Jump to content

ജോജോ റാബിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോജോ റാബിറ്റ്
തീയറ്റർ റിലീസ് പോസ്റ്റർ
സംവിധാനംടൈക വൈറ്റിറ്റി
നിർമ്മാണം
  • കാർട്ടൂ നീൽ
  • ടൈക വൈറ്റിറ്റി
  • ചെൽസി വിൻസ്റ്റാൻലി
തിരക്കഥടൈക വൈറ്റിറ്റി
ആസ്പദമാക്കിയത്കേജിംഗ് സ്കൈസ്
by ക്രിസ്റ്റിൻ ല്യൂണൻസ്
അഭിനേതാക്കൾ
സംഗീതംമൈക്കൽ ജിയാച്ചിനോ
ഛായാഗ്രഹണംമിഹായ് മലൈമരെ ജൂനിയർ.
ചിത്രസംയോജനംടോം ഈഗിൾസ്
സ്റ്റുഡിയോ
  • ഫോക്സ് സെർച്ച്‌ലൈറ്റ് പിക്ചേഴ്സ് [1]
  • ടി‌എസ്‌ജി എന്റർടൈൻമെന്റ് [1]
  • ഡിഫെൻഡർ ഫിലിംസ്[1]
  • പിക്കി ഫിലിംസ്[2][1]
വിതരണംഫോക്സ് സെർച്ച്‌ലൈറ്റ് പിക്ചേഴ്സ്
റിലീസിങ് തീയതി
  • സെപ്റ്റംബർ 8, 2019 (2019-09-08) (TIFF)
  • ഒക്ടോബർ 18, 2019 (2019-10-18) (United States)
രാജ്യം
  • United States[3]
ഭാഷഇംഗ്ലീഷ്
ബജറ്റ്14 ദശലക്ഷം ഡോളർ [4]
സമയദൈർഘ്യം108 മിനിറ്റ്[5]
ആകെ82.5 ദശലക്ഷം ഡോളർ

ക്രിസ്റ്റിൻ ല്യൂണൻസിന്റെ കേജിംഗ് സ്കൈസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി, തായ്ക വൈറ്റിറ്റി രചനയും സംവിധാനവും നിർവഹിച്ച്, 2019 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കോമഡി-ഡ്രാമ ചിത്രമാണ് ജോജോ റാബിറ്റ്. റോമൻ ഗ്രിഫിൻ ഡേവിസ് ചിത്രത്തിൻറെ പേരിന് ആധാരമായ,  ഹിറ്റ്‌ലർ യൂത്ത് അംഗം ജോഹന്നാസ് "ജോജോ" ബെറ്റ്‌സ്‌ലർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തൻ്റെ അമ്മ (സ്കാർലറ്റ് ജോഹാൻസൺ) ഒരു ജൂത പെൺകുട്ടിയെ (തോമസിൻ മക്കെൻസി) അവരുടെ വീടിൻ്റെ മച്ചിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന് അവൻ കണ്ടെത്തുന്നു. സാങ്കൽപ്പിക സുഹൃത്തായ അഡോൾഫ് ഹിറ്റ്ലറോട് ഇടപഴുകുന്നതിനൊപ്പം തന്റെ വിശ്വാസങ്ങളെയും ചോദ്യം ചെയ്യുകയാണ് ജോജോ. റെബൽ വിൽസൺ, സ്റ്റീഫൻ മർച്ചന്റ്, ആൽഫീ അലൻ, സാം റോക്ക്‌വെൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

2019 സെപ്റ്റംബർ 8 ന് 44-ാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചു. അവിടെ ചിത്രത്തിന് ഗ്രോൾഷ് പീപ്പിൾസ് ചോയ്സ് അവാർഡ് ലഭിച്ചു. ജോജോ റാബിറ്റ് 2019 ഒക്ടോബർ 18 ന് അമേരിക്കയിലും 2019 ഒക്ടോബർ 24 ന് ന്യൂസിലൻഡിലും പ്രദർശനത്തിനെത്തി. ചിത്രത്തിന്റെ അഭിനയം, സംവിധാനം, ചിത്രീകരണ ശൈലി, നർമ്മം, സംഗീതം, നിർമ്മാണ മൂല്യങ്ങൾ‌ എന്നീ ഘടകങ്ങൾക്ക് പ്രശംസ ലഭിച്ചതിനോടൊപ്പം നാസികളെ തമാശരൂപത്തിൽ അവതരിപ്പിച്ചതിന് വിമർശനവും നേടി.

നാഷണൽ ബോർഡ് ഓഫ് റിവ്യൂവും, അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും 2019 ലെ മികച്ച പത്ത് ചിത്രങ്ങളിലൊന്നായി ജോജോ റാബിറ്റിനെ തിരഞ്ഞെടുത്തു. മികച്ച ചിത്രവും മികച്ച സഹനടിയും ഉൾപ്പെടെ ആറ് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ ഈ ചിത്രത്തിന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള അക്കാദമി അവാർഡ് ചിത്രം കരസ്ഥമാക്കി. മികച്ച ചലച്ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശവും ജോജോ റാബിറ്റിനു ലഭിച്ചു.

കഥാസംഗ്രഹം

[തിരുത്തുക]

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനഘട്ടങ്ങളിൽ നാസി ജർമ്മനിയിൽ തൻ്റെ അമ്മ റോസിയോടൊപ്പം താമസിക്കുന്ന ഒരു ആൺകുട്ടിയാണ് ജോഹന്നാസ് "ജോജോ" ബെറ്റ്‌സ്‌ലർ. ജോജോയുടെ പിതാവ് ഇറ്റാലിയൻ മേഖലയിൽ യുദ്ധത്തിൽ പങ്കെടുക്കുകയാണെന്ന് കരുതപ്പെടുന്നു. മൂത്ത സഹോദരി ഇംഗെ അടുത്തിടെ ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചു. തീവ്രദേശസ്നേഹിയായ ജോജോ പലപ്പോഴും തന്റെ സാങ്കൽപ്പിക സുഹൃത്തായ, അഡോൾഫ് ഹിറ്റ്ലറുടെ ഒരു കോമഡി പതിപ്പായ, അഡോൾഫുമായി സംസാരിക്കുന്നു.

പത്തു വയസ്സുള്ള ജോജോ സുഹൃത്തായ യോർക്കിക്കൊപ്പം തന്റെ ആദ്യത്തെ ഹിറ്റ്‌ലർ യൂത്ത് പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നു. ഒരു കണ്ണുമാത്രമുള്ള വെർമാഹ്റ്റ് (1935 മുതൽ 1945 വരെ നാസി ജർമ്മനിയുടെ ഏകീകൃത സായുധ സേന) ക്യാപ്റ്റൻ ക്ലെൻസെൻഡോർഫ് നയിച്ച ക്യാമ്പിൽ ജോജോയ്ക്ക് ഒരു കത്തി ലഭിക്കുന്നു. മുതിർന്ന ഹിറ്റ്‌ലർ യൂത്ത് അംഗങ്ങൾ ഒരു മുയലിനെ കൊല്ലാൻ ജോജോയോട് ആവശ്യപ്പെടുമ്പോൾ, അവനു അതിന് കഴിയുന്നില്ല. അതിനെ രക്ഷപെടുത്താൻ ജോജോ ശ്രമിക്കുമ്പോൾ ഒരു മുതിർന്ന ആൺകുട്ടി ആ മുയലിനെ കഴുത്തു ഞെരിച്ചു കൊള്ളുന്നു. ഇത് കണ്ട് ജോജോ കരഞ്ഞുകൊണ്ട് ഓടുകയും, മറ്റു കുട്ടികൾ അവനെ "ജോജോ റാബിറ്റ്" എന്ന് വിളിച്ചു പരിഹസിക്കുകയും ചെയ്യുന്നു. ദൂരെ ഒറ്റക്ക് ഇരുന്ന അവൻ തൻ്റെ സാങ്കൽപ്പിക സുഹൃത്തായ അഡോൾഫിനോട് സംസാരിക്കുകയും, അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തിരികെ വന്ന്, തൻ്റെ ധീരത തെളിയിക്കുവാനായി ഒരു ഹാൻഡ് ഗ്രനേഡ് മോഷ്ടിച്ച് ദൂരേക്ക് എറിയുകയും ചെയ്യുന്നു. എന്നാൽ ഗ്രനേഡ് ഒരു മരത്തിൽ തട്ടി തിരികെ ജോജോയുടെ കാൽച്ചുവട്ടിൽ തന്നെ വീണ് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. അവൻ്റെ മുഖത്തും ശരീരത്തിലും മുറിവുകളും കാലിന് ചെറിയ മുടന്തും ഇതുമൂലം സംഭവിക്കുന്നു. ഈ സംഭവത്തിന് ശേഷം ക്ലെൻസെൻഡോർഫിനെ തരംതാഴ്ത്തുന്നു. റോസിയുടെ നിർബന്ധപ്രകാരം സുഖം പ്രാപിച്ച ശേഷം ജോജോയെ പ്രചാരണ ലഘുലേഖകൾ പ്രചരിപ്പിക്കുക, യുദ്ധത്തിന്റെ ആവശ്യത്തിലേക്ക് ആയി പാഴ്വസ്തുക്കൾ ശേഖരിക്കുക തുടങ്ങിയ ചെറിയ ജോലികൾ ചെയ്യാൻ ക്ലെൻസെൻഡോർഫ് അനുവദിക്കുന്നു.

ഒരു ദിവസം വീട്ടിൽ തനിച്ചായിരുന്ന ജോജോ, അദ്ദേഹത്തിന്റെ സഹോദരിയുടെ മുൻ സഹപാഠിയും ജൂത പെൺകുട്ടിയുമായ, എൽസ കോറിനെ വീടിന്റെ മച്ചിൽ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി. എൽസ അവനോട് ആക്രമണാത്മകമായി പ്രതികരിക്കുകയും ജോജോയുടെ കത്തി പിടിച്ചുവാങ്ങുകയും ചെയ്യുന്നു. അവളെ ഗെസ്റ്റപ്പോക്ക് (നാസി ജർമ്മനിയുടെയും ജർമ്മൻ അധിനിവേശ യൂറോപ്പിന്റെയും ഔദ്യോഗിക രഹസ്യ പോലീസ്) ഒറ്റുകൊടുക്കുമെന്ന് ജോജോ ഭീഷണിപ്പെടുത്തുന്നു. എന്നാൽ അവളെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് ജോജോയുടെ അമ്മയെ ഗെസ്റ്റപ്പോ വധിക്കുമെന്ന് എൽസ അവനെ അറിയിക്കുന്നു. അമ്മയോട് പോയി പറഞ്ഞാൽ അവനെ കൊന്നുകളയുമെന്ന് എൽസ ഭീഷണിപ്പെടുത്തുന്നു. ഭയന്നുപോയ ജോജോ അവളെ സുരക്ഷിതമായി ഇരിക്കാൻ സമ്മതിക്കുന്നു. എന്നാൽ താമസിയാതെ മടങ്ങിവന്ന് ജൂതന്മാരെക്കുറിച്ചുള്ള രഹസ്യങ്ങൾ വെളിപ്പെടുത്താൻ ജോജോ അവളോട് ആവശ്യപ്പെടുന്നു. ക്ലെൻസെൻഡോർഫിനായി ജൂതന്മാരെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ ഈ വിവരങ്ങൾ ഉപയോഗിക്കാമെന്ന് അവൻ കണക്കുകൂട്ടുന്നു. മനസ്സ് വായിക്കൽ തുടങ്ങി ജൂതന്മാരുടെ രഹസ്യ ശക്തികളെക്കുറിച്ചു എൽസ വിവരിച്ചുകൊടുക്കുന്നു. ഒരു യഹൂദനെ ഒളിപ്പിച്ചതിന് അമ്മയോടുള്ള ദേഷ്യവും എന്നാൽ അത് വെളിപ്പെടുത്താൻ കഴിയാത്തതിലുള്ള നിരാശയും കാരണം ജോജോ അമ്മയെ ദേശസ്‌നേഹിയല്ലാത്തതിന് കുറ്റപ്പെടുത്തുകയും പിതാവ് അകലെയാണെന്ന് വിലപിക്കുകയും ചെയ്യുന്നു. റോസി ഈ ആരോപണങ്ങൾ തള്ളിക്കളയുകയും, പോസിറ്റീവിറ്റിയും ശുഭാപ്തിവിശ്വാസവും ആണ് അടിച്ചമർത്തലിൽ നിന്ന് മുക്തമാകാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണെന്ന അവളുടെ വിശ്വാസത്തെ ഉയർത്തികാണിക്കുകയും ചെയുന്നു.

എൽസയെ ചോദ്യം ചെയ്യുന്നത് ജോജോ തുടരുന്നു. അവൾക്ക് നേഥൻ എന്ന പ്രതിശ്രുതവരൻ ഉണ്ടെന്ന് അവൻ മനസ്സിലാക്കുന്നു. യുദ്ധം അവസാനിക്കുമ്പോൾ വീണ്ടും ഒന്നിക്കാൻ അവൾ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കിയ ജോജോ നേഥന്റെ പേരിൽ ഒരു കള്ളക്കത്ത് എഴുതി എൽസയെ വായിച്ചു കേൾപ്പിക്കുന്നു. താൻ മറ്റൊരാളെ കണ്ടെത്തിയെന്നും എൽസയുമായി ബന്ധം വേർപെടുത്താൻ ആഗ്രഹിക്കുന്നുവെന്നും നേഥൻ കത്തിൽ അവകാശപ്പെടുന്നു. എന്നാൽ അവളുടെ കരച്ചിൽ കേട്ട ജോജോ, ആദ്യത്തെ കത്തിൽ പറഞ്ഞിട്ടുള്ളതെല്ലാം തള്ളിക്കളഞ്ഞു കൊണ്ട്, അതിന് ശേഷം ഒരു കത്ത് ലഭിച്ചിട്ടുണ്ട് എന്ന് നാട്യത്തിൽ മറ്റൊരു കത്തെഴുതുന്നു. എൽസ ഒരു ഭീകരജീവിയാണ് എന്ന് ജോജോയും അഡോൾഫും വാദിക്കുന്നു. യുദ്ധത്തിന്റെ ആവശ്യത്തിലേക്ക് ലോഹങ്ങൾ ശേഖരിക്കാൻ പട്ടണം ചുറ്റിക്കറങ്ങവേ, തന്റെ 'അമ്മ "സ്വതന്ത്ര ജർമ്മനി" എന്നെഴുതിയ സന്ദേശം പട്ടണത്തിൽ വിതരണം ചെയ്യുന്നത് ജോജോ കാണുന്നു.

ക്യാപ്റ്റൻ ഡീർട്‌സിന്റെ നേതൃത്വത്തിലുള്ള ഗെസ്റ്റപ്പോ സംഘം ഒരു ദിവസം ജോജോയുടെ വീട്ടിൽ എത്തുന്നു. തിരച്ചിൽ നടക്കുമ്പോൾ ക്ലെൻസെൻഡോർഫും വീട്ടിലെത്തുന്നു. ഗെസ്റ്റപ്പോ ജോജോയുടെ കാണാതായ കത്തി കണ്ടെത്തുകയും അത് എങ്ങനെ നഷ്ടപ്പെട്ടുവെന്നതിന് അവന് വിവരിക്കാൻ കഴിയാതെവരുമ്പോൾ എൽസ ഇടപെടുന്നു. ജോജോയുടെ സഹോദരി ഇംഗെ ആണെന്ന് എൽസ അവകാശപ്പെടുന്നു. ജോജോ തന്റെ മുറിയിലേക്ക് നുഴഞ്ഞുകയറുന്നതിനെതിരെ സ്വയം രക്ഷിക്കാനാണു താൻ കത്തി എടുത്ത ഗസ്റ്റപ്പോയോട് അവൾ പറയുന്നു. ഒപ്പം ഇംഗെയുടെ പേപ്പറുകൾ ക്ലെൻസെൻഡോർഫിന് നൽകി ഗെസ്റ്റപ്പോയുടെ സംശയങ്ങൾ ശമിപ്പിക്കാൻ അവളുടെ ജന്മദിനം ഓർമ്മയിൽ നിന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഗെസ്റ്റപ്പോ സംശയമൊന്നും ഇല്ലാതെ മടങ്ങുന്നു. പിന്നീട് പേപ്പറുകൾ പരിശോധിച്ച എൽസ ഇംഗെയുടെ ജന്മദിനം പറഞ്ഞത് തെറ്റാണെന്നും ക്ലെൻസെൻഡോർഫ് അവളെ രക്ഷിച്ചതാണെന്നും തിരിച്ചറിയുന്നു. ഗെസ്റ്റപ്പോ ഒടുവിൽ അവളെ തേടി വീണ്ടും എത്തുമെന്ന് എൽസ മനസ്സിലാക്കുന്നു. അന്നുതന്നെ, ജോജോ തന്റെ അമ്മയെ ടൗൺ സ്ക്വയറിൽ തൂക്കിലേറ്റിയനിലയിൽ കണ്ടെത്തി. പരിഭ്രാന്തനായ അവൻ വീട്ടിലേക്ക് മടങ്ങുകയും എൽസയെ തോളിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. എൽസ അവനെ ആശ്വസിപ്പിക്കുന്നു.

ജോജോ തന്റെ സുഹൃത്തായ യോർക്കിയെ കണ്ടുമുട്ടുന്നു. ഹിറ്റ്ലർ ആത്മഹത്യ ചെയ്തുവെന്നും സഖ്യകക്ഷികൾ അടുത്തുവരികയാണെന്നും പട്ടാളക്കാരനായ യോർക്കി ജോജോയെ അറിയിക്കുന്നു. അമേരിക്കൻ, സോവിയറ്റ് സേനകളുടെ മുന്നിൽ നഗരത്തിന്റെ പട്ടാളക്കാർ കീഴടങ്ങുന്നു. സോവിയറ്റുകാർ ജോജോ ഉൾപ്പെടെ നിരവധി ജർമ്മൻകാരെ ഒരു മതിലിനു മുന്നിൽ നിരയായി നിർത്തുന്നു. ക്ലെൻസെൻഡോർഫ് ജോജോയോട് അവൻ്റെ അമ്മ ഒരു നല്ല സ്ത്രീയാണെന്നും തന്റെ "സഹോദരിയെ" പരിപാലിക്കണമെന്നും ആവശ്യപ്പെടുന്നു. തുടർന്ന് ജോജോയുടെ ഹിറ്റ്‌ലർ യൂത്ത് കോട്ട് നീക്കം ചെയ്ത് ഒരു ജൂതൻ എന്ന് വിളിച്ച് അവനെ രക്ഷിക്കുന്നു. സോവിയറ്റ് പട്ടാളക്കാർ അവനെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ചു, ബാക്കിയുള്ളവരെ വെടിവെച്ചു കൊലപ്പെടുത്തുന്നു.

ജോജോ വീട്ടിലേക്ക് ഓടുന്നു, എൽസ അവിടെ നിന്ന് പോകുന്നത് തടയാൻ, ജർമ്മനി യുദ്ധം ജയിച്ചതായി അവളോട് കള്ളം പറയുന്നു. അവളുടെ നിരാശ തിരിച്ചറിഞ്ഞ ജോജോ നേഥനിൽ നിന്നുള്ള ഒരു പുതിയ കത്ത് വായിച്ചു കേൾപ്പിക്കുന്നു. താനും ജോജോയും അവളെ പാരീസിലേക്ക് കടത്താൻ ഒരു വഴി കണ്ടെത്തിയെന്ന് നേഥൻ കത്തിൽ അവകാശപ്പെട്ടു. എന്നാൽ നേഥൻ കഴിഞ്ഞ വർഷം ക്ഷയരോഗം മൂലം മരിച്ചുവെന്ന് എൽസ ജോജോയെ അറിയിക്കുന്നു. എൽസയെ സ്നേഹിക്കുന്നു എന്ന് ജോജോ അവളോട് പറയുന്നു. ഒരു "ഇളയ സഹോദരനെ" പോലെ അവനെ സ്നേഹിക്കുന്നുവെന്ന് എൽസ ജോജോയെ അറിയിക്കുന്നു. പരിഭ്രാന്തനായ അഡോൾഫ് (ഇപ്പോൾ തലയിൽ വെടിയേറ്റ മുറിവ് കാണിക്കുന്നു) എൽസയ്‌ക്കൊപ്പം നിന്നതിന് ജോജോയെ വഴക്കുപറയുന്നു. എന്നാൽ അവൻ അഡോൾഫിനെ ജനാലയിലൂടെ ചവിട്ടി പുറത്താക്കുന്നു. വീടിന് പുറത്തു വന്ന ജോജോയും എൽസയും അമേരിക്കൻ സൈനികരെ കാണുകയും സഖ്യകക്ഷികൾ യുദ്ധം ജയിച്ചതായി മനസ്സിലാക്കുകയും ചെയ്യുന്നു. നുണ പറഞ്ഞതിന് അവൾ ജോജോയുടെ മുഖത്ത് അടിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
  • റോമൻ ഗ്രിഫിൻ ഡേവിസ് - ജോജോ, ഹിറ്റ്‌ലർജുഗെൻഡിൽ അംഗമായ ജർമ്മൻ ബാലൻ
  • തോമസിൻ മക്കെൻസി - എൽസ എന്ന ജൂത പെൺകുട്ടി
  • ടൈക വൈറ്റിറ്റി - അഡോൾഫ്, അഡോൾഫ് ഹിറ്റ്‌ലറുടെ പതിപ്പായ ജോജോയുടെ സാങ്കൽപ്പിക സുഹൃത്ത്
  • റെബൽ വിൽസൺ - ഫ്രോലിൻ റാം, ഹിറ്റ്‌ലർ യൂത്ത് ക്യാമ്പിലെ ക്രൂരനായ അധ്യാപകൻ
  • സ്റ്റീഫൻ മർച്ചന്റ് - ദീർട്സ്, ഗസ്റ്റപ്പോ ഏജന്റ്
  • ആൽഫീ അലൻ - ഫിങ്കൽ, ക്യാപ്റ്റൻ ക്ലെൻസെൻഡോർഫിന്റെ രണ്ടാമത്തെ കമാൻഡർ
  • സാം റോക്ക്‌വെൽ - ക്യാപ്റ്റൻ ക്ലെൻസെൻഡോർഫ്, ഹിറ്റ്‌ലർ യൂത്ത് ക്യാമ്പ് നടത്തുന്ന സൈനിക ഉദ്യോഗസ്ഥൻ
  • സ്കാർലറ്റ് ജോഹാൻ‌സൺ - റോസി, നാസി വിരുദ്ധയായ ജോജോയുടെ അമ്മ
  • ആർച്ചി യേറ്റ്സ് - യോർക്കി, ജോജോയുടെ ഉറ്റസുഹൃത്തും ഹിറ്റ്‌ലർജുഗെൻഡിൽ അംഗവുമാണ്

നേട്ടങ്ങളും പുരസ്കാരങ്ങളും

[തിരുത്തുക]
അവാർഡ് ചടങ്ങിന്റെ തീയതി വിഭാഗം സ്വീകർത്താവ് ഫലം Ref(s)
ആക്ട അവാർഡ്‌സ് ജനുവരി 3, 2020 മികച്ച അന്താരാഷ്ട്ര തിരക്കഥ ടൈക വൈറ്റിറ്റി വിജയിച്ചു [6]
അക്കാദമി അവാർഡ്‌സ് ഫെബ്രുവരി 9, 2020 മികച്ച ചിത്രം കാർട്ടൂ നീൽ, ടൈക വൈറ്റിറ്റി, ചെൽസി വിൻസ്റ്റാൻലി നാമനിർദ്ദേശം [7]
മികച്ച സഹനടി സ്കാർലെറ്റ് ജോഹാൻസൺ നാമനിർദ്ദേശം
മികച്ച തിരക്കഥ ടൈക വൈറ്റിറ്റി വിജയിച്ചു
മികച്ച നിർമ്മാണ ഡിസൈൻ റാ വിൻസെന്റും നോറ സോപ്‌കോവയും നാമനിർദ്ദേശം
മികച്ച വസ്ത്രാലങ്കാരം മെയ്സ് സി. റുബിയോ നാമനിർദ്ദേശം
മികച്ച ഫിലിം എഡിറ്റിംഗ് ടോം ഈഗിൾസ് നാമനിർദ്ദേശം
അമേരിക്കൻ സിനിമ എഡിറ്റർസ് ജനുവരി 17, 2020 മികച്ച ഫിലിം എഡിറ്റിംഗ് വിജയിച്ചു [8]
ആർട്ട് ഡയറക്ടേഴ്സ് ഗിൽഡ് അവാർഡ്‌സ് ഫെബ്രുവരി 1, 2020 മികച്ച നിർമ്മാണ ഡിസൈൻ റാ വിൻസെന്റ് നാമനിർദ്ദേശം [9]
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്‌സ് ഫെബ്രുവരി 2, 2020 മികച്ച സഹനടി സ്കാർലെറ്റ് ജോഹാൻസൺ നാമനിർദ്ദേശം [10]
മികച്ച തിരക്കഥ ടൈക വൈറ്റിറ്റി വിജയിച്ചു
മികച്ച വസ്ത്രാലങ്കാരം മെയ്സ് സി. റുബിയോ നാമനിർദ്ദേശം
മികച്ച എഡിറ്റിംഗ് ടോം ഈഗിൾസ് നാമനിർദ്ദേശം
മികച്ച ഒറിജിനൽ സ്‌കോർ മൈക്കൽ ജിയാച്ചിനോ നാമനിർദ്ദേശം
മികച്ച നിർമ്മാണ ഡിസൈൻ റാ വിൻസെന്റും നോറ സോപ്‌കോവയും നാമനിർദ്ദേശം
കാസ്റ്റിംഗ് സൊസൈറ്റി ഓഫ് അമേരിക്ക ജനുവരി 30, 2020 ഫീച്ചർ സ്റ്റുഡിയോ അല്ലെങ്കിൽ സ്വതന്ത്ര - കോമഡി ഡെസ് ഹാമിൽട്ടൺ വിജയിച്ചു [11]
കോസ്റ്റ്യൂം ഡിസൈനർസ് ഗിൽഡ് അവാർഡ്‌സ് ജനുവരി 28, 2020 പീരിയഡ് ഫിലിമിലെ മികവ് മെയ്സ് സി. റുബിയോ വിജയിച്ചു [12]
ക്രിട്ടിക്സ് ചോയ്സ് മൂവി അവാർഡ്‌സ് ജനുവരി 12, 2020 മികച്ച ചിത്രം ജോജോ റാബിറ്റ് നാമനിർദ്ദേശം [13]
മികച്ച സഹനടി സ്കാർലെറ്റ് ജോഹാൻസൺ നാമനിർദ്ദേശം
മികച്ച യുവനടൻ / നടി റോമൻ ഗ്രിഫിൻ ഡേവിസ് വിജയിച്ചു
തോമസിൻ മക്കെൻസി നാമനിർദ്ദേശം
ആർച്ചി യേറ്റ്സ് നാമനിർദ്ദേശം
മികച്ച തിരക്കഥ ടൈക വൈറ്റിറ്റി നാമനിർദ്ദേശം
മികച്ച കോമഡി ജോജോ റാബിറ്റ് നാമനിർദ്ദേശം
ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡ് ജനുവരി 25, 2020 മികച്ച സംവിധാനം - ഫീച്ചർ ഫിലിം ടൈക വൈറ്റിറ്റി നാമനിർദ്ദേശം [14]
ഗോൾഡ് ഡെർബി അവാർഡ്‌സ് ഫെബ്രുവരി 4, 2020 മികച്ച ചിത്രം കാർട്ടൂ നീൽ, ടൈക വൈറ്റിറ്റി നാമനിർദ്ദേശം [15]
മികച്ച തിരക്കഥ ടൈക വൈറ്റിറ്റി നാമനിർദ്ദേശം
മികച്ച വസ്ത്രാലങ്കാരം മെയ്സ് സി. റുബിയോ നാമനിർദ്ദേശം
ഗോൾഡൻ ഗ്ലോബ് പുരസ്കാരം ജനുവരി 5, 2020 മികച്ച ചിത്രം ജോജോ റാബിറ്റ് നാമനിർദ്ദേശം [16]
മികച്ച നടൻ - മോഷൻ പിക്ചർ മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി റോമൻ ഗ്രിഫിൻ ഡേവിസ് നാമനിർദ്ദേശം
ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്‌സ് ജനുവരി 9, 2020 മികച്ച ചിത്രം ജോജോ റാബിറ്റ് നാമനിർദ്ദേശം [17]
മികച്ച പുരുഷ സംവിധായകൻ ടൈക വൈറ്റിറ്റി നാമനിർദ്ദേശം
മികച്ച തിരക്കഥ വിജയിച്ചു
ഒരു നടൻ / നടിയുടെ മികച്ച പ്രകടനം (23 വയസും അതിൽ താഴെയുമുള്ളവരുടെ) റോമൻ ഗ്രിഫിൻ ഡേവിസ് നാമനിർദ്ദേശം
തോമസിൻ മക്കെൻസി നാമനിർദ്ദേശം
ഹോളിവുഡ് ഫിലിം അവാർഡുകൾ നവംബർ 3, 2019 ഛായാഗ്രഹണ അവാർഡ് മിഹായ് മലൈമരെ ജൂനിയർ. വിജയിച്ചു [18]
പ്രൊഡക്ഷൻ ഡിസൈൻ അവാർഡ് റാ വിൻസെന്റ് വിജയിച്ചു
ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ്‌സ് 2019 നവംബർ 23 ഒരു ഫീച്ചർ ഫിലിമിലെ മികച്ച ഒറിജിനൽ സ്കോർ മൈക്കൽ ജിയാച്ചിനോ നാമനിർദ്ദേശം [19]
ഹ്യൂമാനിറ്റാസ് പ്രൈസ് ജനുവരി 24, 2020 കോമഡി അല്ലെങ്കിൽ മ്യൂസിക്കൽ ഫീച്ചർ ഫിലിം ജോജോ റാബിറ്റ് വിജയിച്ചു [20]
പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡ്‌സ് ജനുവരി 18, 2020 മികച്ച ചലച്ചിത്രം ജോജോ റാബിറ്റ് നാമനിർദ്ദേശം [21]
സാറ്റലൈറ്റ് അവാർഡ്‌സ് 2019 ഡിസംബർ 19 മികച്ച നടൻ - മോഷൻ പിക്ചർ കോമഡി / മ്യൂസിക്കൽ ടൈക വൈറ്റിറ്റി നാമനിർദ്ദേശം [22]
മികച്ച തിരക്കഥ നാമനിർദ്ദേശം
സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ്‌സ് ജനുവരി 19, 2020 ഒരു ചലച്ചിത്രത്തിലെ അഭിനേതാക്കളുടെ മികച്ച പ്രകടനം ആൽഫി അല്ലൻ, റോമൻ ഗ്രിഫിൻ ഡേവിസ്, സ്കാർലറ്റ് ജോഹാൻസൺ, തോമസിൻ മക്കെൻസി, സ്റ്റീഫൻ മർച്ചന്റ്, സാം റോക്ക്‌വെൽ, റെബൽ വിൽസൺ, ടൈക വൈറ്റിറ്റി നാമനിർദ്ദേശം [23]
മികച്ച സഹനടി സ്കാർലെറ്റ് ജോഹാൻസൺ നാമനിർദ്ദേശം
ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള സെപ്റ്റംബർ 15, 2019 ഗ്രോൾഷ് പീപ്പിൾസ് ചോയ്സ് അവാർഡ് ജോജോ റാബിറ്റ് വിജയിച്ചു [24]
റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡ് ഫെബ്രുവരി 1, 2020 മികച്ച തിരക്കഥ ടൈക വൈറ്റിറ്റി വിജയിച്ചു [25]
[26]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Gleiberman, Owen (September 8, 2019). "Toronto Film Review: 'Jojo Rabbit'". Variety. Archived from the original on October 15, 2019. Retrieved October 10, 2019.
  2. "Jojo Rabbit premieres at TIFF & releases teasers". Piki Films. July 24, 2019. Retrieved September 10, 2019.[പ്രവർത്തിക്കാത്ത കണ്ണി]
  3. "'Jojo Rabbit': Toronto Review". Screen Daily. Screen International. September 17, 2019. Archived from the original on September 21, 2019. Retrieved October 10, 2019.
  4. Galuppo, Mia (2019-11-11). "Making of 'Jojo Rabbit': How Taika Waititi Scored The Beatles' Music for His Hitler Satire". Hollywood Reporter. Archived from the original on November 12, 2019. Retrieved 2019-11-19.
  5. "Jojo Rabbit (2019)". British Board of Film Classification. Archived from the original on December 22, 2019. Retrieved December 21, 2019.
  6. Vlessing, Etan (January 3, 2020). "'Parasite' Named Best Picture by Australia's AACTA Awards". The Hollywood Reporter. Archived from the original on January 4, 2020. Retrieved January 3, 2020.
  7. "Oscar Nominations 2020: The Complete List". Variety (in ഇംഗ്ലീഷ്). 2020-01-13. Archived from the original on January 13, 2020. Retrieved 2020-01-13.
  8. Giardina, Carolyn (December 11, 2019). "'Ford v Ferrari,' 'The Irishman,' 'Joker' Among American Cinema Editors' Eddie Nominees". The Hollywood Reporter. Archived from the original on December 12, 2019. Retrieved January 17, 2020.
  9. Petski, Denise (December 9, 2019). "Art Directors Guild Awards: 'The Irishman', 'Once Upon A Time In Hollywood', 'Game Of Thrones' Among Nominees". Deadline. Archived from the original on December 9, 2019. Retrieved December 9, 2019.
  10. Tartaglione, Nancy (January 7, 2020). "BAFTA Film Awards Nominations: 'Joker', 'The Irishman', 'Once Upon A Time In Hollywood' Lead – Full List". Deadline Hollywood. Archived from the original on January 8, 2020. Retrieved January 7, 2020.
  11. Schaffstall, Katherine (January 2, 2020). "Artios Awards: 'Hustlers,' 'Knives Out,' 'Rocketman' Among Casting Society Film Nominees". The Hollywood Reporter (in ഇംഗ്ലീഷ്). Archived from the original on January 11, 2020. Retrieved January 6, 2020.
  12. "Costume Designers Guild Awards: 'Hustlers,' 'Rocketman' Among Nominees". The Hollywood Reporter. Archived from the original on December 11, 2019. Retrieved December 25, 2019.
  13. "'The Irishman' leads film Nominations for the 25th Annual Critics' Choice Awards". 2019-12-08. Archived from the original on 2021-02-16. Retrieved 2019-12-08.
  14. "DGA Announces Nominees for Outstanding Directorial Achievement in Theatrical Feature Film for 2019". Directors Guild of America. January 7, 2020. Archived from the original on January 11, 2020. Retrieved January 7, 2020.
  15. Montgomery, Daniel (January 21, 2019). "2020 Gold Derby Film Awards nominations: 'Parasite' and 'Once Upon a Time in Hollywood' lead with 11". Gold Derby. Retrieved January 21, 2019.
  16. "Golden Globes 2020: Who got nominated? Here's the full list". USA TODAY (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on December 9, 2019. Retrieved 2019-12-09.
  17. Peterson, Karen M. (2019-11-25). "LAOFCS Announces New Name and 2019 Nominations • AwardsCircuit | Entertainment, Predictions, Reviews". AwardsCircuit | Entertainment, Predictions, Reviews (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on November 25, 2019. Retrieved 2019-11-26.
  18. Hipes, Patrick (2019-10-22). "Hollywood Film Awards 2019 Winners List (So Far): Antonio Banderas, Renée Zellweger, Al Pacino, Laura Dern,'Endgame', More – Update". Deadline (in ഇംഗ്ലീഷ്). Archived from the original on October 23, 2019. Retrieved 2019-10-25.
  19. Harris, LaTesha (2019-11-05). "'Joker,' 'Lion King,' 'Us' Lead 2019 Hollywood Music in Media Awards Nominees". Variety (in ഇംഗ്ലീഷ്). Archived from the original on November 5, 2019. Retrieved 2019-11-07.
  20. "WINNERS - Humanitas". Humanitas (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-02-10.{{cite web}}: CS1 maint: url-status (link)
  21. Vary, Adam B. (January 18, 2020). "PGA Awards Winners: Complete List". Variety. Retrieved January 19, 2020.
  22. "'2019 Winners". Press Academy (in ഇംഗ്ലീഷ്). Archived from the original on December 19, 2019. Retrieved 2020-01-02.
  23. "NOMINATIONS ANNOUNCED FOR THE 26TH ANNUAL SCREEN ACTORS GUILD AWARDS". December 11, 2019. Archived from the original on December 12, 2019. Retrieved December 11, 2019.
  24. Etan Vlessing, "Toronto: Taika Waititi's 'Jojo Rabbit' Wins Audience Award" Archived September 15, 2019, at the Wayback Machine.. The Hollywood Reporter, September 15, 2019.
  25. Lewis, Hilary; Sinha-Roy, Piya; Nordyke, Kimberly (January 6, 2020). "Writers Guild Awards: '1917,' 'Parasite,' 'Little Women' Among Film Nominees". The Hollywood Reporter. Archived from the original on January 7, 2020. Retrieved January 7, 2020.
  26. "2020 Writers Guild Awards Screenplay Nominations Announced". Writers Guild of America Awards. January 6, 2020. Retrieved January 6, 2020.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോജോ_റാബിറ്റ്&oldid=3797288" എന്ന താളിൽനിന്ന് ശേഖരിച്ചത്