ഡൽഹൗസി
ഡാൽഹൌസി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Himachal Pradesh |
ജില്ല(കൾ) | ചംബ |
ജനസംഖ്യ | 7,419 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,954 m (6,411 ft) |
32°32′N 75°59′E / 32.53°N 75.98°E
ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തിലെ ചംബ ജില്ലയിലെ ഒരു പ്രധാന പട്ടണവും മലമ്പ്രദേശവുമാണ് ഡാൽഹൌസി (ഇംഗ്ലീഷ്: Dalhousie). കൂടാതെ ഇത് ഒരു കന്റോണ്മെന്റ് പട്ടണം കൂടിയാണ്.
ചരിത്രം
[തിരുത്തുക]1854 ൽ ബ്രിട്ടീഷ് ഭരണകൂടം സ്ഥാപിച്ച ഒരു പട്ടണമാണ് ഡാൽഹൌസി. തങ്ങളുടെ സൈന്യത്തിന്റെ വിശ്രമത്താവളമായിട്ടാണ് ബ്രിട്ടീഷ് ഭരണകൂടം വളരെ മനോഹരമായ ഈ മലമ്പ്രദേശം സ്ഥാപിച്ചെടുത്തത്. ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ഡാൽഹൌസി പ്രഭുവിന്റെ പേരിലാണ് ഈ പട്ടണം സ്ഥാപിക്കപ്പെട്ടത്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഇത് ഇവിടെയുണ്ടായിരുന്ന അഞ്ച് കുന്നുകളുടെ ഇടയിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഹിമാലയത്തിന്റെ പടിഞ്ഞാറൻ അതിരായ ധൌലധാർ പർവതത്തിന്റെ അതിരായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 6000-9000 അടി ഉയരത്തിൽ 32°32′N 75°59′E / 32.53°N 75.98°E.[1] അക്ഷാംശ രേഖാംശത്തിലാണ് ഡാൽഹൌസി സ്ഥിതി ചെയ്യുന്നത്.
ശരാശരി ഉയരം 1954 metres (6410 feet).
പ്രത്യേകതകൾ
[തിരുത്തുക]ഡാൽഹൌസി മറ്റൊരു മലമ്പ്രദേശമായ ചമ്പയിലേക്കുള്ള കവാടമായി കണക്കാക്കപ്പെടുന്നു. പണ്ടത്തെ ഹിന്ദു സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെ കാണപ്പെടുന്നുണ്ട്.
കാലാവസ്ഥ
[തിരുത്തുക]വർഷം മുഴുവനും തണുപ്പുള്ള കാലാവസ്ഥയാണ് ഇവിടെ. ജൂൺ - ജൂലൈ മാസങ്ങളിൽ പകൽ അൽപ്പം ചൂടും രാത്രി നല്ല തണുപ്പും ഉള്ള സ്ഥലമാണ് ഇത്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001 ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 7419 ആണ്. ഇതിൽ പുരുഷ ശതമാനം 56% ഉം സ്ത്രീ ശതമാനം 44% ഉം ആണ്.
അവലംബം
[തിരുത്തുക]- ↑ Falling Rain Genomics, Inc - Dalhousie
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വിക്കിവൊയേജിൽ നിന്നുള്ള ഡൽഹൗസി യാത്രാ സഹായി
- Mount View Dalhousie Archived 2008-11-05 at the Wayback Machine.
- Dalhousie.net
- More information about Dalhousie
- Places of interest at Dalhousie