ടെറി യംഗ്
ടെറി യംഗ്
| |
---|---|
ജനിച്ചത് | 1959 സാക്രമെന്റോ, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
|
വിദ്യാഭ്യാസം | MD, ഹാർവാർഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂൾ (1986) |
ഒരു അമേരിക്കൻ പീഡിയാട്രിക് ഒഫ്താൽമോളജി വിദഗ്ദ്ധയാണ് ടെറി എൽ. യംഗ് (ജനനം, 1959).
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]കാലിഫോർണിയയിലെ സാക്രമെന്റോയിൽ ജനിച്ച യംഗ് ഒരു ആഫ്രോ അമേരിക്കൻ വംശജയാണ്.[1] ബിരുദ വിദ്യാഭ്യാസത്തിനായി ബൗഡോയിൻ കലാലയത്തിൽ ചേർന്ന അവർ 1981-ൽ ബയോകെമിസ്ട്രിയിലും സോഷ്യോളജിയിലും ബിരുദം നേടി. തുടർന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ ചേർന്ന് 1986 ൽ അവിടെനിന്ന് ബിരുദം നേടി. ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന അവർ പീഡിയാട്രിക്സ് റെസിഡൻസിക്കായി ബോസ്റ്റണിൽ തുടർന്നു, തുടർന്ന് ഒഫ്താൽമോളജി റെസിഡൻസിക്കായി ചിക്കാഗോയിലെ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലേക്ക് മാറി. യംഗ് പിന്നീട് 1990 മുതൽ 1992 വരെ ഫിലാഡൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ, സ്കീ ഐ ഇൻസ്റ്റിറ്റ്യൂട്ട്, അയോവ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പീഡിയാട്രിക് ഒഫ്താൽമോളജിയിൽ പരിശീലനം നേടി.[1]
കരിയറും ഗവേഷണവും
[തിരുത്തുക]പെൻസിൽവാനിയ സർവ്വകലാശാലയിൽ നേത്രചികിത്സാ വിഭാഗത്തിൽ അദ്ധ്യാപികയായി തന്റെ കരിയർ ആരംഭിച്ച യംഗ്, പിന്നീട് ന്യൂറോബയോളജിയും ഒഫ്താൽമോളജിയും പഠിപ്പിക്കുന്നതിനായി ഹാർവാർഡിലേക്ക് മാറി. തുടർന്ന് അവർ മിനസോട്ട സർവകലാശാലയിലേക്ക് മാറി, അവിടെ നേത്രരോഗവും പീഡിയാട്രിക്സും പഠിപ്പിച്ചു. 2001-ൽ, ഒഫ്താൽമോളജിയും പീഡിയാട്രിക്സും പഠിപ്പിക്കാനും CHOP ന്റെ ഒഫ്താൽമിക് ജനറ്റിക്സ് റിസർച്ച് സെന്റർ നയിക്കാനും യംഗ് പെൻസിൽവാനിയ സർവകലാശാലയിലേക്ക് മടങ്ങി.[1] 2005-ൽ അവർ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യാൻ തുടങ്ങി, അവിടെ ഡ്യൂക്ക് ഐ സെന്റർ ഒഫ്താൽമിക് ജനറ്റിക്സ് ക്ലിനിക്ക് ആൻഡ് റിസർച്ച് പ്രോഗ്രാമിന്റെ സ്ഥാപക ഡയറക്ടറായി.[2] 2014-ൽ, വിസ്കോൺസിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്തിലെ ഒഫ്താൽമോളജി ആൻഡ് വിഷ്വൽ സയൻസസ് വകുപ്പിന്റെ ചെയർമാനായി യംഗ് തിരഞ്ഞെടുക്കപ്പെട്ടു.
ബഹുമതികളും പുരസ്കാരങ്ങളും
[തിരുത്തുക]- സ്റ്റാൻലി ജെ. സർനോഫ് കാർഡിയോവാസ്കുലർ റിസർച്ച് ഫെലോ, ഹാർവാർഡ് മെഡിക്കൽ സ്കൂൾ (1986)
- റോബർട്ട് വുഡ് ജോൺസൺ ഫാക്കൽറ്റി ഡെവലപ്മെന്റ് അവാർഡ് (1992-1997)
- എഡിറ്റർ, അമേരിക്കൻ അസോസിയേഷൻ ഫോർ പീഡിയാട്രിക് ഒഫ്താൽമോളജി ആൻഡ് സ്ട്രാബിസ്മസ് ജേണൽ (1998-)
- ഹോണർ അവാർഡ്, അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോളജി (1998)
- ഹോണർ അവാർഡ്, അമേരിക്കൻ അസോസിയേഷൻ ഫോർ പീഡിയാട്രിക് ഒഫ്താൽമോളജി ആൻഡ് സ്ട്രാബിസ്മസ് (2002)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Changing the Face of Medicine | Dr. Terri L. Young". www.nlm.nih.gov. Retrieved November 12, 2018.
- ↑ "Dr. Terri Young Named Ophthalmology Chair at University of Wisconsin". June 16, 2014. Archived from the original on 2021-03-28. Retrieved November 12, 2018.