ചെമ്പൻ പാണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെമ്പൻ പാണ്ട[1]
Ailurus fulgens RoterPanda LesserPanda.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
ഉപനിര: Caniformia
Infraorder: Arctoidea
ഉപരികുടുംബം: Musteloidea
കുടുംബം: Ailuridae
ജനുസ്സ്: Ailurus
F. Cuvier, 1825
വർഗ്ഗം: ''A. fulgens''
ശാസ്ത്രീയ നാമം
Ailurus fulgens
F. Cuvier, 1825
Subspecies

A. f. fulgens
A. f. styani[3]

Cypron-Range Ailurus fulgens.svg
Red panda range

കിഴക്കൻ ഹിമാലയത്തിലും തെക്കുപടിഞ്ഞാറൻ ചൈനയിലും കണ്ടുവരുന്ന ഒരു സസ്തനിയാണ് ചെമ്പൻ പാണ്ട (ഇംഗ്ലിഷ് നാമം:Red panda). ഒരു വളർത്തുപൂച്ചയേക്കാൾ അല്പം അധികം മാത്രം വലിപ്പമുള്ള ഇവ സദാസമയവും മരങ്ങളിലാണ് ചിലവഴിക്കാറ്. പേരുസൂചിപ്പിക്കുന്നതു പോലെത്തന്നെ ഇവയുടെ ശരീരം ചെമ്പൻ രോമങ്ങളാൽ ആവൃതമാണ്. രോമാവൃതമായ നീണ്ട അയഞ്ഞവാൽ ഇവയുടെ പ്രത്യേകതയാണ്. മിശ്രഭുക്കായ ചെമ്പൻ പാണ്ടയുടെ ഭക്ഷണം മുളയാണെങ്കിലും മുട്ട, പക്ഷികൾ, ഷഡ്പദങ്ങൾ ചെറിയ സസ്തനികൾ എന്നിവയേയും അകത്താക്കാറുണ്ട്.

ശാരീരിക സവിശേഷതകൾ[തിരുത്തുക]

RedPandaDescent.JPG

ചെമ്പൻ പാണ്ടയുടെ ശരീരത്തിന്(വാൽ ഉൾപെടാതെ) 50 മുതൽ 64 സെ.മീ വരെയും, വാലിന് 28 മുതൽ 59 സെ.മീ വരെ നീളവും കാണപ്പെടാറുണ്ട്. ഇവയിൽ ആണിന് 3.7-6.2 കിലോയും പെണ്ണിന് 3-6 കിലോയും തൂക്കം കാണുന്നു. ശരീരത്തിന്റെ മുകൾ ഭാഗത്ത് നീളമുള്ളതും മൃദുവായതുമായ ചെമ്പൻ രോമങ്ങൾ ഉള്ളപ്പോൾ അടിഭാഗത്തെ രോമങ്ങൾക്ക് കറുപ്പുകലർന്ന തവിട്ടുനിറമാണ്. കൂർത്തുവളഞ്ഞ നഖങ്ങൾ ഇവയെ മരങ്ങളിലൂടെ സഞ്ചരിക്കാൻ സമർത്ഥരാക്കുന്നു.

ആവാസം[തിരുത്തുക]

കിഴക്കൻ ഹിമാലയപ്രദേശത്താണ് ചെമ്പൻ പാണ്ടകളെ ധാരാളമായും കണ്ടുവരുന്നത്. ഇന്ത്യ, ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാന്മർ, എന്നീ രാജ്യങ്ങളിൽ നമുക്കിവയെ കാണാൻ സാധിക്കും. ഇന്ത്യയിൽ പ്രധാനമായും സിക്കിം, അരുണാചൽ, മേഘാലയ, പശ്ചിം ബംഗ എന്നീ സംസ്ഥാനങ്ങളിലാണ് ഇവ ധാരാളമായ് ഉള്ളത്. സിക്കിം സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം കൂടിയാണ് ചെമ്പൻ പാണ്ട. സമുദ്രനിരപ്പിൽ നിന്നും 7,200 മുതൽ 15,700അടി വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് ഇവ വസിക്കുന്നത്. 10°Cനും 25°Cനും ഇടയിലുള്ള അന്തരീക്ഷതാപനില ഇവ ഇഷ്ടപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), എഡി. Mammal Species of the World (3rd edition എഡി.). Johns Hopkins University Press. ISBN 0-801-88221-4. 
  2. Wang, X., Choudhry, A., Yonzon, P., Wozencraft, C., Than Z. (2008). "Ailurus fulgens". IUCN Red List of Threatened Species. Version 2010.4. International Union for Conservation of Nature. ശേഖരിച്ചത് 26 June 2010. 
  3. Don E. Wilson, Russell A. Mittermeier, എഡി. (2009). Handbook of the Mammals of the World, Volume 1: Carnivores. Lynx Edicions. p. 503. ഐ.എസ്.ബി.എൻ. 978-84-96553-49-1. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെമ്പൻ_പാണ്ട&oldid=2282459" എന്ന താളിൽനിന്നു ശേഖരിച്ചത്