ജലമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
World water distribution.

ജലമണ്ഡലം എന്നത് ( ഗ്രീക്കിൽ നിന്ന് ὕδωρ hydōr, "ജലം"[1], σφαῖρα sphaira, "മണ്ഡലം"[2]) ഗ്രഹം, പ്രകൃത്യായുള്ള ഉപഗ്രഹങ്ങൾ എന്നിവയുടെ ഉപരിതലത്തിലും പ്രതലത്തിനുള്ളിലും എല്ലാമായി കാണപ്പെടുന്ന ജലത്തിന്റെ ഒന്നിച്ചുള്ള ആകെ പിണ്ഡമാണ്.

1389 മില്യൺ ക്യുബിക് കിലോമീറ്റർ ജലം ഭൗമോപരിതലത്തിൽ ഉള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. [3] ഭൂഗർഭജലസ്രോതസ്സുകൾ, സമുദ്രങ്ങൾ, തടാകങ്ങൾ, അരുവികൾ തുടങ്ങിയവയിലെ ദ്രാവകാവസ്ഥയിലും ഖരാവസ്ഥയിലുമുള്ള ജലം ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 97.5% വും ഉപ്പുവെള്ളമാണ്. 2.5% മാത്രമാണ് ശുദ്ധജലമുള്ളത്. ഈ ശുദ്ധജലത്തിൽത്തന്നെ 68.9% വും ആർട്ടിക്ക്, അന്റാർട്ടിക്ക, പർവ്വത ഗ്ലേസിയറുകൾ എന്നിവിടങ്ങളിലെ ഐസിന്റേയും സ്ഥിരമായുള്ള മഞ്ഞിന്റെ ആവരണരൂപത്തിലുമാണുള്ളത്. 30.8% ജലം ശുദ്ധമായ ഭൂഗർഭജലത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. ഭൂമിയിലെ ശുദ്ധജലത്തിൽ 0.3% മാത്രമാണ് കരയിൽ തടാകങ്ങൾ, സംഭരണികൾ, നദീവ്യവസ്ഥകൾ എന്നിവിടങ്ങളിൽ പെട്ടെന്നുപയോഗിക്കാൻ കഴിയും വിധമുള്ളത്. [3]

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ὕδωρ, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus
  2. σφαῖρα, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus
  3. 3.0 3.1 World Water Resources: A New Appraisal and Assessment for the 21st Century (Report). UNESCO. 1998. മൂലതാളിൽ നിന്നും 27 September 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 June 2013.
Wiktionary
ജലമണ്ഡലം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ജലമണ്ഡലം&oldid=3262903" എന്ന താളിൽനിന്ന് ശേഖരിച്ചത്