Jump to content

ദി അമൈസിംങ് സ്പൈഡർമാൻ 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി അമൈസിംഗ് സ്പൈഡർമാൻ 2
സംവിധാനംമാർക് വെബ്
നിർമ്മാണം
  • അവി അറാഡ്
  • മാറ്റ് ടോൾമാക്ക്
കഥ
  • അലെക്സ് കുർട്ട്സ്മൻ
  • റോബർട്ട് ഒർക്കി
  • ജെഫ് പിങ്ക്നെർ
  • ജെയിംസ് വാണ്ടെർബിൽട്ട്
തിരക്കഥ
  • അലെക്സ് കുർട്ട്സ്മൻ
  • റോബർട്ട് ഒർക്കി
  • ജെഫ് പിങ്ക്നെർ
ആസ്പദമാക്കിയത്ദി അമൈസിംഗ് സ്പൈഡർ മാൻ -ന്റെ അടിസ്ഥാനത്തിൽ
അഭിനേതാക്കൾ
  • ആൻഡ്രൂ ഗാർഫീൽഡ്
  • എമ്മ് സ്റ്റോൺ
  • ജെയിമി ഫോക്സ്
  • ഡെയിൻ ഡെഹാൻ
  • കാമ്പെൽ സ്കോട്ട്
  • എമ്പെത്ത് ഡെവിട്ട്സ്
  • കോം ഫിയോറെ
  • പോൾ ഗിയാമട്ടി
  • സാലി ഫീൽഡ്
സംഗീതം
ഛായാഗ്രഹണംഡാൻ മിൻ‍ഡെൽ
ചിത്രസംയോജനം
  • പിയാട്രോ സ്കാലിയ
സ്റ്റുഡിയോ
വിതരണംSony Pictures Releasing
റിലീസിങ് തീയതി
  • മാർച്ച് 31, 2014 (2014-03-31) (Tokyo)[1]
  • മേയ് 2, 2014 (2014-05-02) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$200–293 million[2]
സമയദൈർഘ്യം142 minutes[3]
ആകെ$709 million[4]

2014 -ലെ മാർവൽ കോമിക്സ് നിർമ്മിച്ച  ഒരു അമേരിക്കൻ സൂപ്പർ ഹീറോ സിനിമയാണ് ദി അമൈസിംഗ് സ്പൈഡർമാൻ 2. (ദി അമൈസിംഗ് സ്പൈഡർമ‍ാൻ 2: റൈസ് ഓഫ് ഇലക്ട്രോ എന്നും അറിയപ്പെടുന്നുണ്ട്.) മാർവർ കോമിക്സ് യൂണിവേഴ്സിലെ സ്പൈ‍ഡർമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. മാർക് വെബ് -ന്റെ സംവിധാനത്തിൽ അവി ആരഡ് ,മാറ്റ് ടോൽമാക്കാണ് നിർമ്മാണം. കൊളമ്പിയ പിക്ച്ചേഴ്സ് , മാർവൽ എന്റർടെയിൻമെന്റ് എന്നിവരൊപ്പമുള്ള അഞ്ചാമത്തെ സ്പൈഡർമാൻ സിനിമയും, 2012-ലെ ദി അമൈസിംഗ് സ്പൈഡർമാൻ -ന്റെ രണ്ടാം ഭാഗം കൂടിയാണിത്. ജെയിംസ് വാൻഡെർബിൽറ്റിനെയാണ് സ്റ്റുഡിയോ സ്ക്രീൻപ്ലേ എഴുതാൻ വിളിച്ചത്, പിന്നീട് അദ്ദേഹത്തിന്റെ സ്ക്രീൻപ്ലേ അലെക്സ് കുർട്ട്സ്മൻ, റോബർട്ടോ ഒർക്കി എന്നിവർ തിരുത്തി എഴുതി. ആൻഡ്ര്യൂ ഗാർഫീൽഡ് ആണ് പീറ്റർപാർക്കറെന്ന് സ്പൈഡർമാനെ അവതരിപ്പിക്കുന്നത്, ഗ്വെൻ സ്റ്റേസിയായി എമ്മ സ്റ്റോൺ, ഗ്രീൻ ഗോബ്ലിനായും, ഹാരി ഓസ്ബോണായും ഡെയിൻ ഡെഹാൻ, പീറ്ററിന്റെ രക്ഷിതാവായി കാമ്പെൽ സ്കോട്ട്, എമ്ബെത്ത് ഡേവിട്ട്സ്, മേ അമ്മായിയായി സാല്ലി ഫീൽഡ്, റൈനോ ആയി പോൾ ഗ്യമട്ടി, ഇലക്ട്രോ ആയി ജെയിമി ഫോക്സ് എന്നിവരാണ് അഭിനയിക്കുന്നത്.

ദി അമൈസിംഗ് സ്പ‍ഡർമാൻ -ന്റ വിജയത്തോടെയാണ് അതിന്റെ രണ്ടാം ഭാഗം ഇറക്കാമെന്ന് അവർ തീരുമാനിച്ചത്. 2013 ജൂണിന് ന്യൂയോർക്ക് സിറ്റിയിൽ വച്ച് നിർമ്മാണം തുടങ്ങി. 2D, 3D, IMAX 3D എന്നിവയിൽ ഈ സിനിമ ഇറങ്ങി. 2014  മെയ് -നായിരുന്നു അത്. രണ്ട് തരത്തിലുള്ള അഭിപ്രായങ്ങൾ വന്നെങ്കിലും ലോകത്തെമ്പാടുമായി 709 മില്ല്യൺ ഡോളർ ഇത് കരസ്ഥമാക്കി. 2014 -ലെ ഒമ്പതാമത്തെ ഹൈയ്യസ്റ്റ് ഗ്രോസിംഗ് സിനിമയായിരുന്നു ഇത്. പക്ഷെ സ്പൈഡർമാൻ ഫ്രാഞ്ചെസിലെ മികച്ചതല്ലാത്തതും.

പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവെക്കാത്തതുകൊണ്ട് അമൈസിംഗ് സ്പൈഡർമാൻ നിർത്തലാക്കുകയും, ടോം ഹോളണ്ടിനെ നിർത്തിക്കൊണ്ട് സ്പൈഡർമാൻ ഹോം കമിംഗ് പുറത്തിറക്കുകയും ചെയ്തു, അതിനുമുമ്പ് ടോം ഹോളണ്ട് അവതരിപ്പിക്കുന്ന സ്പൈ‍ഡർമാൻ കഥാപാത്രം കാപ്റ്റെൻ അമേരിക്ക:സിവിൽ വാറിൽ പ്രത്യക്ഷപ്പെട്ടിരുന്നു.


അവലംബം

[തിരുത്തുക]
  1. ""The Amazing Spider-Man 2" in Tokyo". UPI desk. United Press International. March 31, 2014. Archived from the original on 2018-08-21. Retrieved November 24, 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  2. FilmL.A. (May 2015). "2014 Feature Film Study" (PDF). FilmL.A. Feature Film Study. Retrieved November 11, 2017.
  3. "The Amazing Spider-Man 2 [2D] (12A)". British Board of Film Classification. Retrieved April 5, 2014.
  4. "The Amazing Spider-Man 2 (2014)". Box Office Mojo. Retrieved April 23, 2016.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ദി അമൈസിംങ് സ്പൈഡർമാൻ 2 എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ദി_അമൈസിംങ്_സ്പൈഡർമാൻ_2&oldid=4057512" എന്ന താളിൽനിന്ന് ശേഖരിച്ചത്