ടൈറ്റാനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൈറ്റാനിയ
A round spherical body is almost fully illuminated.
വോയെജർ 2 ന്റെ ടൈറ്റാനിയയുടെ തെക്കൻ അർദ്ധഗോള ചിത്രംഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.
വിശേഷണങ്ങൾ
Uranus III
AdjectivesTitanian
ഭൗതിക സവിശേഷതകൾ
presumed synchronous
അൽബിഡോ
  • 0.35 (geometrical)
  • 0.17 (Bond)
ഉപരിതല താപനില min mean max
solstice 60 K 70 ± 7 K 89 K
13.9
അന്തരീക്ഷം
പ്രതലത്തിലെ മർദ്ദം
<10–20ബാർ
ഘടന (വ്യാപ്തമനുസരിച്ച്)


ടൈറ്റാനിയ യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹവും, സൗരയൂഥത്തിൽ വലിപ്പത്തിൽ എട്ടാം സ്ഥാനത്തുള്ള വലിയ ഉപഗ്രഹവുമാകുന്നു. ഇതിന് 1,578 കി. മീ. വ്യാസമുണ്ട്. 1787 ൽ വില്യം ഹെർഷൽ ആണിത് കണ്ടെത്തിയത്. ഷേക്സ്പിയറിന്റെ 'എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം' എന്ന കൃതിയിലെ ഫെയറീസിന്റെ ക്യൂനിന്റെ പേരാണീ ഉപഗ്രഹത്തിനു നൽകപ്പെട്ടത്. യുറാനസിന്റെ കാന്തികമേഖലയിൽ ആണിതിന്റെ ഭ്രമണപഥം സ്ഥിതിചെയ്യുന്നത്.

ടൈറ്റാനിയായിൽ പാറയും ഐസും ഏതാണ്ട് ഒരുപോലെയാണ്. പാറയുടെ കാമ്പും ഐസിന്റെ പുറം പാളിയും ആയി വിഭജിക്കാം. കാമ്പിനും പുറംപാളിക്കും ഇടയിലായി ദ്രാവകജലം കാണാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. ടൈറ്റാനിയായുടെ ഉപരിതലം ഉൽക്കാപതനം മൂലമോ ആന്തരികപ്രവർത്തനം മൂലമോ താരതമ്യേന ഇരുണ്ടോ ചുവന്നോ കാണപ്പെടുന്നു. ഈ ഉപരിതലം നിറയെ ഉൽക്കാപതനം മൂലം 327 കി. മീ. വരെ ആഴമുള്ള ഗർത്തങ്ങൾ കാണപ്പെടുന്നു. പക്ഷേ, ടൈറ്റാനിയായിൽ യുറാനസിന്റെ ഏറ്റവും പുറത്തെ ഉപഗ്രഹമായ ഒബെറോണിന്റെ അത്രയും ഉൽക്കാഗർത്തങ്ങൾ കാണുന്നില്ല. കാരണം മുൻ കാലത്ത് ടൈറ്റാനിയായുടെ അന്തർഭാഗത്തെ അതിയായ ചലനം മൂലം ഉൽക്കാഗർത്തങ്ങൽ നിറഞ്ഞ പുറംപാളി നികന്നു പോയതാകാം. പിന്നീടുണ്ടായ പരിണാമഫലമായി ഇതിന്റെ അകം ഭാഗം വികസിച്ചതിന്റെ ഫലമായി ടൈറ്റാനിയായിൽ വളരെ വലിയ താഴ്വാരങ്ങളും കിടങ്ങുകളും കാണാനാകും.

ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ജലഹിമത്തിന്റെയും തണുത്തുറഞ്ഞ കാർബൺ ഡൈ ഓക്സൈഡിന്റെയും സാന്നിദ്ധ്യം മനസ്സിലാക്കി. 1986 ജനുവരിയിൽ യുറാനസിനടുത്തുകൂടി പോയ വോയേജർ 2 ഉപയോഗിച്ചു മാത്രമാണ് ഈ ഉപഗ്രഹത്തെപ്പറ്റി ഒരിക്കലെങ്കിലും പഠിക്കാൻ കഴിഞ്ഞത്. ഇതുവഴി പോയ വോയേജർ 2 ഇതിന്റെ അനേകം ചിത്രങ്ങളെടുത്തു. അവ വച്ച് എതാണ്ട് 40% ഉപരിതലവും മാപ്പു ചെയ്യാൻ കഴിഞ്ഞു.

ചരിത്രം[തിരുത്തുക]

1787 ജനുവരി 11 നുവില്യം ഹെർഷൽ ആണിത് കണ്ടെത്തിയത്. അതെ ദിവസം തന്നെയാണ് യുറാനസിന്റെ രണ്ടാമത്തെ വലിയ ഉപഗ്രഹമായ ഒബെറോൺ അദ്ദേഹം കണ്ടെത്തിയത്. പിന്നീട് അദ്ദേഹം 4 പുതിയ ഉപഗ്രഹങ്ങൾകൂടി കണ്ടെത്തി. പക്ഷെ അദ്ദേഹം കണ്ടെത്തിയവ വ്യാജമായാണ് കണക്കുകൂട്ടപ്പെട്ടത്. വില്യം ഹെർഷെൽ കണ്ടെത്തി 50 വർഷത്തോളം മറ്റാരും ഇവ ഒരു ഉപകരണം ഉപയോഗിച്ചും കണ്ടെത്തിയില്ല. ഈ ഉപഗ്രഹത്തെ നല്ല ശക്തിയുള്ള ദൂരദർശിനിഉപയോഗിച്ച് ഇന്ന് ഭൂമിയിൽ നിന്നും കാണാൻ പ്രയാസമില്ല.

വില്ല്യം ഷെക്സ്പിയറൊ അലക്സാണ്ടർ പോപ്പോ എഴുതിയ കൃതികളിലെ കഥാപത്രങ്ങളുടെ പേരു മാത്രമാണ് യുറാനസിന്റെ ഉപഗ്രഹങ്ങൾക്കെല്ലാം കൊടുത്തിരിക്കുന്നത്. ഷേക്സ്പിയറിന്റെ 'എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം' എന്ന കൃതിയിലെ ഫെയറീസിന്റെ ക്യൂനിന്റെ പേരാണീ ഉപഗ്രഹത്തിനു നൽകപ്പെട്ടത്.

ഭ്രമണപഥം[തിരുത്തുക]

ടൈറ്റാനിയ യുറാനസിനെ 436,000 കി. മീ. ദൂരെനിന്നാണു ഭ്രമണം ചെയ്യുന്നത്. യുറാനസിന്റെ മധ്യരേഖ അടിസ്ഥാനപ്പെടുത്തി അതിന്റെ ഭ്രമണത്തിന് വളരെചെറിയ ചരിവു മാത്രമാണുള്ളത്. ടൈറ്റാനിയായുടെ ഒരുവശം എപ്പോഴും യുറാനസിനെ അഭിമുഖീകരിച്ചാണു നിലകൊള്ളുന്നത്.

ഘടനയും ആന്തരിക രൂപവും[തിരുത്തുക]

യുറാനസിന്റെ ഏറ്റവുംവലിയ ഉപഗ്രഹമായ ടൈറ്റാനിയ, സൗരയൂഥത്തിലെ എട്ടാമത്തെ വലിയ ഉപഗ്രഹമാണ്. ഇതിന്റെ സാന്ദ്രത ശനിയുടെ ഉപഗ്രഹങ്ങളേക്കാൾ കൂടുതലണ്. ഇതു കാണിക്കുന്നത്, ഇതിൽ ഐസ് രൂപത്തിലുള്ള ജലവും കട്ടിയുള്ള ഐസല്ലാത്ത വസ്തുക്കളോ ഉണ്ട് എന്നതാണ്. പാറകളും കാർബണോ ഭാരം കൂടിയ കാർബൺ സംയുക്തങ്ങളും അടങ്ങിയതാകാം മറ്റു വസ്തുക്കൾ. 2001 മുതൽ 2005 വരെ ഇൻഫ്രാറെഡ് കിരണ സ്പെക്ട്രോസ്കോപ്പിയുപയോഗിച്ചുള്ള പഠനത്തിൽ ജലാഇസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

ഉപരിതല പ്രത്യേകതകൾ[തിരുത്തുക]

Titania with surface features labeled. The south pole is situated close to the unidentified bright crater below and left of the crater Jessica.

യുറാനസിന്റെ ഉപഗ്രഹങ്ങളിൽ താരതമ്യേന തിളക്കം കുറഞ്ഞതാണിത്.

അന്തരീക്ഷം[തിരുത്തുക]

കാലിസ്റ്റൊ എന്ന വ്യാഴത്തിന്റെ ഉപഗ്രഹത്തെപ്പോലെ കാർബൺ ഡൈ ഓക്സൈഡിന്റെ ഒരു നേരിയ അന്തരീക്ഷം ടൈറ്റാനിയയ്ക്കുണ്ടാവാമെന്നു കരുതുന്നു.

ഉത്ഭവവും പരിണാമവും[തിരുത്തുക]

പര്യവേഷണം[തിരുത്തുക]

വോയേജർ 2 ഈ ഉപഗ്രഹത്തിനടുത്തുകൂടി 1986 ജനുവരിയിൽ കടന്നുപോയപ്പോൾ അനേകം ചിത്രങ്ങൾ എടുത്തയച്ചിരുന്നു. അന്ന് വോയേജർ രണ്ടും ടൈറ്റാനിയയുമായി 365,200 കി. മീ. അടുത്തുവന്നു. അപ്പോൾ വോയേജർ 2 എടുത്ത ചിത്രങ്ങളിൽ 3.4 കി. മീ. വ്യക്തതയുള്ള ചിത്രമാണു ലഭിച്ചത്. ഈ ചിത്രങ്ങൽ ടൈറ്റാനിയായുടെ 40% വരെ ഭാഗങ്ങളെ കാണിച്ചുതന്നു.പക്ഷെ, ഭൗമ മാപിങ്ങിനു പറ്റിയവിധമുള്ള വ്യക്തതയുള്ള ചിത്രങ്ങൾ ഇവയിൽ 24% മാത്രമെ ലഭിച്ചുള്ളൂ. വോയേജറിന്റെ സാമീപ്യ സഞ്ചാര സമയത്ത്, ടൈറ്റാനിയായുടെ ദക്ഷിണാർദ്ധഗോളം സൂര്യന് അഭിമുഖമായിരുന്നു. ആയതിനാൽ ഉത്തരാർദ്ധഗോളത്തെപ്പറ്റി പഠിക്കാൻ കഴിഞ്ഞില്ല.

മറ്റൊരു മനുഷ്യൻ നിർമ്മിച്ച ഉപകരണവും ടൈറ്റാനിയയെ പിന്നീട് സന്ദർശിച്ചിട്ടില്ല. അടുത്ത ഭാവിയിലൊന്നും അത്തരം ഒരു ദൗത്യം സാധ്യമാവുകയുമില്ല. ശനിയിൽ നിന്നും നാം മുൻപ് അയച്ച കാസ്സിനി എന്ന വാഹനത്തെ യുറാനസിനടുത്തേയ്ക്കു കൊണ്ടുവരിക എന്നതാണ്. ആദ്യം അത്തരം ഒരു ആലോചന നടന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയാണ്ടായത്.

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടൈറ്റാനിയ&oldid=3670897" എന്ന താളിൽനിന്ന് ശേഖരിച്ചത്