ജെറാൾഡ് റസ്സൽ

From വിക്കിപീഡിയ
Jump to navigation Jump to search
ജറാൾഡ് റസ്സൽ
ജനനം (1928-01-12) 12 ജനുവരി 1928 (പ്രായം 92 വയസ്സ്)
ജെറാർഡ്സ്ബെർഗൻ, ബെൽജിയം
പഠിച്ച സ്ഥാപനങ്ങൾഎഡിൻബറ സർവകലാശാല, സ്കോട്ട്ലാൻഡ്
തൊഴിൽമാനസികരോഗ വിദദ്ധൻ
അറിയപ്പെടുന്നത്ഭക്ഷണസംബന്ധമായ വൈകല്യങ്ങൾ
പദവിപ്രഫസ്സർ
മക്കൾ3 പുത്രന്മാർ

ബ്രിട്ടീഷ് സൈക്യാട്രിസ്റ്റായ (മാനസികരോഗ വിദഗ്ദ്ധൻ) പ്രഫസ്സർ ജറാൾഡ് ഫ്രാൻസിസ് മോറിസ് റസ്സൽ 1928 ജനുവരി 12ന് ജെറാർഡ്സ്ബെർഗൻ എന്ന സ്ഥലത്താണ് ജനിച്ചത്.[1] 1979ൽ അദ്ദേഹം ബുളീമിയ നെർവോസ എന്ന അസുഖത്തെ ആദ്യമായി വിവരിച്ചു.[2][3] റസ്സൽസ് സൈൻ എന്ന പേര് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ്.

ആദ്യകാല ജീവിതം[edit]

എഡിൻബറയിലെ ജോർജ് വാഷിംഗ്ടൺ കോളേജിൽ നിന്നാണ് അദ്ദേഹം 1950ൽ വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയത്.[1][4]

ഔദ്യോഗിക ജീവിതം[edit]

1971 മുതൽ 1979 വരെ അദ്ദേഹം കൺസൾട്ടന്റ് മാനസികരോഗവിദഗ്ദ്ധനും പ്രഫസ്സറുമായി ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിലും 1979 മുതൽ 1993 വരെ മാനസികരോഗ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസറായി മൗഡ്സ്ലേയ് ഹോസ്പിറ്റലിലും ജോലി ചെയ്തു.[1] ഇവിടെയാണ് അദ്ദേഹം ഭക്ഷണസംബന്ധമായ രോഗങ്ങളുടെ യൂണിറ്റ് സ്ഥാപിച്ചത് (ഇതിന് അദ്ദേഹത്തിന്റെ പേരിടപ്പെട്ടു).[5] 1993 മുതൽ അദ്ദേഹം കെന്റിലെ ബ്രോംലി എന്ന സ്ഥലത്തുള്ള പ്രയറി ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.[1]

സ്വകാര്യ ജീവിതം[edit]

റസ്സൽ മാർഗരറ്റ് ടൈലറെ 1950 സെപ്റ്റംബർ 8ന് വിവാഹം ചെയ്തു. 1951ലും 1956ലും 1957ലും അദ്ദേഹത്തിന് 3 പുത്രന്മാർ ജനിച്ചു.[1]

അവലംബം[edit]

  1. 1.0 1.1 1.2 1.3 1.4 Debrett's People of Today 2005 (18th ed.). Debrett's. p. 1433. ISBN 1-870520-10-6.
  2. Russell, Gerald (1979). "Bulimia nervosa: an ominous variant of anorexia nervosa". 9 (3). Psychological Medicine: 429–48. doi:10.1017/S0033291700031974. PMID 482466. Unknown parameter |month= ignored (help); Cite journal requires |journal= (help)
  3. Palmer, Robert (2004). "Bulimia nervosa: 25 years on". The British journal of psychiatry : the journal of mental science. British Journal of Psychiatry. 185 (6): 447–448. doi:10.1192/bjp.185.6.447. PMID 15572732.
  4. "List of Registered Medical Practitioners (The online Register)". General Medical Council. ശേഖരിച്ചത് 18 July 2011.
  5. "The Eating Disorder Unit" (pdf). Comment: The College Newsletter. King's College London. 2007. p. 9. Unknown parameter |month= ignored (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[edit]


Persondata
NAME ജെറാൾഡ് റസ്സൽ
ALTERNATIVE NAMES
SHORT DESCRIPTION മനഃശാസ്ത്രജ്ഞൻ
DATE OF BIRTH 12 ജനുവരി 1928
PLACE OF BIRTH
DATE OF DEATH
PLACE OF DEATH