ചംബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചംബ
Map of India showing location of Himachal Pradesh
Location of ചംബ
ചംബ
Location of ചംബ
in Himachal Pradesh and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Himachal Pradesh
ജില്ല(കൾ) ചംബ
ജനസംഖ്യ 20,312 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

996 m (3,268 ft)

Coordinates: 32°34′N 76°08′E / 32.57°N 76.13°E / 32.57; 76.13 ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ചംബ ജില്ലയിൽ പെടുന്ന ഒരു പട്ടണവും മുനിസിപ്പൽ കൌൺസിലുമാണ് ചംബ. (ഇംഗ്ലീഷ്:Chamba). ഹിമാലയൻ നദിയാ‍യ സിന്ധൂനദിയുടെ ഉപനദിയായ രാവിയുടെ തീരങ്ങളിലാണ് ചംബ സ്ഥിതി ചെയ്യുന്നത്.

പ്രമുഖ ഹിന്ദു പുണ്യസ്ഥലമാ‍യ മണിമഹേഷ് കൈലാഷ് സ്ഥിതി ചെയ്യുന്ന ബർ‌മോർ എന്ന സ്ഥലത്തേക്ക് ഇവിടെ നിന്ന് എത്താവുന്നതാണ്.


ചരിത്രം[തിരുത്തുക]

1865 ലെ ചംബ താഴ്വര

AD 920 ലാണ് ചംബ രൂപപ്പെട്ടത് എന്ന് കരുതുന്നു. അന്നത്തെ രാജാവായിരുന്ന രാ‍ജാ സാഹിൽ വർമ തന്റെ മകളായ ചംബാവതിയുടെ പേരിനെ അന്വർഥമാക്കിക്കൊണ്ട് നൽകിയ പേരാണ് ചംബ എന്ന കരുതുന്നു. [1]

ഭൂമിശാസ്ത്രം[തിരുത്തുക]

ചംബ സ്ഥിതി ചെയ്യുന്നത് 32°34′N 76°08′E / 32.57°N 76.13°E / 32.57; 76.13 അക്ഷാംശരേഖാംശത്തിലാണ്.[1] ഇത് സമുദ്രനിരപ്പിൽ നിന്നും 996 metres ഉയരത്തിലാണ്.


സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001-ലെ സെൻ‌സസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 20,312 ആണ്. ഇതിൽ 52% പുരുഷന്മാരും 48% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത നിരക്ക് 81% ആണ്.

ചംബ ജില്ല[തിരുത്തുക]

ചംബയിലെ ലക്ഷ്മിനാരായണ അമ്പലം

ചംബ പട്ടണം ഉൾപ്പെടുന്ന ജില്ലയാണ് ചംബ ജില്ല. ഇത് ഹിമാചൽ പ്രദേശ് വടക്ക് പടിഞ്ഞാറ് ആയി സ്ഥിതി ചെയ്യുന്നു. പ്രമുഖ മലമ്പ്രദേശങ്ങളായ ഡാൽ‌ഹൌസീ, ഖജ്ജർ എന്നിവ ഈ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

ചംബ ജില്ലയെ കാണിക്കുന്ന 1903 ലെ പഞ്ചാബിന്റെ മാപ്പ്

കൂടുതൽ വായനക്ക്[തിരുത്തുക]

  • The Princely and Noble Families of the Former Indian Empire: Himachal Pradesh V. 1, by Mark Brentnall. Published by Indus Publishing, 2006. ISBN 81-7387-163-9.

ഗ്രാമങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Falling Rain Genomics, Inc - Chamba
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.
"https://ml.wikipedia.org/w/index.php?title=ചംബ&oldid=2246130" എന്ന താളിൽനിന്ന് ശേഖരിച്ചത്