താര ബെതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താര ബെതൻ
ജനനം
താര ബെതാൻ വില്യംസ്

(1983-12-08) 8 ഡിസംബർ 1983  (40 വയസ്സ്)
ലൻസന്നൻ, വെയിൽസ്[1]
തൊഴിൽ
  • നടി
  • ഗായിക
  • അവതാരിക
മാതാപിതാക്ക(ൾ)
  • [[ഒറിഗ് വില്യംസ് ]] (പിതാവ്)

ഒരു വെൽഷ് നടിയും ഗായികയും അവതാരികയുമാണ് താരാ ബെതാൻ വില്യംസ്[2] (born 8 December 1983)[3] (ജനനം 8 ഡിസംബർ 1983).

ജീവചരിത്രം[തിരുത്തുക]

ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനും ഗുസ്തിക്കാരനുമായ ഒറിഗ് വില്യംസിൻ്റെ മകളായ[4] ബെതാൻ ലാൻസാനനിലും റൈലിലും ആയിട്ടാണ് വളർന്നത് .

ലാൻസന്നനിലെ അലെഡ് പ്രൈമറി സ്കൂളിലും യസ്ഗോൾ ഗ്ലാൻ ക്ലൈവിഡിലും പഠിച്ചിരുന്ന അവർ കുട്ടിക്കാലം മുതലേ, ബെതാൻ ഈസ്റ്റഡ്ഫോഡിൽ പാടുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഐവർ നോവെല്ലോ - റെഡ്‌റൂഫ്സ് തിയേറ്റർ സ്കൂളിൽ നിന്ന് ബിരുദം നേടിയ അവർ അവിടെ "ആ വർഷത്തെ ഏറ്റവും മികച്ച പ്രവർത്തകയായി .[5]1999-ൽ ലാൻബെഡ്ർഗോച്ചിൽ നടന്ന ദേശീയ ഐസ്‌റ്റെഡ്‌ഫോഡിൻ്റെ ഗ്വോബർ ഗോഫ വിൽബർട്ട് ലോയ്ഡ് റോബർട്ട്‌സ് അവൾ നേടുകയും ചെയ്തു. 20-ാം വയസ്സിൽ അവർ ന്യൂപോർട്ട് ഈസ്റ്റഡ്‌ഫോഡിലെ ഗോർസെഡ് ഓഫ് ബാർഡ്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറി.[5]

ചെറുപ്പം മുതലേ നോർത്ത് വെയിൽസിലെ സ്റ്റേജിൽ അഭിനയിക്കാൻ തുടങ്ങിയ ബെതാൻ റൈലിലെ പവലിയൻ തിയേറ്ററിൽ സിൻഡ്രെല്ല, ജാക്ക് ആൻഡ് ദി ബീൻസ്റ്റോക്ക്, പീറ്റർ കാരി അൺമാസ്ക്ഡ്, സണ്ടർലാൻഡിലെ എംപയർ തിയേറ്ററിലെ ഗോൾഡിലോക്ക്സ് ആൻഡ് ത്രീ ബിയേഴ്സ്, റോയൽ അസ്കോട്ട് പവലിയനിലെ മൈ ഫെയർ ലേഡി, ലീഡ്‌സിലെ സിറ്റി ഓഫ് വെറൈറ്റീസ് തിയേറ്ററിലെ സ്നോ വൈറ്റ് ആൻഡ് സെവൻ ഡ്വാർഫ്സ് , തുടങ്ങിയ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. [6]2004-ൽ, എമിൻ റോക്ക് എ റോൾ എന്ന പരമ്പരയിൽ ലോറയായി അഭിനയിച്ച അവർ 90 മിനിറ്റ് ദൈർഘ്യമുള്ള പരമ്പരയിൽ ഫുട്ബോളറുടെ ഭാര്യമാരിലൊരാളായ കെല്ലി എന്ന മോഹിനി ആയും വേഷമിട്ടു.[7] അവരുടെ സ്വന്തം, സെയിൻ റെക്കോർഡ്‌സ് ലേബലിൽ പുറത്തിറങ്ങിയ ആദ്യ ആൽബമായ ഡസ് നെബ് യ്ൻ ഫൈ നബോദ് ഐയിൽ അവരുടെ ഗ്വെനോ ഡാഫിഡ്, ഹ്യൂൾവെൻ തോമസ് എന്നിവരുടെ എട്ട് രചനകൾ ഉൾപ്പെടുത്തിയിരിക്കുന്നു.[8] 2006-ൽ, അവർ S4C യിലെ കുട്ടികളുടെ രസകരമായ പരിപാടിയായ മാമ മിയയുടെ അവതാരികയായിരുന്നു. 2008-ൽ ഐ'ഡ് ഡു എനിതിംഗ് എന്ന ചിത്രത്തിൽ അഭിനയിച്ച അവർ "സംവെയർ ഓവർ ദി റെയിൻബോ" അവതരിപ്പിച്ചതിന് ശേഷം ആൻഡ്രൂ ലോയ്ഡ് വെബ്ബറിന് വോട്ട് ചെയ്തു. അവർ സിമ്രു ഫാച്ചിൽ ഒരു പശുക്കുട്ടിയെ മേയ്ക്കുന്ന വേഷവും റൗണ്ട് എ റൗണ്ടിൽ ഒരു വേഷവും ചെയ്തു.[5]

ജോസഫ് ആൻഡ് ദി അമേസിംഗ് ടെക്നിക്കോളർ ഡ്രീംകോട്ട് എന്ന മ്യൂസിക്കൽ ഗ്രൂപ്പിനോടൊപ്പം ബെഥാൻ ഒരു യുകെ പര്യടനം നടത്തി.[9]/2013-ൽ നാഷണൽ യൂത്ത് മ്യൂസിക് തിയേറ്ററിനൊപ്പം ലണ്ടനിലെ ക്വീൻസ് തിയേറ്ററിലെ ബഗ്സി മലോണിൽ ബെതാൻ അഭിനയിച്ചിരുന്നു.[5] 2011 മുതൽ 2016 വരെയും പിന്നീട് 2018 മുതൽ 2019 വരെയും വെൽഷ് ഭാഷാ സോപ്പ് ഓപ്പറ പോബോൾ Y Cwm ലും അവർ അഭിനയിക്കുകയും ചെയ്തു.


2018 മുതൽ, ജൂനിയർ യൂറോവിഷൻ : ച്വിലിയോ ആം സെറൻ പാനലിലെ മൂന്ന് പ്രധാന വെൽഷ് ജഡ്ജിമാരിൽ (കോണി ഫിഷർ, സ്റ്റിഫിൻ പാരി എന്നിവർക്കൊപ്പം (സീരീസ് 1) / ലോയ്ഡ് മാസി (സീരീസ് 2) )ഒരാളാണ് ബെതാൻ. വെയിൽസിനെ പ്രതിനിധീകരിച്ച് 2018 ലെ ജൂനിയർ യൂറോവിഷൻ ഗാനമത്സരത്തിൽ പങ്കെടുക്കാൻ 9 മുതൽ 14 വരെ പ്രായമുള്ള പ്രവേശകരെ തിരഞ്ഞെടുക്കുന്നതിനായി റോണ്ടോ മീഡിയ സംഘടിപ്പിച്ച ഒരു ആലാപന മത്സരം എസ് 4 സിയിൽ സംപ്രേക്ഷണം ചെയ്തിരുന്നു.

അവലംബം[തിരുത്തുക]

  1. "Llansannan's Tara Bethan out of I'd Do Anything show". Dailypost.co.uk. 15 April 2008. Retrieved 2020-07-04.
  2. "Robes of honour". Dailypost.co.uk. 23 June 2004. Retrieved 26 August 2018.
  3. Williams, Orig; Williams, Martyn (2010). El Bandito – Orig Williams, The Autobiography. Wales: Y Lolfa. ISBN 9781847712929.
  4. "Pobol Y Cwm star Tara Bethan pays tribute to wrestler dad Orig Williams in TV film". Wales Online. Retrieved 4 January 2013.
  5. 5.0 5.1 5.2 5.3 "Tara Bethan" (in വെൽഷ്). BBC Cymru. Retrieved 4 January 2012.
  6. "Tara Bethan". Sainwales.com. Archived from the original on 2021-12-08. Retrieved 4 January 2013.
  7. "From bardic to bedroom, Tara takes on role of TV temptress". Daily Post. 20 June 2004.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Tara Bethan". Sainwales.com. Archived from the original on 2021-12-08. Retrieved 4 January 2013.
  9. "Joseph and the Amazing Technicolor Dreamcoat". British Theatre Guide. Retrieved 4 January 2013.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താര_ബെതൻ&oldid=4076221" എന്ന താളിൽനിന്ന് ശേഖരിച്ചത്