ചേരാക്കൊക്കൻ
Asian Openbill | |
---|---|
At Bueng Boraphet in Thailand | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. oscitans
|
Binomial name | |
Anastomus oscitans Boddaert, 1783
| |
ചേരാക്കൊക്കൻ (ആംഗലേയം:'Asian openbill ') ( Anastomus oscitans) കൊറ്റി കുടുംബത്തിലെ ഒരു പക്ഷിയാണ്. ഞവുഞ്ഞിപ്പൊട്ടൻ എന്നും തൃശ്ശൂർ ഭാഗങ്ങളിൽ വിളിയ്ക്കാറുണ്ട്[അവലംബം ആവശ്യമാണ്].
സാമാന്യ വിവരണം
[തിരുത്തുക]കേരളത്തിൽ സാധാരണ കാണുന്ന ഒരു കൊറ്റിയാണ് ചേരാക്കൊക്കൻ. ഒരു മീറ്ററിൽ താഴെ പൊക്കമുള്ള ഇതിനു വെള്ളനിറമോ (പ്രജനനകാലത്ത്) വെളുപ്പു കലർന്ന ചാരനിറമോ (പ്രജനനേതര കാലത്ത്) ആണ് .ചുവപ്പുകലർന്ന കറുത്ത നിറമുള്ള ചുണ്ടും കമാനാകൃതിയിൽ ചേരുന്ന മേൽക്കൊക്കും കീഴ്ക്കൊക്കും അതിനിടയിലെ വിടവും കൊണ്ട് ഈ പക്ഷിയെ എളുപ്പത്തിൽ തിരിച്ചറിയാം.
ആഹാരം
[തിരുത്തുക]കുളങ്ങളിലും ചതുപ്പു നിലങ്ങളിലും ഒറ്റയ്ക്കോ, രണ്ടുമൂന്നെണ്ണമുള്ള കൂട്ടമായോ ചേരാക്കൊക്കൻ ഇരതേടുന്നു. ഒച്ച്, കക്ക, ഞണ്ട് , മീൻ തുടങ്ങിയവയാണ് ഭക്ഷണം. ഒച്ചുകളുടെയും കക്കകളുടെയും കടുപ്പമുള്ള തോട് നിഷ്പ്രയാസം പൊളിച്ച് മാംസമെടുക്കാൻ ഇവ വിടവുള്ള കൊടിൽപോലെയുള്ള കൊക്ക് ഉപയോഗിക്കുന്നു.
ആവാസം
[തിരുത്തുക]കരിങ്കൊക്ക്, വാത്ത, കടൽക്കാക്ക തുടങ്ങിയ പക്ഷികളോടൊപ്പം ചേർന്ന് വലിയ കോളനികളിലാണ് ചേരാക്കൊക്കൻ കൂടു കെട്ടാറ്. വൃത്താകാരമായ തട്ടുപോലെ ചുള്ളിക്കമ്പുകൾ നിരത്തിയുണ്ടാക്കിയ കൂടിന്റെ നടുഭാഗത്തുള്ള കുഴിയിൽ ജലസസ്യങ്ങളുടെ തണ്ടും ഇലകളും നിരത്തിയിടും. ഒരു സമയം മൂന്നോ നാലോ വെളുത്ത മുട്ടകൾ ഇടാറുണ്ട്. [2]
ചിത്രശാല
[തിരുത്തുക]-
ചേരാക്കൊക്കൻ
-
മറ്റു പക്ഷികളോടൊപ്പം തൃശ്ശൂർ കോൾപ്പാടത്ത്
-
ചേരാക്കൊക്കൻ, പഴയിടത്തിനു സമീപം മണിമലയാറ്റിൽ
അവലംബം
[തിരുത്തുക]- ↑ "Anastomus oscitans". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 3 February 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) Database entry includes justification for why this species is of least concern - ↑ സാധാരണ പക്ഷികൾ- സലിം അലി & ലയീക്ക് ഫത്തേഹല്ലി, മൂന്നാം പതിപ്പ്, പേജ് 31
asdas