തിരുപ്പരൻകുണ്ഡ്രം
തിരുപ്പരൻകുണ്ഡ്രം | |
---|---|
![]() തിരുപ്പരൻകുണ്ഡ്രം | |
Coordinates: 9°53′24″N 78°03′22″E / 9.89°N 78.056°E | |
Country | ![]() |
State | തമിഴ് നാട് |
ജില്ലകൾ | മധുര |
• ഭരണസമിതി | മധുരൈ മുനിസിപ്പൽ കോർപ്പറേഷൻ |
(2011) | |
• ആകെ | 48,810 |
Demonym(s) | maduraites |
• Official | തമിഴ് |
സമയമേഖല | UTC+5:30 (IST) |
വെബ്സൈറ്റ് | http://thiruparankundram.com/ |
തമിഴ്‌നാട്ടിൽ മധുര ജില്ലയിൽ ഉള്ളൊരു പട്ടണമാണ് തിരുപ്പരൻകുണ്ഡ്രം. ഈ പ്രദേശം മധുര മുനിസിപ്പൽ കോർപ്പറേഷന്റെ ഭാഗമാണ്. കോർപ്പറേഷന്റെ ആദ്യത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2011 ഒക്ടോബർ 18 നാണ് നടന്നത്. മുരുകന്റെ ആറ് വാസസ്ഥലങ്ങളിലൊന്നായ തിരുപ്പരൻകുണ്ഡ്രം മുരുകൻ ക്ഷേത്രം പേരുകേട്ടതാണ്. മധുരയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് അടുത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നു. തിരുപ്പരൻകുണ്ഡ്രം കുന്നിൻ മുകളിലാണ് തിരുപ്പരൻകുണ്ഡ്രം ദർഗ സ്ഥിതി ചെയ്യുന്നത്. 2011 ലെ കണക്കനുസരിച്ച് നഗരത്തിലെ ജനസംഖ്യ 48,810 ആണ്. ലിംഗാനുപാതം ഓരോ 1,000 പുരുഷന്മാർക്കും 999 സ്ത്രീകളാണ്, ഇത് ദേശീയ ശരാശരിയായ 929 നെക്കാൾ വളരെ കൂടുതലാണ്. 2011 ലെ മത സെൻസസ് അനുസരിച്ച് തിരുപ്പരൻകുണ്ഡ്രത്തിൽ 91.79% ഹിന്ദുക്കളും 3.62% മുസ്ലീങ്ങളും 4.46% ക്രിസ്ത്യാനികളും 0.01% സിഖുകാരും 0.11% മറ്റ് മതങ്ങളെ പിന്തുടരുന്നവരും ഉണ്ട്.[1]
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം[തിരുത്തുക]

മധുരയ്ക്കു സമീപത്തായുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് തിരുപ്പരൻകുണ്ഡ്രം മുരുകൻ ക്ഷേത്രം. അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. ആറാം നൂറ്റാണ്ടിൽ പാണ്ഡ്യർ പണികഴിപ്പിച്ചതാണെന്ന് കരുതുന്ന ഈ ക്ഷേത്രം വലിയൊരു പാറമലയുടെ കീഴിലായി നിർമ്മിച്ചതാണ്. ഐതിഹ്യം അനുസരിച്ച് മുരുകൻ സുരപദ്മൻ എന്ന രാക്ഷസനെ കൊന്ന് ദേവരാജാവായ ഇന്ദ്രന്റെ ദിവ്യ മകളായ ദേവയാനിയെ വിവാഹം കഴിച്ചു.[2] മുരുകൻ ഇവിടെ ശിവനെ പരാംഗിരിനാഥരയി ആരാധിച്ചിരുന്നതായി പറയപ്പെടുന്നു. മധുരയിൽ നിന്ന് 8 കിലോമീറ്റർ (5.0 മൈൽ) അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന ശ്രീകോവിലിൽ മുരുകനെ കൂടാതെ ശിവൻ, വിഷ്ണു, വിനായകൻ, ദുർഗ്ഗാദേവി എന്നീ ദേവതകളുണ്ട്. ശൈവാരാധന പാരമ്പര്യമാണ് ഈ ക്ഷേത്രം പിന്തുടരുന്നത്. ദിവസേന ആറ് ആചാരങ്ങളും മൂന്നുവർഷം കൂടുമ്പോൾ മഹോത്സവങ്ങളും ക്ഷേത്രത്തിൽ നടക്കുന്നു, അതിൽ തമിഴ് മാസമായ ഐപാസിയിൽ (ഒക്ടോബർ - നവംബർ) കാന്തശക്തി ഉത്സവം ഏറ്റവും പ്രാധാന്യമർഹിക്കുന്നു. തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു മത എൻഡോവ്‌മെൻറ് ബോർഡാണ് ഈ ക്ഷേത്രം പരിപാലിച്ചു വരുന്നത്.
പ്രധാന സ്ഥലങ്ങൾ[തിരുത്തുക]
- ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നും ആറാം നൂറ്റാണ്ടിൽ നിർമ്മിച്ചതുമായ മുരുകന്റെ ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.
- തിരുപ്പരൻകുണ്ഡ്രം ദർഗ എന്നറിയപ്പെടുന്ന ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബദുഷയുടെ ദർഗ സ്ഥിതി ചെയ്യുന്നത് തിരുപ്പരൻകുണ്ഡ്രം കുന്നുകളുടെ മുകളിലാണ്.
ചിത്രങ്ങൾ[തിരുത്തുക]
-
കല്ലിൽ കൊത്തി വെച്ചത്
-
കല്ലിൽ കൊത്തി വെച്ച മറ്റൊരു പ്രതിമ
-
പ്രതിമകൾ
-
മുരുക ചിത്രം
-
കല്ലിൽ എഴുതിവെച്ച കുറിപ്പ്
-
-
മലയോരം
-
മുരുകന്റെ അമ്പലം
-
ഏകദേശരൂപം ആക്കിയത്