Jump to content

ദമോഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദമോഹ്
നഗരം
ദമോയിലെ ഘണ്ഡാഘർ
ദമോയിലെ ഘണ്ഡാഘർ
Country India
StateMadhya Pradesh
DistrictDamoh
വിസ്തീർണ്ണം
 • ആകെ7,306 ച.കി.മീ.(2,821 ച മൈ)
ഉയരം
595 മീ(1,952 അടി)
ജനസംഖ്യ
 (2001)
 • ആകെ1,12,160
 • ജനസാന്ദ്രത148/ച.കി.മീ.(380/ച മൈ)
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)
PIN
470661
Telephone code07812
വാഹന റെജിസ്ട്രേഷൻMP-34
വെബ്സൈറ്റ്www.damoh.nic.in

മധ്യപ്രദേശിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവുമാണ് ദമോഹ് (ഹിന്ദി: दमोह, ഉറുദു: دموہ). വിന്ധ്യാപീഠഭുമിയുടെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ദമോ ജില്ലയ്ക്ക് 7,306 ച.കി.മീ. വിസ്തീർണമുണ്ട്.

  • ജനസംഖ്യ: 1,12,160(2001)
  • ജനസാന്ദ്രത: 148/ച.കി.മീ. (2001)
  • ആസ്ഥാനം: ദമോ.
  • അതിരുകൾ: വടക്കും വടക്കുപടിഞ്ഞാറും ഛതർപൂർ ജില്ല; പടിഞ്ഞാറ് സാഗർ; തെക്കു നരസിംഹപൂർ, ജബൽപൂർ ജില്ലകൾ; കി. ജബൽപൂർ, പന്ന ജില്ലകൾ.

ഭൂമിശാസ്ത്രം

[തിരുത്തുക]

സോനാർ നദീതാഴ്വര ദമോ ജില്ലയെ രണ്ടായി വിഭജിക്കുന്നു. ജില്ലയ്ക്കും ജബൽപൂരിനും മധ്യേ നൈസർഗികാതിർത്തി സൃഷ്ടിക്കുന്ന വിന്ധ്യാനിരകളിലെ കുലുമാർ കുന്നാണ് (751 മീ.) ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. 586.7 മീ. ഉയരമുള്ള ഖേരി (Kheri) ഉയരം കൂടിയ മറ്റൊരു പ്രധാന പ്രദേശമാണ്. വിന്ധ്യാ നിരകളിലെ മറ്റു പ്രദേശങ്ങൾക്ക് 550-580 മീ. ശരാശരി ഉയരമുണ്ട്. ജില്ലയിലെ സോനാർ നദീതാഴ്വര കാർഷികോത്പാദനം, ഭരണനിർവഹണം, വാണിജ്യം, വ്യവസായം എന്നീ മേഖലകളിൽ മുന്നിട്ടു നിൽക്കുന്നു. ജനസാന്ദ്രതയിലും ഈ പ്രദേശം മുന്നിലാണ്. ഉഷ്ണമേഖലാ വിഭാഗത്തിൽപ്പെട്ട വരണ്ട ഇലപൊഴിയും കാടുകളാൽ ശ്രദ്ധേയമാണ് ദമോ. മലമ്പ്രദേശത്താണ് ഇവ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത്. ഏതാനും തേക്കിൻ കാടുകളും ജില്ലയിലുണ്ട്. സോനാർ, ബിയെർമ നദികളും അവയുടെ പോഷകനദികളുമാണ് ജില്ലയിലെ പ്രധാന ജലസ്രോതസ്സുകൾ. ജില്ലയുടെ ധനാഗമമാർഗങ്ങളിൽ കാർഷിക മേഖലയ്ക്കാണ് മുൻതൂക്കം. വിളകളിൽ ഗോതമ്പ്, നെല്ല്, ജോവർ എന്നിവ മുന്നിട്ടു നിൽക്കുന്നു. കന്നുകാലിവളർത്തലിനും പ്രാധാന്യമുണ്ട്. വ്യവസായ മേഖലയിൽ ചെറുകിട-കുടിൽ വ്യവസായങ്ങളായ ബീഡിതെറുപ്പ്, ധാന്യ-എണ്ണ മില്ലുകൾ തുടങ്ങിയവയ്ക്ക് പ്രാമുഖ്യം ലഭിച്ചിരിക്കുന്നു. ദമോ ജില്ലയിലെ റെയിൽ-റോഡ് ഗതാഗത മാർഗങ്ങൾ വികസിതമാണ്.

ജനങ്ങൾ

[തിരുത്തുക]

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദമോ ജില്ലയിലുണ്ട്. 2001-ലെ കണക്കനുസരിച്ച് 62.06 ആയിരുന്നു ജില്ലയുടെ സാക്ഷരതാ നിരക്ക്. ദമോ ജില്ലയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ക്രൈസ്തവ, ഇസ്ലാം, മതവിഭാഗങ്ങളും ജില്ലയിലുണ്ട്. ഹിന്ദിയാണ് പ്രധാന ഭാഷ. ജില്ലയിലെ ബത്തിഗഢ്, ബാൻദക്പൂർ, ഹാട്ട എന്നീ പ്രദേശങ്ങൾക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദമോ (ദമോഹ്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദമോഹ്&oldid=3332965" എന്ന താളിൽനിന്ന് ശേഖരിച്ചത്