ജീൻ കാഗ്നി
ജീൻ കാഗ്നി | |
---|---|
കാഗ്നി c. 1942ൽ | |
ജനനം | ജീൻ കരോലിൻ കാഗ്നി മാർച്ച് 25, 1919 |
മരണം | ഡിസംബർ 7, 1984 ന്യൂപോർട്ട് ബീച്ച്, കാലിഫോർണിയ, യു.എസ്. | (പ്രായം 65)
അന്ത്യ വിശ്രമം | പസഫിക് വ്യൂ മെമ്മോറിയൽ പാർക്ക്, കൊറോണ ഡെൽ മാർ, കാലിഫോർണിയ |
കലാലയം | ഹണ്ടർ കോളജ് |
തൊഴിൽ | നടി |
സജീവ കാലം | 1939–1965 |
ജീവിതപങ്കാളികൾ | |
കുട്ടികൾ | 2 |
ബന്ധുക്കൾ | ജെയിംസ് കാഗ്നി (സഹോദരൻ) വില്യം കാഗ്നി (സഹോദരൻ) |
ജീൻ കരോലിൻ കാഗ്നി (ജീവിതകാലം: മാർച്ച് 25, 1919 - ഡിസംബർ 7, 1984) ഒരു അമേരിക്കൻ ചലച്ചിത്ര, നാടക, ടെലിവിഷൻ നടിയായിരുന്നു.
ആദ്യകാലം
[തിരുത്തുക]ന്യൂയോർക്ക് നഗരത്തിൽ ജനിച്ച കാഗ്നിയും അവരുടെ നാല് മൂത്ത സഹോദരന്മാരും വിധവയായ മാതാവ് കരോലിൻ എലിസബത്ത് കാഗ്നിയുടെ (മുമ്പ്, നെൽസൺ) ശിക്ഷണത്തിലാണ് വളർന്നത്. അവരുടെ രണ്ട് സഹോദരന്മാരിൽ പ്രശസ്ത സിനിമാ താരം ജെയിംസ് കാഗ്നിയും നടനും നിർമ്മാതാവുമായിരുന്ന വില്യം കാഗ്നിയും ഉൾപ്പെടുന്നു.[1] ഹണ്ടർ കോളേജിനു കീഴിലുള്ള ഹൈസ്കൂളിലാണ് അവർ വിദ്യാഭ്യാസത്തിന് ചേർന്നത്. ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ[2] പ്രാവീണ്യം നേടിയ അവർ ഹണ്ടർ കോളേജിലെ (ഇപ്പോൾ സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിന്റെ ഭാഗം) കം ലോഡ് ബിരുദധാരിയും ഒരു ഫി ബീറ്റ കപ്പ സൊസൈറ്റി അംഗവുമായിരുന്നു.[3] കോളേജിലെ ഡ്രാമാറ്റിക് സൊസൈറ്റി നിർമ്മിച്ച നാടകങ്ങളിലും അവർ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.[4] കോളേജ് ബിരുദം നേടിയ ശേഷം, പസഡെന പ്ലേഹൗസിൽ അവർ അഭിനയം പരിശീലിച്ചു.[5]
നാടകവേദി
[തിരുത്തുക]1946 ഒക്ടോബർ 9-ന് ബ്രോഡ്‌വേയിൽ ആദ്യ പ്രദർശനം നടത്തിയ ഐസ്മാൻ കോമത്ത് എന്ന നാടകത്തിൻറെ മൂല നിർമ്മാണത്തിൽ കാഗ്നി അഭിനയിച്ചു.[6] നാടകത്തിന്റെ രചയിതാവായിരുന്ന, യൂജിൻ ഒ നീൽ, തന്റെ കഥയിലെ സ്ടീറ്റ് വാക്കേർസിൽ ഒരാളായ മാർഗിയുടെ വേഷത്തിൽ അവരെ വേദിയിൽ അവതരിപ്പിച്ചു.
സിനിമ
[തിരുത്തുക]ബിംഗ് ക്രോസ്ബിയുടെ റേഡിയോ പ്രോഗ്രാമിൽ പ്രത്യക്ഷപ്പെടുമ്പോൾ ഒരു മാർഗ്ഗദർശിയിൽനിന്ന് കേട്ടറിഞ്ഞതുപ്രകാരം കാഗ്നി RKO പിക്ചേഴ്സിനുവേണ്ടി സിനിമയിലേയ്ക്കുള്ള ഒരു നിലവാര പരിശോധന നടത്തി. എന്നിരുന്നാലും, പാരമൗണ്ട് പിക്‌ചേഴ്‌സുമായാണ് അവർ ഒരു ദീർഘകാല കരാറിൽ ഒപ്പുവച്ചത്.[7] 1939 നും 1965 നും ഇടയിൽ 19 സിനിമകളിൽ പ്രത്യക്ഷപ്പെട്ട അവർ യാങ്കി ഡൂഡിൽ ഡാൻഡി (1942), ദി ടൈം ഓഫ് യുവർ ലൈഫ് (1948), എ ലയൺ ഈസ് ഇൻ ദി സ്ട്രീറ്റ്സ് (1953), മാൻ ഓഫ് എ തൗസൻഡ് ഫേസ് (1957) എന്നീ നാല് ചിത്രങ്ങളിൽ തൻറെ സഹോദരൻ ജെയിംസിനൊപ്പവും പ്രത്ര്യക്ഷപ്പെട്ടു. ഒരു ക്രൈം സിനിമയായ ക്വിക്‌സാൻഡ് (1950) ൽ മിക്കി റൂണിയ്‌ക്കൊപ്പം കാഗ്നി ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്.
ടെലിവിഷൻ
[തിരുത്തുക]1954-ൽ, സാത്താൻസ് വെയിറ്റിംഗ് എന്ന നിഗൂഢ പരമ്പരയ്ക്കായി കാഗ്നി ഒരു ടെലിവിഷൻ പൈലറ്റ് ഉണ്ടാക്കിയെങ്കിലും അത് വിപണനം ചെയ്യപ്പെട്ടില്ല.[8] പിന്നീട്, 1956 മുതൽ 1963 വരെ NBC, ABC എന്നിവയിൽ ജാക്ക് ബെയ്‌ലി ആതിഥേയത്വം വഹിച്ച ക്വീൻ ഫോർ എ ഡേയുടെ[9] ഫാഷൻ കമന്റേറ്ററായി അവർ പ്രവർത്തിച്ചു. ഇന്നത്തെ റിയാലിറ്റി ഷോകളുടെ മുന്നോടിയായാണ് ഈ പകൽസമയ "ഗെയിം ഷോ" കണക്കാക്കപ്പെടുന്നത്. കാഴ്ചക്കാർക്ക് ഫാഷനെക്കുറിച്ചുള്ള നുറുങ്ങുകൾ നൽകിയ കാഗ്നി ഏറ്റവും പുതിയ ഫാഷനുകൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ഭാഗങ്ങൾക്ക് അതിഥേയത്വം വഹിച്ചു.
കുടുംബം
[തിരുത്തുക]1944-ൽ നടൻ റോസ് ലാറ്റിമറെ (കിം സ്പാൽഡിംഗ് എന്നും അറിയപ്പെടുന്നു) കാഗ്നി വിവാഹം കഴിച്ചു. 1951 മാർച്ച് 9-ന് കാഗ്നി അദ്ദേഹത്തിൽനിന്ന് വിവാഹമോചനം നേടി. അവർക്ക് കുട്ടികളില്ലായിരുന്നു.[10] പിന്നീട് 1953 ജൂൺ 6-ന്[11] UCLA-യിലെ[12] നാടക കലാ ഫാക്കൽറ്റി അംഗമായിരുന്ന ജാക്ക് മോറിസണെ അവർ വിവാഹം കഴിച്ച അവർക്ക് മേരി, ടെറി എന്നീ രണ്ട് പെൺമക്കളുണ്ടായിരുന്നു.[13]
മരണം
[തിരുത്തുക]1984 ഡിസംബർ 7-ന് കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിൽവച്ച് 65 വയസ്സുള്ളപ്പോൾ ജീൻ കാഗ്നി ശ്വാസകോശാർബുദം ബാധിച്ച് മരണമടഞ്ഞു.[14] അന്ത്യകാലത്തുണ്ടായിരുന്നവരിൽ സഹോദരന്മാരായ വില്യം, ജെയിംസ് കാഗ്നി, പെൺമക്കളായിരുന്ന തെരേസ കാഗ്നി, മേരി ആനി റോബർട്ട്സ്, ഒരു ചെറുമകൻ എന്നിവരും ഉൾപ്പെടുന്നു.[15] കാലിഫോർണിയയിലെ കൊറോണ ഡെൽ മാറിലെ പസഫിക് വ്യൂ മെമ്മോറിയൽ പാർക്കിലാണ് അവരുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്. 1988-ൽ അന്തരിച്ച സഹോദരൻ വില്യമിനെ അവരുടെ ശവകുടീരത്തിന് സമീപത്താണ് അടുത്താണ് അടക്കം ചെയ്തിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "Actress Jeanne Cagney Morrison, 65". Chicago Tribune. December 11, 1984. p. 14 - Section 2. Retrieved 31 May 2015.
- ↑ Ferguson, Betty Jane (June 9, 1938). "Movie Tough Guy's Sister Knows He Is Only Putting on a Good Act". The Piqua Daily Call. p. 18. Retrieved May 31, 2015 – via Newspapers.com.
- ↑ "Obituaries: Star's sister is dead at 65". Lodi News-Sentinel. December 10, 1984. Retrieved 24 December 2015.
- ↑ "At Last Jeanne Cagney Has A Role That Suits Her Name". The Brooklyn Daily Eagle. November 7, 1943. p. 31. Retrieved May 28, 2015 – via Newspapers.com.
- ↑ "Actress Jeanne Cagney Morrison, 65". Chicago Tribune. December 11, 1984. p. 14 - Section 2. Retrieved 31 May 2015.
- ↑ "Actress Jeanne Cagney Morrison, 65". Chicago Tribune. December 11, 1984. p. 14 - Section 2. Retrieved 31 May 2015.
- ↑ "At Last Jeanne Cagney Has A Role That Suits Her Name". The Brooklyn Daily Eagle. November 7, 1943. p. 31. Retrieved May 28, 2015 – via Newspapers.com.
- ↑ "Malone Firm To Produce Mystery Films". Billboard. November 27, 1954. p. 5. Retrieved 31 May 2015.
- ↑ Thompson, Ruth E. (June 13, 1964). "TV Rates with Jeanne Cagney". Simpson's Leader-Times. p. 13. Retrieved May 28, 2015 – via Newspapers.com.
- ↑ "Jeanne Cagney Wins Divorce". The Ogden Standard-Examiner. March 9, 1951. p. 15. Retrieved May 31, 2015 – via Newspapers.com.
- ↑ "Jeanne Cagney Weds". The Anniston Star. June 7, 1953. p. 1. Retrieved May 30, 2015 – via Newspapers.com.
- ↑ Thompson, Ruth E. (June 13, 1964). "TV Rates with Jeanne Cagney". Simpson's Leader-Times. p. 13. Retrieved May 28, 2015 – via Newspapers.com.
- ↑ Thompson, Ruth E. (June 13, 1964). "TV Rates with Jeanne Cagney". Simpson's Leader-Times. p. 13. Retrieved May 28, 2015 – via Newspapers.com.
- ↑ "Actress Jeanne Cagney Morrison, 65". Chicago Tribune. December 11, 1984. p. 14 - Section 2. Retrieved 31 May 2015.
- ↑ "Actress Jeanne Cagney Morrison, 65". Chicago Tribune. December 11, 1984. p. 14 - Section 2. Retrieved 31 May 2015.