ഖുസെസ്ഥാൻ പ്രവിശ്യ
ഖുസെസ്ഥാൻ പ്രവിശ്യ استان خوزستان (in Persian) | |
---|---|
Ziggurat in Chogha Zanbil, 13th century BC | |
Counties of Khuzestan Province | |
Location of Khuzestan Province in Iran | |
Coordinates: 31°19′38″N 48°41′38″E / 31.3273°N 48.6940°E | |
Country | Iran |
Region | Region 4 |
Capital | Ahvaz |
Counties | 27 |
• Governor-general | Sadeq Khalilian |
• ആകെ | 64,055 ച.കി.മീ.(24,732 ച മൈ) |
(2016) | |
• ആകെ | 4,711,000 |
• കണക്ക് (2020) | 4,936,000[1] |
• ജനസാന്ദ്രത | 74/ച.കി.മീ.(190/ച മൈ) |
സമയമേഖല | UTC+03:30 (IRST) |
• Summer (DST) | UTC+04:30 (IRST) |
Main language(s) | Persian, Khuzestani Arabic, Lurish, Persian dialects of Khuzestan, Qashqai, Armenian |
HDI (2017) | 0.802[2] very high · 12th |
ഖുസെസ്ഥാൻ പ്രവിശ്യ (Xuzestan എന്നും ഉച്ചരിക്കപ്പെടുന്നു; പേർഷ്യൻ: استان خوزستان Ostān-e Xūzestān) ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇത് ഇറാഖിന്റെയും പേർഷ്യൻ ഗൾഫിന്റെയും അതിർത്തിയിലാണ്. അഹ്‌വാസ് തലസ്ഥാനമായി ഈ നഗരം 63,238 ചതുരശ്ര കിലോമീറ്റർ (24,416 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണ്. 2014 മുതൽ ഇത് ഇറാന്റെ റീജിയൻ 4 ന്റെ ഭാഗമാണ്.[3]
ചരിത്രപരമായി, പ്രാചീന നിയർ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നായ ഖുസെസ്ഥാനെയാണ് ചരിത്രകാരന്മാർ സൂസ തലസ്ഥാനമായ പുരാതന എലാം എന്ന് വിളിക്കുന്നത്. എലാമുകളിൽനിന്ന് നിന്ന് അവർ കീഴടക്കിയ സമയത്തെ എലാമിന്റെ പഴയ അക്കീമെനിഡ് പേർഷ്യൻ നാമമായ ഹുജിയ ആധുനിക കാലത്ത് നിലവിലുണ്ട്. "ഖുസിന്റെ നാട്" എന്നർഥമുള്ള ഖുസെസ്താൻ, ഈ പ്രവിശ്യയിലെ യഥാർത്ഥ നിവാസികളായ "സൂസിയൻ" ജനതയെ സൂചിപ്പിക്കുന്നു (പഴയ പേർഷ്യൻ "ഹുസ" അല്ലെങ്കിൽ ഹൂജ, നഖ്ഷ്-ഇ റോസ്തമിലെ മഹാനായ ദാരിയസിന്റെ ശവകുടീരത്തിലെ ലിഖിതത്തിലെന്നപോലെ). അവർ "ഹൗജ" അല്ലെങ്കിൽ "ഹൂജ" എന്ന് രേഖപ്പെടുത്തിയിരിക്കുന്ന എബ്രായ സ്രോതസ്സുകളിലെ ഷൂഷൻ ആണ്. മധ്യ പേർഷ്യൻ ഭാഷയിൽ, ഈ പദം "ഖുസ്", "കുസി" എന്നിങ്ങനെ പരിണമിക്കുന്നു. ഇസ്ലാമിന് മുമ്പുള്ള പാർത്ഥോ-സസാനിയൻ ലിഖിതങ്ങൾ ഈ പ്രവിശ്യയുടെ പേര് ഖ്വുസെസ്താൻ എന്നാണ് നൽകുന്നത്.
അവലംബം
[തിരുത്തുക]- ↑ Amar. "توجه: تفاوت در سرجمع به دليل گرد شدن ارقام به رقم هزار مي باشد. (in Persian)". Retrieved September 29, 2020.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
- ↑ "همشهری آنلاین-استانهای کشور به ۵ منطقه تقسیم شدند (Provinces were divided into 5 regions)". Hamshahri Online (in പേർഷ്യൻ). 22 June 2014. Archived from the original on 23 June 2014.