Jump to content

ജിതേന്ദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജിതേന്ദ്ര
ജനനം
രവി കപൂർ
ജീവിതപങ്കാളി(കൾ)ശോഭ കപൂർ
കുട്ടികൾതുഷാർ കപൂർ,ഏക്‌താ കപൂർ

ബോളിവുഡ് ചലച്ചിത്രമേഖലയിലെ ഒരു നടനാ‍ണ് ജിതേന്ദ്ര (ജനനം: ഏപ്രിൽ 7, 1942).

ആദ്യജീ‍വിതം

[തിരുത്തുക]

ഒരു പഞ്ചാബി കുടുംബത്തിൽ രവി കപൂർ എന്ന പേരിൽജനിച്ചു. കുടുംബം ഒരു ആഭരണ വ്യാപാരകുടുംബമായിരുന്നു.

അഭിനയജീവിതം

[തിരുത്തുക]

1959 ലാണ് ആദ്യമായി ഒരു ചിത്രത്തിലഭിനയിച്ചത്. വി.ശാന്താറാം സംവിധാനം ചെയ്ത ചിത്രമായ നവ് രംഗ് എന്ന ചിത്രത്തിൽ നായികയായ സന്ധ്യയുമായിട്ടാണ് അഭിനയിച്ചത്. പക്ഷേ, ശ്രദ്ധേയമായ ഒരു ചിത്രം 1964 ൽ ഇറങ്ങിയ ഗീത് ഗായ പഥറോം നേ എന്ന ചിത്രമായിരുന്നു. അതിനു ശേഷം ഏകദേശം 200 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1967 ലെ ഫർസ് എന്ന ചിത്രം ജിതേന്ദ്രക്ക് തനതായ ഒരു ശൈലി കൊടുത്ത ചിത്രമായിരുന്നു. ഇതിലെ അഭിനയവും ഗാനരംഗങ്ങളിൽ നൃത്തവും വേഷവിധാനങ്ങളും അന്നത്തെ കാലത്ത് ഒരു ശൈലി തന്നെ യുവാക്കളുടെ ഇടക്ക് പിറവി കൊടുത്തു. 1980 കളിൽ ശ്രീദേവി, ജയപ്രദ എന്നിവരോടൊത്തെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു

അടുത്ത കാലത്തെ സോണി ടെലിവിഷൻ അവതരിപ്പിച്ച ഝലക് ദിഖലാജ എന്ന പരിപാടിയിൽ വിധികർത്താവായും വന്നിരുന്നു.

സ്വകാര്യജിവിതം

[തിരുത്തുക]

ജിതേന്ദ്ര പഞ്ചാബിൽ ജനിച്ചെങ്കിലും വളർന്നത് മുംബൈയിലായിരുന്നു. പ്രസിദ്ധ നടിയായ ഹേമ മാലിനി, ഒരിക്കൽ ജീതേന്ദ്രയെ വിവാഹം ചെയ്യൻ തീരുമാനിച്ചെന്നും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു എന്ന തന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്.[1] ജിതേന്ദ്ര വിവാ‍ഹം ചെയ്തിരിക്കുന്നത തന്റെ കുട്ടിക്കാല സുഹൃത്തായ ശോഭ കപൂറിനെയാണ്. ഇവർക്ക് ഏക്ത കപൂർ, തുഷാർ കപൂർ എന്നീ രണ്ട് മക്കളുണ്ട്. മകൻ തുഷാർ കപൂർ ബോളിവുഡിലെ തന്നെ ഒരു നടനാണ്. മകൾ ഏക്ത കപൂർ ബാലാജി ടെലിഫിലിംസ് എന്ന നിർമ്മാണ കമ്പനി നടത്തുന്നു. ബാലാജി ടെലിഫിലിംസ് കമ്പനി ടെലിവിഷൻ സീരിയലുകൾ നിർമ്മിക്കുന്നതിലും ചലച്ചിത്രനിർമ്മാണത്തിലും പ്രവർത്തിക്കുന്നു. ജിതേന്ദ്രയും ഈ നിർമ്മാണ കമ്പനിയിൽ സജീവമായി ഉണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-24. Retrieved 2009-01-04.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജിതേന്ദ്ര&oldid=3936017" എന്ന താളിൽനിന്ന് ശേഖരിച്ചത്