ഡയണിസിയസ് എക്സിഗ്യൂസ്
ഡയണിസിയസ് എക്സിഗ്യൂസ് (Dionysius the Humble) | |
---|---|
ജനനം | c. |
മരണം | c. |
വണങ്ങുന്നത് | Romanian Orthodox Church |
നാമകരണം | 8 July 2008, Bucharest by the Synod of the Romanian Orthodox Church[1] |
ഓർമ്മത്തിരുന്നാൾ | 1 September[2] (first day of the Byzantine liturgical year) |
അഞ്ചാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലും ആറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുമായി റോമിൽ ജീവിച്ചിരുന്ന ക്രൈസ്തവ പണ്ഡിതനും സന്ന്യാസിയുമായിരുന്നു ഡയണിസിയസ് എക്സിഗ്യൂസ് ('എളിയവനായ ഡയണിസിയസ്'). പൂർവദിക്കിൽ നിന്നാണ് ഇദ്ദേഹം റോമിൽ എത്തിച്ചേർന്നത്; സൈത്തിയ (Scythia)യിൽ നിന്നാകാനാണ് കൂടുതൽ സാധ്യത. പല ആദ്യകാല പൌരസ്ത്യ എക്യൂമെനിക്കൽ കൌൺസിലുകളുടെയും ശാസനകൾ ഗ്രീക്കിൽ നിന്ന് ലാറ്റിനിലേക്ക് ഇദ്ദേഹം തർജമ ചെയ്തിട്ടുണ്ട്. അപ്പോസ്തലന്മാരുടെ 50 ധർമസംഹിതകളോടൊപ്പം പൌരസ്ത്യ കൌൺസിലുകളുടെ പൗരോഹിത്യ ധർമശാസ്ത്രവും ആഫ്രിക്കൻ സഭയുടെ നിയമാവലിയും ക്രോഡീകരിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ കൃതിയാണ് ലൈബർ കാനോനം (Liber Canonum).[3] ക്രൈസ്തവ സഭയുടെ ആദ്യത്തെ യഥാർഥ പൗരോഹിത്യ ധർമശാസ്ത്ര സംഹിതയായി കരുതപ്പെടുന്ന ലൈബർ ഡിക്രീറ്റാലിയം (Liber Decretalium)[4] ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന കൃതി. 384 -399 കാലത്ത് മാർപ്പാപ്പയായിരുന്ന സിറിസിയൂസ് (Siricius)മുതൽ 496-498 കാലത്ത് മാർപ്പാപ്പയായിരുന്ന അനസ്റ്റസിയൂസ് രണ്ടാമൻ (Anastasius II) വരെയുള്ള മാർപ്പാപ്പമാരുടെ 41 ശാസനകളും ഇന്നസന്റ് ഒന്നാമന്റെ കത്തുകളുമാണ് ഇതിലെ പ്രധാന ഉള്ളടക്കം.
774-ൽ ഷാർലമേൻ (Charlemagne) റോമൻ സഭയുടെ നിയമ സംഹിത ആവശ്യപ്പെട്ടപ്പോൾ ലൈബർ കാനോനയും, ലൈബർ ഡിക്രീറ്റാലിയവും കൂട്ടിച്ചേർത്ത പരിഷ്കരിച്ച പതിപ്പാണ് ഹാഡ്രിയാൻ ഒന്നാമൻ മാർപ്പാപ്പ തയ്യാറാക്കി നൽകിയത്.
ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കി ആദ്യമായി ക്രിസ്ത്വബ്ദം (Christian era) ഗണിച്ചത് ഇദ്ദേഹമാണ്. പക്ഷേ ഇദ്ദേഹത്തിന്റെ ഗണനത്തിൽ പിശക് പറ്റി എന്നാണ് പണ്ഡിതമതം. 526-ൽ ഇദ്ദേഹം അന്തരിച്ചതായി കരുതപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ (in Romanian) "Trecerea în rândul sfinţilor a domnitorului Neagoe Basarab, a lui Dionisie cel Smerit si a mitropolitului Iachint de Vicina". Basilica (Romanian Orthodox Church news agency). 8 July 2008. Archived from the original on 2008-12-07. Retrieved 9 July 2008.
- ↑ (in Romanian) "Sfântul Dionisie Exiguul, sfânt ocrotitor al Institutului Naţional de Statistică". Ziarul Lumina (Romanian Orthodox Church newspaper). 13 September 2008. Archived from the original on 2008-12-07. Retrieved 23 September 2008.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ http://www.stgregoryarmenian.org/the-armenian-church/liber-canonum/ Archived 2012-09-26 at the Wayback Machine. An outline of the Armenian Liber Canonum
- ↑ http://oce.catholic.com/index.php?title=Liber_Sextus_Decretalium Archived 2012-02-12 at the Wayback Machine. Liber Sextus Decretalium
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.westarinstitute.org/Periodicals/4R_Articles/dionysius.html Archived 2012-06-20 at the Wayback Machine.
- http://www.newadvent.org/cathen/05010b.htm
- http://www.nndb.com/people/741/000104429/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയണിസിയസ് എക്സിഗ്യൂസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |