Jump to content

ഡെസ്‌ഫൽ

Coordinates: 32°22′57″N 48°24′07″E / 32.38250°N 48.40194°E / 32.38250; 48.40194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെസ്‌ഫൽ

دزفول
City
Nicknames: 
دسفیل, دژپل, desfeal, dezhpoll
ഡെസ്‌ഫൽ is located in Iran
ഡെസ്‌ഫൽ
ഡെസ്‌ഫൽ
Coordinates: 32°22′57″N 48°24′07″E / 32.38250°N 48.40194°E / 32.38250; 48.40194
CountryIran
ProvinceKhuzestan
CountyDezful
BakhshCentral
ഉയരം
150 മീ(490 അടി)
ജനസംഖ്യ
 (2016 Census)
 • നഗരപ്രദേശം
264,709 [1]
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
ഏരിയ കോഡ്061

ഡെസ്‌ഫൽ (പേർഷ്യൻ: دزفول, pronounced [dɛzˈfuːl], Dezfuli dialect: Desfil, ഉച്ചാരണം [desˈfiːl]) Dezfūl, Dezfool എന്നിങ്ങനെ റോമനൈസ് ചെയ്തു); ഡിസ്ഫൾ[2] എന്നും അബ് ഐ ദിസ്[3] എന്നും അറിയപ്പെടുന്ന ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലെ ഡെസ്ഫൽ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരവും അതിൻറെ തലസ്ഥാനവുമാണ്. 2011 ലെ കനേഷുമാരി പ്രകാരം 105,000 കുടുംബങ്ങളിലായി 420,000 ആളുകളായിരുന്നു ഇതിലെ ജനസംഖ്യ.[4] 2006-ൽ നഗരത്തിൽ 228,507 നിവാസികളുണ്ടായിരുന്നതായി കണക്കാക്കപ്പെട്ടു.[5][6]

ദേശീയ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 721 കിലോമീറ്റർ ദൂരത്തിലും പ്രവിശ്യാ തലസ്ഥാനമായ അഹ്‌വാസിൽ നിന്ന് 155 കിലോമീറ്ററും ദൂരത്തിലാണ് ഡെസ്‌ഫൽ നഗരം സ്ഥിതി ചെയ്യുന്നത്. പേർഷ്യൻ ഗൾഫിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഈ നഗരം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 143 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

സാഗ്രോസ് മലനിരകളുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് സസാനിയൻ കാലഘട്ടം മുതൽക്ക് ആരംഭിക്കുന്ന ഒരു ചരിത്രമുണ്ട്. ഡെസ്ഫലിന് ചുറ്റുപാടുമുള്ള പ്രദേശം ഏകദേശം 5000 വർഷമായി നാഗരികതയുടെ ആസ്ഥാനമായിരുന്നു.[7] പുരാതന നാഗരികതയോളം നീളുന്ന നീണ്ട ചരിത്രമുള്ള ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ എഡി 300-ൽ സ്ഥാപിക്കപ്പെട്ട പ്രാചീനമായ ഒരു പാലവും നിലനിൽക്കുന്നു.[8]

പദോത്പത്തി

[തിരുത്തുക]

ഡിസ് (കോട്ട) + പൽ (പാലം) എന്നീ രണ്ട് പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഡെസ്ഫുൾ എന്ന പേരിൻറെ സംയോജനം 'കോട്ടയിലേക്കുള്ള പാലം' അല്ലെങ്കിൽ 'കോട്ടകെട്ടി സുരക്ഷിതമാക്കിയ പാലം' എന്നിങ്ങനെ അർത്ഥമാക്കാം.[9] നഗരത്തിന്റെ യഥാർത്ഥ പേര് Dezhpul എന്നായിരുന്നു, എന്നാൽ പേർഷ്യ മുസ്ലീം ആക്രമണകാരികൾ കീഴടക്കിയതിനുശേഷം, അറബി ഭാഷയിൽ 'p', 'zh' ശബ്ദങ്ങൾ ഇല്ലാത്തതിനാൽ നഗരത്തിന്റെ പേര് Dezful എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[10]

ഖുസെസ്ഥാൻ പ്രവിശ്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് ഡെസ്ഫൽ. വാൾതർ ഹിൻസിൻറെ ഉത്ഖനനങ്ങൾ അനുസരിച്ച്, അവാൻ (ആദ്യ എലാം സാമ്രാജ്യത്തിന്റെ തലസ്ഥാനം) ഡെസ്ഫലിലാണ് സ്ഥിതി ചെയ്തിരുന്നത്. എഡെസ യുദ്ധത്തിനു ശേഷം റോമൻ യുദ്ധത്തടവുകാരെ ഉപയോഗിച്ച ഷാപൂർ ഒന്നാമന്റെ ഭരണകാലത്താണ് ഈ പാലം നിർമ്മിക്കപ്പെട്ടത്.[11]

ജനവിഭാഗം

[തിരുത്തുക]

ഡെസ്പലി, ഡെസ്ഫൂലിയൻ അല്ലെങ്കിൽ ഡെസ്ഫുലിയൻ എന്നിങ്ങനെ അറിയപ്പടുന്ന ഡെസ്ഫൽ‍‍ നഗരത്തിലെ ജനത സംസാരിക്കുന്നത്, ഡെസ്ഫൽ ഭാഷയിൽനിന്ന് വ്യത്യസ്‌തമായ ഡെസ്ഫുലി എന്ന ഭാഷയും ചിലപ്പോൾ പേർഷ്യൻ ഭാഷകളിലെ ഏറ്റവും പുരാതനമായി കണക്കാക്കപ്പെടുന്ന ഷുഷ്താരിയുമാണ്.[12]

ഭൂമിശാസ്ത്രം

[തിരുത്തുക]

ടെഹ്‌റാൻ നഗരത്തിൽനിന്ന് ഖുസെസ്ഥാന്റെ പ്രവിശ്യാ തലസ്ഥാനമായ അഹ്‌വാസിലേക്കുള്ള പ്രധാനപ്പെട്ട വടക്ക്-തെക്ക് ഹൈവേയിൽ, സാഗ്രോസ് മലനിരകളുടെ താഴ്‌വരയോട് ചേർന്നാണ് ഡെസ്‌ഫൽ നഗരം സ്ഥിതി ചെയ്യുന്നത്. ടെഹ്‌റാനിൽ നിന്ന് പേർഷ്യൻ ഗൾഫിലേക്കുള്ള പ്രധാന റെയിൽവേപ്പാത ഡെസ്‌ഫലിൽ നിന്ന് 15 കിലോമീറ്റർ (9 മൈൽ) അകലത്തിൽ ഡെസ് നദിയുടെ എതിർവശത്താണ്.

കാലാവസ്ഥ

[തിരുത്തുക]

ചൂടുള്ള അർദ്ധ വരണ്ട കാലാവസ്ഥയുള്ള (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം BSh)  ഡെസ്ഫൽ നഗരത്തിൽ അത്യധികം ചൂടുള്ള വേനൽക്കാലവും നേരിയ ശൈത്യവുമാണ് അനുഭവപ്പെടാറുള്ളത്. തെക്കൻ ഇറാനിലെ ഭൂരിഭാഗം പ്രദേശങ്ങളേക്കാളും മഴ കൂടുതലായി ലഭിക്കുന്ന ഇവിടെ പക്ഷേ ഇത് മിക്കവാറും നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നതും ചില അവസരങ്ങളിൽ ഇത് പ്രതിമാസം 250 മില്ലിമീറ്റർ (9.8 ഇഞ്ച്) അല്ലെങ്കിൽ പ്രതിവർഷം 600 മില്ലിമീറ്റർ (24 ഇഞ്ച്) കവിയുന്നതുമാണ്.[13]

Dezful പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 28.0
(82.4)
29.0
(84.2)
36.0
(96.8)
40.5
(104.9)
46.5
(115.7)
50.7
(123.3)
53.6
(128.5)
52.0
(125.6)
48.0
(118.4)
43.0
(109.4)
35.0
(95)
29.0
(84.2)
53.6
(128.5)
ശരാശരി കൂടിയ °C (°F) 17.2
(63)
19.6
(67.3)
24.1
(75.4)
30.0
(86)
37.5
(99.5)
43.7
(110.7)
46.0
(114.8)
44.9
(112.8)
41.7
(107.1)
34.8
(94.6)
26.2
(79.2)
19.3
(66.7)
32.08
(89.76)
പ്രതിദിന മാധ്യം °C (°F) 10.8
(51.4)
13.2
(55.8)
17.3
(63.1)
22.8
(73)
29.9
(85.8)
35.1
(95.2)
37.0
(98.6)
35.8
(96.4)
32.0
(89.6)
25.6
(78.1)
17.9
(64.2)
12.5
(54.5)
24.16
(75.48)
ശരാശരി താഴ്ന്ന °C (°F) 5.3
(41.5)
6.8
(44.2)
10.0
(50)
14.7
(58.5)
20.5
(68.9)
23.8
(74.8)
26.2
(79.2)
25.5
(77.9)
21.1
(70)
16.2
(61.2)
10.8
(51.4)
6.8
(44.2)
15.64
(60.15)
താഴ്ന്ന റെക്കോർഡ് °C (°F) −9
(16)
−4.0
(24.8)
−2
(28)
3.0
(37.4)
10.0
(50)
16.0
(60.8)
19.0
(66.2)
16.5
(61.7)
10.0
(50)
6.0
(42.8)
1.0
(33.8)
−2
(28)
−9
(16)
വർഷപാതം mm (inches) 100.6
(3.961)
60.0
(2.362)
50.2
(1.976)
34.5
(1.358)
9.2
(0.362)
0.0
(0)
0.2
(0.008)
0.0
(0)
0.0
(0)
7.4
(0.291)
39.1
(1.539)
83.2
(3.276)
384.4
(15.133)
ശരാ. മഴ ദിവസങ്ങൾ 9.9 8.1 8.1 6.5 3.0 0.0 0.1 0.0 0.0 2.1 6.2 8.0 52
% ആർദ്രത 75 68 59 49 32 22 24 28 29 40 59 73 46.5
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 131.6 158.4 192.3 217.7 272.5 325.6 322.7 317.0 291.3 234.8 158.2 121.9 2,744
ഉറവിടം: NOAA (1961-1990) [14]

ഗതാഗതം

[തിരുത്തുക]

ടെഹ്‌റാനിൽ നിന്ന് ഡെസ്‌ഫലിലേക്ക് (തിരിച്ചും) ദിവസത്തിൽ രണ്ടുതവണയെങ്കിലും നേരിട്ടുള്ള ഫ്ലൈറ്റുകൾ ഉണ്ട്. ഡെസ്‌ഫലിൽ നിന്ന് മഷ്‌ഹദിലേക്ക് (മവ്ഹാദ് അല്ലെങ്കിൽ മഷാദ്) പ്രതിവാര ഫ്ലൈറ്റുകൾ ഉണ്ട്. ട്രാൻസ്-ഇറാനിയൻ റെയിൽവേയുടം ട്രെയിനുകൾ വഴിയും ഡെസ്ഫലിൽ എത്തിച്ചേരാവുന്നതാണ്.

മിക്കവാറും എല്ലാ പ്രധാനപ്പെട്ട ഇറാനിയൻ നഗരങ്ങളിൽ നിന്നോ അടുത്തുള്ള നഗരങ്ങളിൽനിന്നോ ഡെസ്ഫലിലേയ്ക്ക് ബസുകൾ ലഭ്യമാണ്. ട്രാൻസ്-ഇറാനിയൻ റെയിൽവേയുടെ തീവണ്ടികൾ അയൽപട്ടണമായ ആൻഡിമെഷ്കിലേക്ക് സർവീസ് നടത്തുന്നു.

അവലംബം

[തിരുത്തുക]
 1. "Statistical Center of Iran > Home".
 2. ഡെസ്‌ഫൽ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3061127" in the "Unique Feature Id" form, and clicking on "Search Database".
 3. "Burujird" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 04 (11th ed.). 1911.
 4. ഫലകം:IranCensus2011
 5. Census85 Archived 2007-06-01 at the Wayback Machine. - (Statistical Center of Iran (in Persian))
 6. Population and Housing Census Archived 2007-10-06 at the Wayback Machine.
 7. ""دزفول" شهری از سپیده دم تاریخ".
 8. سايت اداره ميراث فرهنگي ، صنايع دستي و گردشگري شهرستان دزفول Archived 2008-10-13 at the Wayback Machine.
 9. "اخبار استان های ایران". www.dezfulshenasi.mihanblog.com. Archived from the original on 2018-04-21. Retrieved 2 April 2018.
 10. "اخبار استان های ایران". www.dezfulshenasi.mihanblog.com. Archived from the original on 2018-04-21. Retrieved 2 April 2018.
 11. Hartung, Fritz; Kuros, Gh. R. (1987), "Historische Talsperren im Iran", in Garbrecht, Günther (ed.), Historische Talsperren, vol. 1, Stuttgart: Verlag Konrad Wittwer, pp. 221–274 (232), ISBN 3-87919-145-X
 12. "Welcome to Encyclopaedia Iranica".
 13. "اداره کل هواشناسی استان چهارمحال و بختیاری". www.chaharmahalmet.ir. Retrieved 2 April 2018.
 14. "Dezful Climate Normals 1961-1990". National Oceanic and Atmospheric Administration. Retrieved December 28, 2012.
"https://ml.wikipedia.org/w/index.php?title=ഡെസ്‌ഫൽ&oldid=3822927" എന്ന താളിൽനിന്ന് ശേഖരിച്ചത്