ നശിപ്പിക്കുകയും സിംഹങ്ങളിൽ മൂന്നെണ്ണം കൊല്ലപ്പെടുകയും ചെയ്തു.[69] ഈ പദ്ധതി നിരവധി വർഷങ്ങൾ പിന്നിട്ടു. സിനിമ പൂർണ്ണമാക്കുവാൻ എല്ലാവരും തീരുമാനിച്ചുവെന്നുവെന്ന് ഹെഡ്രെൻ പിന്നീട് പറഞ്ഞു. "സിനിമ എല്ലാ അർത്ഥത്തിലും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെ ഒരു വിജയമായി തീരും എന്ന് ഞങ്ങൾ കരുതിയിരുന്നു."[79]

1981 ൽ ലോകവ്യാപകമായി (അമേരിക്കൻ ഐക്യനാടുകളിലൊഴിച്ച്) 'റോർ' റിലീസ് ചെയ്യപ്പെട്ടു. ഹെഡ്രെൻ പറയുന്നതനുസരിച്ച്, "അമേരിക്കയിലെ വിതരണക്കാർ സിനിമയുടെ ലാഭത്തിന്റെ സിംഹഭാഗം ആവശ്യപ്പെട്ടുവെങ്കിലും അത് സിനിമ പൂർത്തീകരിക്കുവാൻ‌ സഹായിച്ച ആ സിനിമയിലെ മനോഹരങ്ങളായ മൃഗങ്ങൾക്കായി പോകണമെന്ന് ഞങ്ങൾ കരുതി."[68] 17 മില്യൺ ഡോളർ ചെലവാക്കിയി ഈ ചിത്രം 2 മില്ല്യൺ ഡോളർ മാത്രം നേടി . എന്നിരുന്നാലും, ഹിഡ്രെന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ സിനിമ. 1983-ൽ അവർ ലാഭേശ്ചയില്ലാത്ത സംഘടനയായ 'ദ റോർ ഫൌണ്ടേഷൻ' സ്ഥാപിച്ചു. അവർ പിന്നീടു പറഞ്ഞതനുസരിച്ച്, "ഞങ്ങളുടെ സിനിമ അവസാനിച്ചതിനു ശേഷം, ഈ മൃഗങ്ങൾ മറ്റെവിടെയെങ്കിലും പോകുന്നത് കാണാൻ കഴിയാത്തതിനാൽ, ഞങ്ങൾ ഒരു ഫൗണ്ടേഷൻ ആയി നിലനിൽക്കുന്നതിനും സംഭാവനകൾ സ്വീകരിച്ച്, വലിയ പൂച്ചകളെ ഇവിടെത്തന്നെ നിലനിർത്താൻ കഴിയുമെന്നു പ്രത്യാശിക്കുകയും ചെയ്തു, ഞങ്ങൾ ചെയ്തതു അതു തന്നെയാണ്."[68] റോർ പിന്നീട് 2015 ൽ വീണ്ടും റിലീസ് ചെയ്യപ്പെട്ടുവെങ്കിലും സിനിമയുടെ പ്രമോഷനിൽ കൃത്യതയില്ലായ്മ നിരഞ്ഞതായി അനുഭവപ്പെട്ടതിനാൽ ഹെഡ്രെൻ ഇതെക്കുറിച്ചു ചർച്ച ചെയ്യാൻ വിസമ്മതിച്ചിരുന്നു."[80] എങ്കിലും, 1970 കളിൽ തൻറെ കുടുംബത്തോടൊപ്പം പൂർണ്ണ വളർച്ചെയെത്തിയ ഒരു സിംഹത്തെ പോറ്റി വളർത്തുകയന്ന അത്യന്തം അപകടസാദ്ധ്യതയുള്ള കൃത്യത്തിന് അവർ ഖേദം പ്രകടിപ്പിച്ചിരുന്നു. വിശ്വസിക്കാൻ കഴിയുന്നതിനപ്പുറമുള്ള മണ്ടത്തരമാണ് ഒരു സിഹം വീട്ടിനുള്ളിലുണ്ടായിരുന്നുവെന്നത് എന്നവർ കൂട്ടിച്ചേർത്തിരുന്നു. "നമ്മൾ അത്തരം റിസ്ക്കുകളെടുക്കുവാൻ പാടില്ലാത്തതാണ്. ഈ മൃഗങ്ങൾ അതീവ വേഗതയുളളവരാണ്, അവർ നിങ്ങളെ പിന്തുടർന്നുപിടിക്കാൻ തീരുമാനിച്ചാൽ, മസ്തിഷ്കത്തിലേയ്ക്കു പായിക്കപ്പെടുന്ന ഒരു വെടിയുണ്ടയ്ക്കു മാത്രമേ അവയുടെ നിശ്ചയത്തെ തടഞ്ഞുനിറുത്താൻ സാധിക്കുകയുള്ളൂ." [81]

പിൽക്കാല കരിയർ (1982–മുതൽ)[തിരുത്തുക]

തൻറെ നേതൃത്വത്തിലുള്ള ഫൌണ്ടേഷൻറെ നേതൃത്വത്തിൽ ഷമ്പാല പ്രിസർവ്വിലെ മൃഗങ്ങളുടെ പരിപാലനം, സംരക്ഷണം, പാർപ്പിടം, അതിന്റെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി റോർ എന്ന സിനിമയ്ക്കു ശേഷം ഹെഡ്രെൻ തന്നെത്തേടിയെത്തിയ സിനിമയിലേയും ടെലിവിഷനിലേയും ചെറിയ വേഷങ്ങൾവരെ സ്വീകരിക്കുവാൻ തുടങ്ങിയിരുന്നു. 1982 ൽ അല്ലെൻ ബാരൻ സംവിധാനം ചെയ്ത ഫോക്സ്ഫയർ ലൈറ്റ് എന്ന ചിത്രത്തൽ ലെസ്ലീ നീൽസനോടൊപ്പം അഭിനയിച്ചു. 1983 ലെ ടെലിവിഷൻ പരമ്പരയായിരുന്ന ഹാർട്ട് ടു ഹാർട്ട്, 1984 ലെ രാത്രി വൈകി പ്രക്ഷേപണനം ചെയ്തിരുന്ന ഹൊറർ പരമ്പരയായ ടെയിൽസ് ഫ്രം ദ ഡാർക്ക്സൈഡ് ഉൾപ്പെടെ 1980 കളിലെ നിരവധി ടെലിവിഷൻ സീരിയലുകളിൽ ഹെഡ്രെൻ പ്രത്യക്ഷപ്പെട്ടിരുന്നു. 1985 ൽ ദ ന്യൂ ആൽഫ്രഡ് ഹിച്ച്കോക്ക് പ്രസന്റ്സിന്റെ പൈലറ്റ് എപ്പിസോഡിൽ ഒരു ബാറിൽ, അവരുടെ മകൾ മെലാനി ഗ്രഫിത്ത് അവതരിപ്പിച്ച കഥാപാത്രമായ ഇടപാടുകാരിയെ ശകാരിക്കുന്ന വിളമ്പുകാരിയായി ഒരു ഹ്വസ്വവേഷം അവതരിപ്പിച്ചിരുന്നു. 1990 ൽ പസഫിക് ഹൈറ്റ്സ് എന്ന ചിത്രത്തിൽ, സംഭാഷണ പ്രാധാന്യമില്ലാത്തതും മൈക്കേൾ കീറ്റൺ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രേമഭാജനവുമായ ധനാഢ്യയായ വിധവയുടെ ചെറിയ വേഷം അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിലും അവരുടെ മകൾ പ്രധാന വേഷം ചെയ്തിരുന്നു. അതേ വർഷം തന്നെ, ദി ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്ന പകൽസമയ സോപ്പ് ഓപ്പറയിൽ അഭിനയിച്ചു.

1994-ൽ ഹെഡ്രന്റെ പരിദേവനം ഇങ്ങനെയായിരുന്നു, " അഭിനയിക്കുന്നതിൽ ഇനി എനിക്ക് താൽപര്യമില്ല,  മൃഗസംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നതിൽ മാത്രമാണു താൽപര്യം എന്നവർ കരുതുന്നു. വ്യക്തമായും ഞാൻ ആ തോന്നൽ അവർക്കു നൽകിയിട്ടുണ്ട്, പക്ഷെ എനിക്ക് അങ്ങനെയല്ല തോന്നുന്നത്. ഞാൻ ഒരു നല്ല നടിയാണെന്നുതന്നെയാണ് എന്റെ അഭിപ്രായം. എന്റെ ആകാരവും അതനുസരിച്ചാണെന്നു ഞാൻ കരുതുന്നു. ഞാൻ എല്ലായ്പ്പോഴും ജോലി ചെയ്യാത്തതെന്തുകൊണ്ടാണെന്നു് എനിക്ക് മനസ്സിലാകുന്നല്ല.  അതേ വർഷം തന്നെ, ദ ബേർഡ്സ് II: ലാൻഡ്സ് എൻഡ് എന്ന പേരിൽ നിർമ്മിക്കപ്പെട്ട, ബേർഡ്സ് എന്ന സിനിമയുടെ തുടർച്ചയിൽ യഥാർത്ഥ സിനിമയുടേതിൽനിന്നു തികച്ചു വ്യത്യസ്തമായ ഒരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.  എന്നിരുന്നാലും ഒരു നായികാ കഥാപാത്രം ആ ചിത്രത്തിൽ ലഭിക്കാതെയിരുന്നതിലുള്ള ഇച്ഛാഭംഗം അവർ അറിയിച്ചിരുന്നു.  “ഇത് പ്രധാനകഥാപാത്രങ്ങളുടെ നിഴലിലൊതുങ്ങുന്ന കഥാപാത്രമായിരിക്കില്ലെന്നു ഞാൻ ആഗ്രഹിച്ചിരുന്നു.  പക്ഷേ ആ കഥാപാത്രം എന്റെ സിംഹങ്ങളെയും കടുവകളെയും പോറ്റാൻ എന്നെ സഹായിച്ചു "

1994 മുതൽ 1996 വരെ “ഡ്രീം ഓൺ” എന്ന ഹാസ്യ പരമ്പരയിൽ ഹെഡ്റെൻ അതിഥിയായി അഭിനയിച്ചിരുന്നു.  “ഈ പരമ്പര ഹാസ്യം ചെയ്യുവാൻ എനിക്ക് അവസരം നൽകി.  ഞാൻ മുമ്പ് ഒരിക്കലും കോമഡി ചെയ്തിട്ടില്ലായിരുന്നു. അത് എനിക്ക് ചെയ്യാൻ കഴിഞ്ഞത് അത്ഭുതകരമാണ്, എല്ലാരും ചിന്തിച്ചിരുന്നത്  ഞാൻ ഒരു സീരിയസ്  ഒരു നല്ല നടി മാത്രമാണെന്നായിരുന്നു.  ഇത്തരമൊരവസരം തന്നതിനും ഞാൻ‌ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായിരുന്ന ജോൺ ലാന്റിസിനോട്  കടപ്പെട്ടിരിക്കുന്നു.” 1996 ൽ അലക്സാണ്ടർ പെയ്നിന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യമായ “സിറ്റിസൺ റൂത്ത്” എന്ന ചിത്രത്തിൽ ലൌറാ ഡേണിനൊപ്പം ഒരു  ഗർഭഛിദ്ര നിയമാവകാശപ്രവർത്തകയായി വേഷമിട്ടിരുന്നു . 1998 ൽ, ബില്ലി സെയ്ൻ, ക്രിസ്റ്റീന റിക്കി എന്നിവയ്ക്കൊപ്പം, “ഐ വോക്ക് അപ്പ് ഏർലി ദ ഡേ ഐ ഡൈഡ്”എന്ന ചിത്രത്തിൽ ഹെഡ്രെൻ സ്വയം അവിശ്വസനീയമായി അനുഭവപ്പെട്ട ഒരു വേഷം ചെയ്തു.  "ഞാൻ യഥാർത്ഥത്തിൽ ആ സിനിമയെ സ്നേഹിച്ചിരുന്നു എന്നുതന്നെ പറയണം, അത് ഒരു പ്രത്യേകതരം ചലച്ചിത്രമായിരുന്നു, കാരണം അതിൽ ഒരു സംഭാഷണങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല  എന്നതിനാൽ അതു വളരെ വളരെ വ്യത്യസ്തമായിരുന്നു". അതേ വർഷം, ഹിച്ച്കോക്ക് സിനിമകളോട് ആദരവു പ്രകടിപ്പിച്ചുകൊണ്ടുള്ള പരമ്പരയായ “ചിക്കാഗോ ഹോപ്പ്”ന്റെ പ്രത്യക എപ്പിസോഡായ “സൈക്കോട്രാമാ”യിൽ അതിഥിതാരമായി അഭിനയിച്ചു. ഹെഡ്രെന്റെ ഇതിലെ കഥാപാത്രമായ ആൽഫ്രെഡ പെർക്കിൻസ്, 1960 ൽ പുറത്തിറങ്ങിയ സംവിധായകന്റെ ചിത്രമായ ‘സൈക്കോ’യിലെ നടനായിരുന്ന ആന്റണി പെർക്കിൻസിനെ സൂചിപ്പിക്കുന്നതായിരുന്നു.

ഷമ്പാല പ്രിസർവ്വ്[തിരുത്തുക]

Shambala benefit stage production of The Birds in Hollywood, California. (L-R) Shambala supporter Don Norte, Veronica Cartwright, playwright David Cerda, Tippi Hedren and Shambala supporter Kevin Norte, 2006

1981 ൽ റോർ എന്ന ചിത്രത്തിന്റെ നിർമ്മാണമാരംഭിച്ച ഹെഡ്രൻ അതു പൂർത്തിയാക്കുവാൻ 11 വർഷങ്ങളെടുക്കുകയും ഇതിനുവേണ്ടി 17 മില്ല്യൺ ഡോളർ ചിലവഴിക്കുകയും ചെയ്തു. ഡസൻ കണക്കിന് ആഫ്രിക്കൻ സിംഹങ്ങൾ ഈ സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുത്തിരുന്നു. "ഒരുപക്ഷേ ഇത് ഹോളിവുഡ് ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും അപകടകരമായ ഒരു ചിത്രമായിരിക്കും", അവർ അഭിപ്രായപ്പെട്ടു. “ചിത്രീകരണത്തിനിടെ ആരും കൊല്ലപ്പെട്ടില്ല എന്നതുതന്നെ അത്ഭുതകരമായ സംഗതിയാണ്.”റോറിന്റെ ചിത്രീകരണസമയത്ത് അക്കാലത്ത് അവരുടെ ഭർത്താവായിരുന്ന നോയൽ മാർഷലും പുത്രി മെലാനിയും  സിംഹങ്ങളുടെ ആക്രമണത്തിനിരയായിരുന്നു. ഛായാഗ്രഹകനായിരുന്ന ജാൻ ഡി ബോണ്ടിന്റെ തലയ്ക്കു പരിക്കേറ്റിരുന്നു. പിന്നീട് ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഹെഡ്രെൻ “ക്യാറ്റ്സ് ഓഫ് ഷമ്പാല”എന്ന പുസ്തകത്തിന്റെ രചനയിൽ സഹകരിച്ചിരുന്നു. ലോകമെമ്പാടുമായി 2 മില്ല്യൺ ഡോളർ മാത്രമാണ് ഈ ചിത്രം കളക്റ്റു ചെയ്തത്. ഒരു വർഷത്തിനുശേഷം 1982 ൽ നോയൽ മാർഷലുമായി ഹെഡ്രെൻ വേർപിരിഞ്ഞു. ഈ ചലച്ചിത്രം 1983 ൽ നേരിട്ട്, ലാഭേച്ഛയില്ലാത്ത റോർ ഫൌണ്ടേഷന്റെയും ലോസ് ആഞ്ചെലസിന് 40 മൈൽ (64 കിലോമീറ്റർ) വടക്കുകിഴക്കായി, കാലിഫോർണിയയിലെ അക്റ്റോണിൽ മോജാവേ മരുഭൂമിയുടെ അറ്റത്ത് ആന്റിലോപ്പ് താഴ്വരയുടേയും സാന്താ ക്ലാരിറ്റ താഴ്വരയുടേയും ഇടയ്ക്കുള്ള  ഹെഡ്രെന്റെ ഷംബാല പ്രിസർവിന്റെ രൂപീകരണത്തിലേയ്ക്കും നയിച്ചിരുന്നു.

സ്വകാര്യജീവിതം[തിരുത്തുക]

Hedren (right) with daughter Melanie Griffith at the 2014 Bel Air Film Festival at the Saban Theatre in Beverly Hills

1952-ൽ ഹെഡ്രെൻ 18 വയസ്സുള്ള പിൽക്കാല പരസ്യപ്രചാരകനായ പീറ്റർ ഗ്രിഫീത്തിനെ കണ്ടുമുട്ടി. അവരുടെ മകൾ മെലാനി ഗ്രിഫിത് 1957 ഓഗസ്റ്റ് 9 നാണ് ജനിച്ചത്. 1961 ലാണ് അവർ വിവാഹമോചിതരായി. 1964 സെപ്തംബർ 22 ന് ഹെഡ്രെൻ തന്റെ അപ്പോഴത്തെ ഏജൻറും പിന്നീട് അവരുടെ മൂന്നു സിനിമകൾ നിർമ്മിച്ചയാളുമായ നോയൽ മാർഷലിനെ വിവാഹം കഴിച്ചുവെങ്കിലും 1982 ൽ അവർ വിവാഹമോചിതരായി. 1985 ൽ അവർ സ്റ്റീൽ നിർമ്മാതാവായിരുന്ന ലൂയിസ് ബാരെനെച്ചിയയെ വിവാഹം കഴിക്കുകയും 1995-ൽ വിവാഹമോചനം നേടുകയും ചെയ്തു. 2002-മുതൽ മൃഗവൈദ്യനായിരുന്ന മാർട്ടിൻ ഡിന്നെസുമായുള്ള ബന്ധം 2008 മദ്ധ്യത്തോടെ അവസാനിച്ചു.

കലാരംഗം[തിരുത്തുക]

ടിപ്പി ഹെഡ്രെനും കിം നോവാക്കും (2014)

സിനിമ[തിരുത്തുക]

വർഷം സിനിമ വേഷം കുറിപ്പുകൾ
1950 ദ പ്രെറ്റി ഗേൾ ഐസ് ബോക്സ് പെറ്റി ഗേൾ
1963 ദ ബേർഡ്സ് മെലാനീ ഡാനിയേൽസ്
1964 മാർനീ മാർനീ എഡ്ഗർ
1967 എ കൌണ്ടസ് ഫ്രം ഹോങ്കോങ് മാർത്ത് മിയേർസ്
1970 ടൈഗർ ബൈ ദ ടെയിൽ റിത ആംസ്ട്രോംഗ്
1970 സാത്താൻസ് ഹാർവസ്റ്റ് മാർലാ ഓക്ക്സ്
1971 മിസ്റ്റർ കിംഗ്സ്ട്രീറ്റ്സ്് വാർ മേരി കിംങ്ങ്സ്ടീറ്റ്
1973 ദ ഹരാഡ് എക്സ്പിരിമെൻറ് മാർഗരറ്റ് ടെൻഹ്യൂസൻ
1981 റോർ മഡലെയ്ൻ
1982 ഫോക്സ് ലൈറ്റ് എലിസബത്ത് മോർഗൻ
1989 ഡെഡ്ലി സ്പൈഗെയിംസ് ചാസ്റ്റിറ്റി
1990 ഇൻ ദ കോൾഡ് ഓഫ് ദ നൈറ്റ് ക്ലാര
1990 പസഫിക് ഹൈറ്റ്സ്് ഫ്ലോറൻസ് പീറ്റേർസ്
1994 തെരേസാസ് ടാറ്റൂ എവെലിൻ ഹിൽ
1994 ഇനെവിറ്റബിൽ ഗ്രേസ് Dr. മാർഷിയ സ്റ്റീവൻസ്
1996 സിറ്റിസൺ റൂത്ത് ജെസ്സിക്ക് വെയിസ്സ്
1997 മല്ലിഗൻസ്! ഡോറ്റീ ഹ്രസ്വ ചിത്രം
1998 ബ്രേക്ക് അപ്പ് മോം
1998 ഐ വോക്ക് അപ്പ് ഏർലി ദ ഡേ ഐ ഡൈഡ് മേയ് ലിൻഡ ആസ്റ്റഡ്
1999 ദ സ്റ്റോറി ടെല്ലേർസ് ലിലിയൻ ഗ്ലോസ്നെർ
2001 ടീ വിത്ത് ഗ്രാൻറ്മാ റൈ ഹ്രസ്വ ചിത്രം
2001 ഐസ് ക്രീം സൺഡെയ് ലേഡി ഹ്രസ്വ ചിത്രം
2003 സേർച്ചിംഗ് ഫോർ ഹയിസ്മാൻ ഡോ. മൈക്കേൾ ലാബ്നർ
2003 ഡാർക്ക് വുൾഫ് മേരി വീഡിയോ
2003 റോസസ് ഗാർഡൻ റോസ്
2003 ജൂലി ആൻറ് ജാക്ക് ജൂലീ മക്നീൽ
2004 റെയ്സിംഗ് ജീനിയസ് ബേബ്
2004 മൈൻഡ് റേജ് Dr. വിൽമ റാൻഡോൾഫ്
2004 ഐ ഹാർട്ട് ഹക്കാബീസ് മേരി ജെയിൻ ഹച്ചിൻസൺ
2005 ലാസ്റ്റ് കോൺഫെഡറേറ്റ്: ദ സ്റ്റോറി ഓഫ് റോബർട്ട് ആഡംസ് മിസിസ്. ആഡംസ്
2005 ഡയമണ്ട് സീറോ എലീനർ കെല്ലി
2007 ഡെഡ് റൈറ്റ് മിന്നീ
2008 ഹെർ മോർബിഡ് ഡിസയേർസ് ഗ്ലോറിയ വീഡിയോ
2012 ജയിൻ മാൻഫീൽഡ്സ് കാർ നവോമി കാൽഡ്വൽ
2012 ഫ്രീ സാമ്പിൾസ് ബെറ്റി
2013 റിട്ടേൺ ടു ബാബിലോൺ മിസിസ്. പീബഡി
2015 ദ ഗോസ്റ്റ് ആൻറ് ദ വെയിൽ ടിപ്പി

ടെലിവിഷൻ[തിരുത്തുക]

വർഷം പരമ്പര വേഷം കുറിപ്പുകൾ
1965 ക്രാഫ്റ്റ് സസ്പെൻസ് തീയേറ്റർ ലീ ആൻ വിക്കീമർ "ദ ട്രെയിൻസ് ഓഫ് സൈലൻസ്"
1965 റൺ ഫോർ യുവർ ലൈഫ് ജെസ്സിക്ക ബ്രാഡൻ "സംവൺ ഹൂ മേക്സ് മി ഫീൽ ബ്യൂട്ടിഫുൾ"
1970 ദ കൌണ്ടർഷിപ്പ് ഓഫ് എഡ്ഡീസ് ഫാദർ സിസ്സി ഡ്രമണ്ട്-റാൻഡോൾഫ് "ഫ്രീ ഈസ് എ ഫോർ ലെറ്റർ വേർഡ്"
1971 ദ കൌണ്ടർഷിപ്പ് ഓഫ് എഡ്ഡീസ് ഫാദർ സിസ്സി ഡ്രമണ്ട്-റാൻഡോൾഫ് "എ ലിറ്റിൽ ഗെറ്റ് ടുഗദർ ഫോർ സിസ്സി"
1973 ഡോക്റ്റ്യൂർ കരൈബസ് സോണിയ "ദ മാൻ ആൻറ് ദ ആൽബട്രോസ്"
1976 ബയോണിക് വുമൺ സൂസൻ വിക്ടർ "ക്ലൌസ്"
1983 ഹാർട്ട് ടു ഹാർട്ട് ലിസ് അറ്റർട്ടൻ "ഹണ്ടഡ് ഹാർട്സ്"
1984 ടെയിൽസ് ഫ്രം ദ ഡാർക്ക്സൈഡ് റൂത്ത് ആൻഡേർസൺ "മൂക്കീ ആൻറ് പൂക്കീ"
1985 ആൽഫ്രഡ് ഹിച്ച്കോക്ക് പ്രസൻറ്സ്് വെയ്റ്റ്രസ് "മാൻ ഫ്രം ദ സൌത്ത്"
1988 ഹോട്ടൽ ബാർബറ ലിമാൻ "ഡബിൾ ടേക്ക്"
1988 ബേബി ബൂം ലോറാ കർട്ടിസ് "ക്രിസ്തുമസ് '88"
1990 റിട്ടേൺ ടു ഗ്രീൻ ഏക്കേർസ് അർലീൻ ടിവി സിനിമ
1990–1991 ദ ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ ഹെലെൻ മക്ലൈൻ ടിവി പരമ്പര
1991 ഷാഡോ ഓഫ് എ ഡൌട്ട് മിസിസ്. മാത്യൂസൺ TV സിനിമ
1991 ഇൻ ദ ഹീറ്റ് ഓഫ് ദ നൈറ്റ് അന്നബെല്ലെ വാൻ ബ്യൂറൻ "ലയേർസ് പോക്കർ"
1992 ത്രൂ ദ ഐസ് ഓഫ് എ കില്ലർ Mrs. ബെല്ലാനോ TV സിനിമ
1993 പെറി മാസൻ: ദ കേസ് ഓഫ് ദ സ്കിൻ-ഡീപ് സ്കാൻഡൽ ബെവെർലി കോർട്നി TV സിനിമ
1993 മർഡർ, ഷീ റോട്ട് കാതറീൻ നോബിൾ "ബ്ലഡ്ലിനെസ്"
1994 ബേർഡ്സ് II : ലാൻറ്സ്് എൻറ് ഹെലെൻ TV സിനിമ
1994 ട്രെക്കറസ് ബ്യൂട്ടീസ് ലെറ്റീ ഹോളിസ്റ്റർ TV സിനിമ
1994–1996 ഡ്രീം ഓൺ ഡി ആവർത്തന കഥാപാത്രം
1997 അഡ്വഞ്ചേർസ് ഫ്രം ബുക്ക് ഓഫ് വർച്ച്യൂ മാഡം സൊഫ്രോനി / മോളി മൌസ് (voice) "ജെനറോസിറ്റി"
1997 ദ ഗാർഡിയൻ വൈൻ ടി.വി. സിനിമ
1998 ചിക്കാഗോ ഹോപ്പ് ആൽഫ്രെഡ പെർക്കിൻസ് "സൈക്കോഡ്രാമ"
1998 ദ ന്യൂ ബാറ്റ്മാൻ അഡ്വഞ്ചേർസ് ഡോണ്ണ ഡേ (voice) "മീൻ സീസൺസ്"
1998 ഇൻവേഷൻ അമേരിക്ക മിസിസ്. മക്അല്ലിസ്റ്റെർ (voice) "Allies", "Charade"
1999 ദ ഡാർക്ക്ലിംഗ്സ് മാർത്ത ജാക്സൺ ടി.വി. സിനിമ
1999 റീപ്ലേസിംഗ് ഡാഡ് ഡിക്സീ TV സിനിമ
2000 ബുൾ കയ്റ്റ്ലിൻ കോയ്ലെ "എ ബ്യൂട്ടിഫുൾ ലൈ"
2000 പ്രോവിഡൻസ് കോൺസ്റ്റൻസ് ഹെമ്മിംഗ് "ദ അൺസിങ്കബിൾ സിഡ്നി ഹാൻസെൻ", "ദ താങ്ക്സ് ഗിവിംഗ് സ്റ്റോറി: പാർട്സ് 1 & 2"
2001 ദ നൈറ്റ്മെയർ റൂം ദ വിച്ച്, ടിപ്പി "ഫിയർ ഗെയിംസ്"
2003 111 ഗ്രാമെർസി പാർക്ക് മിസിസ്. ഗ്രാൻവില്ലെ TV സിനിമ
2006 ഫാഷൻ ഹൌസ് ഡോറിസ് തോംസൺ ആവർത്തന കഥാപാത്രം
2006 ദ 4400 ലിലി ടെയ്ലർ "ദ ന്യൂ വേൾഡ്"
2008 CSI: ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ കാരൻ റോസെന്തൽ "യങ് മാൻ വിത്ത് എ ഹോൺ"
2009 ട്രിബ്യൂട്ട് മിസിസ്. ഹെന്നെസ്സേ TV സിനിമ
2011 ബാറ്റ്മാൻ : ദ ബ്രേവ് ആൻറ് ബോൾഡ് ക്യൂൻ ഹിപ്പോലൈറ്റ (ശബ്ദം) "Triumvirate of Terror!"
2012 റെയ്സിംഗ് ഹോപ് നാന "നോട്ട് ഇൻഡീസൻറ്, ബട്ട് നോട്ട് ക്വയറ്റ് ഡീസൻറ് ഇനഫ് പ്രൊപ്പോസൽ"
2013 കൌഗാർ ടൌൺ ടിപ്പി "ഹാവ് ലവ് വിൽ ട്രാവൽ"

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Grigsby Bates, Karen (June 14, 2012). "Nailing The American Dream, With Polish". American Dreams: Then And Now. NPR. Retrieved 22 October 2012.
  2. 2.0 2.1 "Search Birth Certificates Index". Minnesota Historical Society. CERTID# CERTID# 1930-03148. Retrieved March 9, 2015.
  3. "Tippi Hedren Biography (1935-)". FilmReference.com. Retrieved January 6, 2017.
  4. "Biodata". Thebiographychannel.co.uk. Archived from the original on ഒക്ടോബർ 7, 2013. Retrieved ഒക്ടോബർ 20, 2012.
  5. "Showtimes, reviews, trailers, news and more - MSN Movies". MSN.com. Archived from the original on 2014-02-02. Retrieved January 6, 2017.
  6. "Tippi Hedren Biography (1935-)". FilmReference.com. Retrieved January 6, 2017.
  7. "Movies".
  8. "Tippi Hedren films, blockbuster.com; retrieved January 22, 2014". Archived from the original on ജനുവരി 3, 2012.
  9. Phyllis Quinn; Sue Russell; Georgia Holt (1988). Star Mothers: The Moms Behind the Celebrities. Simon and Schuster. p. 287. ISBN 0-671-64510-2.
  10. Vroman, Lavender. Tippi Hedren airs out her early acting days, wildlife preservation, Antelope Valley Press, p. A6, September 30, 2004.
  11. Moral ("The Birds"), p. 16
  12. 12.0 12.1 12.2 Millard, Rosie (July 27, 2012). "Hitchcock's girl". FT Magazine. Pearson PLC. Retrieved February 1, 2016.
  13. Moral ("Marnie"), p. 16
  14. McGilligan, pp. 614–15
  15. 15.0 15.1 15.2 Spoto (2009), p. 170
  16. Moral ("The Birds"), p. 166
  17. McGilligan, p. 615
  18. 18.0 18.1 Taylor, p. 266
  19. 19.0 19.1 Counts, Kyle B. "THE MAKING OF ALFRED HITCHCOCK'S THE BIRDS". HitchcockWiki.com. Archived from the original on ജൂലൈ 29, 2012. Retrieved ജൂലൈ 24, 2013.
  20. 20.0 20.1 Topel, Fred (August 6, 2012). "Hitchcock 'Was a Monster': Tippi Hedren and HBO's 'The Girl'". Movieline. Retrieved July 24, 2013.
  21. McGilligan, p. 621
  22. "Tippi Hedren: Alfred Hitchcock tried to destroy my career". The Times. HitchcockWiki.com. September 11, 2008. Retrieved July 24, 2013.
  23. 23.0 23.1 23.2 23.3 Spoto (2009), p. 172
  24. 24.0 24.1 24.2 24.3 Nepales, Ruben V. (August 11, 2012). "Tippi Hedren reveals real horror of working with Hitchcock". Inquirer Entertainment. Retrieved July 23, 2013.
  25. McGilligan, pp. 627-28
  26. Spoto (2009), pp. 176-77
  27. McGilligan, p. 628
  28. McGilligan, p. 664
  29. "Festival de Cannes: The Birds". festival-cannes.com. Retrieved February 1, 2016.
  30. Premiere Magazine. "100 Greatest Movie Characters of All Time". Filmsite.org. Retrieved February 1, 2016.
  31. 31.0 31.1 Moral ("Marnie"), p. 19
  32. John Hunt (മാർച്ച് 26, 2012). "Official list of Winston Graham novels at". Cartog.co.uk. Archived from the original on മാർച്ച് 23, 2012. Retrieved ഒക്ടോബർ 20, 2012.
  33. McGilligan, p. 635
  34. McGilligan, p. 643
  35. Leon Worden. "SCV NEWSMAKER OF THE WEEK: Tippi Hedren". Santa Clarita Valley Historical Society. Retrieved 2005-03-05.
  36. McGilligan, p. 644
  37. Variety Staff (December 31, 1963). "Review: 'Marnie'". Variety. Retrieved February 14, 2016.
  38. Stafford, Jeff. "Marnie (1964)". Turner Classic Movies. US. Retrieved October 31, 2016.
  39. Brody, Richard (August 17, 2016). ""Marnie" Is the Cure for Hitchcock Mania". The New Yorker. US. Retrieved November 23, 2016.
  40. Christy, Marian (July 23, 1973). "Hitchcock Too Possessive, Demanding". The Beaver County Times. Retrieved July 25, 2013.
  41. McGilligan, p 747
  42. Brady, James (March 13, 1994). "In step with Tippi Hedren". The Item. Retrieved July 23, 2013.
  43. Spoto (1983), p. 456
  44. Spoto (2009), pp. 174–75
  45. 45.0 45.1 Spoto (2009), p. 173
  46. Spoto (2009), p 174
  47. 47.0 47.1 Spoto (2009), p. 183
  48. Spoto (2009), p 182
  49. Spoto (1983), p. 472
  50. 50.0 50.1 McGilligan, p. 646
  51. Spoto (1983), p. 475
  52. 52.0 52.1 Spoto (2009), p. 187
  53. Taylor, p. 272
  54. Spoto (2009), p. 180
  55. 55.0 55.1 Moral ("Marnie"), p. 100
  56. McGilligan, p. 685
  57. Moral ("Marnie"), p. 265
  58. Hicklin, Aaron (March 18, 2013). "Ladies We Love: Tippi Hedren". Out. Retrieved July 25, 2013.
  59. 59.0 59.1 "Interview with Tippi Hedren". HBO. Retrieved February 1, 2016.
  60. Todd, Ben (March 13, 2012). "Tippi: My fears that Sienna Miller's portrayal of me in Hitchcock biopic won't show how I stood up to legendary director". Daily Mail. UK. Retrieved February 1, 2016.
  61. Salem, Rob (October 19, 2012). "Hitchcock and Hedren now an HBO movie". Toronto Star. Star Media Group. Retrieved February 5, 2013.
  62. Millward, David (December 26, 2012). "BBC under fire over Hitchcock drama". The Daily Telegraph. Archived from the original on 2013-01-05. Retrieved May 13, 2013.
  63. Rushfield, Richard (October 8, 2012). "Kim Novak tells all". The Daily Telegraph. Telegraph Media Group. Retrieved May 13, 2013.
  64. Shales, Tom (October 14, 1996). "Kim Novak: No Fear of Falling". The Washington Post. Retrieved February 8, 2014.
  65. "Hopkins's hitch with Hedren". London Evening Standard. Daily Mail and General Trust. January 8, 2013. Retrieved January 10, 2013.
  66. Goldman, Andrew (October 5, 2012). "The Revenge of Alfred Hitchcock's Muse". The New York Times. Retrieved July 25, 2013.
  67. Stephens, John (July 12, 2012). "Tippi Hedren, 'The Birds' Star: Alfred Hitchcock Ruined My Career (VIDEO)". The Huffington Post. Retrieved February 1, 2016.
  68. 68.0 68.1 68.2 68.3 Paul, p. 86
  69. 69.0 69.1 "Tippi Hedren". Roar The Movie. Retrieved February 11, 2016.
  70. Frye, Carrie (ഒക്ടോബർ 19, 2012). "How To Get Your Lion Back When It Runs Away: Life Lessons From Tippi Hedren". The Awl. Archived from the original on ഫെബ്രുവരി 15, 2016. Retrieved ഫെബ്രുവരി 11, 2016.
  71. 71.0 71.1 Golden, Lori (September 1999). "Tippi Hedren From "The Birds" to "Shambala", where It's Lions and Tigers and More, Oh, My!". The Pet Press. Archived from the original on 2018-05-03. Retrieved February 11, 2016.
  72. Cosgrove, Ben (October 17, 2014). "Something Wild: At Home With Tippi Hedren, Melanie Griffith and a 400-Pound Lion". Life. Archived from the original on 2018-12-27. Retrieved February 11, 2016.
  73. 73.0 73.1 73.2 "The making of Roar". Roar The Movie. Retrieved February 11, 2016.
  74. Sellars, Randolph (November 11, 2011). "The Most Dangerous Movie Ever Made". RandolphSellars.com. Archived from the original on 2018-03-19. Retrieved February 11, 2016.
  75. 75.0 75.1 DailyMail.com Reporter (April 12, 2015). "'It seemed like a really cool idea, but it was dangerous': Melanie Griffith's brother describes how they grew up with LIONS". Daily Mail. UK. Retrieved February 11, 2016.
  76. "Tippi Hedren Learns the Law of the Jungle: When An Elephant Decides to Ad Lib, Look Out". People. July 11, 1977. Archived from the original on 2015-04-06. Retrieved February 11, 2016.
  77. Bealmear, Bart (April 14, 2015). "'Roar': Cast and crew risked life and limb in the most dangerous movie ever made, 1981". DangerousMinds.net. Retrieved February 11, 2016.
  78. Bealmear, Bart (April 14, 2015). "'Roar': Cast and crew risked life and limb in the most dangerous movie ever made, 1981". DangerousMinds.net. Retrieved February 11, 2016.
  79. Gindick, Tia (September 26, 1985). "The Lion's Share of the Good Life : Tippi Trades Roar of the Greasepaint for the Real Thing". Los Angeles Times. p. 2. Retrieved February 11, 2016.
  80. Bahr, Lindsey (April 16, 2015). "'Roar': "Most Dangerous Movie Ever Made" Charges Into Theaters". The Hollywood Reporter. Retrieved February 11, 2016.
  81. Leonard, Tom (October 20, 2014). "'We were stupid beyond belief to have that lion in our house': Tippi Hedren reveals her regrets at letting beast share family home – and even letting it sleep in daughter Melanie Griffith's bed!". Daily Mail. New York. Retrieved February 11, 2016.
  82. "Women of Vision Awards - Women in Film and Video of Washington, DC". wifv.org. Retrieved January 6, 2017.
  83. "Presidential Medal - President - Hofstra University, New York". Hofstra.edu. Retrieved January 6, 2017.
  84. "Tippi Hedren among honorees at film festival". Reviewjournal.com. June 4, 1999. Retrieved January 8, 2013.
  85. "Front Pages". SanDiegoMagazine.com. June 2004. Archived from the original on 2016-09-14. Retrieved January 6, 2017.
  86. "Presenting 2005 Living Legacy Awards!". WIC. Retrieved January 8, 2013.
  87. [1] Archived March 2, 2007, at the Wayback Machine.
  88. "Academy of Art University's 2nd Epidemic Film Festival Dazzles Hollywood Elite". Academyart.edu. Retrieved 2013-01-08.
  89. Staff (2011-10-15). "2005-2010 Past Celebrity Honorees | LA Femme International Film Festival". Lafemme.org. Archived from the original on 2012-11-06. Retrieved 2012-10-20.
  90. "Tippi Hedren gets star on the Orinda Theater Walk of Fame". Contracostatimes.com. Retrieved 2012-10-20.
  91. "Humane Society website re Hedren's 2010 Genesis Award". Humanesociety.org. Archived from the original on 2018-10-27. Retrieved 2012-10-20.
  92. "BRAVEHEART WOMEN.COM ANNOUNCES 2010 HONOREES". Westside Today. Archived from the original on 2012-08-25. Retrieved 2013-01-08.
  93. "Tippi Hedren honored for animal preserve". orlandobulletin.com. Archived from the original on 2012-07-24. Retrieved 2013-01-08.
  94. 94.0 94.1 94.2 BWW News Desk (April 11, 2011). "Tippi Hedren Honored From Coast to Coast". BroadwayWorld.com.
  95. "An Exciting Night At The Omni Awards". Canyon News. ഒക്ടോബർ 9, 2011. Archived from the original on നവംബർ 12, 2012. Retrieved ഒക്ടോബർ 20, 2012.
  96. "The New York Film Academy (NYFA) Presents Honorary MFA Degree to Tippi Hedren Page 2". Broadwayworld.com. 2012-01-25. Retrieved 2012-10-20.
  97. Lisa KennedyDenver Post Film Criticdenverpost.com (2010-09-14). "Actors Vince Vaughn and Tippi Hedren join the packed finale". The Denver Post. Retrieved 2013-01-08.
  98. Tippi Hendren Nail Scholarship Fund Archived December 2, 2013, at the Wayback Machine., modernsalon.com; accessed March 10, 2015.
  99. Vasquez, Gordon (October 13, 2014). "Tippi Hedren, Bel Air Film Festival 2014" (Video). Dailymotion. Retrieved May 6, 2015.
  100. "Bellacures and OPI Honor Tippi Hedren". NAILS Magazine. Retrieved November 14, 2015.
  101. "Tippi Hedren: What Makes an Icon?". February 24, 2017. Archived from the original on 2017-07-01. Retrieved 2018-04-05.
"https://ml.wikipedia.org/w/index.php?title=ടിപ്പി_ഹെഡ്രെൻ&oldid=3947656" എന്ന താളിൽനിന്ന് ശേഖരിച്ചത്