Jump to content

ജൂലിയൻ ഹഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂലിയൻ ഹഫ്
ഹഫ് 2016 ൽ
ജനനം
ജൂലിയൻ അലക്സാണ്ട്ര ഹഫ്

(1988-07-20) ജൂലൈ 20, 1988  (35 വയസ്സ്)
കലാലയം
തൊഴിൽ
 • Dancer
 • actress
 • singer
സജീവ കാലം2001–ഇതുവരെ
അറിയപ്പെടുന്ന കൃതി
ഡാൻസിംഗ് വിത് ദ സ്റ്റാർസ്
ജീവിതപങ്കാളി(കൾ)
(m. 2017)
ബന്ധുക്കൾDerek Hough (brother)
Musical career
വിഭാഗങ്ങൾCountry
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം2007–2019
ലേബലുകൾMercury Nashville
വെബ്സൈറ്റ്juliannehough.com

ജൂലിയൻ അലക്സാണ്ട്ര ഹഫ് (/hʌf/; ജനനം: ജൂലൈ 20, 1988)[1] ഒരു അമേരിക്കൻ നർത്തകി, നടി, ഗാനരചയിതാവ്, ഗായിക എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. എബിസിയുടെ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ് എന്ന അമേരിക്കൻ നൃത്ത മത്സര പരമ്പരയിലൂടെ രണ്ട് തവണ അവർ പ്രൊഫഷണൽ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.[2] ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ് സീസൺ അഞ്ചിലെ മികച്ച നൃത്തമാണ് 2007 ൽ ക്രിയേറ്റീവ് ആർട്സ് പ്രൈംടൈം എമ്മി അവാർഡിന് അവർ നാമനിർദേശം ചെയ്യപ്പെടാൻ കാരണമായത്. 2011 ൽ പുറത്തിറങ്ങിയ ഫൂട്ട്‌ലൂസ് എന്ന പുനർനിർമ്മാണ ചിത്രത്തിലാണ് അവർ ആദ്യമായി ഒരു സുപ്രധാന വേഷം അവതരിപ്പിച്ചത്. 2014 സെപ്റ്റംബറിൽ ഒരു സ്ഥിരമായ നാലാം വിധികർത്താവായി ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ് ടീമിനൊപ്പം ചേർന്നു.[3] സഹോദരൻ ഡെറക് ഹോഗിനും (ആറ് തവണ നൃത്തപരിപാടികളിൽ വിജയി) ടെസ്സാന്ദ്ര ഷാവേസിനുമൊപ്പം 2015 ൽ മികച്ച നൃത്തത്തിനുള്ള പ്രൈംടൈം എമ്മി പുരസ്കാരം നേടി. 2016 ൽ ഫോക്സ് ടെലിവിഷൻ നിർമ്മിച്ച ഗ്രീസിൽ സാൻഡി എന്ന കഥാപാത്രമായി അഭിനയിച്ചു. 2019 സീസണിലെ അമേരിക്കാസ് ഗോട്ട് ടാലന്റ് എന്ന ഷോയിൽ അവർ ഒരു വിധികർത്താവായിരുന്നു.

ആദ്യകാലം[തിരുത്തുക]

യൂട്ടായിലെ ഒറെമിൽ ഒരു ലാറ്റർ-ഡേ സെയിന്റ് വിശ്വാസ കുടുംബത്തിലെ അഞ്ച് മക്കളിൽ ഇളയവളായി ജൂലിയൻ ഹഫ് ജനിച്ചു.[4][5][6] മരിയാന, ബ്രൂസ് ഹോഗ് എന്നിവരാണ് അവളുടെ മാതാപിതാക്കൾ.[7] പിതാവ് രണ്ടുതവണ യൂട്ടാ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചെയർമാനായി സേവനമനുഷ്ടിച്ചിരുന്നു.[8] സഹോദരൻ ഡെറക് ഹോഗും ഒരു പ്രൊഫഷണൽ നർത്തകനാണ്. ഷാരി, മറാബെത്ത്, കാതറിൻ എന്നിങ്ങനെ അവർക്ക് മൂന്ന് മൂത്ത സഹോദരിമാരുമുണ്ട്.[9] ഹോഗിന്റെ നാലു മുത്തശ്ശീമുത്തശ്ശന്മാരും നർത്തകരായിരുന്നു.[10] R5 എന്ന പോപ്പ് റോക്ക് ബാന്റിലെ സംഗീതജ്ഞരായ റിക്കർ, റിഡൽ, റോക്കി, റോസ് ലിഞ്ച് എന്നിവരുടെ രണ്ടാം കസിൻ കൂടിയായ അവരുടെ മുത്തശ്ശിമാരും സഹോദരിമാരാണ്.


അവലംബം[തിരുത്തുക]

 1. "Julianne Hough: Biography". TVGuide.com. Retrieved 17 March 2013.
 2. "Dance Workout Routines with Julianne Hough". Shape. Archived from the original on August 7, 2009.
 3. Highfill, Samantha (August 21, 2014). "Julianne Hough joins 'Dancing With the Stars' as fourth judge". Entertainment Weekly. Des Moines, Iowa: Meredith Corporation. Archived from the original on 2014-10-22. Retrieved August 21, 2014.
 4. Schadler, Jay (November 9, 2007). "Sibling Rivalry: A Brother and Sister Compete to Win on 'Dancing with the Stars'". ABC News. Retrieved December 22, 2010.
 5. "About: Dancing". JulianneHough.com. Archived from the original on ഫെബ്രുവരി 20, 2015. Retrieved മാർച്ച് 17, 2013.
 6. Copp, Dan (May 25, 2007). "Local woman's sister dances with the stars". The Advertiser News. Spring Hill, Tennessee: GateHouse Media. Archived from the original on April 12, 2009. Retrieved May 19, 2008.
 7. Schadler, Jay (November 9, 2007). "Sibling Rivalry: A Brother and Sister Compete to Win on 'Dancing with the Stars'". ABC News. Retrieved December 22, 2010.
 8. Benson, Lee (April 12, 2009). "Country singer's roots are in Utah". Deseret News. Salt Lake City, Utah: Deseret News Publishing Company. Archived from the original on 2018-09-27. Retrieved December 22, 2010.
 9. Julianne Hough News, Julianne Hough Bio and Photos | TVGuide.com Archived October 21, 2012, at the Wayback Machine.
 10. Sweetslyrics – Julianne Hough Biography Archived October 2, 2011, at the Wayback Machine.

പുറം കണ്ണികൾ[തിരുത്തുക]

മുൻഗാമി Host of Miss USA with Terrence J
2016, 2017
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ജൂലിയൻ_ഹഫ്&oldid=3937654" എന്ന താളിൽനിന്ന് ശേഖരിച്ചത്