ആഹാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Food എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മൈദ 7yc .jpg
മൈദ 6 .jpg
പായസം 1.jpg
കല്പ വൃക്ഷം തെങ്ങ് Coconut tree ശാസ്ത്രീയ നാമം Cocos nucifera കുടുംബം Arecaceae.
കല്പ വൃക്ഷമായ തെങ്ങ് Coconut tree ശാസ്ത്രീയ നാമം Cocos nucifera കുടുംബം Arecaceae.
കൃഷി 1z .jpg
വൃക്ഷം 93z .jpg
വൃക്ഷം 77z .jpg
കറുവ 1zz .jpg
തേനീച്ച 100z.jpg
സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ആഹാരം

നിലനില്പിനുവേണ്ടിയോ വിനോദത്തിനു വേണ്ടിയോ മനുഷ്യർ ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും ആഹാരം എന്നു വിളിക്കാം.ശരീരഘടന സസ്യഭുക്കിന്റെതാണെങ്കിലും മനുഷ്യൻ ആദികാലം മുതൽക്കേ മിശ്രഭുക്കാണ്. ഓരോ സംസ്കാരങ്ങൾക്കും അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരു പ്രദേശത്തെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും കാലാവസ്ഥയും ആ പ്രദേശത്തെ ജനങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് തണുപ്പുകൂടുതലുള്ള രാജ്യങ്ങളിൽ ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ കൂടുതലും മാംസ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നു. അതുകൊണ്ട് തണുപ്പുരാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണത്തിൽ മാംസം കൂടുതൽ അടങ്ങിയിരിക്കുന്നതായി കാ‍ണാം. കേരളത്തിലെയും ബംഗാളിലെയും ജനങ്ങൾ സുലഭമായ മത്സ്യം കൂടുതൽ ഭക്ഷിക്കുന്നു.

പോഷകാഹാരം[തിരുത്തുക]

ആഹാരം ലഭിക്കാതെ ക്വാഷിയോർക്കർ ബാധിച്ച നൈജീരിയൻ അനാഥ കുട്ടികൾ

നമ്മുടെ ശരീരത്തിനാവശ്യമായ സുപ്രധാന ഘടകങ്ങളാണ് പോഷകാഹാരങ്ങൾ. വിറ്റാമിൻ എ, വിറ്റാമിൻ ബി 1 വിറ്റാമിൻ ബി 2 വിറ്റാമിൻ ബി 3 വിറ്റാമിൻ ബി 6 വിറ്റാമിൻ ബി 9 വിറ്റാമിൻ ബി 12 വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവ പോഷക ഘടകങ്ങളാണ് അഥവാ ധാതുക്കൾ.

കേരളത്തിൽ[തിരുത്തുക]

മലയാളികളുടെ പ്രധാന ഭക്ഷണം അരിയാണ്. മൂന്നു നേരത്തെ ആഹാരത്തിലും അരി വിഭവങ്ങൾ കാണാം. പണ്ടുകാലത്ത് ചോറല്ല കഞ്ഞിയായിരുന്നു ഭക്ഷണം. മലയാളിയുടെയും മറുനാട്ടുകാരുടെയും ഇഷ്ടഭക്ഷണമാകാൻ കഞ്ഞിക്കു കഴിഞ്ഞു. ധാന്യങ്ങളും, കിഴങ്ങു വർഗങ്ങളും മത്സ്യവും മാംസവും പച്ചക്കറികളും ഇവിടെ ധാരാളമായി ഉപയോഗിച്ചിരുന്നു.

ഇതും കാണുക[തിരുത്തുക]

  • നമ്മുടെ ശരീരത്തിന് പ്രോട്ടീൻ ധാരാളം ആവശ്യമായതിനാൽ സസ്യ വർഗ്ഗത്തേക്കാൾ കൂടുതൽ മാംസഭക്ഷണത്തിൽ നിന്നും ലഭിക്കുന്നതിനാലും പ്രഭാത ഭക്ഷണത്തോടൊപ്പം മാംസം ( പ്രോട്ടീൻ ധാരാള മടങ്ങിയ ഭക്ഷണം ) ശീലമാക്കുക ,പഴങ്ങളും പച്ചക്കറികളും അത്യാവശ്യം തന്നെ എന്നാൽ അരി ഭക്ഷണം പരമാവധി കുറയ്ക്കുക ... അരി ഭക്ഷണം ധാരാളം കഴിക്കുന്നവരിൽ ശരീരത്തിന് ആവശ്യമായ അന്നജത്തേക്കാൾ അധികം ഉള്ളതിനാൽ അവയെ കൊഴുപ്പാക്കി മാറ്റി ശേഖരിക്കാൻ നമ്മുടെ ശരീരം ശ്രമിക്കുന്നതിൻ ഫലമായി പൊണ്ണത്തടി (കുടവയർ ) ഉണ്ടാകും എന്നത് ശ്രദ്ധിക്കുക
"https://ml.wikipedia.org/w/index.php?title=ആഹാരം&oldid=3267621" എന്ന താളിൽനിന്ന് ശേഖരിച്ചത്