Jump to content

ദഹോദ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dahod district
district
Location of district in Gujarat
Location of district in Gujarat
Country India
StateGujarat
CollectorShri. Lalit P. Padalia, I.A.S
HeadquartersDahod
Languages
 • OfficialGujarati, Hindi, English
സമയമേഖലUTC+5:30 (IST)
Districts of central Gujarat

ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിലെ ഒരു ജില്ലയാണ് ദഹോദ്. ഇതിന്റെ വിസ്തീർണം 3,646.1 ചതുരശ്രകിലോമീറ്റർ ആണ്; ജനസംഖ്യ 16,35,374 (2001); ജനസാന്ദ്രത: 449/ച.കി.മീ. (2001); ഈ ജില്ലയുടെ അതിരുകൾ: വടക്ക് രാജസ്ഥാൻ, തെക്കും കിഴക്കും മധ്യപ്രദേശ്, പടിഞ്ഞാറ് പഞ്ച്മഹൽ ജില്ല എന്നിവയാണ്.

കുന്നുകളും സമതലങ്ങളും വനങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് ദഹദ് ജില്ലയുടേത്. മാഹിയും പോഷകനദികളുമാണ് പ്രധാന ജലസ്രോതസ്സുകൾ. പ്രധാന വിളകളിൽ നെല്ല്, ചോളം, ഗോതമ്പ്, നിലക്കടല, പരുത്തി, കരിമ്പ് തുടങ്ങിയവ ഉൾപ്പെടുന്നു. കന്നുകാലിവളർത്തലും മത്സ്യബന്ധനവുമാണ് മറ്റു പ്രധാന ധനാഗമമാർഗങ്ങൾ. റബ്ബർ, പ്ലാസ്റ്റിക്, പെട്രോളിയം, കൽക്കരി, അലോഹധാതവ ഉത്പന്നങ്ങൾ തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങളും ജില്ലയിൽ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഗതാഗതരംഗത്ത് റെയിൽവേക്കും റോഡുകൾക്കുമാണ് മുൻതൂക്കം.

ഗുജറാത്തിയാണ് ജില്ലയിലെ മുഖ്യ വ്യവഹാര ഭാഷ. ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളാണ്. ഇസ്ലാംമത വിശ്വാസികളാണ് രണ്ടാം സ്ഥാനത്ത്. കോളജുകളും സ്കൂളുകളും ഉൾ പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. കഡാന, ദഹദ്, മൂൻപൂർ, റയാനിയ (Rayania), ഝലദ്, മീരാഖേഡി, ബാവ്ക, പാറോലി (Paroli), ഘോഗാംബ (Ghoghamba) എന്നീ പ്രദേശങ്ങൾക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദഹോദ് ജില്ല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദഹോദ്_ജില്ല&oldid=3939411" എന്ന താളിൽനിന്ന് ശേഖരിച്ചത്