Jump to content

ചെൻ ഷു-ചു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെൻ ഷു-ചു
Chen Shu-Chu at 2010
ജനനം1951
തൊഴിൽപച്ചക്കറി വിൽപ്പനക്കാരി, മനുഷ്യസ്നേഹി
പുരസ്കാരങ്ങൾറാമോൺ മാഗ്സസെ അവാർഡ്

തായ്‌വാനിലെ തൈതുങ് കൗണ്ടിയിൽ നിന്നുള്ള ഒരു പച്ചക്കറി വിൽപനക്കാരിയും മനുഷ്യസ്‌നേഹിയുമാണ് ചെൻ ഷു-ചു (ജനനം 1951). അവരുടെ മിതമായ വരുമാനത്തിൽ നിന്ന് തന്നെ അവർ ഉദാരമായി സംഭവന നൽകുന്നു. "പണം ആവശ്യമുള്ളവർക്ക് ഉപയോഗിക്കുമ്പോൾ മാത്രമേ അതിന്റെ ഉദ്ദേശ്യം നിറവേറ്റുകയുള്ളൂവെന്നും മറ്റുള്ളവരെ സഹായിക്കുമ്പോൾ താൻ എപ്പോഴും സന്തോഷവതിയായിരിക്കുമെന്നും" അവർ പറഞ്ഞു. 2010 -ലെ ടൈം 100 -ൽ ഹീറോസ് വിഭാഗത്തിൽ ഒരാളായി അവർ തിരഞ്ഞെടുക്കപ്പെട്ടു.[1] ഫോബ്സ് ഏഷ്യയുടെ 48 ഹീറോസ് ഓഫ് ഫിപാന്ത്രോപ്പിയിൽ ഒരാളാണ് അവർ. 2010 ലെ ഏഷ്യൻ ഓഫ് ദി ഇയർ വിജയിയായി റീഡേഴ്സ് ഡൈജസ്റ്റ് അവരെ തിരഞ്ഞെടുത്തു. [2] 2012 -ൽ അവർ റാമോൺ മഗ്സസെ അവാർഡ് ജേതാക്കളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.[3] 2018 ൽ ഒരു ഛിന്ന ഗ്രഹമായ 278986 ചെൻഷുചു വിന് അവരുടെ പേര് നൽകി.[4]

ജീവചരിത്രം

[തിരുത്തുക]

ചെൻ ഷു-ചു ജനിച്ചത് യുൻലിൻ കൗണ്ടിയിലാണ്. അവർക്ക് ഏഴ് വയസ്സുള്ളപ്പോൾ, ചെനും കുടുംബവും ടൈറ്റുങ്ങിലേക്ക് താമസം മാറ്റി, അവിടെ അവൾ ജെൻ-ഐ പ്രാഥമിക വിദ്യാലയത്തിൽ നിന്ന് ബിരുദം നേടി..[5][6] എട്ടു പേരുള്ള കുടുംബം അവരുടെ അച്ഛൻ്റെ പച്ചക്കറി കച്ചവടത്തെ ആശ്രയിച്ചാണ് കഴിഞ്ഞു പോയിരുന്നത്. അവരുടെ അമ്മ ഡിസ്റ്റോസിയ ബാധിച്ച് മരിച്ചു, കുടുംബത്തിന് ചികിത്സാ ചെലവുകൾക്ക് NTD 5,000 ഡോളർ ഉണ്ടാക്കുവാൻ കഴിഞ്ഞിരുന്നില്ല.[6] കുടുംബത്തെ സഹായിക്കാൻ പച്ചക്കറി കച്ചവടം തുടങ്ങാൻ ചെൻ-ഷുവും തീരുമാനിച്ചു.[6][7] 1969-ൽ ഗുരുതരമായ ഇൻഫ്ലുവൻ സ ബാധിച്ച അവരുടെ ഇളയ സഹോദരൻ ചികിത്സയ്ക്കായി ജെൻ-ഐ പ്രാഥമിക വിദ്യാലയത്തിൽ നിന്ന് സംഭാവന ലഭിച്ചുവങ്കിലും നിർഭാഗ്യവശാൽ അതേ വർഷം തന്നെ മരിച്ചു.[6][5] മൂത്ത സഹോദരനെ കോളേജിൽ പോകാൻ അനുവദിച്ച് ഷു-ചു ജീവിതഭാരം ഏറ്റെടുത്തു, അവർ ഇപ്പോഴും അവിവാഹിതയാണ്. അവരുടെ രണ്ടാമത്തെ ഇളയ സഹോദരൻ പിന്നീട് ട്രാഫിക് അപകടത്തിൽ മരിച്ചു. ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അവർക്ക് സംഭവിച്ച കാര്യങ്ങളിൽ ഒരിക്കൽ അവർ തന്റെ ജീവിതത്തെ വെറുത്തിരുന്നു, ഇതിൽ നിന്ന് രക്ഷപ്പെടാൻ അവർ തന്റെ ഭൂരിഭാഗം സമയവും ജോലി ചെയ്തു. ജീവിച്ചിരിക്കുന്ന അവരുടെ സഹോദരങ്ങൾ സ്വന്തം കുടുംബ ജീവിതം ആരംഭിച്ചതിനുശേഷം, സമ്പത്ത് കുടുംബ തർക്കങ്ങളുടെ വിഷയമാകാതിരിക്കാൻ തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റുള്ളവരിൽ കേന്ദ്രീകരിക്കാൻ ചെൻ തീരുമാനിച്ചു.[5]

പണ്ട്, സമൂഹം വളരെ ക്രൂരവും വൃത്തികെട്ടതുമാണെന്ന് അവർ കരുതിയിരുന്നു, എന്നാൽ ബുദ്ധമതത്തിൽ അഭയം പ്രാപിച്ചതോടെ കാര്യങ്ങൾ മാറി. മതത്തിന്റെ ശക്തിയും പിന്തുണയും കൊണ്ട് അവൾ ഭൂതകാലത്തെ മറന്നു. പതിറ്റാണ്ടുകളായി പച്ചക്കറികൾ വിറ്റതിന് ശേഷം അവർ സ്വയം ഒരു ചെറിയ വീട് വാങ്ങി, പക്ഷേ അവർ ഇപ്പോഴും വളരെ ലളിതമായ ഒരു ജീവിതമാണ് നയിക്കുന്നത്. അവരുടെ പ്രതിദിന ചെലവ് NTD $ 100 (അത് $ 3 US ഡോളറിന് തുല്യമാണ്) ന് താഴെയാണ്.[8] ഒരു ബുദ്ധമതക്കാരിയെന്ന നിലയിൽ, അവർ വളരെക്കാലമായി ഒരു സസ്യാഹാരിയാണ്. ഓരോ ചില്ലിക്കാശിനും കണക്ക് സൂക്ഷിക്കുന്ന അവർ തന്റെ നിക്ഷേപം ആവശ്യക്കാർക്ക് സംഭാവന ചെയ്യുന്നു. 1993 ൽ അവരുടെ പിതാവ് മരിച്ചതിനുശേഷം, ഷു-ചു ഫോ ഗ്വാങ് ബുദ്ധമത അക്കാദമിക്ക് NTD $ 1 ദശലക്ഷം സംഭാവന ചെയ്തു. 1997 ൽ അവർ പാവപ്പെട്ട കുട്ടികളെ അവരുടെ വിദ്യാഭ്യാസം താങ്ങാൻ സഹായിക്കുന്നതിന് ജെൻ-ഐ പ്രാഥമിക വിദ്യാലയത്തിന് NTD $ 1 ദശലക്ഷം സംഭാവന ചെയ്തു. ചെറുപ്രായത്തിൽ തന്നെ സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ, കൂടുതൽ കുട്ടികളെ മികച്ച വിദ്യാഭ്യാസം നേടാൻ സഹായിക്കണം എന്നുള്ള ആഗ്രഹം അവർക്കുണ്ട്. അവർ പിന്നീട് 4.5 ദശലക്ഷം NTD ഡോളർ ജെൻ-ഐ പ്രാഥമിക വിദ്യാലയത്തിന് സ്വന്തമായി ഒരു ലൈബ്രറി നിർമ്മിക്കാൻ സംഭാവന ചെയ്തു. ഈ പത്ത് വർഷത്തിനിടയിൽ, ഷു-ചു ക്രിസ്റ്റ്യൻ കിഡ്സ്അലൈവ് ഇന്റർനാഷണൽ അസോസിയേഷനിൽ ഉപേക്ഷിക്കപ്പെട്ട മൂന്ന് കുട്ടികളെ ദത്തെടുത്തു, [9] കൂടാതെ എല്ലാ വർഷവും NTD 36,000 ഡോളർ സംഭാവന ചെയ്യുന്നു.

ടൈറ്റൂങ് സിറ്റി ഗവൺമെന്റ് നടത്തിയ ചൈന റിപ്പബ്ലിക്കിന്റെ 107 (2018) മത് ദേശീയ ദിനത്തിന്റെ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ ഷു-ചു ചെന്നിനെ ക്ഷണിച്ചു. ചടങ്ങിൽ, അവർ തന്റെ രണ്ട് ലൈഫ് ഇൻഷുറൻസ് പോളിസികൾ ഈസ്റ്റ് ആസ്ഥാനമായുള്ള മെഡിക്കൽ ഫൗണ്ടേഷൻ ടൈറ്റംഗ് ക്രിസ്ത്യൻ ഹോസ്പിറ്റലിനും മാക്കെ മെമ്മോറിയൽ ഹോസ്പിറ്റൽ ടൈറ്റംഗ് ബ്രാഞ്ചിനും "പാവപ്പെട്ടവർക്കും കാൻസർ രോഗികൾക്കുമായി ശ്രീമതി ചെൻ ഷു-ചു മെഡിക്കൽ ഫണ്ട്" "മിസ്. ചെൻ ഷു-ചു മെഡിക്കൽ ഫണ്ട് ഫോർ ചാരിറ്റീസ്," എന്നിവ രൂപീകരിക്കുന്നതിനായി സംഭാവന ചെയ്തു. രണ്ട് ഇൻഷുറൻസ് പോളിസികളും NTD $ 16,000,000 മതിപ്പ് ഉള്ളത് ആണ്. ഷു-ചു ചെന്നിന്റെ മരണശേഷം ഇൻഷുറൻസ് കമ്പനി പണം നൽകും. ഷു-ചു ദിവസം ഏകദേശം $ 3 മാത്രം ചെലവഴിക്കുന്നു.

2010 -ലെ ടൈം 100 -ഹീറോസിലെ വിരുന്ന്

[തിരുത്തുക]

ടൈം ആതിഥേയത്വം വഹിച്ച യുഎസിലെ വിരുന്നിൽ പങ്കെടുക്കാൻ ഷു-ചു ചെൻ ആദ്യം ആഗ്രഹിച്ചില്ല, പക്ഷേ തായ്‌വാൻ പ്രസിഡന്റ് മാ യിംഗ്-ജിയോ അവരെ പരിപാടിയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചു. ഈ യാത്രയുടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കുമെന്ന് പ്രസിഡന്റ് മാ അവരെ അറിയിച്ചു. ടൈറ്റംഗിലെ കൗണ്ടി മജിസ്‌ട്രേറ്റ് ജിയാൻ-ടിംഗ് ഹുവാങ്ങിനോട് പോലും, "നിങ്ങളുടെ അവാർഡ് നേടിയെടുക്കാനും തായ്‌വാനിനായി ബഹുമാനം നേടാനും നിങ്ങൾ യുഎസ്എയിലേക്ക് പോകണം" എന്ന് പറഞ്ഞ് അവരെ പിന്തുണയ്ക്കാൻ മാ ആവശ്യപ്പെട്ടു. "ചെൻ, ഷു-ചുയുടെ കഥ കാണാൻ വളരെ ഹൃദയസ്പർശിയായി. തായ്‌വാനിലെ മുഴുവൻ ആളുകളും അവരെക്കുറിച്ച് അഭിമാനിക്കുന്നു, തായ്‌വാൻ ജനതയ്ക്ക് വലിയ ഹൃദയമുണ്ടെന്ന് അവർ ലോകത്തെ മുഴുവൻ അറിയിക്കുകയും ചെയ്തു" പ്രസിഡന്റ് മാ മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞു. 5/4/2012 ന് അവർ അമേരിക്കയിൽ എത്തി, വിരുന്നിൽ പങ്കെടുക്കുകയും ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലെ ടൈം വാർണർ സെന്ററിൽ വെച്ച് തന്റെ അവാർഡ് സ്വീകരിക്കുകയും ചെയ്തു.

2012 -ലെ റാമോൺ മഗ്സസെ അവാർഡ്

[തിരുത്തുക]

റാമോൺ മഗ്സസെ അവാർഡ് ദാന ചടങ്ങ് 2012 ആഗസ്റ്റ് 31 ന് മനിലയിലെ ഫിലിപ്പൈൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു. അന്ന് ആയിരത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഫിലിപ്പീൻസ് പ്രസിഡന്റ് നോയ്നോയ് അക്വിനോ എല്ലാ നോമിനേറ്റുകൾക്കും അവാർഡുകൾ നൽകി ആദരിച്ചു. ദരിദ്രരെ സഹായിക്കുന്നതിലും സ്നേഹം പങ്കിടുന്നതിലും ഷു-ചു ചെന്നിന്റെ സംഭാവന അക്വിനോ വിലമതിച്ചു. ഷു-ചു 50,000 ഡോളർ വരുന്ന അവാർഡ് തുക മക്കേ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ടൈറ്റംഗ് ശാഖയ്ക്ക് സംഭാവന ചെയ്തു.[6][10]

ജീവചരിത്രം

[തിരുത്തുക]

"Chen, Shu-chu- Extraordinary Generosity (ചെൻ, ഷു-ചു- അസാധാരണമായ ഉദാരത)" എന്ന പുസ്തകം ഷു-ചു ചെന്നിന്റെ ജീവചരിത്രമാണ്. സ്വതന്ത്ര എഴുത്തുകാരനായ യുങ്-യി ലിയു എഴുതിയതാണ് ഇത്.[5] എഴുത്തുകാരൻ അര വർഷത്തോളം ഷു-ചുയുമായി അടുത്ത അഭിമുഖം നടത്തി. പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ, പ്രസിഡന്റ് മാ, ടൈറ്റംഗിലെ കൗണ്ടി മജിസ്ട്രേറ്റ്, നിരവധി പണ്ഡിതർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പുസ്തക പ്രകാശന പാർട്ടിക്ക് പിന്തുണ നൽകാൻ എത്തി. പുസ്തകത്തിൽ, എഴുത്തുകാരൻ ഷു-ചുവിന്റെ ജീവിതം ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നതുപോലെ ലളിതമായി വിവരിക്കുന്നു.

അവർക്ക് 20 വയസ്സുള്ളപ്പോൾ ഒരു ഭാവി പ്രവചനക്കാരൻ അവർക്ക് വിവാഹശേഷം 3 ആൺകുട്ടികൾ ഉണ്ടാകുമെന്ന് പറഞ്ഞു. കല്യാണം കഴിച്ചില്ലെങ്കിലും മധുരവും ഊഷ്മളവുമായ ഒരു കുടുംബം അവളുടെ സ്വപ്നമായിരുന്നതിനാൽ പണമുണ്ടായി, വീട് വാങ്ങിയ ശേഷം, അവർ 3 മുറികൾ ആൺകുട്ടികളുടെ മുറികളായി അലങ്കരിച്ചു. ആ മുറികളിൽ "എന്റെ സ്വപ്നത്തിലെ തകർന്ന കഷണങ്ങൾ ഉണ്ട്" എന്ന് പറഞ്ഞ് ആരെയും മുറികളിൽ കയറാൻ അവർ അനുവദിക്കാറില്ല. പക്ഷേ, അവർ ഇതിനകം തന്നെ ഈ പ്രതിബന്ധങ്ങളെ മറികടന്നു. മറ്റുള്ളവരെ സഹായിക്കുമ്പോൾ അവർ വളരെയധികം സന്തോഷം കണ്ടെത്തുന്നു, ഈ അർത്ഥത്തിൽ അവരുടെ ജീവിതാഭിലാഷം നിറവേറ്റപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Ang, Lee (April 29, 2010). "The 2010 TIME 100, Heroes". Time. Archived from the original on May 2, 2010. Retrieved 2010-04-29.
  2. "Asian of the year - The Generous Vegetable Seller". Archived from the original on 2010-12-19. Retrieved 2011-03-01.
  3. 2012 Ramon Magsaysay Award winners announced
  4. Lu, Tai-cheng; Wang, Flor (September 6, 2018). "Asteroid named after Taiwanese philanthropic vendor". Taiwan News. Central News Agency. Archived from the original on September 6, 2018. Retrieved September 7, 2018.
  5. 5.0 5.1 5.2 5.3 Han Cheung (27 August 2023). "Taiwan in Time: Donating millions from a vegetable stall". Taipei Times. Retrieved 26 August 2023.
  6. 6.0 6.1 6.2 6.3 6.4 Sui, Cindy (2014-10-06). "The Taiwanese vegetable seller turned philanthropist". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-03-09.
  7. "Philanthropist Chen Shu-chu retires: official - Taipei Times". www.taipeitimes.com. 2018-04-06. Retrieved 2023-03-09.
  8. "World's Most Generous Vegetable Seller Dedicates Life to Helping the Needy". Odditycentral. 2012-08-07.
  9. "Kids alive International Association at Taitung". Retrieved 2010-05-01.
  10. "Chen Shu-chu donates prize money to hospital". Taiwan Today (in ഇംഗ്ലീഷ്). 2012-09-04. Retrieved 2023-03-09.
"https://ml.wikipedia.org/w/index.php?title=ചെൻ_ഷു-ചു&oldid=4099518" എന്ന താളിൽനിന്ന് ശേഖരിച്ചത്