ഡംബെൽ നെബുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡംബെൽ നെബുല
M27 - Dumbbell Nebula.jpg
കടപ്പാട് : ESO
Observation data
(Epoch J2000)
റൈറ്റ് അസൻഷൻ 19h 59m 36.340s[1]
ഡെക്ലിനേഷൻ +22° 43′ 16.09″[1]
ദൂരം 1,360+160
−212
ly (417+49
−65
pc)[2][3]
ദൃശ്യകാന്തിമാനം (V) 7.5[1]
കോണീയവലുപ്പം (V) 8′.0 × 5′.6[4]
നക്ഷത്രരാശി സംബുകൻ
Physical characteristics
ആരം 1.44+0.21
−0.16
ly
കേവലകാന്തിമാനം (V) -0.6+0.4
−0.3
മറ്റ് പേരുകൾ NGC 6853, ഡംബെൽ നെബുല,
ഡയബോളോ നെബുല[1]
ഇതും കാണുക : ഗ്രഹനീഹാരിക

ജംബുകൻ രാശിയിലെ ഒരു ഗ്രഹനീഹാരികയാണ് ഡംബെൽ നെബുല (മെസ്സിയർ 27 - M27) ചാൾസ് മെസ്സിയറാണ് 1764 ജൂലൈ 12-ന് ഈ നീഹാരികയെ കണ്ടെത്തുകയും തന്റെ പട്ടികയിൽ ഇരുപത്തി ഏഴാമത്തെ അംഗമായി ഉൾപ്പെടുത്തുകയും ചെയ്തത്. ജ്യോതിശാസ്ത്രചരിത്രത്തിൽ ആദ്യമായി നിരീക്ഷിക്കപ്പെട്ട ഗ്രഹനീഹാരികയാണ് ഡംബെൽ നെബുല.

സവിശേഷതകൾ[തിരുത്തുക]

ഈ നെബുലയ്ക്ക് 3000-4000 വർഷം പ്രായം കണക്കാക്കുന്നു. ഭൂമിയിൽ നിന്ന് 1360 പ്രകാശവർഷം അകലെയായാണ് ഈ നീഹാരിക സ്ഥിതിചെയ്യുന്നത്.

നെബുലയുടെ കേന്ദ്രനക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 13.5 ആണ്. അതിനാൽ അമേച്വർ ദൂരദർശിനികളുപയോഗിച്ച് കേന്ദ്രനക്ഷത്രത്തെ നിരീക്ഷിക്കുക വളരെ വിഷമമാണ്. വളരെ ഉയർന്ന താപനിലയുള്ള (85,000 കെൽവിൻ) ഒരു നീലനിറമുള്ള വെള്ളക്കുള്ളൻ നക്ഷത്രമാണിത്. ഈ നക്ഷത്രത്തിന് 6.5 ആർക്സെകന്റ് അകലെയായി പ്രകാശം കുറഞ്ഞ (ദൃശ്യകാന്തിമാനം 17) ഒരു ഇരട്ടയും ഉണ്ടാകാം.

നിരീക്ഷണം[തിരുത്തുക]

ആകാശത്തിലെ പ്രഭയേറിയതും വലിപ്പമുള്ളതുമായ ജ്യോതിശാസ്ത്രവസ്തുക്കളിലൊന്നാണിത്. M27 ന്റെ കോണീയവ്യാസം 6.8 ആർക്സെകന്റാണ്, ചന്ദ്രന്റെ കോണീയവ്യാസത്തിന്റെ അഞ്ചിലൊന്ന് വരുമിത്. ദൃശ്യകാന്തിമാനം 7.4 ആണ്. ജംബുകൻ രാശിയുടെ ഭാഗമായ നെബുല ഗ്രീഷ്മത്രികോണത്തിനുള്ളിലായാണ് സ്ഥിതിചെയ്യുന്നത്.

ഉയർന്ന ദൃശ്യകാന്തിമാനമുള്ളതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് നീഹാരികയെ നിരീക്ഷിക്കുക സാധ്യമല്ല. എന്നാൽ തെളിഞ്ഞ ആകാശത്ത് 10x50 ബൈനോകൂലറുകളുടെ സഹായത്തോടെ ഈ നെബുലയെ നിരീക്ഷിക്കാനാകും. 150-200mm വ്യാസമുള്ള ദൂരദർശിനികളുപയോഗിച്ചാൽ നെബുലയുടെ പ്രഭയേറിയ കാമ്പ് കാണാനാകും. 300mm ദൂരദർശിനിയും OIII ഫിൽട്ടറും ഉപയോഗിച്ചാൽ കാമ്പ് വ്യക്തമായി കാണാനാകും, അന്തരീക്ഷത്തിൽ പൊടിയും ടർബ്യുലെൻസുമില്ലെങ്കിൽ കേന്ദ്രനക്ഷത്രത്തെയും നിരീക്ഷിക്കാൻ സാധിക്കും.

M27 ന്റെ സ്ഥാനം

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "SIMBAD Astronomical Database". Results for M 27. Retrieved 2007-01-03. 
  2. Benedict, G. Fritz; McArthur, B. E.; Fredrick, L. W.; Harrison, T. E.; Skrutskie, M. F.; Slesnick, C. L.; Rhee, J.; Patterson, R. J.; Nelan, E.; Jefferys, W. H.; van Altena, W.; Montemayor, T.; Shelus, P. J.; Franz, O. G.; Wasserman, L. H.; Hemenway, P. D.; Duncombe, R. L.; Story, D.; Whipple, A. L.; Bradley, A. J. (2003). "Astrometry with The Hubble Space Telescope: A Parallax of the Central Star of the Planetary Nebula NGC 6853". Astronomical Journal. 126 (5): 2549–2556. arXiv:astro-ph/0307449Freely accessible. Bibcode:2003AJ....126.2549B. doi:10.1086/378603. 
  3. Harris, Hugh C.; Dahn, Conard C.; Canzian, Blaise; Guetter, Harry H.; Leggett, S. K.; Levine, Stephen E.; Luginbuhl, Christian B.; Monet, Alice K. B.; Monet, David G.; Pier, Jeffrey R.; Stone, Ronald C.; Tilleman, Trudy; Vrba, Frederick J.; Walker, Richard L. (2007). "Trigonometric Parallaxes of Central Stars of Planetary Nebulae". Astronomical Journal. 133 (2): 631–638. arXiv:astro-ph/0611543Freely accessible. Bibcode:2007AJ....133..631H. doi:10.1086/510348. 
  4. O'Dell, C. R.; Balick, B.; Hajian, A. R.; Henney, W. J.; Burkert, A. (2002). "Knots in Nearby Planetary Nebulae". Astronomical Journal. 123 (6): 3329–3347. Bibcode:2002AJ....123.3329O. doi:10.1086/340726. 

നിർദ്ദേശാങ്കങ്ങൾ: Sky map 19h 59m 36.340s, +22° 43′ 16.09″

"https://ml.wikipedia.org/w/index.php?title=ഡംബെൽ_നെബുല&oldid=2282970" എന്ന താളിൽനിന്നു ശേഖരിച്ചത്