തീസ്ത സെതൽവാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തീസ്ത സെതൽവാദ്
Teestapic.jpg
തീസ്ത സെതൽവാദ്
ജനനം (1962-02-09) ഫെബ്രുവരി 9, 1962 (പ്രായം 58 വയസ്സ്)
ദേശീയതഇന്ത്യക്കാരി
തൊഴിൽപത്രപ്രവർത്തക
പ്രസംഗക
പൌരാവകാശ പ്രവർത്തക

ഇന്ത്യയിലെ പൌരാവകാശ പ്രവർത്തകയും പ്രത്രപ്രവർത്തകയുമാണ് തീസ്ത സെതൽവാദ് (Teesta Setalvad). (ജനനം. ഫെബ്രുവരി 9, 1962) ഗുജറാത്തിലെ കലാപത്തിന് ഇരയായവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെയാണ് അവർ ഏറെ പ്രശസ്തയായത്.

ജീവിത രേഖ[തിരുത്തുക]

മുംബൈയിൽ അഭിഭാഷകനായിരുന്ന അതുൽ സെതൽവാദിന്റെയും സീതാ സെതൽവാദിന്റെയും മകളായി ഗുജറാത്തിലെ ഒരു ഹിന്ദുകുടുംബത്തിൽ 1962 ലാണ് തീസ്ത ജനിച്ചത്. പ്രശസ്ത അഭിഭാഷകനും ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറലുമായിരുന്ന എം.സി. സെതൽവാദ് തീസ്തയുടെ അപ്പൂപ്പനാണ്.[1] മുസ്ലീം സമുദായത്തിൽ പിറന്ന പത്രപ്രവർത്തകനായ ജാവേദ് ആനന്ദാണ് അവരുടെ ജീവിതപങ്കാളി.[2][3]

സാമൂഹ്യ പ്രവർത്തനം[തിരുത്തുക]

തീസ്ത സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പരിപാടിയിൽ

മുംബൈ സർവ്വകലാശാലയിൽ നിന്നും തത്ത്വചിന്തയിൽ ബിരുദമെടുത്ത തീസ്ത 1983 ൽ പത്രപ്രവർത്തകയായി ജോലിയാരംഭിച്ചു. ദി ഡെയ്ലി (ഇന്ത്യ), ഇന്ത്യൻ എക്സപ്രസ്സ്, ബിസിനസ്സ് ഇന്ത്യ തുടങ്ങിയ പത്രങ്ങളിൽ അദ്ദേഹം ജോലിനോക്കി.1993 ലെ മുംബൈ കലാപത്തിൽ പ്രതിഷേധിച്ച് തീസ്തയും ജാവേദും തങ്ങളുടെ സ്ഥിരം ജോലി ഉപേക്ഷിച്ച് കമ്മ്യൂണലിസം കോംബാറ്റ് എന്ന മാസിക ആരംഭിച്ചു. പൌരാവകാശ പ്രവർത്തനങ്ങളിൽ ഇവർ ഇക്കാലത്ത് സജീവമാകുവാനും തുടങ്ങി.[4] തീസ്തയുടെ സ്വന്തം സ്ഥലമായ ഗുജറാത്തിൽ 2002 ൽ നടന്ന വർഗ്ഗീയ കലാപത്തിനെ തുടർന്ന് നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ജീവതത്തിലെ നിർണ്ണായകമായ ഒന്നായിമാറി. ഈ ഇടപെടലുകളിലൂടെ ഗുജറാത്ത് കലാപത്തിൽ ആ സമയത്തെ സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെയും പങ്ക് സജീവ ചർച്ചയാവുകയും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ കലാപക്കേസുകൾ വിചാരണ ചെയ്യുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു.

2007-ൽ തീസ്തക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "എം.കെ.എസ്.എസ് ന്റെ പ്രസ്താവന".
  2. Nuremberg Speech
  3. "ബിറ്റർ ബർത്ത് ഡേ : ദേശ്ഗുജറാത്ത്.കോം".
  4. http://www.ksghauser.harvard.edu/socialmovementsworkshops/includes/Personal%20History%20Teesta.doc
"https://ml.wikipedia.org/w/index.php?title=തീസ്ത_സെതൽവാദ്&oldid=2677587" എന്ന താളിൽനിന്ന് ശേഖരിച്ചത്